Sunday, April 29, 2007

ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:6

കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:


സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:5

നാരദ-വ്യാസ സംഭാഷണങ്ങള്‍ തുടരുന്നു…
ശ്ലോകം 1

സുത ഉവാച
ഏവം നിഷമ്യ ഭഗവാന്‍
ദേവര്‍ഷേര്‍ ജന്മ കര്‍മ്മച
ഭൂയഃ പാപ്രച്ച തം ബ്രഹ്മന്‍
വ്യാസഃ സത്യവതീ-സുതഃ
വിവര്‍ത്തനം

സൂതന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണരേ, ശ്രീ നാരദരുടെ ജനന രഹസ്യത്തെയും പ്രവര്ത്തനങ്ങളെയുംകുറിച്ച് കേട്ട സത്യവതീ സുതനായ ഭഗവാന്‍റെ അവതാരങ്ങളിലൊന്നായ വ്യാസദേവന്‍ ഇത്തരത്തില്‍ തന്‍റെ അന്വോഷണങ്ങള്‍ തുടര്‍ന്നു:

ശ്ലോകം 2

വ്യാസ ഉവാച
ഭിക്ഷുഭിര്‍ വിപ്രവസിതേ
വിജ്ഞാന ദേഷതൃഭിസ് തവ
വര്‍ത്തമാനോ വയസ്യ അദ്യേ
തതഃ കിം അകരോദ് ഭവാന്‍
വിവര്‍ത്തനം

ശ്രീ വ്യാസദേവന്‍ ചോദിച്ചു: നാരദരേ, താങ്കളുടെ ഈ ജീവിതം ആരംഭിയ്ക്കുന്നതിന് മുന്‍പ് ആത്മീയ ജ്ഞാനത്തിന്‍റെ സാങ്കത്തികങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ച ആ മുനിവര്യന്മാര്‍ അങ്ങയുടെ ഭവനം വിട്ട് പോകുമ്പോള്‍ എന്താണങ്ങ് അവര്‍ക്കായി നല്‍കിയത്?

ശ്ലോകം 3

സ്വയംഭൂവ കയ വൃത്ത്യ
വര്‍ത്തിതം തേ പരം വയഃ
കഥം ചേദം ഉദാശ്രക്ഷിഃ
കലേ പ്രപ്തേ കലേവരം

വിവര്‍ത്തനം

അല്ലയോ ബ്രഹ്മ പുത്രാ, ആ ദീക്ഷ സ്വീകരിച്ചതിനു ശേഷം അങ്ങയുടെ ജീവിതം എങ്ങനെയാണ് കടന്നു പോയത്? നാളതുവരെ ഉണ്ടായിരുന്ന താങ്കളുടെ പഴയ ശരീരം ഉപേക്ഷിച്ച് എങ്ങനെയാണ് ഇപ്പോഴുള്ള ഈ ശരീരം സ്വീകരിച്ചത്?

ശ്ലോകം 4

പ്രക്-കല്പ-വിഷയം ഏതം
സ്മൃതിം തേ മുനി-സത്തമ
ന ഹി ഏഷ വ്യവധാത് കാല
ഏഷ സര്‍വ്വ-നിരാകൃതിഃ

വിവര്‍ത്തനം

അല്ലയോ മുനിസത്തമാ, കാലം എല്ലാത്തിനെയും അതിന്‍റെ പോക്കില്‍ നശിപ്പിയ്ക്കുന്നു, എന്നിട്ടും എങ്ങനെയാണ് ബ്രഹ്മാവിന്‍റെ മറ്റൊരു ദിവസത്തില്‍ നടന്ന ഇക്കാര്യങ്ങള്‍ ഇത്രയും തെളിമയോടെ അങ്ങയുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നത്? അതും കാലത്തിന്‍റെ വൈരുദ്ധ്യങ്ങളൊന്നുമേല്ക്കാതെ!

ശ്ലോകം 5

നാരദ ഉവാച
ഭിക്ഷുഭിര്‍ വിപ്രാവസിതേ
വിജ്ഞാനദേഷതൃഭിര്‍ മമ
വര്‍ത്തമാനോ വയസ്യ അദ്യേ
തത ഏതദ് അകരസം
വിവര്‍ത്തനം

ശ്രീ നാരദര്‍ പറഞ്ഞു: ആത്മീയതയുടെ സാങ്കേതിക ജ്ഞാനം എന്നിലേയ്ക്ക് പകര്‍ന്നു നല്‍കിയ ആ മഹാമുനിമാര്‍, എന്നെ വിട്ട് ദൂരദേശങ്ങളിലേയ്ക്കവരുടെ സഞ്ചാരം തുടര്‍ന്നു, എനിയ്ക്കെന്‍റെ ജീവിതം ഇങ്ങനെ കഴിച്ചു കൂട്ടേണ്ടിയും വന്നു.
ശ്ലോകം 6

ഏകാത്മജ മേ ജനാനി
യോസിന്‍ മൂഢ ച കിങ്കരി
മയ്യ് ആത്മജേ അനന്യ-ഗതൌ
ചക്രേ സ്നേഹാനുബന്ധനം
വിവര്‍ത്തനം

ഒരു സാധാരണ വീട്ടുജോലിക്കാരിയായ എന്‍റെ മാതാവിന്‍റെ ഒരേയൊരു സന്തതിയായിരുന്നു ഞാന്‍. ആയതിനാല്‍ എന്നില്‍ മാത്രമായിരുന്നു അവര്‍ക്കുള്ള ആകെയൊരു ആശ്രയം അതുകൊണ്ട് തന്നെ അവരെന്നെ സ്നേഹപാശത്താല്‍ ബ ന്ധിതനാക്കി.

