Monday, February 26, 2007

വൈദിക സംസ്കാരം

സംസ്കാരം എന്നാല്‍ ധര്‍മ്മം എന്നര്‍ത്ഥം, വൈദിക സംസ്കാരം എന്നാല്‍ സനാതനധര്‍മ്മം അതായത് ധര്‍മ്മത്തിന്‍റെ മനസ്സിലാക്കല്‍ (ജ്ഞാനം), ആത്മ സാക്ഷാത്കാരത്തിലേയ്ക്കുള്ള വഴിതേടലും മരണത്തില്‍ നിന്നുള്ള കരകയറ്റവും (സനാതനമായ നിലനില്പ്), ഈശ്വരനെ മനസ്സിലാക്കുകയും അതിനുവേണ്ട ആചാരങ്ങളുടെ പാലനം കൂടാതെ അദ്ദേഹത്തിന്‍റെ ഉപദേശങ്ങളുടെ പ്രചരണം എന്നിവയാണ്.

ശ്രീമദ് ഭഗവതം(4:25:13) പറയുന്നത്പോലെ “ ഭാരത-വര്‍ഷത്തില്‍ ജന്മമെടുക്കുന്ന ഓരോ ജീവസത്തയ്ക്കും സുഖ ജീവിതം നയിക്കുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ലഭിയ്ക്കുന്നതാണ്. അവനൊരുപക്ഷെ ഈ സൌകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി തന്‍റെ ഭൌതികവും ആദ്യാത്മികവുമായ ജീവിതങ്ങളെ കൊയ്തെടുത്തുകൊണ്ട് തന്‍റെ ആഗമനോദ്ദേശത്തെ സഫലീകൃതമാക്കുന്നു. അങ്ങനെ ഒരുവ്യക്തി ജീവിതവിജയം നേടിക്കഴിഞാല്‍ അവന്‍ വീണ്ടും തന്‍റെ പ്രവൃത്തിയില്‍ നിന്നാര്‍ജ്ജിച്ച ആ അറിവുകളെയും പ്രവൃത്തിപരിചയങ്ങളെയും ലോകത്തിനുമുന്നില്‍ തുറന്നു കാട്ടേണ്ടതാണ്. അത് മാനുഷികമായ ഒരു സേവനമായി അവന്‍ കാണുകയും വേണം. മറ്റൊരുതരത്തില്‍ പറയുകാണെങ്കില്‍ തന്‍റെ പൂര്‍വ്വ ജന്മ സുഹൃദങ്ങളാല്‍ ആര്‍ജ്ജിതമായി ഭാരതവര്‍ഷത്തില്‍ വന്ന് ജന്മമെടുക്കുന്ന ഓരോ വ്യക്തിയ്ക്കും തന്‍റെ ജന്മം സഫലമാക്കുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ഇവിടെ ലഭ്യമാകുന്നു, ഭാരതത്തിലെ കാലാവസ്ഥ എടുത്തു നോക്കുകയാണെങ്കില്‍ തന്നെ ഒരു വ്യക്തിയ്ക്ക് ഭൌതികതയുടെ അതിഭാവികത്വംമില്ലാതെ ജീവിയ്ക്കാന്‍ കഴിയുന്ന രീതിയിലാണ്‍ പ്രകിതി വിഭാവനം ചെയ്തിട്ടുള്ളത്. വാസ്തവം പറയുകാണെങ്കില്‍ യുധിഷ്ഠിര മഹരാജാവിന്‍റെ കാലത്തോ അല്ലെങ്കില്‍ ഭഗവാന്‍ ശ്രീ രാമ ചന്ദ്രമൂര്‍ത്തിയുടെ കാലഘട്ടത്തിലോ, ജനങ്ങളെല്ലാം തന്നെ വളരെ സുരക്ഷിതരായിരുന്നു എന്നു മാത്രവുമല്ല അവര്‍ക്കു യാതൊരു വിധത്തിലുള്ള ഉത്കഢയുമുണ്ടായിരുന്നില്ല. ജനങ്ങള്‍ അതില്‍ നിന്നെല്ലാം മോചിതരായിരുന്നു എന്നു വേണം കരുതാന്‍. അത്യുഷ്ണമോ അതിശൈത്യം പോലുമോ അനുഭവപ്പെട്ടിരുന്നില്ല. ആദ്യാത്മികം (ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നു ഉണ്ടാവുന്ന ക്ലേശം), ആദിഭൌതികം(സഹജീവികളില്‍ നിന്നുളവാകുന്നത്), ആദിദൈവികം(പ്രകൃതിയില്‍ നിന്നുള്ളവ) എന്നീ ത്രിവിധ ക്ലേശങ്ങളില്‍ നിന്നുപോലും അവര്‍ മോചിതരായിരുന്നു. എന്നാലിന്ന്, ഭൂമിയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ നമ്മുടെ പ്രശ്നങ്ങള്‍ തുലോം കുറവാണ് . ഭൌതികമായ ഇത്തരം പ്രശ്നങ്ങളെ മാറ്റിനിര്‍ത്തുകയാണെങ്കില്‍, നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരം പരമമായ ജീവിത ലക്ഷ്യങ്ങളായ മുക്തിയ്ക്കും അല്ലെങ്കില്‍ ഭൌതികമായ ബന്ധങ്ങളില്‍ നിന്നും രക്ഷനേടുന്നതിനും വളരെയധികം സഹായകമാണ് എന്നു കാണാം. ആ രീതിയില്‍ നോക്കുകയാണെങ്കില്‍ ഭാരതഭൂവില്‍ വന്ന് ജന്മമെടുക്കാന്നതിനുപോലും നാം പലെ തരത്തിലുള്ള പുണ്യപ്രവൃത്തികളും ചെയ്യേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാക്കാം“.

