Sunday, September 03, 2006




സ്നേഹ പൂനിലാവ്‌ പൊഴിയ്ക്കുന്ന ഓണ നാളുകളില്‍...

ഓണപ്പെരുമയുതിര്‍ക്കുന്ന നമ്മുടെ സംസ്കാരത്തില്‍...

ഓണനിറവുകള്‍ തരുന്ന ഈ സമൃദ്ധിയില്‍....

നിന്നുകൊണ്ട്‌....

എല്ലാ എന്റ നല്ലവരായ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുംഹൃദയത്തിന്റെ ഭാഷയില്‍ ഒരായിരം ആശംസകള്‍!!

Friday, September 01, 2006

നാളെയുടെ കിനാക്കള്‍

കാല്‌പനിതകള്‍ക്കപ്പുറത്തേയ്ക്കു ഞാന്‍
ഇന്നിനൊടൊപ്പം പൊകുന്നു ഞാറ്റു വേലയ്ക്കായ്‌
ഉണ്ണാത്തവന്റെ വേദനയായ്‌ വെറുപ്പായ്‌
പുകയുന്ന അസ്ഥി തറകള്‍ താണ്ടി
ഒരു മണ്‍തുരുത്തിന്റെ മാറിലേയ്ക്കു ചാഞ്ഞപ്പൊള്‍
ഗദ്ഗദങ്ങള്‍ ചൊല്ലുന്നു നീയും ഇന്നിന്റെ
വിഹ്വലതകള്‍ക്കടിമയായീടുന്നു എന്ന്!!
പിന്നെയും താണ്ടുന്നു നല്ലതിന്‍ നല്ലതാം
കതിരുകള്‍ തേടിവിളവൊത്ത വടിവൊത്ത വിത്തുകള്‍ തേടി
നാളെ നമ്മുടേതല്ലന്ന ചെറുമന്റെ പാട്ടില്‍
നഗ്ന സത്യങ്ങള്‍ തന്‍ നുറുങ്ങുകളില്‍ മുങ്ങി
ഒരു കാതം അപ്പുറം പോയി ഞാന്‍ പിന്നെ
ഇരുട്ടിന്റെ മറവില്‍ തിരിഞ്ഞു നോക്കി
അയ്യോ!!!! പേടിയാകുന്നു തിരിഞ്ഞു നോക്കാന്
‍വേണ്ടവേണ്ടയെന്നു പതറുന്നു മനസ്സ്‌
പക്ഷെ ഒന്നുണ്ട്‌ താങ്ങിനായ്‌ മനസ്സിന്‌
കലികാല മണിന്നെന്ന പകലാം സത്യം
ശാസ്ത്രങ്ങളും വേദശാസ്ത്രങ്ങളും അറിവായ്‌
പകരുന്നിണ്ടിവിടെ ഈ ഭാരതഭൂവില്‍
ഒന്നിലും ഒന്നിനും താല്‍പര്യം കണാതെ
പായുന്നു മാനവന്‍ വീണ്ടും കാതങ്ങള്‍ താണ്ടി
ചെറുമനും ചേമനും നങ്ങേമയും ഇന്ന്നി
ഴലിന്റെ സത്യങ്ങള്‍ മാത്രം
ഇന്നലെ കണ്ട കിനാവുകളിലാണവര്‍
ജീവിക്കുന്നതും ശ്വസിയ്ക്കുന്നതും മരിയ്ക്കുന്നതും
അപ്പുറം ചിന്തിയ്ക്കാനാവുന്നില്ലവര്‍ക്കിന്നു
മനസ്സിന്റെ നേരിയ ഇടവാതിലിലൂടെ
പുതിയൊരു വാതില്‍ പണിയിക്കുവാനുള്ള
ക്ഷമയും സമ്പത്തും മനസ്സുമില്ല
ഇങ്ങനെയെങ്ങനെയൊ അങ്ങനെയിങ്ങനെ
എന്നു ചിന്തിച്ചു നടത്തീടുന്നു കാലത്തെ
പരാതികളും പരിഭവങ്ങളും വലിച്ചെറി
ഞ്ഞവരിന്നു പാടുന്നു ഞാറ്റുപാട്ടുകളും
ഈശ്വര നിര്‍ശ്ചരികളും തുടര്‍ച്ചയായ്‌
വീണ്ടുമൊരു പ്രഭാതത്തിനായവര്
‍കാത്തിരിയ്ക്കുന്നു വീണ്ടുമൊരു സുപ്രഭാതത്തിനായ്‌
ഉണ്ടോ!ഉണ്ടോ! മാളോരെ കൊടുക്കുവാന്‍
നിങ്ങള്‍ തന്‍ കൈകളില്‍ കിടയൊറ്റനല്ലോരു നാളെ..........