ശ്ലോകം 7

ശാശ്വതന്ത്ര ന കല്പസിദ്
യോഗ-ക്ഷേമം മമേച്ഛതി
ഈശസ്യ ഹി വസേ ലോകോ
യൊശ ദാരുമയി യഥാ
വിവര്‍ത്തനം

മാതാവെന്നെ നന്നായി സം രക്ഷിക്കണമെന്നാശിച്ചു എന്നാല്‍ അവര്‍ സ്വതന്ത്രയല്ലാത്ത കാരണം, എനിയ്ക്കായി ഒന്നു ചെയ്യാനവര്‍ക്കായില്ല. ഈ ലോകത്തിന്‍റെ മുഴുവന്‍ നിയന്ത്രണവും നിയന്താവും പരമാത്മാവുമായ ഭഗവാനിലാണ് കുടികൊള്ളുന്നത് എന്നിരിയ്ക്കെ; ഇവിടെയുള്ള ഓരോ ജീവസത്തയും പാവകളിക്കാരന്‍റെ കൈയ്യിലുള്ള തടിപ്പാവ കണക്കെയാണ് .

ശ്ലോകം 8

അഹം ച തദ്-ബ്രഹ്മ-കുലേ
ഉസിവംസ് തദ്-ഉപേക്ഷയ
ദിഗ്-ദേശ-കാലവ്യുത്പന്നോ
ബാലകഃ പഞ്ച-ഹയനഃ
വിവര്‍ത്തനം

എനിക്ക് അഞ്ചുവയസ്സായ സമയത്ത് ഞാനൊരു ബ്രാഹ്മണ വിദ്യാലയത്തിലാണ് താമസിച്ചിരുന്നത്. അപ്പോളെനിയ്ക്ക് അമ്മയുടെ സ്നേഹം മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ, പുറം ലോകവുമായെനിയ്ക്ക് യാതൊരു പരിചയവുമുണ്ടായിരുന്നില്ല.

ശ്ലോകം 9

ഏകദ നിര്‍ഗതം ഗേഹദ്
ദുഹന്തിം നിഷി ഗം പതി
സര്‍പോ അദസത് പദ സ്പൃഷ്ടഃ
കര്‍പണം കാല-ചോദിതഃ
വിവര്‍ത്തനം

ഒരിയ്ക്കല്‍ എന്‍റെ നിര്‍ധനയായ മാതാവ് പശുവില്‍ നിന്ന് പാല്‍ നുകരുന്നതിന് പുറത്തേയ്ക്കിറങ്ങിയ ആ രാത്രിയില്‍ അവരുടെ കാലില്‍ സര്‍പ ദംശനമേറ്റു, പരമമായ കാലത്തിന്‍റെ മറ്റൊരു ലീലയായി ഞാനതിനെ കരുതി.

ശ്ലോകം 10

തദാ തദ് അഹം ഈശസ്യ
ഭക്താനാം സം അഭിപ്സതഃ
അനുഗ്രഹം മന്യമാനഃ
പ്രതിഷ്ഠം ദിസം ഉത്തരം
വിവര്‍ത്തനം

ഭക്തര്‍ക്ക് എന്നും അനുഗ്രഹവര്‍ഷം ചൊരിയാന്‍ കാത്തിരിയ്ക്കുന്ന ഭഗവാന്‍റെ ഒരു പ്രത്യേക കാരുണ്യമായി ഞാനതിനെ കരുതുകയും, അങ്ങനെ ചിന്തിച്ച് ഞാന്‍ വടക്കന് ദിക്കിനെ ലക്ഷ്യമാക്കി യാത്രയാവുകയും ചെയ്തു.
ശ്ലോകം 11

സ്ഫിതാന്‍ ജനാപദംസ് തത്ര
പുര-ഗ്രാമ-വ്രജാകരന്‍
ഖേത-ഘര്‍വത-വതിസ് ച
വനാനി ഉപവനാനി ച
വിവര്‍ത്തനം

അവിടം വിട്ട് പോന്നതിനു ശേഷം ഞാന്‍, അനേകം വികസിതങ്ങളായ ആസ്ഥാന നഗരങ്ങളിലൂടെയും, പട്ടണങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും, വളര്‍ത്തുമൃഗശാല കളിലൂടെയും, ഖനികളിലൂടെയും, വിളനിലങ്ങളിലൂടെയും, താഴ്വാരങ്ങളിലൂടെയും, പൂന്തോട്ടങ്ങളിലൂടെയും, ഞാറ്റടികളിലൂടെയും വനങ്ങളിലൂടെയും ഉപവനങ്ങളിലൂടെയും കാഴ്ചകള്‍ കണ്ടു നടന്നു.

