Monday, April 30, 2007

ദിവ്യദേശങ്ങള്‍ - 10. തിരുവനന്തപുരം


കേരളത്തിലെ പുണ്യപുരാതനവുംഅത്യന്തം പുകള്‍പെറ്റതുമായൊരുദിവ്യദേശമാണ് തലസ്ഥാന നഗരിയിലുള്ള ശ്രീ പദ്മനാഭ ക്ഷേത്രം. തിരുവനന്തപുരം സെണ്ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ¾മൈല്‍ അകലെയായാണ് ഈ ദിവ്യ ധാമം സ്ഥിതിചെയ്യുന്നത്. യാത്രാ സൌകര്യങ്ങളും താമസ സൌകര്യങ്ങളും യഥേഷ്ടമുള്ള ഈ പട്ടണ പ്രദേശം എന്തുകൊണ്ടും ദൈവത്തിന്‍റെ സ്വന്തം നാട് തന്നെയാണ് .

മൂലപ്രതിഷ്ഠയായ പദ്മനാഭ സ്വാമി കിടന്ന തിരുകോലത്തിലാണിവിടെ കാണുന്നത് . മൂലപ്രതിഷ്ഠയുടെ തിരുമുഖത്തിന് സമീപം ഒരു ശിവലിംഗവും കണ്ടുവരുന്നു. ഭുജംഗ ശയനം ചെയ്യുന്ന ഭഗവാന്‍റെ തിരുമുഖ ദര്‍ശനം കിഴക്കോട്ടാണ്. ഇന്ദ്രനും ഏകാദശി രുദ്രന്മാര്‍ക്കും ചന്ദ്രനും അവിടുന്ന് ദര്‍ശനമരുളിയിട്ടുണ്ടിവിടെ.

ഇവിടെ ലക്ഷ്മീദേവി ശ്രീ ഹരിലക്ഷ്മി തായാര്‍ എന്നാണറിയപ്പെടുന്നത്. നമ്മാള്‍വാര്‍ മാത്രമാണിവിടെ മംഗളശാസനമരുളിയത്. അതില്‍ പതിനൊന്ന് പാശുരാമങ്ങളുള്‍പ്പെടുന്നു. മത്സ്യ തീര്‍ത്ഥം, പദ്മ തീര്‍ത്ഥം, വരാഹ തീര്‍ത്ഥം എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികള്‍. വിമാനം ഹേമകൂടവും.

പത്തുദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന രണ്ടുത്സവങ്ങളാണിവിടെ പ്രധാനമായും ഉള്ളത്. മാര്‍ച്ച് 15 നും ഏപ്രില്‍ 14നും മദ്ധ്യേ വരുന്ന പങ്കുനി ഉത്സവവും ഒക്ടൊബര്‍-നവംബര്‍ മാസങ്ങളില്‍ വരുന്ന ഐപശിയുമാണവ.

ഈ സ്ഥലത്ത് ഭഗവാന്‍, താമര മണാളനെന്നറിയപ്പെടുന്ന ശ്രീ പദ്മനാഭ സ്വാമി കിടന്ന തിരുക്കോലത്തില് ആദിശേഷന്‍റെ മുകളില്‍ ഭുജംഗശയനം ചെയ്യുകയാണ്.അനന്തനായ ആദിശേഷനുമുകളില്‍ പള്ളികൊള്ളുന്ന ഭഗവാനെ അനന്തപദ്മനാഭ സ്വാമിയെന്നും വിളിയ്ക്കുന്നുണ്ട്. ആയതിനാല്‍ ആ സ്ഥലത്തിന് തിരു അനന്തപുരമെന്ന് പേര്‍ വന്നു.
ശയനരൂപിയായ ഭഗവാന്‍റെ തിരുവുടല് വളരെ വലുതായതിനാല്‍ ദര്‍ശനം ഒരു വാതിലിലൂടെ മാത്രം സാദ്ധ്യമല്ല ആയതിനാല്‍ മൂന്ന് വാതിലുകളിലൂടെയാണ് നമുക്ക് ദര്‍ശനം ലഭ്യമാകുക.

ഒന്നാമത്തെ വാതിലിലൂടെ തിരുമുഖവും, രണ്ടാമത്തെ വാതിലിലൂടെ തിരു ഉദരവും, മൂന്നാമത്തെ വാതിലിലൂടെ ഭഗവാന്‍റെ പാദ പദ്മങ്ങളും നമുക്ക് ദര്ശിയ്ക്കാവുന്നതാണ്. ഈരേഴു പതിന്നാലു ലോകങ്ങളുടെയും ഏക നാഥനായ ഭഗവാന്‍ സ്വര്‍ഗ്ഗാധിപനായി ഇന്ദ്രനെ വാഴിയ്ക്കുകയും മഴയുടെ ദേവനായ വരുണനെ ഒരു പ്രധാനപ്പെട്ട വ്യക്തിയാക്കി ഇന്ദ്രലോകത്ത് അധിവസിപ്പിയ്ക്കുകയും ചെയ്തു. ഭൂമിയെ ഫലപൂയിഷ്ഠമാക്കുന്നതിനും ധനാര്‍ജ്ജനത്തിനും മഴ അത്യാവശ്യമായതിനാല്‍ വരുണന്‍റെ സ്ഥാനവും തുലോം ചെറുതല്ല താനും . അതുപോലെ തന്നെ ഗ്രഹാധിപതിയായ ഇന്ദ്രനും ഗ്രഹങ്ങളുടെ സ്ഥാനം നിര്‍ണയിയ്ക്കുന്നതിനും രാത്രിയും പകലും അളക്കുന്നതിനും അതിലൂടെ നമ്മുടെ ജീവിതം സുഗമ മാക്കുന്നതിനും മറ്റുമുള്ള അദ്ദേഹത്തിന്‍റെ സംഭാവനകളും അപ്രമേയമാണ്. അതുപോലെ തന്നെയാണ് ശിവ ഹംസമായ രുദ്രന്മാരുടെയും സ്ഥാനം. ഇവര്‍ക്ക് മൂന്നുപേര്‍ക്കും ഒരിയ്ക്കല്‍ എന്തോ പ്രവൃത്തി ദോഷത്തിന് ശാപം ലഭിയ്ക്കുകയ്ണ്ടായി. അങ്ങനെ അനന്ത പദ്മനാഭ സ്വാമിയാണ് ഇന്ദ്രനും, വരുണനും ഏകാദശി രുദ്രന്മാര്‍ക്കും ശാപമോക്ഷമരുളിയത്.

ഒരിയ്ക്കല്‍ ഈ ക്ഷേത്രത്തിനടുത്തായി ദിവാകരയോഗി എന്നൊരു താപസന്‍ പാര്‍ത്തിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളില്‍ വളരെ താത്പര്യമുണ്ടായിരുന്ന ദിവാകരയോഗിയ്ക്ക് മുക്തിപ്രാപിയ്ക്കുന്നതില്‍ വളരെയധികം താത്പര്യമുണ്ടായിരുന്നു. അതിനായി അദ്ദേഹം ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് സലഗ്രാമപൂജ ആരംഭിച്ചു. ആ സമയത്ത് ഭഗവാന്‍ കഷ്ടിച്ച് രണ്ടുവയസ്സ് മാത്രം പ്രായമുള്ളൊരു ബാലന്‍റെ രൂപത്തില്‍ അവിടെ പ്രത്യക്ഷമാകുകയും ആ സാലഗ്രാമവുമെടുത്തുകൊണ്ട് ഓടി മറയുകയും ചെയ്തു. ഇതു കണ്ട ദിവാകര യോഗി ദേഷ്യത്തില്‍ ബാലന് പിന്നാലെ പായുകയും അവസാനം ആ ബാലന് ഒരു വടവൃക്ഷത്തിന്‍റെ പൊത്തിലേയ്ക്ക് കയറി മറയുന്നത് അദ്ദേഹം കാണുമാറായി. അപ്പോള്‍തന്നെ ആ മരം കടപുഴുകി നിലം പതിയ്ക്കുകയും ചെയ്തു. അവിടെ ഭഗവാന്‍ വിഷ്ണുരൂപത്തില്‍ ദിവാകരയോഗിയ്ക്ക് പൂര്‍ണ്ണരൂപ ദര്‍ശനമരുളുകയും അദ്ദേഹത്തെ അനുഗ്രഹിയ്ക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഭഗവാന്‍ ശയനരൂപിയായി പിന്നീട് പ്രത്യക്ഷമാകുകയും ചെയ്തു. അതിനുശേഷം എല്ലാദിവസവും ദിവാകരയോഗി ഭഗവാന് പൂജകളറ്പ്പിയ്ക്കാന്‍ തുടങ്ങി.