“ഇതെ ശ്ലോകത്തില്‍ തന്നെ പറയുന്ന മറ്റൊരു പദമായ :ലക്ഷിത-ലക്ഷണം” സൂചിപ്പിയ്ക്കുന്നതുപോലെ ഭാരതവര്‍ഷത്തില്‍ നമുക്കു ലഭിയ്ക്കുന്ന ശരീരം വളരെയധികം ധാര്‍മ്മിക പ്രവൃത്തികള്‍ ചെയ്ത് നന്മയെ സ്വരൂപിയ്ക്കുന്നതിനായിട്ടുള്ളതാണ്. വൈദികസംസ്കാരം മുഴുവനും അറിവിന്‍റെ ഒരു ഭണ്ഢാരമാണ്, ആയതിനാല്‍ ഇന്ത്യയില്‍ വന്ന് ജന്മമെടുക്കുന്ന ഓരോ വ്യ്ക്തിയ്ക്കും ഈ അറിവ് നുകരുന്നതിനും, വര്‍ണ്ണാശ്രമ - ധര്‍മ്മം എന്ന സാംസ്കാരിക രീതികളെ മനസ്സിലാക്കുന്നതിനും സഹായിയ്ക്കുന്ന നല്ല ചുറ്റുപാടുകളാണിവിടെയുള്ളത്“.

ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നാം സഞ്ചരിച്ചു പരിശോധിയ്ക്കുകയാണെങ്കില്‍ ഈ കാലഘട്ടത്തില് പോലും ചിലരാജ്യങ്ങളില്‍ പലതരത്തിലുള്ള ഭൌതിക സൌകര്യങ്ങളും നമുക്കു കാണാം എന്നാല്‍ ആദ്യാത്മിക ജീവിതത്തിനുതകുന്ന ഒന്നും തന്നെ നമുക്കു കാണാന്‍ സാധിച്ചു എന്നു വരികയില്ല. ഭാഗികമായ സൌകര്യങ്ങള്‍ നമുക്കു എല്ലായിടത്തും ലഭ്യമാകുന്നുണ്ട് എന്നാല്‍ മുഴുവനായുള്ളവ വളരെ ദുര്‍ല്ലഭവും. എന്നാല്‍ ആദ്യാത്മികയ്ക്കു പിന്നാലെ പരക്കം പായുകയുമാണ്. ഒരു അന്ധന് നടക്കാം പക്ഷെ കാണാന്‍ സാധിയ്ക്കുകയില്ല, ഒരു മുടന്തന് നടക്കാന്‍ സാധിയ്ക്കുകയില്ല പക്ഷെ അവന് കാണാം എന്നതു പോലെയാണത്- അന്ധ-പങു-ന്യായ.

ഒരന്ധന്‍ ഇനിയൊരു മുടന്തനെ ചുമക്കാം ഒപ്പം മുടന്തന് അന്ധനെ വഴി നടത്താം. അവരുടെ ഒരുമിച്ചുള്ള ഉദ്യമങ്ങള്‍ ഫലവത്താണ് എന്നാല്‍ ഒറ്റയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ വൃഥാവിലുമാണ്. അതു പോലെ തന്നെ ഈ മാനുഷ്യജന്മം നമുക്കു ലഭിച്ചിരിയ്ക്കുന്നതും നമ്മുടെ ഭൌതികവും ആദ്യാത്മികവുമായ കാര്യങ്ങളെ ഒരുമിച്ച് സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിലേയ്ക്കാണ്. പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ചും ഭൌതിക ഉന്നമനത്തിനുള്ള വളരെയധികം സൌകര്യങ്ങളുണ്ട് എന്നാല്‍ ആദ്യാത്മിക തലത്തിലേയ്ക്ക് എത്തിനോക്കാന്‍ പോലും ആരും ശ്രമിക്കുന്നില്ല. എന്നാല്‍ വളരെ ചുരുക്കം ചിലര്‍ ഇതിലേയ്ക്ക് കടന്ന് വരുന്നുണ്ടെങ്കിലും ദുഷ്കൃതികളായ ആള്‍ക്കാര്‍ കടന്നുവരുന്നതുകൊണ്ട് അവരുടെ കാശുകൈക്കലാക്കുകയും പറ്റിയ്ക്കുകയും ചെയ്ത് കടന്നു കളയുകയാണ് പതിവ്. ഈ പതിവ് പാശ്ചാത്യര്‍ക്കുമാത്രമല്ല ഒരു ചെറിയ ശതമാനം വരെ നമുക്കും ബാധകമാണ്.