ശ്ലോകം 12

ചിത്ര-ധാതു-വിചിത്രദൃന്‍
ഇഭ-ഭഗ്ന-ഭുജ-ദ്രുമന്‍
ജലശയന്‍ ചിവ-ജലാന്‍
നളിനിഃ സുര-സേവിതഃ
ചിത്ര-സ്വനൈഃ പത്ര-രതൈര്‍
വിഭ്രമദ് ഭ്രാമര-ശ്രീയഃ
വിവര്‍ത്തനം

വിവിധ ധാതുക്കളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, എന്നിവയുടെ ശേഖരങ്ങള്‍ നിറഞ്ഞ കുന്നുകളിലൂടെയും പര്‍വ്വതപ്രദേശങ്ങളിലൂടെയും സ്വര്‍ഗ്ഗലോകത്തിലെ അപ്സരസ്സുകള്‍ മാത്രം ചൂടാറുള്ള മനോഹരമായ താമരകള്‍ വിരിയുന്ന, മദോന്മത്തരായ തേനീച്ചകള്‍ വിരാജിയ്ക്കുന്ന, പക്ഷികളുടെ കളകൂചനങ്ങള്‍ നിറഞ്ഞ ജല ശ്രോതസ്സുകള്ളുള്ള പാടശേഖരങ്ങളിലൂടെയും ഞാന് കടന്നു പോയി.

ശ്ലോകം 13

നള്‍-വേണു-സരസ്-തന്ബാകുശ-
കീചക-ഗാഹ്വരം
ഏക ഏവതീയതോ അഹം
അദ്രക്ഷം വിപീനം മഹത്
ഘോരം പ്രതിഭയാകരം
വ്യാലോലുക-ശിവജീരം
വിവര്‍ത്തനം

അതിനുശേഷം ഞാനേകനായി കുറ്റിക്കാടുകളിലൂടെയും, മുളങ്കാടുകളിലൂടെയും ഈറ്റശേഖരങ്ങളിലൂടെയും, പുല്‍മേടുകളിലൂടെയും, കളകള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെയും ഗുഹമുഖങ്ങളിലൂടെയും ഒരാള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിയ്ക്കാന്‍ പ്രയാസമേറിയ പ്രദേശങ്ങളിലൂടെയുമൊക്കെ ഞാന്‍ ചുറ്റിസഞ്ചരിച്ചു. സൂത്രശാലികളായ നരിക്കൂട്ടങ്ങളുടെയും മൂങ്ങകളുടെയും അത്യുഗ്ര വിഷം പേറുന്ന സര്‍പ്പങ്ങളുടെയും വിഹാര കേന്ദ്രങ്ങളായ ഭയാനകങ്ങളായ ഉള്‍വനങ്ങളിലൂടെയും ഞാന്‍ യാത്രചെയ്തു.

ശ്ലോകം 14

പരിസ്രന്തേന്ദ്രിയാത്മഹം
തൃത്-പരിതോ ബുഭുക്ഷിതഃ
സ്നാത്വ പിത്വാ ഹ്രദേ നാദ്യ
ഉപാസ്പൃഷ്ടോ ഗത-ശ്രമഃ
വിവര്‍ത്തനം

അങ്ങനെ സഞ്ചരിയ്ക്കുന്നതിനിടയില്‍ ശാരീരികവും മാനസികവുമായി ഞാന്‍ വളരെയധികം ക്ഷീണിതനായി എന്നു മാത്രവുമല്ല വല്ലാതെ വിശന്നും ദാഹിച്ചും വലഞ്ഞു. അങ്ങനെ ഒരു നദിയുടെ തടാകം പോലുള്ളതീരത്ത് നിന്ന് സ്നാനം ചെയ്യുകയും ജലപാനം ചെയ്ത് എന്‍റെ ദാഹത്തെ ശമിപ്പിയ്ക്കുകയും ചെയ്തു. ജലസ്പര്‍ശം ഏറ്റ മാത്രയില്‍ തന്നെ എന്‍റെ ക്ഷീണം പാടെ ഇല്ലാതായി.