ഭഗവാനിവിടെ പ്രത്യക്ഷമായ യഥാര്‍ത്ഥരൂപം തടിയിലായിരുന്നുവെങ്കിലും ഇപ്പോഴുള്ള രൂപം ഉണ്ടാക്കിയിരിയ്ക്കുന്നത് 12000 സാലഗ്രാമശിലകള്‍കൊണ്ടാണ്, അതിനുമുകളില്‍ കടുശര്‍ക്കര(ചുണ്ണാമ്പിന്‍റെയും, വെണ്ണക്കല്ലിന്‍റെയും, ശര്‍ക്കരപാവിന്‍റെയും, കടുകിന്‍റെയും ഒരു മിശ്രിതം) തേച്ച് രൂപപ്പെടുത്തിയിരിയ്ക്കുന്നു.

കേരളത്തിലെ ക്ഷേത്ര നിര്‍മ്മാണ വൈദഗ്ദ്ധ്യങ്ങളുടെയും ദ്രാവിഡശില്പ ചാതുര്യത്തിന്‍റെയും ഒരു മിശ്രിതരുപമാണിവിടെ സമ്മേളിച്ചിരിയ്ക്കുന്നത്. പുറംചുവരുകളിലെല്ലാം ചുമര്‍ചിത്രങ്ങളാല്‍ അലംകൃതമാണ് .

നരസിംഹദേവനും ശ്രീകൃഷ്ണനും ശ്രീ ഹനുമാനും ഇവിടെ പ്രത്യേക സന്നിധിയാണുള്ളത്. ഈ സന്നിധികളിലെല്ലാം തന്നെ ഇപ്പോഴും ഓരോ ലീലകള്‍ നടക്കുന്നുണ്ടെന്നുള്ളതും ഈശ്വര സാക്ഷാത്കാരത്തിന്‍റെ മകുടോദാഹരണങ്ങളാണ്.

1750ലെ ചരിത്ര പ്രസിദ്ധമായൊരു ചടങ്ങിലൂടെ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തന്‍റെ രാജ്യത്തെ ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നില്‍ ദക്ഷിണയായി അര്‍പ്പിയ്ക്കുകയും ഒരുദാനമായത് തിരിച്ചുവാങ്ങി പദ്മനാഭസേവകനായി അവിടം ഭരിയ്ക്കുകയും ചെയ്തു. അവിടുന്ന് തുടങ്ങി അദ്ദേഹത്തിന്‍റെ പിന്ഗാമികളെല്ലാം തന്നെ അത് പിന്തുടരുകയാണുണ്ടായത്. ഇന്നീ ക്ഷേത്രത്തില്ക്കാണുന്ന പല പുതുക്ക പണികളുടെയും സൂത്രധാരന്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്. 1798ല് പണിതീര്‍ന്ന പടിഞ്ഞാറന്‍ ഗോപുരവും അദ്ദേഹത്തിന്‍റെ മറ്റൊരു സംഭാവനയാണ്.

സ്വര്‍ണ്ണത്താല്‍ പൊതിഞ്ഞ കൊടിമരമാണിവിടുത്തെ മറ്റൊരു പ്രത്യേകത. കൊടിമരത്തിനടുത്തായൂള്ള കുലശേഖര മണ്ഡപം 17-അം നൂറ്റാണ്ടിലെ ശില്പചാതുര്യത്തിന്‍റെ ഉത്തമോദാഹരണമാണ്. 540അടി നീളത്തിലുള്ള പ്രകാരവും ദീപലക്ഷ്മികളാലംകൃതമായ കല്‍ത്തൂണുകളും ഇവിടുത്തെ മറ്റനേകം പ്രത്യേകതകളിലൊന്നാണ്.

യോഗനരസിംഹ പ്രതിഷ്ഠയ്ക്ക് മുന്നിലായി സ്ഥിതിചെയ്യുന്ന ഹനുമാന്‍ സന്നിധിയില്‍ വെണ്ണകാപ്പുകോലത്തിലെ നറുവെണ്ണ ഒരിയ്ക്കലും(ഏതു കാലാവസ്ഥയിലും) ഉരുകാറില്ലെന്നുള്ളതും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഇത്തരം വൈചിത്യങ്ങളായ പ്രത്യേകതകളുള്ള ഈ ക്ഷേത്രം എന്തുകൊണ്ടും ഭക്തകോടികള്‍ക്കുള്ള ഒരു വരദാനം തന്നെയെന്നുള്ളതിന് സംശയം ലവലേശമില്ല തന്നെ.

Sunday, April 29, 2007

ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:6

കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:


സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:5

നാരദ-വ്യാസ സംഭാഷണങ്ങള്‍ തുടരുന്നു…
ശ്ലോകം 1

സുത ഉവാച
ഏവം നിഷമ്യ ഭഗവാന്‍
ദേവര്‍ഷേര്‍ ജന്മ കര്‍മ്മച
ഭൂയഃ പാപ്രച്ച തം ബ്രഹ്മന്‍
വ്യാസഃ സത്യവതീ-സുതഃ
വിവര്‍ത്തനം

സൂതന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണരേ, ശ്രീ നാരദരുടെ ജനന രഹസ്യത്തെയും പ്രവര്ത്തനങ്ങളെയുംകുറിച്ച് കേട്ട സത്യവതീ സുതനായ ഭഗവാന്‍റെ അവതാരങ്ങളിലൊന്നായ വ്യാസദേവന്‍ ഇത്തരത്തില്‍ തന്‍റെ അന്വോഷണങ്ങള്‍ തുടര്‍ന്നു:

ശ്ലോകം 2

വ്യാസ ഉവാച
ഭിക്ഷുഭിര്‍ വിപ്രവസിതേ
വിജ്ഞാന ദേഷതൃഭിസ് തവ
വര്‍ത്തമാനോ വയസ്യ അദ്യേ
തതഃ കിം അകരോദ് ഭവാന്‍
വിവര്‍ത്തനം

ശ്രീ വ്യാസദേവന്‍ ചോദിച്ചു: നാരദരേ, താങ്കളുടെ ഈ ജീവിതം ആരംഭിയ്ക്കുന്നതിന് മുന്‍പ് ആത്മീയ ജ്ഞാനത്തിന്‍റെ സാങ്കത്തികങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ച ആ മുനിവര്യന്മാര്‍ അങ്ങയുടെ ഭവനം വിട്ട് പോകുമ്പോള്‍ എന്താണങ്ങ് അവര്‍ക്കായി നല്‍കിയത്?

ശ്ലോകം 3

സ്വയംഭൂവ കയ വൃത്ത്യ
വര്‍ത്തിതം തേ പരം വയഃ
കഥം ചേദം ഉദാശ്രക്ഷിഃ
കലേ പ്രപ്തേ കലേവരം

വിവര്‍ത്തനം

അല്ലയോ ബ്രഹ്മ പുത്രാ, ആ ദീക്ഷ സ്വീകരിച്ചതിനു ശേഷം അങ്ങയുടെ ജീവിതം എങ്ങനെയാണ് കടന്നു പോയത്? നാളതുവരെ ഉണ്ടായിരുന്ന താങ്കളുടെ പഴയ ശരീരം ഉപേക്ഷിച്ച് എങ്ങനെയാണ് ഇപ്പോഴുള്ള ഈ ശരീരം സ്വീകരിച്ചത്?

ശ്ലോകം 4

പ്രക്-കല്പ-വിഷയം ഏതം
സ്മൃതിം തേ മുനി-സത്തമ
ന ഹി ഏഷ വ്യവധാത് കാല
ഏഷ സര്‍വ്വ-നിരാകൃതിഃ

വിവര്‍ത്തനം

അല്ലയോ മുനിസത്തമാ, കാലം എല്ലാത്തിനെയും അതിന്‍റെ പോക്കില്‍ നശിപ്പിയ്ക്കുന്നു, എന്നിട്ടും എങ്ങനെയാണ് ബ്രഹ്മാവിന്‍റെ മറ്റൊരു ദിവസത്തില്‍ നടന്ന ഇക്കാര്യങ്ങള്‍ ഇത്രയും തെളിമയോടെ അങ്ങയുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നത്? അതും കാലത്തിന്‍റെ വൈരുദ്ധ്യങ്ങളൊന്നുമേല്ക്കാതെ!