Saturday, February 24, 2007

ആണ്‍ പിറവി


ആണൊരുത്തനായ് പിറന്നൊരീ മണ്ണില്‍
വീണ്ടും മണ്ണിനു വളമായീടുവാന്‍
ഇന്നലെ കണ്ട കിനാവുകളിലൊന്നില്‍
മനുഷ്യകോലങ്ങളിലൊന്നായ് കണ്ടു നിന്നെ!
പൈങ്കുനിയ്ക്ക് പിറക്കുന്ന അര്‍ജ്ജുനനായ്
ഒത്തൊരാണ്തരിയായീടുന്നു കാലത്തിന്‍ മടിയില്‍
വിവാഹമെന്നാല്‍ സ്വപ്നമാണെന്നും
ആ സ്വപ്നങ്ങള്‍ തന്‍ ചിറകൊടിയാറുണ്ടിപ്പൊഴും
സന്തോഷത്തിന്‍റെ തിരയിളക്കത്തില്‍ കണ്ടു ഞാന്‍
മിന്നിമായുന്നൊരു കാഷ്ഠത്തെ പോലവെ
സന്തോഷമാണെന്‍റെ ലക്ഷ്യം
ആത്മീയമാം വെള്ളരിപ്രാവുകള്‍ ഇന്നലെയിലൂടെ
പറക്കുമ്പോള്‍ കണ്ടു ഞാന്‍
ആ സന്തൊഷാതിരേകത്തിന്‍റെ തിളക്കം
ആറാമതൊരിന്ദ്രിയം കൂടെ ഞാന്‍ തേടി
വായുവേഗത്തില്‍ പാഞ്ഞോടി പിടിയ്ക്കുവാന്‍
കിട്ടുന്നീലയാ വെള്ളരിപ്രാവിനെ
വേടന്‍റെ കൂട്ടിലെ പ്രാപ്പിടിയനെ!!
സ്വപ്നവും സ്വര്‍ഗ്ഗവും ഒന്നായീടുന്നൊരു
വായില്ലാക്കുന്നിലാണിന്നെന്‍റെ ജീവിതം
ബന്ധങ്ങള്‍ പോലും വളച്ചൊടിയ്ക്കുന്നൊരീ
നരക ലോകങ്ങള്‍ക്കിടയിലാണതിപ്പോഴും
കുന്തിയെ കണ്ടു കപിലനെ കണ്ടു പ്രഹ്ലാദ
വചനങ്ങളൊക്കെ കേട്ടു മൂകമായ്
ഇത്തിര വെട്ടം തിരിയായ് തെളിയുന്നു
സുപ്രഭാതത്തില്‍ പിടഞ്ഞെണീയ്ക്കുവാനായി
വീണ്ടുമൊരുപുരുഷായുസ്സിന്‍ ആക്കം കൂട്ടുവാന്‍

ആത്മീയ വിധാനത്തിലെ അതുല്യന്‍-എ. സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദ്


എ. സി ഭക്തിവേദാന്ത സ്വാമി പ്രഭുപാദ്, അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ സ്ഥാപകാചര്യനായ അദ്ദേഹം 1896 ല്, കല്‍ക്കട്ടയിലുള്ള ഒരു വൈഷ്ണവ കുടുംബത്തില്‍ ഭൂജാതനായി. തന്‍റെ പിതാവായ, ഗൌര്‍ മൊഹന്‍ ദേ, അദ്ദേഹത്തെ അഭയ ചരണ്‍ എന്ന് നാമകരണം ചെയ്തു. തന്‍റെ പുത്രന്‍ ശ്രീമതി രാധാറാണിയുടെ ഭ്ക്തനായ്മാറണം എന്നതായിരുന്നു ആ പിതവിന്‍റെ ഒരേയൊരു ആഗ്രഹം.

ബ്രിട്ടീഷ് രാജവാഴ്ച്ച നിലനിന്നിരുന്ന കാലത്താണ്‍ അഭയ് തന്‍റെ വിദ്യാഭ്യാസം നടത്തിയതും, അവസാനമായി രസതന്ത്ര പഠനത്തിനായി കലാലയത്തിലേയ്ക്കു പ്രവേശിച്ചതും. അവിടെ അദ്ദേഹം, ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന് ഗാന്ധിയുടെ ഒരനുചരനായിത്തീര്‍ന്നു. ഗാന്ധിയുടെ അനുഭാവി എന്ന നിലയില്‍ അദ്ദേഹം ഭാരതത്തില്‍ നിര്‍മ്മിത മായ കൈത്തറി വസ്ത്രങള്‍ ഉപയോഗിയ്ക്കുകയും, കലാലയത്തില്‍ നിന്നും തനിക്കു ലഭിക്കേണ്ടിയിരുന്ന ബിരുദത്തെ ഉപേക്ഷിയ്ക്കുകയും ചെയ്തു.