ശ്ലോകം 15

തസ്മിന്‍ നിര്‍മനുജേ ആരണ്യേ
പിപ്പലോപസ്ത ആശ്രിതഃ
ആത്മനാത്മാനാം ആത്മസ്ഥം
യഥ-ശ്രുതം അചിന്തയം
വിവര്‍ത്തനം

സ്നാനമൊക്കെ കഴിഞ്ഞ് ഒരു പേരാലിന്‍റെ തണലില്‍ ആ വിജനമായ വനത്തില്‍ ഞാന് എന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന പരമാത്മാവിനെ, ആ ബുദ്ധിമാന്മാരായ മുക്താത്മാക്കള് പറഞ്ഞു തന്ന രീതിയില്‍ എന്‍റെ ബുദ്ധിയ്ക്കനുസൃതമായി ധ്യാനിയ്ക്കാനാരംഭിച്ചു.
ശ്ലോകം 16

ധ്യായയതസ് ചരണാംഭോജം
ഭവ-നിര്‍ജീത-ചേതസ
ഔത്കന്ത്യാശ്രു-കലാക്ഷസ്യ
ഹൃദ്യാസിന്‍ മേ സനൈര്‍ ഹരിഃ
വിവര്‍ത്തനം

എപ്പോഴാണോ ഞാന്‍ എന്‍റെ മനസ്സിനെ ആത്മീയസ്നേഹമായി മാറ്റി പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ ധ്യാനിയ്ക്കാനാരംഭിച്ചത് എന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണു നീര്‍ ധാരധാരയായി താഴോട്ടൊഴുകാനാരംഭിച്ചു, എന്നുമാത്രവുമല്ല ഒട്ടും താമസം വിനാ പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ എന്‍റെ ഹൃത്തിലെ താമരത്താരില്‍ പ്രത്യക്ഷമാവുകയും ചെയ്തു.

ശ്ലോകം 17

പ്രേമാതിഭാര-നിര്‍ഭിന്നാപുലകങോ
അതിനിര്‍വൃതഃ
ആനന്ദ-സമ്പ്ലവേ ലിനൊ
നപസ്യം ഉഭയം മുനേ
വിവര്‍ത്തനം

അല്ലയോ വ്യാസദേവ, ആ സമയത്ത് സന്തോഷാതിരേകത്തിന്‍റെ അതിര്‍ വരമ്പുകളെ ഭേദിച്ച് എന്‍റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഉത്തേജിതമായി. ആ ഹര്‍ഷോന്മാദ സാഗരത്തിലാറാടിയ എനിയ്ക്ക് ഭഗവാനേയോ എന്നെത്തന്നെയുമോ കാണാനായില്ല.

ശ്ലോകം 18

രുപം ഭഗവതോ യത് തന്‍
മാനഃ-കാന്തം സുചാപഹം
അപസ്യാന്‍ സഹസോത്തസ്തേ
വൈക്ലവ്യാദ് ദുര്‍മാന ഇവ
വിവര്‍ത്തനം

യഥാരുപത്തിലുള്ള ഭഗവാന്‍റെ ആ ആത്മീയരുപം മനസ്സിന്‍റെ ആഗ്രഹങ്ങളെയൊന്നാകെ ശമിപ്പിയ്ക്കുകയും വളരെ പെട്ടെന്നു തന്നെ മാനസികമായ എല്ലാ അനനുരൂപമായ വസ്തുതകളെയും തുടച്ചു നീക്കുകയും ചെയ്തു. ആ രൂപം കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനനുസൃണമായി, ഞാനാ നിര്‍വൃതിയില്‍ നിന്നുണരുകയും പ്രിയപ്പെട്ടതെന്തോ നഷ്ടമായ രീതിയില്‍ ഞാന്‍ അസ്വസ്ഥനാവുകയും ചെയ്തു.

ശ്ലോകം 19

ദിദൃക്‌ഷുസ് തദ് അഹം ഭൂയഃ
പ്രാണിധായ മനോ ഹൃദി
വിക്ഷാമനോ അപി നപസ്യം
അവിതൃപ്ത ഇവാതുരഃ
വിവര്‍ത്തനം

ഭഗവാന്‍റെ ആ ആത്മീയരുപത്തെ ഒന്നുകൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷെ അവിടുത്തെ ഒന്നുകൂടി കാണുന്നതിനുള്ള അടങ്ങാത്ത അഭിവാഞ്ജയാല് ഞാന്‍ വീണ്ടും വീണ്ടും എന്‍റെ മനസ്സിനെ ഏകാഗ്രമാക്കാന്‍ ശ്രമിച്ചു പക്ഷെ അതൊരിയ്ക്കലും സാദ്ധ്യമായിരുന്നില്ല, അങ്ങനെ എന്നില്‍ അസംതൃപ്തി പുനരാഗമിച്ചു, അങ്ങനെ എന്‍റെ മനസ്സ് വളരെയധികം വേദനിച്ചു.

ശ്ലോകം 20

ഏവം യതന്തം വിജാനേ
മാം ആഹഗോചരോ ഗിരം
ഗംഭീര-സ്ലക്ഷണയ വച
സുചഃ പ്രസമയണ്‍ ഇവ
വിവര്‍ത്തനം

ആ വിജനമായ സ്ഥലത്ത് വച്ച് ഞാന് നടത്തിയ ശ്രമങ്ങളെ കണ്ട, എല്ലാ ലൌകികമായ വിവരണങ്ങള്‍ക്കും ആത്മീയ പരിവേഷം നല്‍കുന്ന പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ വളരെ ഗാഭിര്യത്തോടെയും സൌമ്യമായ വാക്കുകളിലൂടെയും എന്നോട് സംസാരിച്ച് എന്‍റെ കൊടിയ വിഷാദത്തെ ഇല്ലാതാക്കി.
ശ്ലോകം 21