ശ്ലോകം 5

നാരദ ഉവാച
ഭിക്ഷുഭിര്‍ വിപ്രാവസിതേ
വിജ്ഞാനദേഷതൃഭിര്‍ മമ
വര്‍ത്തമാനോ വയസ്യ അദ്യേ
തത ഏതദ് അകരസം
വിവര്‍ത്തനം

ശ്രീ നാരദര്‍ പറഞ്ഞു: ആത്മീയതയുടെ സാങ്കേതിക ജ്ഞാനം എന്നിലേയ്ക്ക് പകര്‍ന്നു നല്‍കിയ ആ മഹാമുനിമാര്‍, എന്നെ വിട്ട് ദൂരദേശങ്ങളിലേയ്ക്കവരുടെ സഞ്ചാരം തുടര്‍ന്നു, എനിയ്ക്കെന്‍റെ ജീവിതം ഇങ്ങനെ കഴിച്ചു കൂട്ടേണ്ടിയും വന്നു.
ശ്ലോകം 6

ഏകാത്മജ മേ ജനാനി
യോസിന്‍ മൂഢ ച കിങ്കരി
മയ്യ് ആത്മജേ അനന്യ-ഗതൌ
ചക്രേ സ്നേഹാനുബന്ധനം
വിവര്‍ത്തനം

ഒരു സാധാരണ വീട്ടുജോലിക്കാരിയായ എന്‍റെ മാതാവിന്‍റെ ഒരേയൊരു സന്തതിയായിരുന്നു ഞാന്‍. ആയതിനാല്‍ എന്നില്‍ മാത്രമായിരുന്നു അവര്‍ക്കുള്ള ആകെയൊരു ആശ്രയം അതുകൊണ്ട് തന്നെ അവരെന്നെ സ്നേഹപാശത്താല്‍ ബ ന്ധിതനാക്കി.

ശ്ലോകം 7

ശാശ്വതന്ത്ര ന കല്പസിദ്
യോഗ-ക്ഷേമം മമേച്ഛതി
ഈശസ്യ ഹി വസേ ലോകോ
യൊശ ദാരുമയി യഥാ
വിവര്‍ത്തനം

മാതാവെന്നെ നന്നായി സം രക്ഷിക്കണമെന്നാശിച്ചു എന്നാല്‍ അവര്‍ സ്വതന്ത്രയല്ലാത്ത കാരണം, എനിയ്ക്കായി ഒന്നു ചെയ്യാനവര്‍ക്കായില്ല. ഈ ലോകത്തിന്‍റെ മുഴുവന്‍ നിയന്ത്രണവും നിയന്താവും പരമാത്മാവുമായ ഭഗവാനിലാണ് കുടികൊള്ളുന്നത് എന്നിരിയ്ക്കെ; ഇവിടെയുള്ള ഓരോ ജീവസത്തയും പാവകളിക്കാരന്‍റെ കൈയ്യിലുള്ള തടിപ്പാവ കണക്കെയാണ് .

ശ്ലോകം 8

അഹം ച തദ്-ബ്രഹ്മ-കുലേ
ഉസിവംസ് തദ്-ഉപേക്ഷയ
ദിഗ്-ദേശ-കാലവ്യുത്പന്നോ
ബാലകഃ പഞ്ച-ഹയനഃ
വിവര്‍ത്തനം

എനിക്ക് അഞ്ചുവയസ്സായ സമയത്ത് ഞാനൊരു ബ്രാഹ്മണ വിദ്യാലയത്തിലാണ് താമസിച്ചിരുന്നത്. അപ്പോളെനിയ്ക്ക് അമ്മയുടെ സ്നേഹം മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ, പുറം ലോകവുമായെനിയ്ക്ക് യാതൊരു പരിചയവുമുണ്ടായിരുന്നില്ല.

ശ്ലോകം 9

ഏകദ നിര്‍ഗതം ഗേഹദ്
ദുഹന്തിം നിഷി ഗം പതി
സര്‍പോ അദസത് പദ സ്പൃഷ്ടഃ
കര്‍പണം കാല-ചോദിതഃ
വിവര്‍ത്തനം

ഒരിയ്ക്കല്‍ എന്‍റെ നിര്‍ധനയായ മാതാവ് പശുവില്‍ നിന്ന് പാല്‍ നുകരുന്നതിന് പുറത്തേയ്ക്കിറങ്ങിയ ആ രാത്രിയില്‍ അവരുടെ കാലില്‍ സര്‍പ ദംശനമേറ്റു, പരമമായ കാലത്തിന്‍റെ മറ്റൊരു ലീലയായി ഞാനതിനെ കരുതി.

ശ്ലോകം 10

തദാ തദ് അഹം ഈശസ്യ
ഭക്താനാം സം അഭിപ്സതഃ
അനുഗ്രഹം മന്യമാനഃ
പ്രതിഷ്ഠം ദിസം ഉത്തരം
വിവര്‍ത്തനം

ഭക്തര്‍ക്ക് എന്നും അനുഗ്രഹവര്‍ഷം ചൊരിയാന്‍ കാത്തിരിയ്ക്കുന്ന ഭഗവാന്‍റെ ഒരു പ്രത്യേക കാരുണ്യമായി ഞാനതിനെ കരുതുകയും, അങ്ങനെ ചിന്തിച്ച് ഞാന്‍ വടക്കന് ദിക്കിനെ ലക്ഷ്യമാക്കി യാത്രയാവുകയും ചെയ്തു.
ശ്ലോകം 11

സ്ഫിതാന്‍ ജനാപദംസ് തത്ര
പുര-ഗ്രാമ-വ്രജാകരന്‍
ഖേത-ഘര്‍വത-വതിസ് ച
വനാനി ഉപവനാനി ച
വിവര്‍ത്തനം

അവിടം വിട്ട് പോന്നതിനു ശേഷം ഞാന്‍, അനേകം വികസിതങ്ങളായ ആസ്ഥാന നഗരങ്ങളിലൂടെയും, പട്ടണങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും, വളര്‍ത്തുമൃഗശാല കളിലൂടെയും, ഖനികളിലൂടെയും, വിളനിലങ്ങളിലൂടെയും, താഴ്വാരങ്ങളിലൂടെയും, പൂന്തോട്ടങ്ങളിലൂടെയും, ഞാറ്റടികളിലൂടെയും വനങ്ങളിലൂടെയും ഉപവനങ്ങളിലൂടെയും കാഴ്ചകള്‍ കണ്ടു നടന്നു.

ശ്ലോകം 12

ചിത്ര-ധാതു-വിചിത്രദൃന്‍
ഇഭ-ഭഗ്ന-ഭുജ-ദ്രുമന്‍
ജലശയന്‍ ചിവ-ജലാന്‍
നളിനിഃ സുര-സേവിതഃ
ചിത്ര-സ്വനൈഃ പത്ര-രതൈര്‍
വിഭ്രമദ് ഭ്രാമര-ശ്രീയഃ
വിവര്‍ത്തനം

വിവിധ ധാതുക്കളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, എന്നിവയുടെ ശേഖരങ്ങള്‍ നിറഞ്ഞ കുന്നുകളിലൂടെയും പര്‍വ്വതപ്രദേശങ്ങളിലൂടെയും സ്വര്‍ഗ്ഗലോകത്തിലെ അപ്സരസ്സുകള്‍ മാത്രം ചൂടാറുള്ള മനോഹരമായ താമരകള്‍ വിരിയുന്ന, മദോന്മത്തരായ തേനീച്ചകള്‍ വിരാജിയ്ക്കുന്ന, പക്ഷികളുടെ കളകൂചനങ്ങള്‍ നിറഞ്ഞ ജല ശ്രോതസ്സുകള്ളുള്ള പാടശേഖരങ്ങളിലൂടെയും ഞാന് കടന്നു പോയി.

ശ്ലോകം 13

നള്‍-വേണു-സരസ്-തന്ബാകുശ-
കീചക-ഗാഹ്വരം
ഏക ഏവതീയതോ അഹം
അദ്രക്ഷം വിപീനം മഹത്
ഘോരം പ്രതിഭയാകരം
വ്യാലോലുക-ശിവജീരം
വിവര്‍ത്തനം

അതിനുശേഷം ഞാനേകനായി കുറ്റിക്കാടുകളിലൂടെയും, മുളങ്കാടുകളിലൂടെയും ഈറ്റശേഖരങ്ങളിലൂടെയും, പുല്‍മേടുകളിലൂടെയും, കളകള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെയും ഗുഹമുഖങ്ങളിലൂടെയും ഒരാള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിയ്ക്കാന്‍ പ്രയാസമേറിയ പ്രദേശങ്ങളിലൂടെയുമൊക്കെ ഞാന്‍ ചുറ്റിസഞ്ചരിച്ചു. സൂത്രശാലികളായ നരിക്കൂട്ടങ്ങളുടെയും മൂങ്ങകളുടെയും അത്യുഗ്ര വിഷം പേറുന്ന സര്‍പ്പങ്ങളുടെയും വിഹാര കേന്ദ്രങ്ങളായ ഭയാനകങ്ങളായ ഉള്‍വനങ്ങളിലൂടെയും ഞാന്‍ യാത്രചെയ്തു.

