Sunday, September 03, 2006




സ്നേഹ പൂനിലാവ്‌ പൊഴിയ്ക്കുന്ന ഓണ നാളുകളില്‍...

ഓണപ്പെരുമയുതിര്‍ക്കുന്ന നമ്മുടെ സംസ്കാരത്തില്‍...

ഓണനിറവുകള്‍ തരുന്ന ഈ സമൃദ്ധിയില്‍....

നിന്നുകൊണ്ട്‌....

എല്ലാ എന്റ നല്ലവരായ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുംഹൃദയത്തിന്റെ ഭാഷയില്‍ ഒരായിരം ആശംസകള്‍!!

Friday, September 01, 2006

നാളെയുടെ കിനാക്കള്‍

കാല്‌പനിതകള്‍ക്കപ്പുറത്തേയ്ക്കു ഞാന്‍
ഇന്നിനൊടൊപ്പം പൊകുന്നു ഞാറ്റു വേലയ്ക്കായ്‌
ഉണ്ണാത്തവന്റെ വേദനയായ്‌ വെറുപ്പായ്‌
പുകയുന്ന അസ്ഥി തറകള്‍ താണ്ടി
ഒരു മണ്‍തുരുത്തിന്റെ മാറിലേയ്ക്കു ചാഞ്ഞപ്പൊള്‍
ഗദ്ഗദങ്ങള്‍ ചൊല്ലുന്നു നീയും ഇന്നിന്റെ
വിഹ്വലതകള്‍ക്കടിമയായീടുന്നു എന്ന്!!
പിന്നെയും താണ്ടുന്നു നല്ലതിന്‍ നല്ലതാം
കതിരുകള്‍ തേടിവിളവൊത്ത വടിവൊത്ത വിത്തുകള്‍ തേടി
നാളെ നമ്മുടേതല്ലന്ന ചെറുമന്റെ പാട്ടില്‍
നഗ്ന സത്യങ്ങള്‍ തന്‍ നുറുങ്ങുകളില്‍ മുങ്ങി
ഒരു കാതം അപ്പുറം പോയി ഞാന്‍ പിന്നെ
ഇരുട്ടിന്റെ മറവില്‍ തിരിഞ്ഞു നോക്കി
അയ്യോ!!!! പേടിയാകുന്നു തിരിഞ്ഞു നോക്കാന്
‍വേണ്ടവേണ്ടയെന്നു പതറുന്നു മനസ്സ്‌
പക്ഷെ ഒന്നുണ്ട്‌ താങ്ങിനായ്‌ മനസ്സിന്‌
കലികാല മണിന്നെന്ന പകലാം സത്യം
ശാസ്ത്രങ്ങളും വേദശാസ്ത്രങ്ങളും അറിവായ്‌
പകരുന്നിണ്ടിവിടെ ഈ ഭാരതഭൂവില്‍
ഒന്നിലും ഒന്നിനും താല്‍പര്യം കണാതെ
പായുന്നു മാനവന്‍ വീണ്ടും കാതങ്ങള്‍ താണ്ടി
ചെറുമനും ചേമനും നങ്ങേമയും ഇന്ന്നി
ഴലിന്റെ സത്യങ്ങള്‍ മാത്രം
ഇന്നലെ കണ്ട കിനാവുകളിലാണവര്‍
ജീവിക്കുന്നതും ശ്വസിയ്ക്കുന്നതും മരിയ്ക്കുന്നതും
അപ്പുറം ചിന്തിയ്ക്കാനാവുന്നില്ലവര്‍ക്കിന്നു
മനസ്സിന്റെ നേരിയ ഇടവാതിലിലൂടെ
പുതിയൊരു വാതില്‍ പണിയിക്കുവാനുള്ള
ക്ഷമയും സമ്പത്തും മനസ്സുമില്ല
ഇങ്ങനെയെങ്ങനെയൊ അങ്ങനെയിങ്ങനെ
എന്നു ചിന്തിച്ചു നടത്തീടുന്നു കാലത്തെ
പരാതികളും പരിഭവങ്ങളും വലിച്ചെറി
ഞ്ഞവരിന്നു പാടുന്നു ഞാറ്റുപാട്ടുകളും
ഈശ്വര നിര്‍ശ്ചരികളും തുടര്‍ച്ചയായ്‌
വീണ്ടുമൊരു പ്രഭാതത്തിനായവര്
‍കാത്തിരിയ്ക്കുന്നു വീണ്ടുമൊരു സുപ്രഭാതത്തിനായ്‌
ഉണ്ടോ!ഉണ്ടോ! മാളോരെ കൊടുക്കുവാന്‍
നിങ്ങള്‍ തന്‍ കൈകളില്‍ കിടയൊറ്റനല്ലോരു നാളെ..........