വിവാഹിതനായ ശേഷം അഭയ് ഒരു ചെറിയ ഫര്‍മസ്യൂട്ടിയ്ക്കല്‍ കമ്പനി ആരംഭിച്ച് തന്‍റെ ഭാര്യയെയും കുടുംബത്തെയും പുലര്‍ത്താനാരംഭിച്ചു. ആ സമയത്താണ്‍ അദ്ദേഹം തന്‍റെ ആത്മീയ ഗുരുവായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമിയെ കണ്ടുമുട്ടുന്നത്. 1922 ല് കല്‍ക്കട്ടയില്‍ വച്ചായിരുന്നു അത്. ഭക്തി സിദ്ധാന്ത സരസ്വതിയ്ക്ക് അഭയിനെ കണ്ടമാത്രയില്‍ തന്നെ ഇഷ്ടമാവുകയും “ജീവിതം വൈദിക ജ്ഞാനം മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്കാനായി ഉഴിഞ്ഞു വയ്ക്കുക” എന്ന ഉപദേശം അരുളപ്പെടുകയും: അതു പ്രത്യേകിച്ചും ഭഗവാന്‍ ചൈതന്യ മഹാ പ്രഭുവിന്‍റെ സന്ദേശങ്ങളെ ആഗലേയര്‍ക്ക് പകര്‍ന്നു നല്‍കണം എന്നദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അപ്പൊള്‍ തന്നെ അഭയ്, ശ്രീല ഭക്തിസിദ്ധാന്തയെ ആത്മീയാചാര്യനായി തന്‍റെ ഹൃദയ്ത്തില്‍ കുടിയിരുത്തിയെങ്കിലും, 1932 ല് തനിയ്ക്കു ദീക്ഷ ലഭിയ്ക്കുമ്പൊളായിരുന്നു അത് ഒരു ദൃഢ പ്രതിജ്ഞയായി മാറുന്നത്. അതിനുശേഷം അദ്ദേഹം ഹരിനാമ ദീക്ഷയും മന്ത്ര ദീക്ഷയും ഒരുമിച്ചു സ്വീകരിയ്ക്കുകയായിരുന്നു.
1936 ല് ശ്രീല പ്രഭുപാദര്‍ തന്‍റെ ആത്മീയഗുരുവിനോട് തന്നാല്‍ കഴിയുന്ന എന്തെങ്കിലും സേവ അങ്ങേയ്ക്കായി ചെയ്യേണ്ടതുണ്ടൊയെന്നു ഒരു കത്തിലൂടെ ആരാഞ്ഞു!. ആ കത്തിനു മറുപടിയായി 1922 ല് ലഭിച്ച അതേ നിര്‍ദ്ദേശം തന്നെ വീണ്ടും അദ്ദേഹത്തിനു ലഭിയ്ക്കുകയുണ്ടായി: “ആഗലേയ ഭാഷയില്‍ കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കുക”. രണ്ടാഴ്ചകള്‍ക്ക് ശേഷം തന്‍റെ ആത്മീയചാര്യന്‍ ഇഹലീല അവസാനിപ്പിച്ചു; ശ്രീല പ്രഭുപാദറുടെ ഹൃദയത്തില്‍ ആ ഉപദേശങ്ങല്‍ കൊത്തിവയ്ക്കപ്പെട്ടതുപോലെ തിളങ്ങി നിന്നു. ആ ഉപദേശങ്ങളാണ്‍ ശ്രീല പ്രഭുപാദരുടെ ജീവിതത്തിലെ എന്നത്തേയും വഴികാട്ടി.
ഗൌഢീയ മഠത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകവേ തന്നെ ശ്രീല പ്രഭുപാദര്‍, “ഭഗവദ്-ഗീതയ്ക്കൊരു ഭാഷ്യം“ രചിയ്ക്കുക ഉണ്ടായി. 1944 ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത്, കടലാസിന്‍ ക്ഷാമവും ദരിദ്ര്യവും കൊടുംബിരികൊണ്ടിരുന്ന അക്കാലത്ത്, ശ്രീല പ്രഭുപാദര്‍, “ഭഗവദ് സന്നിധിയിലേയ്ക്ക്” എന്ന മാസിക ആരംഭിച്ചു. അതിനുവേണ്ടി അദ്ദേഹം എഴുതുകയും, എഡിറ്റു ചെയ്യുകയും, ലേഔട്ട്, തെറ്റുതിരുത്തല്‍ ഇവ ഒറ്റയ്ക്ക് ചെയ്യുകയുണ്ടായി. കൂടാതെ ഈ പ്രതികള്‍ വില്ക്കുന്നതും അദ്ദേഹം ഒറ്റയ്ക്കു തന്നെ ചെയ്യുമയിരുന്നു. ഈ മാസിക ഇന്നും പുറത്തിറങ്ങുന്നുണ്ട്.