ശ്ലോകം 14

പരിസ്രന്തേന്ദ്രിയാത്മഹം
തൃത്-പരിതോ ബുഭുക്ഷിതഃ
സ്നാത്വ പിത്വാ ഹ്രദേ നാദ്യ
ഉപാസ്പൃഷ്ടോ ഗത-ശ്രമഃ
വിവര്‍ത്തനം

അങ്ങനെ സഞ്ചരിയ്ക്കുന്നതിനിടയില്‍ ശാരീരികവും മാനസികവുമായി ഞാന്‍ വളരെയധികം ക്ഷീണിതനായി എന്നു മാത്രവുമല്ല വല്ലാതെ വിശന്നും ദാഹിച്ചും വലഞ്ഞു. അങ്ങനെ ഒരു നദിയുടെ തടാകം പോലുള്ളതീരത്ത് നിന്ന് സ്നാനം ചെയ്യുകയും ജലപാനം ചെയ്ത് എന്‍റെ ദാഹത്തെ ശമിപ്പിയ്ക്കുകയും ചെയ്തു. ജലസ്പര്‍ശം ഏറ്റ മാത്രയില്‍ തന്നെ എന്‍റെ ക്ഷീണം പാടെ ഇല്ലാതായി.

ശ്ലോകം 15

തസ്മിന്‍ നിര്‍മനുജേ ആരണ്യേ
പിപ്പലോപസ്ത ആശ്രിതഃ
ആത്മനാത്മാനാം ആത്മസ്ഥം
യഥ-ശ്രുതം അചിന്തയം
വിവര്‍ത്തനം

സ്നാനമൊക്കെ കഴിഞ്ഞ് ഒരു പേരാലിന്‍റെ തണലില്‍ ആ വിജനമായ വനത്തില്‍ ഞാന് എന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന പരമാത്മാവിനെ, ആ ബുദ്ധിമാന്മാരായ മുക്താത്മാക്കള് പറഞ്ഞു തന്ന രീതിയില്‍ എന്‍റെ ബുദ്ധിയ്ക്കനുസൃതമായി ധ്യാനിയ്ക്കാനാരംഭിച്ചു.
ശ്ലോകം 16

ധ്യായയതസ് ചരണാംഭോജം
ഭവ-നിര്‍ജീത-ചേതസ
ഔത്കന്ത്യാശ്രു-കലാക്ഷസ്യ
ഹൃദ്യാസിന്‍ മേ സനൈര്‍ ഹരിഃ
വിവര്‍ത്തനം

എപ്പോഴാണോ ഞാന്‍ എന്‍റെ മനസ്സിനെ ആത്മീയസ്നേഹമായി മാറ്റി പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ ധ്യാനിയ്ക്കാനാരംഭിച്ചത് എന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണു നീര്‍ ധാരധാരയായി താഴോട്ടൊഴുകാനാരംഭിച്ചു, എന്നുമാത്രവുമല്ല ഒട്ടും താമസം വിനാ പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ എന്‍റെ ഹൃത്തിലെ താമരത്താരില്‍ പ്രത്യക്ഷമാവുകയും ചെയ്തു.

ശ്ലോകം 17

പ്രേമാതിഭാര-നിര്‍ഭിന്നാപുലകങോ
അതിനിര്‍വൃതഃ
ആനന്ദ-സമ്പ്ലവേ ലിനൊ
നപസ്യം ഉഭയം മുനേ
വിവര്‍ത്തനം

അല്ലയോ വ്യാസദേവ, ആ സമയത്ത് സന്തോഷാതിരേകത്തിന്‍റെ അതിര്‍ വരമ്പുകളെ ഭേദിച്ച് എന്‍റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഉത്തേജിതമായി. ആ ഹര്‍ഷോന്മാദ സാഗരത്തിലാറാടിയ എനിയ്ക്ക് ഭഗവാനേയോ എന്നെത്തന്നെയുമോ കാണാനായില്ല.

ശ്ലോകം 18

രുപം ഭഗവതോ യത് തന്‍
മാനഃ-കാന്തം സുചാപഹം
അപസ്യാന്‍ സഹസോത്തസ്തേ
വൈക്ലവ്യാദ് ദുര്‍മാന ഇവ
വിവര്‍ത്തനം

യഥാരുപത്തിലുള്ള ഭഗവാന്‍റെ ആ ആത്മീയരുപം മനസ്സിന്‍റെ ആഗ്രഹങ്ങളെയൊന്നാകെ ശമിപ്പിയ്ക്കുകയും വളരെ പെട്ടെന്നു തന്നെ മാനസികമായ എല്ലാ അനനുരൂപമായ വസ്തുതകളെയും തുടച്ചു നീക്കുകയും ചെയ്തു. ആ രൂപം കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനനുസൃണമായി, ഞാനാ നിര്‍വൃതിയില്‍ നിന്നുണരുകയും പ്രിയപ്പെട്ടതെന്തോ നഷ്ടമായ രീതിയില്‍ ഞാന്‍ അസ്വസ്ഥനാവുകയും ചെയ്തു.

ശ്ലോകം 19

ദിദൃക്‌ഷുസ് തദ് അഹം ഭൂയഃ
പ്രാണിധായ മനോ ഹൃദി
വിക്ഷാമനോ അപി നപസ്യം
അവിതൃപ്ത ഇവാതുരഃ
വിവര്‍ത്തനം

ഭഗവാന്‍റെ ആ ആത്മീയരുപത്തെ ഒന്നുകൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷെ അവിടുത്തെ ഒന്നുകൂടി കാണുന്നതിനുള്ള അടങ്ങാത്ത അഭിവാഞ്ജയാല് ഞാന്‍ വീണ്ടും വീണ്ടും എന്‍റെ മനസ്സിനെ ഏകാഗ്രമാക്കാന്‍ ശ്രമിച്ചു പക്ഷെ അതൊരിയ്ക്കലും സാദ്ധ്യമായിരുന്നില്ല, അങ്ങനെ എന്നില്‍ അസംതൃപ്തി പുനരാഗമിച്ചു, അങ്ങനെ എന്‍റെ മനസ്സ് വളരെയധികം വേദനിച്ചു.

ശ്ലോകം 20

ഏവം യതന്തം വിജാനേ
മാം ആഹഗോചരോ ഗിരം
ഗംഭീര-സ്ലക്ഷണയ വച
സുചഃ പ്രസമയണ്‍ ഇവ
വിവര്‍ത്തനം

ആ വിജനമായ സ്ഥലത്ത് വച്ച് ഞാന് നടത്തിയ ശ്രമങ്ങളെ കണ്ട, എല്ലാ ലൌകികമായ വിവരണങ്ങള്‍ക്കും ആത്മീയ പരിവേഷം നല്‍കുന്ന പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ വളരെ ഗാഭിര്യത്തോടെയും സൌമ്യമായ വാക്കുകളിലൂടെയും എന്നോട് സംസാരിച്ച് എന്‍റെ കൊടിയ വിഷാദത്തെ ഇല്ലാതാക്കി.
ശ്ലോകം 21

ഹന്താസ്മിന്‍ ജന്മനി ഭവാന്‍
മ മാം ദ്രഷ്ടും ഇഹര്‍ഹതി
അവിപക്വ-കാശായനം
ദുര്‍ദര്‍ശോ അഹം കുയോഗിനം
വിവര്‍ത്തനം

ഓ നാരദാ (ഭഗവാന്‍ അരുള്‍ചെയ്തു), “നിനക്കൊരുപക്ഷേ ഈ ജന്മത്തിലിനി എന്നെ കാണാന്‍ കഴിയില്ല എന്നുള്ളതില്‍ എനിയ്ക്ക് അതിയായ ദുഃഖ മുണ്ട്. എനിയ്ക്കുവേണ്ടിയുള്ള സേവനങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഭൌതികമായ കലുഷിതങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തി ലഭിയ്ക്കാത്തവര്‍ക്കും എന്നെ കാണാനേ സാധിയ്ക്കുകയില്ല”.