Monday, August 28, 2006

ജഗന്നാഥിന്റെ ലീലകള്‍!!



മധുര തരമായ തന്റെ സ്വേച്ഛയാല്‍ ഭഗവാന്‍ വിവിധാന മായ സ്ഥലങ്ങളില്‍ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമവുകയും ചെയ്യുക എന്നതു ഇന്നും പലര്‍ക്കും ആശ്ചൈര്യം തന്നെയാണ്‌.


വാസ്തവത്തില്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്‌: "യതെൊരാളാണോ എന്റെ വിവിധാനങ്ങളായ ലീലകളെയും പ്രവര്‍ത്തനങ്ങളെയും മനസ്സിലക്കാന്‍ ശ്രമിക്കുന്നത്‌ അയള്‍ക്ക്‌ ഈ ഭവ സാഗരത്തില്‍ വീണ്ടും ജന്മ മെടുക്കേണ്ട ആവശ്യമില്ല' എന്ന്.


അങ്ങ്‌ കല്‍ക്കട്ടയിലുള്ള ഒരു ദ്വീപാണ്‌ മായാപ്പൂര്‍, ഗംഗാ നദി വാരി പുണര്‍ന്നു നില്‍ക്കുന്ന ഒരു സുന്ദര പ്രദേശം. അവിടെയുള്ള ഒരു കൊച്ചു ഗ്രാമമാണ്‌ രാജാപൂര്‍. അവിടെ നടമാടിയ ഒരു ലീലയുടെ എതാനും ഭാഗങ്ങളാണ്‌ ചുവടെ ചേര്‍ക്കുന്നത്‌:


അന്നവിടം ഭരിച്ചിരുന്നത്‌ ജഗദീശ ഗാംഗുലി എന്ന രാജാവയിരുന്നു. അദ്ദെഹമാണ്‌ രാജപ്പൂരുള്ള ഈ ജഗന്നാഥ ക്ഷേത്രത്തേയും നൊക്കി സംരക്ഷിച്ചിരുന്നത്‌. എന്നാല്‍ ജഗദീശ ഗാംഗുലിയുടെ തിരോധാനത്തോടെ ക്ഷേത്ര സംരക്ഷണം ആരും തന്നെ ഏറ്റെടുക്കാതെ ആയി. ഇതില്‍ ഭഗവാന്‍ ഒരിയ്ക്കലും ത്രിപ്ത നായിരുന്നില്ല. അങ്ങനെ തന്നെ ഉപേക്ഷിച്ച ഭക്തരൂമായി താന്‍ ഇനി ഒരു ലീലകള്‍ക്കുമില്ല എന്നദ്ദെഹം തീരുമനിച്ചു. സ്വപ്ന ദര്‍ശനത്തിലൂടെ അത്‌ അദ്ദേഹം ഭക്ത ജനങ്ങളെ ഉദ്ബൊധിപ്പിക്കുകയും ചെയ്തു.


അതെ സമയം തന്നെ അമ്പലത്തിലെ പൂജരിയുടെ കുടുംബത്തില്‍ ഓരൊരുത്തരായി വസൂരി വന്നു മരിക്കാന്‍ തുടങ്ങി. അങ്ങനെ ആ പ്രദേശത്തുണ്ടായിരുന്നവര്‍ അവിടം വിട്ട്‌ മറ്റുള്ള സ്‌ഥലങ്ങ്ലിലേയ്ക്കു ചേക്കേറി തുടങ്ങി. ഏതാണ്ട്‌ അറുപത്‌ വര്‍ഷക്കാലം എല്ലാവരാലും മറന്നു കിടന്നിരുന്ന ആ ക്ഷേത്രം പിന്നീട്‌ ജൈമിനിഘൊഷ്‌ എന്ന ഭക്തന്‍ വന്നു വിളിക്കുംബൊഴാണ്‌ വീണ്ടും ആരാധിക്കപ്പെടാനുളള അനുമതി വരമായി നല്‍കി ഭഗവാന്‍ ജനങ്ങളെ അനുഗ്രഹിച്ചത്‌.