കൂടുതല്‍ സമയം വൈദിക ജ്ഞാനാര്‍ജ്ജനത്തിന്‍ വിനിയൊഗിയ്ക്കുന്നതിലേയ്ക്കായി
ശ്രീല പ്രഭുപാദര്‍ 1950 ല് വാനപ്രസ്ഥം സ്വീകരിയ്ക്കുകയും: വീടും കുടുംബവും ഉപേക്ഷിച്ച് അദ്ദേഹം ഒരു മുഴുനീള ആത്മീയാചാര്യനായി മാറി. 1953 ല് തന്‍റെ അനുചരരായ സഹോദരങ്ങള്‍ അദ്ദേഹത്തിന്‍ “ഭക്തിവേദാന്ത” എന്ന സ്ഥാനപ്പേരു നല്‍കി ആദരിച്ചു. അതിനുശേഷം അദ്ദേഹം കല്‍ക്കട്ടയില്‍ നിന്നും യാത്രയായി വൃന്ദാവനത്തിലുള്ള രാധാ-ദാമോധര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ അദ്ദേഹം വളരെ വിനയാന്വിതനായി വൈദിക ഗ്രന്ധങ്ങളും മറ്റു ലിഖിതങ്ങളും പഠിയ്ക്കുന്നതിലേയ്ക്കായി പല വര്‍ഷങ്ങള്‍ ചിലവഴിച്ചു.
1959 ല് അദ്ദേഹം സര്‍വ്വസംഗപരിത്യഗിയായ് സന്ന്യാസ ജീവിതത്തിന്‍ തുടക്കമിട്ടു. ആ സമയത്താണ്‍ രാധാ-ദാമോധര ക്ഷേത്രത്തില്‍ വച്ച് തന്‍റെ ഏറ്റവും മനോഹര സൃഷ്ടികളിലൊന്നായ ശ്രീമദ് ഭാഗവതം ആഗലേയ ഭാഷയിലേയ്ക്ക് മൊഴിമാറ്റുന്നതിനും വളരെ ലഘുവായ രീതിയിലുള്ള വിവരണം നല്‍കുന്നതിനുമുള്ള ശ്രമം തുടങ്ങിയത്. കൂടാതെ “അന്യഗ്രഹങ്ങളിലേയ്ക്കുള്ള സുഗമയാത്ര” എഴുതിയതും ഇതെ ക്ഷേത്രത്തില്‍ വച്ചു തന്നെയാണ്‍. വളരെക്കുറച്ചു വര്‍ഷം കൊണ്ടുത്ന്നെ ശ്രീമദ് ഭാഗവതത്തിന്‍റെ പ്രഥമ കാണ്ഡത്തിന്‍റെ മൂന്നു ഭാഗങ്ങളുടെ വിവര്‍ത്തനവും വിവരണങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കുകയുണ്ടായി. ഇപ്പോഴും ഈ പുസ്തകങ്ങ്ള് അച്ചടിയ്ക്കുന്നതിനുള്ള കടലാസും പണവും അദ്ദേഹം ഒറ്റയ്ക്കു തന്നെയാണ്‍ സമാഹരിച്ചത്. ഇന്ത്യയിലെ വലിയ പട്ടണങ്ങളിലെ ഏജന്‍റുമാര്‍ മുഖേന അദ്ദേഹം ഈ പുസ്തകങ്ങള്‍ മ്ഴുവനായും വിറ്റഴിച്ചു.
അതിനുശേഷം തന്‍റെ ആത്മീയാചാര്യന്‍റെ ഉപദേശങ്ങളെ പ്രാവര്‍ത്തികമാക്കാനുള്ള സമയമിതാണെന്ന് മനസ്സിലാക്കുകയും അതിനുള്ള ആദ്യപടിയായി അമേരിയ്ക്കയിലേയ്ക്കു പോകാന്‍ തിരുമാനിച്ചു; അതുവഴി ലോകത്തിലാകമാനം കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കാമെന്നും അദ്ദേഹം മനസ്സിലുറപ്പിച്ചു. അങ്ങനെ ജലദൂത എന്ന ചരക്കു കപ്പലില്‍ സൌജന്യമായി 1965ല് ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു. ഒരു ദരിദ്രനാരായണനായിരുന്ന ആദ്ദേഹം തന്‍റെ 69‍അം വയസ്സിലാണ്‍ ഈ ഉദ്യമത്തിനു തയ്യാറെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. കുറെ ശ്രീമദ് ഭാഗവതത്തിന്‍റെ പ്രതികളും കുറച്ചു നൂറ് രൂപാനോട്ടുകളും മാത്രമാണ്‍ അന്ന് ആദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്നത്.