ഹന്താസ്മിന്‍ ജന്മനി ഭവാന്‍
മ മാം ദ്രഷ്ടും ഇഹര്‍ഹതി
അവിപക്വ-കാശായനം
ദുര്‍ദര്‍ശോ അഹം കുയോഗിനം
വിവര്‍ത്തനം

ഓ നാരദാ (ഭഗവാന്‍ അരുള്‍ചെയ്തു), “നിനക്കൊരുപക്ഷേ ഈ ജന്മത്തിലിനി എന്നെ കാണാന്‍ കഴിയില്ല എന്നുള്ളതില്‍ എനിയ്ക്ക് അതിയായ ദുഃഖ മുണ്ട്. എനിയ്ക്കുവേണ്ടിയുള്ള സേവനങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഭൌതികമായ കലുഷിതങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തി ലഭിയ്ക്കാത്തവര്‍ക്കും എന്നെ കാണാനേ സാധിയ്ക്കുകയില്ല”.

ശ്ലോകം 22

സകൃദ് യദ് ദര്‍ശിതം രൂപം
ഏതത് കാമയാ തേ അനഘ
മത്-കാമഃ സനകൈഃ സാധു
സര്‍വ്വാന്‍ മുഞ്ച്തി ഹൃച്-ചയന്‍
വിവര്‍ത്തനം

ഓ നന്മയുള്ളൊരുവനേ, എന്‍റെ വ്യക്തിഗത സ്വരൂപം നീ ഒരിയ്ക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ, അതെന്നിലേയ്ക്കുള്ള നിന്‍റെ ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന് വേണ്ടി മാത്രമായിരുന്നു, കാരണം എന്നിലേയ്ക്കെത്തുവാന്‍ നീ എത്രമാത്രം ആഗ്രഹിയ്ക്കുന്നുവോ അത്രയും കൂടുതല്‍ എല്ലാ ഭൌതിക ആഗ്രഹങ്ങളില്‍ നിന്നും നിനക്ക് മുക്തി ലഭിയ്ക്കും.

ശ്ലോകം 23

സത്-സേവയാദിര്‍ഘയാപി
ജത മയി ദൃധ മതിഃ
ഹിത്വവദ്യം ഇമം ലോകം
ഗന്ധ മജ്-ജാനതം അസി
വിവര്‍ത്തനം

കുറച്ചു ദിവസങ്ങളാണെങ്കില്‍ക്കൂടി പരമ സത്യത്തിനായി ഒരു ഭക്തനര്‍പ്പിയ്ക്കുന്ന സേവകള്‍ ഒരുവന്‍റെ ബുദ്ധിയെ എന്നില്‍ ഉറപ്പിയ്ക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. തത്ഫലമായി അയാള്‍ പരിതാപകരമായ ഭൌതികലോകത്തിലെ ഇന്നത്തെ അവസ്ഥകളെ ഉല്ലഘിച്ച് അത്മീയലോകത്തില്‍ എന്‍റെ സഹചാരിയായിത്തീരുകയും ചെയ്യുന്നു.

ശ്ലോകം 24

മതിര്‍ മയി നിബദ്ധേയം
ന വിപദ്യേത കര്‍ഹിചിത്
പ്രജ-സര്‍ഗ്ഗ-നിരോധേ അപി
സ്മൃതിസ് ച മദ്-അനുഗ്രഹാത്
വിവര്‍ത്തനം

എന്നില്‍ ബുദ്ധിപരമായി ഭക്തിയുത ഭഗവദ് സേവനം നടത്തുന്ന ഒരാള്‍ ഒരിയ്ക്കലും ധ്വംസിയ്ക്കപ്പെടുന്നില്ല. സൃഷ്ടി-സംഹാരങ്ങളുടെ സമയങ്ങളില്പ്പോലും അവരുടെ ഇത്തരം ആത്മീയ ഓര്‍മ്മകള്‍ എന്‍റെ ദയയാല്‍ തുടര്‍ന്നു നിലനില്‍ക്കുകയും ചെയ്യുന്നു.

ശ്ലോകം 25

ഏതവദ് ഉക്ത്വോപരരാമ തന്‍ മഹദ്
ഭൂതം നാഭോ-ലിംഗം അലിംഗം ഈശ്വരം
അഹം ച തസ്മൈ മഹതം മഹീയസേ
ശീര്‍ഷ്നാവനാമം വിദാധേ അനുകമ്പിതഃ
വിവര്‍ത്തനം

അതിനുശേഷം കണ്ണുകള്‍ക്ക് ഗോപ്യമല്ലാത്ത ആ പരമമായ പ്രമാണ പുരുഷന്‍, ആ അതിശയകരമായി വര്‍ത്തിച്ച ശബ്ദസാക്ഷാത്കാരം തന്‍റെ അരുളപ്പാടുകള്‍ നിര്‍ത്തി, അപ്പോള്‍ ഞാന്‍ പ്രത്യുപകാരം മെന്നോണം ശിരസ്സുകള്‍ കുനിച്ച് എന്‍റെ ആദരവുകളര്പ്പിച്ചു.
ശ്ലോകം 26