ശ്ലോകം 22

സകൃദ് യദ് ദര്‍ശിതം രൂപം
ഏതത് കാമയാ തേ അനഘ
മത്-കാമഃ സനകൈഃ സാധു
സര്‍വ്വാന്‍ മുഞ്ച്തി ഹൃച്-ചയന്‍
വിവര്‍ത്തനം

ഓ നന്മയുള്ളൊരുവനേ, എന്‍റെ വ്യക്തിഗത സ്വരൂപം നീ ഒരിയ്ക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ, അതെന്നിലേയ്ക്കുള്ള നിന്‍റെ ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന് വേണ്ടി മാത്രമായിരുന്നു, കാരണം എന്നിലേയ്ക്കെത്തുവാന്‍ നീ എത്രമാത്രം ആഗ്രഹിയ്ക്കുന്നുവോ അത്രയും കൂടുതല്‍ എല്ലാ ഭൌതിക ആഗ്രഹങ്ങളില്‍ നിന്നും നിനക്ക് മുക്തി ലഭിയ്ക്കും.

ശ്ലോകം 23

സത്-സേവയാദിര്‍ഘയാപി
ജത മയി ദൃധ മതിഃ
ഹിത്വവദ്യം ഇമം ലോകം
ഗന്ധ മജ്-ജാനതം അസി
വിവര്‍ത്തനം

കുറച്ചു ദിവസങ്ങളാണെങ്കില്‍ക്കൂടി പരമ സത്യത്തിനായി ഒരു ഭക്തനര്‍പ്പിയ്ക്കുന്ന സേവകള്‍ ഒരുവന്‍റെ ബുദ്ധിയെ എന്നില്‍ ഉറപ്പിയ്ക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. തത്ഫലമായി അയാള്‍ പരിതാപകരമായ ഭൌതികലോകത്തിലെ ഇന്നത്തെ അവസ്ഥകളെ ഉല്ലഘിച്ച് അത്മീയലോകത്തില്‍ എന്‍റെ സഹചാരിയായിത്തീരുകയും ചെയ്യുന്നു.

ശ്ലോകം 24

മതിര്‍ മയി നിബദ്ധേയം
ന വിപദ്യേത കര്‍ഹിചിത്
പ്രജ-സര്‍ഗ്ഗ-നിരോധേ അപി
സ്മൃതിസ് ച മദ്-അനുഗ്രഹാത്
വിവര്‍ത്തനം

എന്നില്‍ ബുദ്ധിപരമായി ഭക്തിയുത ഭഗവദ് സേവനം നടത്തുന്ന ഒരാള്‍ ഒരിയ്ക്കലും ധ്വംസിയ്ക്കപ്പെടുന്നില്ല. സൃഷ്ടി-സംഹാരങ്ങളുടെ സമയങ്ങളില്പ്പോലും അവരുടെ ഇത്തരം ആത്മീയ ഓര്‍മ്മകള്‍ എന്‍റെ ദയയാല്‍ തുടര്‍ന്നു നിലനില്‍ക്കുകയും ചെയ്യുന്നു.

ശ്ലോകം 25

ഏതവദ് ഉക്ത്വോപരരാമ തന്‍ മഹദ്
ഭൂതം നാഭോ-ലിംഗം അലിംഗം ഈശ്വരം
അഹം ച തസ്മൈ മഹതം മഹീയസേ
ശീര്‍ഷ്നാവനാമം വിദാധേ അനുകമ്പിതഃ
വിവര്‍ത്തനം

അതിനുശേഷം കണ്ണുകള്‍ക്ക് ഗോപ്യമല്ലാത്ത ആ പരമമായ പ്രമാണ പുരുഷന്‍, ആ അതിശയകരമായി വര്‍ത്തിച്ച ശബ്ദസാക്ഷാത്കാരം തന്‍റെ അരുളപ്പാടുകള്‍ നിര്‍ത്തി, അപ്പോള്‍ ഞാന്‍ പ്രത്യുപകാരം മെന്നോണം ശിരസ്സുകള്‍ കുനിച്ച് എന്‍റെ ആദരവുകളര്പ്പിച്ചു.
ശ്ലോകം 26

നാമാനി അനന്തസ്യ ഹത-ത്രപഃ പതന്‍
ഗുഹ്യാനി ഭദ്രാണി കൃതാനി ച സ്മരന്‍
ഗം പര്യതംസ് തുഷ്ട-മന ഗത-സ്പൃഹഃ
കാലം പ്രതിക്ഷാന്‍ വിമദോ വിമത്സരഃ
വിവര്‍ത്തനം

അങ്ങനെ ഞാന്‍ തുടര്‍ച്ചയായുള്ള നിര്‍ശ്ചരികളിലൂടെ ഭഗവാന്‍റെ പുണ്യനാമത്തെയും മഹിമാനങ്ങളെയും ഭൌതിക ലോകത്തിലെ കീഴ്വഴക്കങ്ങളെയൊക്കെ കാറ്റില്പറത്തി കൊണ്ട് ഉരുവിടാനാരംഭിച്ചു. അത്തരത്തിലുള്ള ഉരുവിടലുകളും ആത്മീയ ലീലകളുടെ ഓര്‍മ്മിയ്ക്കലും ഒരു അനുഗ്രഹം തന്നെയാണ് . അങ്ങനെ ഞാന്‍ ഈ ലോകം മുഴുവന്‍ ചുറ്റികറങ്ങി, എനിയ്ക്ക് പൂര്‍ണ്ണ തൃപ്തി കൈവന്നു, കൂടാതെ ഞാന്‍ അനുകമ്പയുള്ളവനും അസൂയയില്ലാത്തവനുമായി മാറി.

ശ്ലോകം 27

ഏവം കൃഷ്ണ-മതേര്‍ ബ്രഹ്മന്‍
നാശക്താശ്യാമളാത്മനഃ
കാലഃ പ്രാദുരാഭൂത് കലേ
തദിത് സൌദാമനി യഥാ
വിവര്‍ത്തനം

അതുകൊണ്ട്, ഓ ബ്രാഹ്മണനായ വ്യാസദേവ, കാലത്തിന്‍റെ കുത്തൊഴുക്കില്‍ കൃഷ്ണചിന്തയില്‍മാത്രം വിരാജിച്ച്കൊണ്ട്, അതുകൊണ്ട് തന്നെ മറ്റ് ആശാപാശങ്ങളേതുമില്ലാതെ, ഭൌതികമാലിന്യങ്ങളില്‍ നിന്ന് തികച്ചും ഞാന്‍ മുക്തനായി, ഒരു മിന്നല്പിണറിന്‍റെ ആകസ്മികമായ തിളക്കത്താലെന്നപോലെ ഞാനെന്‍റെ ഭൌതിക സാഹചര്യങ്ങളില്‍ നിന്ന് ആത്മീയമായ അടിത്തറയിലേയ്ക്ക് കുടിയേറി.

ശ്ലോകം 28

പ്രയുജ്യമാനേ മയി തം
ശുദ്ധം ഭഗവതീം തനും
അരാബ്ദ-കര്‍മ്മ-നിര്‍വാണോ
ന്യാപതാത് പഞ്ച-ഭൌതികഃ
വിവര്‍ത്തനം

പരമ ദിവ്യോത്തമപുരുഷനായ ഭഗവാന്‍റെ സഹചാരിയാവാന്‍ തക്കവണ്ണം ഒരു ആത്മീയ ശരീരം എനിയ്ക്കവിടുത്തെ കൃപയാല് ലഭിച്ചപ്പോള്‍, അഞ്ച് ഭൌതിക മൂലകങ്ങള്‍ കൊണ്ടുണ്ടാക്കിയ ശരീരത്തെ ഞാനുപേക്ഷിച്ചു, അങ്ങനെ ഞാനാര്‍ജ്ജിച്ച എല്ലാ ഫലേച്ഛയോടെയുള്ള കര്‍മ്മ ഫലങ്ങളുടെയും പ്രവര്‍ത്തനങ്ങള് തത്ക്ഷണം നിലച്ചു.