യാത്രയിലുടനീളം അദ്ദേഹത്തിന്‍ വളരെയധികം യാതനകള്‍ അനുഭവിയ്ക്കേണ്ടതായി വന്നു: യാത്രയ്ക്കിടയിലായ് അനുഭവപ്പെട്ട രണ്ടു ഹൃദയാഘാതങ്ങളും ന്യൂയോര്‍ക്കില്‍ എത്തപ്പെട്ടാല്‍ താന്‍ എങ്ങോട്ടാണ്‍ പോകുക എന്നുള്ളതും അദ്ദേഹത്തെ വ്യാകുലനാക്കി. ആറുമാസത്തെ തന്‍റെ തീവ്ര പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിട്ടിയ വിരലിലെണ്ണാവുന്ന അഭ്യുദയകാംക്ഷികളില്‍ ചിലര്‍ ചേര്‍ന്ന് മാന്‍ഹട്ടനില്‍ ഒരു കടമുറിയും അതിനോട് ചേര്‍ന്നുള്ള് അപാര്‍ട്ട്മെന്‍റും അദ്ദേഹത്തിനു തരപ്പെടുത്തിക്കൊടുത്തു. അവിടെ അദ്ദേഹം എല്ലാദിവസവും പ്രഭാഷണങ്ങള്‍ നല്‍കുകയും, കീര്‍ത്തനങ്ങള്‍ നടത്തുകയും പ്രസാദം വിതരണം നടത്തുകയും ചെയ്തിരുന്നു. ജീവിതത്തിന്‍റെ നാനാതുറകളില്‍ വിരാജിച്ചിരുന്ന, ഹിപ്പികളും മറ്റും അവിടേയ്ക്കു ഒഴുകിയെത്താന്‍ തുടങ്ങി: തങ്ങളുടെ ജീവിതത്തില്‍ നിന്നും അടര്‍ന്നുപോയ എന്തൊ ഒന്ന്, അതിന്‍റെ അന്വേഷണങ്ങ്ള്ക്കായി എത്തിയ അവര്‍ പിന്നീട് സ്വാമിജിയുടെ പാതയിലൂടെ സഞ്ചരിക്കാനാരംഭിച്ചു.
തന്‍റെ അനുയായികള്‍ കൂടുതല്‍ ആകൃഷ്ടരായി വരുന്നതിനനുസരിച്ച് ശ്രീല പ്രഭുപാദര്‍ നിരന്തരമായി കീര്‍ത്തനങ്ങളും മറ്റും പാര്‍ക്കുകളില്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങി. തന്‍റെ പ്രഭാഷണങ്ങളെയും ഞായറാഴ്ച്ചകളില്‍ നടത്തി വന്നിരുന്ന അന്നദാനത്തെയും കുറിച്ച് ജനം അറിഞ്ഞു തുടങ്ങി. യുവാക്കളായ ആരാധകറ് അദ്ദേഹത്തില്‍ നിന്നും ദീക്ഷ സ്വീകരിക്കുകയും, തങ്ങള്‍ യമനിയമങ്ങള്‍ പാലിച്ചുകൊള്ളമെന്നും പതിനാറുമാല ഹരേ കൃഷ്ണ മഹാമന്ത്രം ദിവസേന ജപം ചെയ്തുകൊള്ളാമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. കൂടാതെ “ഭഗവദ് സന്നിധിയിലേയ്ക്ക്” മാസിക പഴയ പ്രതാപത്തിലേയ്ക്ക് തിരികെ കൊണ്ടുവരുകയും ഉണ്ടായി.
അങ്ങനെ ശ്രീല പ്രഭുപാദര്‍ 1966 ല് അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി – ഇസ്കോണ്‍ സ്ഥാപിച്ചു. തനിയ്ക്കുചുറ്റുമുള്ള സമൂഹത്തെ വേണ്ടവണ്ണം ഉപയൊഗിച്ചുകൊണ്ട് ലോകമെമ്പാടും കൃഷ്ണാവബോധം പ്രചരിപ്പിയ്ക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ പ്രധാനം. 1967 ല് അദ്ദേഹം സാന്‍ഫ്രാന്‍സിസ്കൊ സന്ദര്‍ശിയ്ക്കുകയും അവിടെയും ഒരു ഇസ്കോണ്‍ സമൂഹം സ്ഥാപിയ്ക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം തന്‍റെ ശിഷ്യന്മാരെ ചൈതന്യമഹാപ്രഭുവിന്‍റെ വക്താക്കളായി ലോകത്തിന്‍റെ നനാഭാഗങ്ങളിലേയ്ക്ക് പറഞ്ഞയയ്ക്കുകയും മോണ്ട്രിയല്‍, ബോസ്റ്റണ്‍, ലണ്ടന്‍, ബെര്‍ലിന്‍, കൂടാതെ വടക്കെ അമേരിയ്ക്കയുടെയും ഇന്ത്യയുടെയും യൂറോപ്പിലെയും പ്രധാന നഗരങ്ങളിലും ഇസ്കോണിന്‍റെ ശാഖകള്‍ സ്ഥാപിച്ചു. ഇന്ത്യയില്‍ അദ്ദേഹം നയന്‍ മനോഹരങ്ങളായ മൂന്നു ക്ഷേത്രങ്ങളുടെ രൂപരേഖയുണ്ടാക്കുകയും ചെയ്തു: വൃന്ദാവനത്തിലെ ദാരുശില്പ്മായി നിലകൊള്ളുന്ന ബലരാമ ക്ഷേത്രം, വൈദിക സംസ്കാരത്തിന്‍റെ ഈറ്റില്ലവും പഠനസിരാകേന്ദ്രവുമായി വര്‍ത്തിയ്ക്കുന്ന മുംബയിലെ ക്ഷേത്രം, കൂടാതെ മായാപ്പൂരിലെ ഭീമാകാരമായ വൈദിക പ്ലാനറ്റോറിയം എന്നിവയാണവ.