അന്നു ജൈമിനിഘൊഷിന്‌ പതിനഞ്ചോട്‌ അടുത്ത പ്രായം അന്നത്തെ ആ സംഭവം ഇന്നും അദ്ദേഹത്തിനു കുളിരു കോരുന്ന ഓര്‍മകളാണ്‌:


ഒരു ദിവസം വൈകുന്നെരം അടുത്തുള്ളേൊരു വഴിവക്കിലൂടെ നടന്നു നവദ്വീപിലെയ്ക്കു പൊകുകയായിരുന്നു. പെട്ടെന്നു തന്നെ ഒരു മുള വൃക്ഷം തന്റെ പാതയ്ക്കു കുറുകയായി പതിച്ചു. തന്റെ യാത്ര അശുഭകര മാകുമെന്ന് കണ്ട ജൈമിനി ഇത്‌ ഏതെങ്കിലും പിശാചുക്കളുടെ കൌശലമാകുമെന്നു മനസ്സില്‍ ചിന്തിച്ചു. കൂടാതെ താന്‍ ഈ വൃക്ഷത്തെ മറികടന്നു പോകുകയാണെങ്കില്‍ എന്ത്‌ എങ്കിലും സംഭവിക്കുമെന്നും അദ്ദെഹത്തിനു അറിയാമായിരുന്നു.അങ്ങനെ ഭയചകിതനായി ചിന്തയില്‍ മുഴുകി നിലത്തിരിയ്ക്കാന്‍ തുട്ങ്ങുമ്പോഴേയ്ക്കും അദ്ദെഹം ബൊധരഹിതനായി കഴിഞ്ഞിരുന്നു.


പിന്നീട്‌ ഒരു അശരീരി കെട്ടുകൊണ്ടാണ്‌ അദ്ദേഹം ഞട്ടിയുണര്‍ന്നത്‌. ആ അശരീരി ഇങ്ങനെ പ്രതിവചിച്ചു:" വത്സാ!, നിനക്കു യാത്ര തുടങ്ങാം, ഒരാപത്തും സംഭവിക്കില്ല, ധൌര്യപൂര്‍വ്വം യാത്ര തുടരുക, അടുത്ത നിമിഷം കണ്ണ്‍ തുറന്നു നൊക്കുമ്പൊഴുണ്ടു തന്റെ കണ്ണുകളെ അതിശയിപ്പിക്കുമാറ്‌ താന്‍ നവദ്വീപിലെ രാജപുരത്തെ ക്ഷെത്ര കവാട്ത്തിനു പിന്നിലാണ്‌ നില്‍ക്കുന്നത്‌, തന്റെ കണ്ണുകളെ അദ്ദെഹത്തിനു വിശ്വസിക്കാനെ കഴിഞ്ഞില്ല. ജൈമിനി അപ്പൊഴും പഴയ ഓര്‍മയില്‍,


"നീ എന്തിനിത്‌ എന്നോട്‌ ചേയ്തു" എന്നു സ്വയം പുലംബിക്കേൊണ്ടേയിരുന്നു. "ഞാനൊന്നും ചേയ്തില്ലല്ലെൊ" അശരീരി മറുവക്കു ചോല്ലി. 'ഞാന്‍ നിന്നെ സംരക്ഷിക്കുകയാണു കാരണം ഞാന്‍ നിന്റെ സുഹൃത്തല്ലെ!! തെല്ലു സംശയത്തോടെ ജൈമിനി മറുപടി പറഞ്ഞു: എന്നെ സംരക്ഷിക്കുകയൊ എന്നിട്ടാണോ നീ എന്റെ മാര്‍ഗ്ഗത്തേ തടസ്സപ്പെടുത്തിയിരിക്കുന്നത്‌. അങ്ങനെ നിന്റെ ലക്ഷ്യം എന്നെ സഹായിക്കലാണെങ്കില്‍, എത്രയും വെഗം നീ എന്നെ നവദ്വീപിലുള്ള എന്റെ മാതുലന്റെ ഗൃഹത്തില്‍ എത്തിച്ചു തരൂ. അങ്ങനേയാണെങ്കില്‍ ഞാന്‍ നിന്നേ വിശ്വസിക്കാം.പെട്ടെന്നു തന്നെ യുവാവായ ജൈമിനി ഒരു ആയാസവുമ്മില്ലാതെ ആ കാട്ടുപാതകളും ഗംഗാ നദിയും ഒരു വഞ്ചിയുടെ സഹായം പൊലും ഇല്ലാതെ പിന്നിട്ടു കൊണ്ട്‌ തന്റെ മാതുല ഗൃഹത്തില്‍ ഞൊടിയിട കൊണ്ട്‌ വളരെ സുരക്ഷിതനായി ഒരിയ്ക്കല്‍ക്കൂടി എത്തിച്ചേര്‍ന്നു. അപ്പൊഴാണ്‌ ജൈമിനി ശരിക്കും ബൊധ തലത്തിലേയ്ക്കു വന്നത്‌.