നാമാനി അനന്തസ്യ ഹത-ത്രപഃ പതന്‍
ഗുഹ്യാനി ഭദ്രാണി കൃതാനി ച സ്മരന്‍
ഗം പര്യതംസ് തുഷ്ട-മന ഗത-സ്പൃഹഃ
കാലം പ്രതിക്ഷാന്‍ വിമദോ വിമത്സരഃ
വിവര്‍ത്തനം

അങ്ങനെ ഞാന്‍ തുടര്‍ച്ചയായുള്ള നിര്‍ശ്ചരികളിലൂടെ ഭഗവാന്‍റെ പുണ്യനാമത്തെയും മഹിമാനങ്ങളെയും ഭൌതിക ലോകത്തിലെ കീഴ്വഴക്കങ്ങളെയൊക്കെ കാറ്റില്പറത്തി കൊണ്ട് ഉരുവിടാനാരംഭിച്ചു. അത്തരത്തിലുള്ള ഉരുവിടലുകളും ആത്മീയ ലീലകളുടെ ഓര്‍മ്മിയ്ക്കലും ഒരു അനുഗ്രഹം തന്നെയാണ് . അങ്ങനെ ഞാന്‍ ഈ ലോകം മുഴുവന്‍ ചുറ്റികറങ്ങി, എനിയ്ക്ക് പൂര്‍ണ്ണ തൃപ്തി കൈവന്നു, കൂടാതെ ഞാന്‍ അനുകമ്പയുള്ളവനും അസൂയയില്ലാത്തവനുമായി മാറി.

ശ്ലോകം 27

ഏവം കൃഷ്ണ-മതേര്‍ ബ്രഹ്മന്‍
നാശക്താശ്യാമളാത്മനഃ
കാലഃ പ്രാദുരാഭൂത് കലേ
തദിത് സൌദാമനി യഥാ
വിവര്‍ത്തനം

അതുകൊണ്ട്, ഓ ബ്രാഹ്മണനായ വ്യാസദേവ, കാലത്തിന്‍റെ കുത്തൊഴുക്കില്‍ കൃഷ്ണചിന്തയില്‍മാത്രം വിരാജിച്ച്കൊണ്ട്, അതുകൊണ്ട് തന്നെ മറ്റ് ആശാപാശങ്ങളേതുമില്ലാതെ, ഭൌതികമാലിന്യങ്ങളില്‍ നിന്ന് തികച്ചും ഞാന്‍ മുക്തനായി, ഒരു മിന്നല്പിണറിന്‍റെ ആകസ്മികമായ തിളക്കത്താലെന്നപോലെ ഞാനെന്‍റെ ഭൌതിക സാഹചര്യങ്ങളില്‍ നിന്ന് ആത്മീയമായ അടിത്തറയിലേയ്ക്ക് കുടിയേറി.

ശ്ലോകം 28

പ്രയുജ്യമാനേ മയി തം
ശുദ്ധം ഭഗവതീം തനും
അരാബ്ദ-കര്‍മ്മ-നിര്‍വാണോ
ന്യാപതാത് പഞ്ച-ഭൌതികഃ
വിവര്‍ത്തനം

പരമ ദിവ്യോത്തമപുരുഷനായ ഭഗവാന്‍റെ സഹചാരിയാവാന്‍ തക്കവണ്ണം ഒരു ആത്മീയ ശരീരം എനിയ്ക്കവിടുത്തെ കൃപയാല് ലഭിച്ചപ്പോള്‍, അഞ്ച് ഭൌതിക മൂലകങ്ങള്‍ കൊണ്ടുണ്ടാക്കിയ ശരീരത്തെ ഞാനുപേക്ഷിച്ചു, അങ്ങനെ ഞാനാര്‍ജ്ജിച്ച എല്ലാ ഫലേച്ഛയോടെയുള്ള കര്‍മ്മ ഫലങ്ങളുടെയും പ്രവര്‍ത്തനങ്ങള് തത്ക്ഷണം നിലച്ചു.

ശ്ലോകം 29

കല്പാന്ത ഇദം അദയാ
ശയനേ അംഭസ്യ ഉദന്വതഃ
ശിസയീശോര്‍ അനുപ്രാണം
വിവിസേ അന്തര്‍ അഹം വിഭോഃ
വിവര്‍ത്തനം

കല്പാന്തകാലത്തില്‍, എപ്പോഴാണോ പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ നാരായണന്‍ കാരണ സമുദ്രത്തില്‍ കിടന്നത്, സൃഷ്ടിചെയ്യുന്നതിനാവശ്യമായ എല്ലാ മൂലകങ്ങളുമായി ബ്രഹ്മാവും, അവിടുത്തെ ഉച്ഛോസത്തിലൂടെ ഞാനും അവിടുത്തെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.