ശ്രീല പ്രഭുപാദര്, തുടര്‍ന്നുള്ള് പതിനൊന്ന് വര്‍ഷങ്ങളിലായി തന്‍റെ എല്ലാ കൃതികളുടെയും രചനകള്‍ നിര്‍വഹിയ്ക്കുകയുണ്ടായി അതില്‍ മൂന്നെണ്ണം അദ്ദേഹം ഇന്ത്യയില്‍ വച്ചാണ്‍ പൂര്‍ത്തീകരിച്ചത്. ശ്രീല പ്രഭുപാദര് വളരെക്കുറച്ച്മാത്രം ഉറങ്ങി തന്‍റെ പ്രഭാതവേളകളാണ്‍ ഇതിനായി ഉപയോഗിച്ചത്. അതിരാവിലെ 1:30AM മുതല്‍ 4:30AM വരെയുള്ള സമയമാണദ്ദേഹം തന്‍റെ സാഹിതീയ സപര്യയ്ക്കായി തിരഞ്ഞെടുത്തത്. വായ്മൊഴിയായി പറഞ്ഞുകൊടുക്കുന്ന വിവരങ്ങള്‍ ശിഷ്യന്മാര്‍ വളരെ ശ്രദ്ധയോടെ ടൈപ്പ്ചെയ്യുകയും എഡിറ്റ് ചെയ്യുക എന്നതായിരുന്നു അദ്ദെഹത്തിന്‍റെ വിവര്‍ത്തന രീതി. ശ്രീല പ്രഭുപാദര്‍, സംസ്കൃതത്തിലൊ, ബംഗാളിയിലോ ഉള്ള മൂലകൃതികളിലെ ഓരോ വക്കുകളായി വിവര്‍ത്തനംചൊല്ലുകയും കൂടാതെ അതിനെക്കുറിച്ചുള്ള ഒരു പൂര്‍ണ്ണവിവരണം ശിഷ്യന്മാര്‍ക്കായി പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.
ഭഗവദ്ഗീത യഥാരൂപം, വ്യത്യസ്ത വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീമദ് ഭാഗവതം, ചൈതന്യചരിതാമൃതം; ഭക്തിരസാമൃത സിന്ധു, കൃഷ്ണ: പരമ ദിവ്യേത്തമ പുരുഷന്‍, ചൈതന്യ ശിക്ഷാമൃതം, കപില ശിക്ഷ, കുന്തീദേവിയുടെ ഉപദേശങ്ങള്‍, ശ്രീ ഈശോപനിഷത്, ഉപദേശാമൃതം, കൂടാതെ ഒരു ഡസനിലധികം വരുന്ന ചെറു കൃതികള്‍, എന്നിവയാണ്‍ അദ്ദേഹത്തിന്‍റെ രചനകളില്‍ പ്രധാനംപ്പെട്ടവ.

ഇന്ന് അന്‍പതിലധികം ഭാഷകളിലായി ഈ കൃതികളൊക്കെയും വിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു. ഭാരതത്തില്‍ വൈദികവിജ്ഞാനത്തിന്‍റെ വിതരണത്തില്‍ ശ്രദ്ധേയരായ 1972ല് സ്ഥാപിതമായ ഭക്തിവേദാന്ത ബുക് ട്രസ്റ്റാണ്‍ ഈ പുസ്തകങ്ങളുടെ പ്രസാദകര്‍. ഇന്നീ സ്ഥാപനം ലോകത്തിലെ തന്നെ ഒന്നാംകിട പ്രസാദകരായിത്തീര്‍ന്നിട്ടുണ്ട്. ഇതും അദ്ദേഹത്തിന്‍റെ മറ്റൊരു മഹത്തായ സംഭാവനയാണ്‍ .