താമസംവിനാ ആ അശരീരി വീണ്ടും സംസാരിയ്ക്കാന്‍ തുടങ്ങി:വത്സാ!!ഞാന്‍ ഭഗവാന്‍ ജഗന്നാഥനാണ്‌, എന്നെ നീ ഇവിടെ ഈ സ്ഥലത്ത്‌ വച്ച്‌ ആരാധിയ്ക്കുക, ഇത്‌ കേട്ടയുടന്‍ തന്നെ ജൈമിനി ഭഗവാന്‌ പാലും, ഗംഗാജലവും, പഴവര്‍ഗ്ഗങ്ങളും, ബതാഷയും നിവേദിച്ചു. അങ്ങനെ ആ ശ്രീകൊവിലിന്റെ പൂജാരിയായ ഫതിക്‌ ചന്ത്ര ചാറ്റര്‍ജിയുടെ അനുവാദത്തൊടെ ജൈമിനി തന്റെ പൂജാദികര്‍മ്മങ്ങള്‍ ഭഗവാനു അര്‍പ്പിയ്ക്കന്‍ തുടങ്ങി.


മണ്‍ചിരാതുകള്‍പിടിച്ചിരുന്ന ആ വിഗ്രഹം പിന്നീട്‌ കൂടുതല്‍ ശോഭയൊടെ തെളിഞ്ഞു കാണാന്‍ തുടങ്ങി.ഇത്രയും പറഞ്ഞു എന്റെ ഗുരുനാഥന്‍ എന്നെ നൊക്കി ഒന്നു പുഞ്ചിരിച്ചു..........അര്‍ത്ഥം വച്ചുള്ള ചിരി.................എനിക്കൊന്നും മനസ്സിലായില്ല.


JPSKIJAI

Sunday, August 27, 2006

ഗുരുവായൂരപ്പാ നിന്‍ തിരു സന്നിധാനം
കണികാണാനായിരം നൊമ്പു നോറ്റ്‌
തിരുമേനി കാണാന്‍ ഞാനൊന്ന് വന്നാല്
‍തിരുവുള്ളം കനിയുമൊ പൊന്നുഷസ്സില്
‍മേല്‍പ്പത്തൂരല്ല ഞാന്‍ ജ്ഞാനിയല്ല
പൂന്താന മാണെന്‍റെ ജീവ നാഡി
ഒരു ഗാന പല്ലവി പാടിടാം ഞാന്‍
മുരളീധരാ ഒന്നേറ്റു പാടൂ
കനകാംബരം നല്‍കാന്‍ ആശയുണ്ട്‌
കനകാംബര പൂക്കള്‍ ഇന്നു നല്‍കാം
നറുവെണ്ണ നല്‍കുവാന്‍ ഗോക്കളില്ല
കദളീ ഫലം കൊണ്ടു ത്രിപ്തനാകൂ
നീരാജനം തൊഴാന്‍ ഇന്നു വന്നാല്‍
നൈവെദ്യ മേകുവാന്‍ കരുണ വേണം
JPSKIJAI

Saturday, August 26, 2006


എന്റെ ഗുരുനാഥന്‍ ഒരിയ്ക്കല്‍ ഒരു തീര്‍ത്ഥ യാത്രയ്ക്കുവെണ്ടി തയ്യാറാവുകയായിരുന്നു.

തീര്‍ത്ഥ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന എംബ്രാന്തിരി മാരെ ഉപദേശിച്ച നാറാണത്തു ഭ്രാന്ത നെ ഞാന്‍ അന്നേരം അറിയാതോര്‍ത്തു പോയി. നിങ്ങള്‍ക്കറിയാവുന്നതു പോലെ എന്റെ വഴിവിട്ട ചിന്തകള്‍ ഇവിടെയും പ്രവര്‍ത്തിച്ചു.

പക്ഷെ പിന്നിടെരിയ്ക്കല്‍ അദ്ദേഹം എന്നോട്‌ ഇങ്ങനെ പറഞ്ഞു:
ഈശ്വരനാണ്‌ നമ്മുടെ ലക്ഷ്യം, നമ്മുടെ നിയന്താവും,ഗുരുവും, സാക്ഷിയും,നൈതിക പന്ഥാവും അവിടുന്നു തന്നെ, നമ്മുടെയെല്ലാം ശരണാലയവും പ്രിയ സുഹൃത്തുമാണദ്ദേഹം. അദ്ദേഹമാണ്‌ ജനിമൃതികളുടെ നിയതാവും എല്ലാറ്റിനുമുപരി സര്‍വ്വ കാരണ കാരണം. നമ്മുടെ വിശ്രമ സങ്കേതവും സനാതന ബീജവും അവിടുന്നു തന്നെ.