ശ്ലോകം 29

കല്പാന്ത ഇദം അദയാ
ശയനേ അംഭസ്യ ഉദന്വതഃ
ശിസയീശോര്‍ അനുപ്രാണം
വിവിസേ അന്തര്‍ അഹം വിഭോഃ
വിവര്‍ത്തനം

കല്പാന്തകാലത്തില്‍, എപ്പോഴാണോ പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ നാരായണന്‍ കാരണ സമുദ്രത്തില്‍ കിടന്നത്, സൃഷ്ടിചെയ്യുന്നതിനാവശ്യമായ എല്ലാ മൂലകങ്ങളുമായി ബ്രഹ്മാവും, അവിടുത്തെ ഉച്ഛോസത്തിലൂടെ ഞാനും അവിടുത്തെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.

ശ്ലോകം 30

സഹസ്ര-യുഗ-പര്യന്തേ
ഉദ്ധായേദം ശിസൃക്ഷതഃ
മരീചി-മിശ്ര ഋഷയഃ
പ്രാണേഭ്യോ അഹം ച ജജ്നിരേ
വിവര്‍ത്തനം

4,300,000,000 സൂര്യ വര്‍ഷത്തിന് ശേഷം, എപ്പോഴാണോ ബ്രഹ്മാവ് ഭഗവാന്‍റെ ആജ്ഞയാല്‍ സൃഷ്ടികര്‍മ്മങ്ങള്‍ക്കായി വീണ്ടും ഉണര്‍ന്നെണീറ്റത്, ഭഗവാന്‍റെ ആത്മീയ ശരീരത്തില്‍ നിന്നും ഋഷിവര്യന്മാരായ മരിചി, അംഗീരസ്സ്, അത്രി മുതലായവരെ സൃഷ്ടിച്ചു കൂടാതെ ഞാനും അവരോടൊപ്പം പ്രത്യക്ഷമായി.(തുടരും)

Tuesday, April 17, 2007

ദിവ്യദേശങ്ങള്‍ - 9. തിരുവല്ല


തിരുവല്ല എന്ന ഈ ദിവ്യദേശം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്ന് മൈല്‍ അകലെയായി കാണപ്പെടുന്നു. കൊല്ലം –എറണാകുളം റെയില്‍വേ പാതയ്ക്കിടയിലാണിത് സ്ഥിതിചെയ്യുന്നത്. കോട്ടയം വഴി പോകുന്ന ബസ്സുകളിലും നമുക്കിവിടെ എത്തിച്ചേരാവുന്നതാണ്. താമസത്തിനായി ഇവിടെയും ക്ഷേത്രം വക സത്രം ലഭ്യമാണ് .

സ്ത്രീ ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത തിരുപ്പന്‍ ആള്‍വാര്‍ സന്നിധി ഇവിടെയുണ്ടെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.


ശിവ ഭൂതങ്ങളില്‍ പ്രധാനിയായ കണ്ഡകര്‍ണ്ണന്‍റെ പ്രവൃത്തികള്‍ വളരെ വിചിത്രവും ഭീകരവുമായിരുന്നു. കൂടാതെ അയാളുടെ രൂപവും കാണുന്ന മാത്രയില്‍ തന്നെ ആരെയും പേടിപ്പിയ്ക്കുന്ന തരത്തില്‍ വികൃതവുമായിരുന്നു. ശിവപ്പെരുമാളിന് വേണ്ടി ബലി നല്കലായിരുന്നു അതും നരബലി അര്‍പ്പിയ്ക്കലായിരുന്നു അയാളുടെ ഇഷ്ട വിനോദം. ഇതറിഞ്ഞ രുദ്രന്‍ ഒരിയ്ക്കല്‍ കണ്ഡകര്‍ണ്ണനെ ഉപദേശിയ്ക്കുകയും ശാന്ത സ്വരൂപിയായ ശ്രീമന്‍ നാരായണനെ ആരാധിയ്ക്കാന്‍ അവനോട് നിര്ദ്ദേശിയ്ക്കുകയും ചെയ്തു. അതിലൂടെ മുക്തി ലഭിയ്ക്കുമെന്നും പരമ പദം പ്രാപിയ്ക്കാമെന്നും രുദ്രന്‍, കണ്ഡകര്ണ്ണനെ ഉപദേശിച്ചു. ഇതു കേട്ടമാത്രയില്‍ തന്നെ തന്‍റെ ചെവികളില്‍ രണ്ട് മണികള്‍ കെട്ടിയിടുകയും അങ്ങനെ കണ്ഡകര്‍ണ്ണന് എകാഗ്രമായി ഭഗവാനെ ധ്യാനിയ്ക്കാന്‍ തുടങ്ങി. അങ്ങനെ അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണ ജപിയ്ക്കുകയും തന്‍റെ ഏകാഗ്രമായ തപസ്യകളിലൂടെ കണ്ഡകര്‍ണ്ണന്‍ മുക്തിയെ പ്രാപിയ്ക്കുകയും ചെയ്തു.

പണ്ട് പണ്ട് ഈ സ്ഥലത്ത് വളരെ നല്ലോരു സ്ത്രീ താമസിച്ചിരുന്നു, ശംങ്കരമംഗല തെന്മൈ എന്നായിരുന്നു അവരുടെ നാമം. ശ്രീമന്‍ നാരായണനോട് വളരെയധികം ഭക്തി തോന്നിയ അവര്‍ ഏകാദശി ദിനങ്ങളിലെല്ലാം ഉപവാസമനു‍ഷ്ഠിച്ചു പോന്നു, കൂടാതെ ഉപവാസം അവസാനിച്ചു കഴിഞ്ഞാലുടന് തന്നെ ഏതെങ്കിലും ഒരു ബ്രഹ്മചാരിക്ക് ഭക്ഷണം നല്‍കുക പതിവായിരുന്നു. അങ്ങനെ ഒരു ഏകാദശി ദിവസം ആ സ്ത്രീ രത്നം ഭക്ഷണം കൊടുക്കുന്നതിനായി ഒരു ബ്രഹ്മചാരിയ്ക്കായി തന്‍റെ വീടിനു പുറത്ത് കാത്തു നിന്നു. എന്നാല്‍ ആ സമയത്ത് തോലകാസുരനെന്ന രാക്ഷസന്‍ അവിടേയ്ക്ക് വരുകയും ആ സാധു സ്ത്രീയുടെ വ്രതം മുടക്കാനായി നിലകൊള്ളൂകയും ചെയ്തു. ശംങ്കരമംഗലയില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിയ്ക്കരുതെന്ന് അവന്‍ എല്ലാവരെയും വിലക്കി. ഇതില്‍ ദുഃഖാകുലയായ അവര്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് തന്നെ തന്‍റെ പ്രാര്‍ത്ഥനയുടെ ഫലമെന്നോണം ഒരു ബ്രഹ്മചാരിയുടെ രൂപത്തില്‍ ഭഗവാന്‍ അവിടേയ്ക്ക് വരുകയും ശംങ്കരമംഗലയില്‍ നിന്ന് ഭക്ഷണം സ്വീകരിയ്ക്കുകയും ചെയ്തു. ഇതുകണ്ട തോലകാസുരന്‍ അത് തടയാന്‍ ശ്രമിയ്ക്കുകയും അതിനായി ഭഗവാനുമായി ഏറ്റുമുട്ടി. യുദ്ധത്തില്‍ തോലകാസുരന്‍ കൊല്ലപ്പെടുകയും ചെയ്തു.

തോലകാസുരനെ വധിച്ചതിനുശേഷം ആ ബ്രഹ്മചാരി രൂപം ശംങ്കരമംഗലയുടെ ഗൃഹത്തിലേയ്ക്ക് കയറുകയും തനിയ്ക്കായി ഒരുക്കി വച്ചിരുന്ന ഭക്ഷണം മുഴുവനും കഴിച്ചു തീര്‍ക്കുകയും ചെയ്തു. ആ സമയം ശംങ്കരമംഗല, തന്‍റെ ധ്യാന ദൃഷ്ടിയില്‍ ബ്രഹ്മചാരി രുപത്തിലുള്ള ഭഗവാനെ ദര്‍ശിച്ചു. തത്ക്ഷണം തന്നെ സംശയ നിവൃത്തിയ്ക്കായി വക്ഷസ് മറഞ്ഞ് നിന്നിരുന്ന വസ്ത്രം മാറ്റാനായി അവര്‍ ഭഗവാനോടാവശ്യപ്പെട്ടു. വസ്ത്രം മാറ്റിയപ്പോളാ തിരുമാറില് ലക്ഷ്മീദേവിയെ അവര്‍ക്കു കാണായി. അങ്ങനെ അവിടുന്ന് തിരുവാഴ് മാര്‍ഭനെന്നും കൂടാതെ ഒരു ബ്രഹ്മചാരിയായി വന്ന് ലക്ഷ്മീ ദേവിയുടെ ദര്‍ശനം നല്കിയതിനാല്‍ അവിടുത്തെ ശ്രീ വല്ലഭന്‍ എന്നും അറീയപ്പെട്ടു തുടങ്ങി.