തന്‍റെ മഹത്തരങ്ങളായ സാഹിത്യസപര്യകള്‍ക്കിടയിലും ശ്രീല പ്രഭുപാദര് തന്‍റെ ആത്മീയ പ്രചരണത്തിനുള്ള് സമയം കണ്ടെത്തിയിരുന്നു. തന്‍റെ തൂലിക ഒരിയ്ക്കലും അതിന്‍ വിഘാതം സൃഷ്ടിയ്ക്കുവാന്‍ അദ്ദേഹം ഒരിയ്ക്കലും അനുവദിച്ചിരുന്നില്ല. പന്ത്രണ്ടുവര്‍ഷങ്ങളിലായി തന്‍റെ പ്രായാധിക്യത്തെ തൃണവല്‍ക്കരിച്ചുകൊണ്ട് പതിനാലു തവണ ലോക പ്രദക്ഷിണം ചെയ്തു വൈദികപ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി, അങ്ങനെ അദ്ദേഹം ആറ് ഭൂഖഢങ്ങളെയാണ്‍ കീഴടക്കിയത്.
എഴുതുക, തന്‍റെ ശിഷ്യന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള പഠനശിബിരങ്ങള്‍ സംഘടിപ്പിയ്ക്കുക, വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന തന്‍റെ സമൂഹത്തിനാവശ്യമായ നിര്‍ദ്ദേശങ്ങല്‍ നല്‍കുക എന്നിവയായിരുന്നു തന്‍റെ അവസാന നിമിഷം വരെയും അദ്ദേഹം ചെയ്തിരുന്നത്. ഇഹലീല അവസാനിപ്പിയ്ക്കുന്നതിന്‍ മുന്നൊടിയായി ശ്രീല പ്രഭുപാദര് തന്‍റെ കാൽപ്പാടുകളെ പിന്തുടരുന്നതിനും ലോകം മുഴുവനും കൃഷ്ണാവ്ബോധം പ്രചരിപ്പിയ്ക്കുന്നതിനുമുള്ള വിലപ്പെട്ട അനേകം നിറ്ദ്ദേശങ്ങള്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് അദ്ദേഹം നല്‍കുകയുണ്ടായി.
1977 നവംബര്‍ 14ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു, വൈഷ്ണവലോകത്തിന്‍ താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു അദ്ദേഹത്തിന്‍റെ ഈ വിടവാങ്ങല്‍.
ഈ ചെറിയ സമയ പരിധിയ്ക്കുള്ളില്‍ തന്നെ പടിഞ്ഞാറന്‍ ദേശത്തിനുവേണ്ടി തുടര്‍ച്ചയായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി തന്‍റെ സമയത്തിന്‍റെ സിംഹ ഭാഗവും ചിലവഴിയ്ക്കുകയും അതോടൊപ്പം തന്നെ 108 ക്ഷേത്രങ്ങളും, ആദ്യാത്മിക സാഹിത്യത്തിനായി 60 വാല്യങ്ങള്‍ പുറത്തിറക്കുകയും, അയ്യായിരത്തോളം ശിഷ്യഗണങ്ങളെ സൃഷ്ടിയ്ക്കുകയും ചെയ്തു. കൂടാതെ ഭക്തിവേദാന്ത ബുക് ട്രസ്റ്റിന്‍റെ സ്ഥാപനം, തുടര്‍ന്നാരംഭിച്ച സയന്‍റിഭിക് അക്കാഡമിയുടെയും(ഭക്തിവേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ട്) മറ്റ് ഇസ്കോണുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുമെല്ലാം അദ്ദേഹത്തിന്‍റെ സമഗ്ര സംഭാവനകളില്‍ ചിലതാണ്‍.
ശ്രീല പ്രഭുപാദര് അപൂര്‍വ്വങ്ങളിലത്യപൂര്‍വ്വമായ എഴുത്തുകാരനും, അധ്യാപകനും കൂടാതെ ഒരു സംന്യാസിവര്യനുമായിരുന്നു എന്നതില്‍ സംശയമില്ല. തന്‍റെ വൈദികസഹിത്യ സൃഷ്ടികളിലൂടെയും ഉറവ വറ്റാത്ത വാക്ധോരണികളിലൂടെയും അദ്ദേഹം പാശ്ചാത്യലോകത്തിന്‍ കൃഷ്ണാവബോധം പകര്‍ന്നു നല്‍കി. പലവാല്യങ്ങളിലായി പ്രസിദ്ധീകരിച്ച തന്‍റെ സൃഷ്ടികളാണ്‍ ഇന്നും തന്‍റെ ശിഷ്യശൃഖലയ്ക്കൊട്ടകെ ഒരു നാഴികക്കല്ലായി വര്‍ത്തിയ്ക്കുന്നതും അതിലൂടെ പൊതുജനങ്ങള്‍ക്കതിന്‍റെ ഫലം ലഭിയ്ക്കുന്നതിനും കാരണമകുന്നത്.