ഞാന്‍ എന്തോരു പൊട്ട നാണെന്നു നൊക്കൂ
!!!

എന്റെ ഗുരുനാഥന്‍ ഒരിയ്ക്കല്‍ നാല്‍ക്കവലയിലൂടെ നടന്നു നീങ്ങവേ അങ്ങകലയായി ഒരു അരയാലിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന തെച്ചിക്കുട്ടങ്ങളെ കണ്ടു പറഞ്ഞു:

ഇവ കാട്ടുപൂക്കളുടെ വര്‍ഗ്ഗത്തില്‍ വരുന്നവ, ഭഗവാന്റെ ഇഷ്ട അര്‍ച്ചനാ വിഭവങ്ങളില്‍ ഒന്നു്‌. അന്നെന്റെ ഉള്ളില്‍ ഒരു ബോധമുണര്‍ന്നു : സര്‍വ്വ വ്യാപിയായ സര്‍വതിനും കാരണ ഭൂതനായ ഭഗവാന്‌ എന്തിനാണാവൊ ഈ കാട്ടുപൂക്കള്‍, ഇവയെക്കെൊണ്ട്‌ അദ്ദേഹത്തിനെന്തു പ്രയോജനം.

അന്നേരം അദ്ദേഹം എന്നോട്‌ ഇങ്ങനെ അരുള്‍ ചെയ്തു:

"പത്രം പുഷ്പം ഫലം തോയം യൊമേ ഭക്ത്യാ പ്രയശ്ചതി"

"ഇലയോ, പൂവേൊ, ഫലങ്ങളോ എന്തു തന്നെയാണെങ്കിലും അവ എനിയ്ക്കു സ്നെഹത്തോടെ നല്‍കുക അതാണെനിക്കിഷ്ടം".

ഇത്രയും പറഞ്ഞു അദ്ദേഹം തന്റെ വക്കുകളെ ഉപ സംഹരിച്ചു.നോക്കണെ എന്റെ ചിന്തകളുടെ ഒരു പോക്കു്‌.

JPSKIJAI

Wednesday, August 23, 2006


ഭക്തിയില്‍ ശ്രവണം........

ഒരിയ്ക്കല്‍ എന്റെ ഗുരുനാഥന്‍ എന്നോട്‌ പറഞ്ഞു:ഗുരു ശിഷ്യ ബന്ധമെന്നാല്‍ കൃഷ്ണനെയും അര്‍ജ്ജുനനെയും പൊലെയകണമെന്നു, എന്നിട്ട്‌ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:ഒരിയ്ക്കല്‍ സര്‍വ ജ്ഞാനിയായ ഭഗവാന്‍ അര്‍ജ്ജുനനോട്‌ പറഞ്ഞു: "പ്രിയ ശിഷ്യ അര്‍ജ്ജുനാ, നിന്നെ ഒരിയ്ക്കലും ഞാന്‍ അസൂയാലുവായി കണ്ടിട്ടില്ല, ആയതിനാല്‍ ഈ വളരെ ഗൂഢവും അപരിമേയവുമയ ജ്ഞാനത്തെയും ആത്മ സാക്ഷാത്കാരത്തെയും നാം നിന്നിലേയ്ക്കു നാം പകര്‍ന്നു നല്‍കാം, ഭൌതികമയ മുള്‍മുനകളില്‍ നിന്നുള്ള ഒരു രക്ഷപ്പെടലാകും നിനക്കതു എന്നറിഞ്ഞു കൊണ്ടുതന്നെ ഞാനതു ചെയ്യുന്നു".

ശ്രവണം, അതു എത്രയൊ ശ്രെഷ്ടമായ ഒരു സംവേദന ഉപാധിയാണെന്നു നമുക്കിവിടെ മനസ്സിലക്കാം. ഭക്തി എന്ന ശാഖയില്‍ ശ്രവണത്തിനുള്ളിടത്തോളം പ്രാധന്യം അത്രയ്ക്കും മഹത്തരമാണെന്ന് ഭഗവാന്‍ ഇവിടെ പറഞ്ഞു തരുന്നു.ഒരു ഭക്തന്‍ എത്രത്തോളം സര്‍വ്വേശ്വരനെക്കുറിച്ചു കേള്‍ക്കുന്നുവൊ അത്രയ്ക്കും അവന്‍ ഈശ്വരനോട്‌ അടുക്കുന്നു എന്നു സാരം.

AGD
ഞാന്‍ ആര്‌??

എവിടെ നിന്നും വരുന്നു???

എവിടേയ്ക്കാ പൊകുന്നതു്‌????