ഇവിടെ ലക്ഷ്മീദേവിയെ സെല്‍വ തിരുകൊഴുന്തു നാച്ചിയാരെന്നും, വാത്സല്യ ദേവിയെന്നും അറിയപ്പെടുന്നു. ഭഗവാന്‍റെ സുദര്‍ശന ചക്രത്തിന് പ്രത്യേക സന്നിധിയുണ്ടെന്നുള്ളതും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് .ഇവിടുത്തെ മൂല വിഗ്രഹം കോലപ്പിരനാണ്, തിരുവാഴ്മാര്‍ബനെന്നും അവിടുത്തെ വിളിയ്ക്കുന്നു. ഭഗവാനിവിടെയും നിന്ന തിരുക്കോലത്തിലാണ് കാണപ്പെടുന്നത്. കിഴക്കേദിശയിലാന് ഭഗവാനിവിടെ ദര്‍ശനം നല്‍കുന്നത്. നമ്മാള്‍വാരിവിടെ പത്ത് പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു. കണ്ഡകാര തീര്‍ത്ഥവും പമ്പാ നദിയുമാണിവിടുത്തെ പ്രധാന തീര്‍ത്ഥങ്ങള്‍. ചതുരംഗകോല വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.

Sunday, April 15, 2007

ദിവ്യദേശങ്ങള്‍ - 8. തിരു ആറന്മുള

കേരളത്തില്‍ ചെങ്ങന്നൂരിനടുത്തായുള്ള മറ്റൊരു ദിവ്യദേശമാണ് ആറന്മുള. ചെങ്ങന്നൂര്‍ നിന്നും ആറ് മൈല്‍ കിഴക്കായി കാണപ്പെടുന്ന ഒരു സുന്ദര ഗ്രാമമാണ് ആറന്മുള. എറണാകുളം-കൊല്ലം റോഡിലാണിത് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്ന് ഇവിടേയ്ക്ക് ബസ്സുകള്‍ ലഭ്യമാണ്. താമസ സൌകര്യത്തിനായി ഇവിടെ ദേവസ്വം വകയില്‍ ഒരു സത്രവും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

ഈ ദിവ്യദേശം നിര്‍മ്മിച്ചതും ആരാധിച്ചതും അര്‍ജ്ജുനനാണ്. ജലോത്സവങ്ങളുടെയും ചുരുളന്‍ വള്ളങ്ങളുടെയും നാടായ ആറന്മുള്യ്ക്ക് മഹാഭാരതവുമായി ഒത്തിരി ബന്ധമുണ്ട്.
പ്രധാനപ്പെട്ട ശ്രീകൃഷ്ണ ധാമങ്ങളായ ഗുരുവായൂര്‍, തൃച്ചംബരം, തിരുവാര്‍പ്, അംബലപ്പുഴ എന്നിവയിലൊന്നാണ് ആറന്മുള. ക്ഷേത്ര കവാടമുള്‍പ്പടെ നാല് തൂണുകളിലായിട്ടാണ് ചുറ്റുമതിലുണ്ടാക്കിയിരിയ്ക്കുന്നത്. കിഴക്കേ നടയ്ക്ക് 18 പടവുകളാണുള്ളത്. എന്നാല്‍ വടക്കേ നടയുടെ 57 പടവുകള്‍ താണ്ടി പമ്പയാറ്റില്‍ എത്താവുന്നതാണ് .

മഹാഭാരത യുദ്ധസമയത്ത്, എപ്പോഴാണോ ആര്‍ജ്ജുനനും കര്‍ണ്ണനും തമ്മില്‍ ഏറ്റുമുട്ടിയത്, കര്‍ണ്ണന്‍റെ രഥചക്രം ഒരുവേള ഭൂമിയില്‍ താണുപോയി. രഥത്തില്‍ നിന്ന് താഴെയിറങ്ങിയ കര്‍ണ്ണന്‍ തന്‍റെ രഥ ചക്രം പുറത്തെടുക്കുവാന്‍ പലവുരു ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല., അവിടെ നിന്നും ചക്രത്തെ ഒന്നനക്കാന്‍ കൂടി അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ സമയത്ത് കര്‍ണ്ണന്‍ അര്‍ജ്ജുനനോടായി കുറച്ച് സമയത്തേയ്ക്ക് യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ കര്‍ണ്ണന്‍റെ വാക്കുകളെ തിരസ്കരിച്ചുകൊണ്ട് തേരാളിയായ കൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം ധനുസ്സ് കുലച്ചു കര്‍ണ്ണനെ അര്‍ജ്ജുനന്‍ വധിയ്ക്കുകയാണുണ്ടായത്.ധര്‍മ്മയുദ്ധത്തിന് വിരുദ്ധമായിട്ടാണ് അര്‍ജ്ജുനനിവിടെ പ്രവര്‍ത്തിച്ചത്, എന്നാല്‍ തന്‍റെ പ്രവൃത്തിയില്‍ അതീവ ദുഃഖാകുലനായ അര്‍ജ്ജുനന് ആ പാപത്തില്‍ നിന്ന് പുറത്തു വരാനായിട്ടാണ് ഈ ക്ഷേത്രം പണികഴിപ്പിയ്ക്കുകയും തിരുക്കുരലപ്പനാകുന്ന ആറന്മുള പാര്‍ത്ഥസാരഥിയെ ഇവിടെ സ്ഥാപിയ്ക്കുകയും ചെയ്തത്.

ഭാരത യുദ്ധത്തിനു ശേഷം അതീവ ദുഃഖാകുലരായ പാണ്ഡവ സഹോദരന്മാര്‍ രാജ്യഭാരം പരീക്ഷിത്തിനെ ഏല്പിച്ചതിനുശേഷം ഭാരതത്തിന്‍റെ നാനാ ഭാഗങ്ങളില്‍ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടു. അങ്ങനെ കേരള ദേശത്തെത്തിയ അവര്‍ പമ്പാ നദിയ്ക്കും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ഓരോ വിഷ്ണു ധാമങ്ങള്‍ സ്ഥാപിയ്ക്കുകയും ആരാധന നടത്തുകയും ചെയ്തിരുന്നു. (ചെങ്ങന്നൂരില്‍ യുധിഷ്ഠിരനും, തൃപ്പുലിയൂരില്‍ ഭീമനും, ആറന്മുളയില്‍ അര്‍ജ്ജുനനും, തിരുവന് വണ്ടൂരില്‍ നകുലനും, തൃക്കൊടിത്താനത്ത് സഹദേവനും അമ്പലങ്ങള് സ്ഥാപിച്ചു.) എന്നാല്‍ അര്‍ജ്ജുനന്‍ നിര്‍മ്മിച്ച ക്ഷേത്രം യഥാര്‍ത്ഥില്‍ നിലയ്ക്കലിലാണ് (ശബരിമലയ്ക്ക് പോകുന്ന വഴിയില്‍) പണികഴിപ്പിച്ചതെങ്കിലും ആറ് കഷ്ണം മുളച്ചീളുകള്‍ ചേര്‍ത്തുകെട്ടീയ ഒരു ചങ്ങാടത്തില്‍ അതിന്‍റെ നിഴല്‍ ഇവിടേയ്ക്ക് കൊണ്ടുവരുകയായിരുന്നു. അതുകൊണ്ടാണീ സ്ഥലത്തിന് ആറന്മുള എന്ന് പേര് വന്നത്.