ശ്ലോകം 30

സഹസ്ര-യുഗ-പര്യന്തേ
ഉദ്ധായേദം ശിസൃക്ഷതഃ
മരീചി-മിശ്ര ഋഷയഃ
പ്രാണേഭ്യോ അഹം ച ജജ്നിരേ
വിവര്‍ത്തനം

4,300,000,000 സൂര്യ വര്‍ഷത്തിന് ശേഷം, എപ്പോഴാണോ ബ്രഹ്മാവ് ഭഗവാന്‍റെ ആജ്ഞയാല്‍ സൃഷ്ടികര്‍മ്മങ്ങള്‍ക്കായി വീണ്ടും ഉണര്‍ന്നെണീറ്റത്, ഭഗവാന്‍റെ ആത്മീയ ശരീരത്തില്‍ നിന്നും ഋഷിവര്യന്മാരായ മരിചി, അംഗീരസ്സ്, അത്രി മുതലായവരെ സൃഷ്ടിച്ചു കൂടാതെ ഞാനും അവരോടൊപ്പം പ്രത്യക്ഷമായി.(തുടരും)

15 comments:

എന്‍റെ ഗുരുനാഥന്‍ said...

മാതാവെന്നെ നന്നായി സം രക്ഷിക്കണമെന്നാശിച്ചു എന്നാല്‍ അവര്‍ സ്വതന്ത്രയല്ലാത്ത കാരണം, എനിയ്ക്കായി ഒന്നു ചെയ്യാനവര്‍ക്കായില്ല. ഈ ലോകത്തിന്‍റെ മുഴുവന്‍ നിയന്ത്രണവും നിയന്താവും പരമാത്മാവുമായ ഭഗവാനിലാണ് കുടികൊള്ളുന്നത് എന്നിരിയ്ക്കെ; ഇവിടെയുള്ള ഓരോ ജീവസത്തയും പാവകളിക്കാരന്‍റെ കൈയ്യിലുള്ള തടിപ്പാവ കണക്കെയാണ് .

എന്‍റെ ഗുരുനാഥന്‍ said...

അവിടം വിട്ട് പോന്നതിനു ശേഷം ഞാന്‍, അനേകം വികസിതങ്ങളായ ആസ്ഥാന നഗരങ്ങളിലൂടെയും, പട്ടണങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും, വളര്‍ത്തുമൃഗശാല കളിലൂടെയും, ഖനികളിലൂടെയും, വിളനിലങ്ങളിലൂടെയും, താഴ്വാരങ്ങളിലൂടെയും, പൂന്തോട്ടങ്ങളിലൂടെയും, ഞാറ്റടികളിലൂടെയും വനങ്ങളിലൂടെയും ഉപവനങ്ങളിലൂടെയും കാഴ്ചകള്‍ കണ്ടു നടന്നു.

എന്‍റെ ഗുരുനാഥന്‍ said...

അല്ലയോ വ്യാസദേവ, ആ സമയത്ത് സന്തോഷാതിരേകത്തിന്‍റെ അതിര്‍ വരമ്പുകളെ ഭേദിച്ച് എന്‍റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഉത്തേജിതമായി. ആ ഹര്‍ഷോന്മാദ സാഗരത്തിലാറാടിയ എനിയ്ക്ക് ഭഗവാനേയോ എന്നെത്തന്നെയുമോ കാണാനായില്ല.

sivadas said...

ശ്രീമദ് ഭാഗവതം മാത്രമായി വേറൊരു ബ്ലൊഗ് ആക്കിക്കൂടെ? എന്നിട്ട് ലിങ്ക് കൊടുതതാല്‍ കുറച്ചുകൂടി നന്നായിരിക്കും - ശിവദാസ്

Dinkan-ഡിങ്കന്‍ said...

“ശ്രീമത് ഭാഗവതാഖ്യായം
പ്രത്യക്ഷാ കൃഷ്ണയേ മഹി”
എന്നല്ലേ. എന്റെ ഗുരുനാഥന്റെ ഈ കഠിന ശ്രമങ്ങള്‍ക്ക് നന്ദി. ഡിങ്കന്‍ വായിക്കാട്ടോ

( ഗുരുനാഥാ, വിവര്‍ത്തനത്തില്‍ ഒതുക്കാതെ ഇതിനെ അല്‍പ്പം കീറി മുറിച്ച് ഒരു ചര്‍ച്ച ഒക്കെ ആക്ക്യലോ നമുക്ക്. ശുക-പരീക്ഷിത് സംവാദം, ഉദ്ധവ സംഹിത എന്നതിലൊക്കെ ഒരുപാട് ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലേ. ഉദാ.മധു കൈടഭാതികളുടെ നാശത്തിനു ശേഷം അവരുടെ മേദസ്സ്(കൊഴുപ്പ്) ഉരുണ്ട് മേദിനി എന്നപേരില്‍ ഭൂമിയുടേ ആദ്യരൂപം ഉണ്ടാകുന്നു. അതുറച്ച് ഒരു കരയും കടലും മാത്രം ഉണ്ടാകുന്നു അപ്പോള്‍ കരയില്‍ പകല്‍ കുറവും രാത്രി കൂടുതലും ആയതിനാല്‍ മഹാവിഷ്ണു പൃഥന്‍ ആയി അവതരിക്കുന്നതും പ്രകാശത്തേ വെല്ലുന്ന വേഗതയില്‍ തേരൊടിച്ച് കരയെ 7 ആയി മുറിച്ച് , അങ്ങിനെ മേദിനിയെ പൃഥ്വി ആയി മാറ്റുന്നതും മറ്റും. അക്കാലത്ത് തന്നെ 7 വന്‍‌കരകളേ പറ്റി പരാമര്‍ശിക്കുന്നതും മറ്റും..പിന്നെ പാന്‍‌ജിയ-പാന്തലസ ശൈലിയില്‍ ഒരു കമ്പാരിസണ്‍..യെപ്പടി. തെറ്റുണ്ടെങ്കില്‍ ഡിങ്കന്റെ ഇടത്തേ കവിളില്‍ അടിച്ചാല്‍ മതീട്ടോ വലത്തേ കവിളില്‍ ഇന്നലെ ആ കുട്ടിചാത്തന്‍ ഒര്‍ ഇടി ഇടിച്ചതിന്റെ വേദന ഇത് വരെ മാറിട്ടില്ല. ഓഫിനു മാഫ് കീജിയെ)

Manu said...

നല്ല പരിശ്രമം... പാഴായൊഴുകുന്ന വാഗ്‌നദികളില്‍ മുങ്ങിപ്പോകുന്ന ബൂലോകത്തിന് വേദജ്ഞാനത്തിന്റെ ഒരു തുരുത്ത്.. അഭിനന്ദനങ്ങള്‍...

ഓ.ടോ. ഡിങ്കന്‍ ഇവിടെയും... ആത്മീയതില്‍ ഇടംകാലും ആയുര്‍വേദത്തില്‍ വലം‌കാലും... എന്താ‍ണു വിഭോ ഉദ്ദേശ്യം .....

Dinkan-ഡിങ്കന്‍ said...

മനൂ ഡിങ്കനെ ഇങ്ങനെ കൊല്ലല്ലേടാ

എന്‍റെ ഗുരുനാഥന്‍ said...

ശിവദാസ് ജി, ഡിങ്കന്‍ ജി, മനുജി, എല്ലാറ്റിനും നന്ദി .....അനുഗ്രഹിയ്ക്കുക.

ഡിങ്കന്‍ ജി: ഇരുന്നിട്ട് കാലു നീട്ടാമെന്നുവച്ചു.....പിന്നെ സമയ പരിമിതിയു മുണ്ടേ.....

എന്‍റെ ഗുരുനാഥന്‍ said...

പിന്നെ ലിങ്കിന്‍റെ ടെക്നിക് ഒന്നു പറഞ്ഞു തരാമോ ശിവദാസ് ജി.....

എന്‍റെ ഗുരുനാഥന്‍ said...

നന്ദി ഹെറിറ്റേജ് ജി............ഞാന്‍ ശ്രമിയ്ക്കാം......എല്ലാവരും ഒരുപാട് സഹായിയ്ക്കുന്നുണ്ട്.....ഇതിനെല്ലാം എന്‍റെ കടപ്പാട് രേഖപ്പെടുത്തുന്നു.

എന്‍റെ ഗുരുനാഥന്‍ said...

കല്പാന്തകാലത്തില്‍, എപ്പോഴാണോ പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ നാരായണന്‍ കാരണ സമുദ്രത്തില്‍ കിടന്നത്, സൃഷ്ടിചെയ്യുന്നതിനാവശ്യമായ എല്ലാ മൂലകങ്ങളുമായി ബ്രഹ്മാവും, അവിടുത്തെ ഉച്ഛോസത്തിലൂടെ ഞാനും അവിടുത്തെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.

santu said...

വലിയ ശ്രമത്തിനു നന്ദി . ആദ്യമായാണ്‌ കമന്റ്‌ എഴുതുന്നത്‌
അല്ലാതെ വയ്യ.

എന്റെ ഒരു എളിയ ശ്രമം(http://baalagokulam.blogspot.com)

ചിത്രഗുപ്ത said...

ഗുരുനാഥാ

ഒന്ന് അത്രടം വരെ വന്ന് എന്നെ അനുഗ്രഹിക്കണേ

Anonymous said...

It is rare... Only 'blessed' persons will (can) venture in to translation of Srimad Bhagavatham etc. Let Guruvayoorappan give all the 'vagardha prathipathi' ...
In the last sloka in this section in tras... you could have given the correct number for yuga (432....) while traslating Sahasra yuga. ( This number has many other significance .
Regards
Raju

എന്‍റെ ഗുരുനാഥന്‍ said...

ചിത്രഗുപ്താ, Raju, Santu......വന്നതിനും പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനുമൊക്കെ നന്ദി.....സമയക്രമമനുസരിച്ച് നിങ്ങളെയും കാണുന്നതാണ് ....ക്ഷമിയ്ക്കുമെന്ന് വിചാരിയ്ക്കുന്നു.