വാമനമൂര്‍ത്തിയുടെ ഹംസമായാണ് ഇവിടെ ഭഗവാന്‍ അറിയപ്പെടുന്നത്. മഹഭാരത സമയത്ത് ശ്രീമന്‍ നാരായണനിവിടെ അര്‍ജ്ജുനന് വേണ്ടി സാരഥിയാവുകയാണുണ്ടായത്. വാമനമൂര്‍ത്തിയെയും നമുക്കിവിടെ കാണാം. ഭാരത യുദ്ധത്തിന്‍റെ ഒന്‍പതാം ദിവസം കൌരവ പട ഭീഷ്മരുടെ നേതൃത്വത്തില്‍ യുദ്ധത്തിനായി അണി നിരന്നു. ഭീഷ്മ പിതാമഹനെ കണ്ട അര്‍ജ്ജുനന്‍ തന്‍റെ ധനുസ്സ് നിലത്തു വച്ച് തേരിനുള്ളില്‍ യുദ്ധം ചെയ്യാനാകതെയിരുന്നു വിലപിച്ചു. ശത്രുക്കളെ വകവരുത്താനായി കൃഷ്ണനെത്ര ഉപദേശങ്ങള്‍ നല്‍കിയിട്ടൂം അര്‍ജ്ജുനനിളകിയില്ല, ഇതില്‍ കോപാക്രാന്തനായ കൃഷണന്‍ തന്‍റെ രഥത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയും രഥചക്രത്തെ കൈയ്യിലുയര്‍ത്തുകയും ചെയ്തു. ഇതുകണ്ട ഭീഷ്മര്‍ ഒരു ഭീരുവിനെ പോലെ അദ്ദേഹത്തിനു മുന്നില്‍ കീഴടങ്ങി കുമ്പിട്ട് നിന്നു. അര്‍ജ്ജുനനാട്ടെ ഭഗവാന്‍റെ പാദങ്ങളെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് വേണ്ടയെന്നഭ്യര്‍ത്ഥിച്ചു. യുദ്ധത്തില്‍ ആയുധമെടുക്കില്ല എന്ന കൃഷ്ണപ്രതിജ്ഞ്യ്ക്ക് ലംഘനമാകുമെന്നര്‍ജ്ജുനന്‍ ഭയന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഭഗവാന്‍റെ നിഴലായിരുന്നു രഥചക്രവുമായി നിലകൊണ്ടത്. അതു തന്നെയാണ് ഈ മഹാ ക്ഷേത്രത്തിന്‍റെ സൃഷ്ടി രഹസ്യവും.

ഒരിയ്ക്കല്‍ ബ്രഹ്മദേവന്‍ തന്‍റെ ജ്ഞാന ഗ്രന്ഥങ്ങളായ വേദങ്ങളെ മധുകൈതപന്മാര്‍ മോഷ്ടിച്ചുകൊണ്ട് പോകുകയും അത് തിരികെ ലഭിയ്ക്കുന്നതിനായി ഇവിടെ വന്ന് വലിയ തപസ്യകളൊക്കെ അനുഷ്ടിച്ചിരുന്നു. ഭഗവാന്‍ ബ്രഹ്മദേവനിവിടെ ദര്‍ശനമരുളുകയും സൃഷ്ടി രഹസ്യങ്ങള്‍ വീണ്ടും അദ്ദേഹത്തിന് ഉപദേശിച്ച് കൊടുക്കുകയും ചെയ്തു.

ഓണാഘോഷവും ഡിസംബര്‍-ജനുവരി മാസത്തിലുള്ള ഖാണ്ഡവ ദഹനവുമാണിവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങള്‍. ജലകേളികളുടെ നാടായ ആറന്മുളയിലേയ്ക്ക് ഒരു വഞ്ചിയില്‍ തൊട്ടടുത്തഗ്രാമത്തില്‍ നിന്ന് അരിയും മറ്റ് സദ്യവട്ടങ്ങളും ഇവിടേയ്ക്ക് കൊണ്ടുവന്ന് വള്ള സദ്യ നടത്തുന്നു. വിശന്നു വലഞ്ഞ തീര്‍ത്ഥാടകനെ ഊട്ടാന്‍ ഭഗവാന്‍ ഒരു ഭക്തനെ ഏര്‍പ്പാടു ചെയ്യുകയും അപ്രത്യക്ഷമാകുകയും ചെയ്തതായി പഴമക്കാര്‍ പറയുന്നു. ആ ഓര്‍മ്മയ്ക്കായിട്ടാണിന്നും ഇവിടെ വള്ള സദ്യ നടത്തുന്നത്.

ചുരുളന്‍ വള്ളംകളി മത്സരത്തില്‍ 39 കരകള്‍ പങ്കെടുക്കുന്നുണ്ടിവിടെ: പടിഞ്ഞാറുള്ള ചെന്നിത്തലമുതല്‍ കിഴക്കുള്ള റാന്നി വരെയുള്ള വിവിധ കരകള്‍ അവരവരുടെ സാന്നിധ്യമറിയിയ്ക്കുന്നു. ഒരു വിനോദത്തിന്‍റെ വീറും വാശിയും അതറിയണമെങ്കില്‍ ഈ മത്സരങ്ങള്‍ നാം നേരില്‍ കാണേണ്ടതാണ് .

ഇവിടുത്തെ മൂലവിഗ്രഹം തിരുക്കുരലപ്പനെന്നാണറിയപ്പെടുന്നത്. പാര്‍ത്ഥസാരഥിയെന്നാണപര നാമം. മൂലവിഗ്രഹം നിന്ന തിരുക്കോലത്തിലാണിവിടെ കാണപ്പെടൂന്നത്, തിരുമുഖ ദര്‍ശനം കിഴക്കോട്ടുമാണ്. ബ്രഹ്മദേവനും വേദവ്യാസനും ഇവിടെ ഭഗവാന് ദര്‍ശനം നല്‍കിയിട്ടുണ്ട്.
ഇവിടെ ലക്ഷ്മീദേവി പദ്മാസിനി നാച്ചിയാരെന്നാണറിയപ്പെടുന്നത്.മംഗളാശസനമായി നാമ്മാള്‍വാരിവിടെ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു. ഭഗവാനിവിടെ മഹര്‍ഷി വേദവ്യാസന്‍ ദര്‍ശനം നല്‍കിയകാരണം ഇവിടൂത്തെ പുഷ്കരണിയെ വേദവ്യാസ സരസ് എന്നണറിയപ്പെടൂന്നത് അതു കൂടാതെ ഒരു പദ്മ തീര്‍ത്ഥവും കാണപ്പെടുന്നുണ്ട്. വാമന വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.

ദിവ്യദേശങ്ങള്‍ - 7. തൃപ്പുലിയൂര്‍

കേരളത്തില്‍ ചെങ്ങന്നുര് നിന്നും മൂന്നരമൈല്‍ പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഒരു വിഷ്ണുധാമമാണ് തൃപ്പുലിയൂരെന്ന ഈ ദിവ്യദേശം. തിരുവനന്തപുരത്ത് നിന്നും കൊല്ലം-എറണാകുളം വഴി പോകുന്ന ട്രയിനില്‍ നമുക്കിവിടെ എത്തിച്ചേരാവുന്നതാണ് . ഇവിടെ താമസ സൌകര്യങ്ങളൊന്നും തന്നെയില്ല.

പഞ്ച പാണ്ഡവരിലൊരാളായ ഭീമനാണ്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.ഭഗവാനിവിടെ മായപിറാന്‍ എന്നാണറിയപ്പെടുന്നത്. സപ്തര്‍ഷികളായ അത്രിമുനി, വസിഷ്ടര്‍, കശ്യപമുനി, ഗൌദമമുനി, ഭരദ്വാജമുനി വിശ്വമിത്രമുനി, ജമദഗ്നിമുനി എന്നിവര്‍ പോര്‍ക്കൊടി നാച്ചിയാരോടും ഇന്ദ്രനോടുമൊപ്പം ഭഗവാനെ പൂജിയ്ക്കുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു.

ഒരിയ്ക്കല്‍ ശിബി ചക്രവര്‍ത്തിയുടെ മകനായ വിരുക്ഷദര്‍ബി ഭരിച്ചിരുന്ന രാജ്യത്ത് വെള്ളപ്പൊക്കമുണ്ടാവുകയും അതിലൂടെ രാജ്യം കൃഷിയും സമ്പത്തും സൌന്ദര്യവും നശിച്ച് ദാരിദ്രത്തീലേയ്ക്ക് കൂപ്പ് കുത്താന്‍ തുടങ്ങി. ആ പ്രതിസന്ധിഘട്ടത്തില്‍ രാജാവ് താനെന്തെങ്കിലും ദാനധര്‍മ്മങ്ങള്‍ നടത്തിയാല്‍ അതൊരുപക്ഷെ എന്‍റെ രാജ്യത്തിലെ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ തിരിച്ചു കൊണ്ടു വന്നേയ്ക്കും എന്ന് ചിന്തിച്ചു. അതിനുവേണ്ടി അദ്ദേഹം സപ്തര്‍ഷികള്‍ക്കായി ദാനധര്‍മ്മം നടത്താന്‍ തീരുമാനിച്ചു.എന്നാല്‍ സപ്തര്‍ഷികള്‍ ആ ദാനം നിരസിയ്ക്കുകയാണുണ്ടായത്. അതിനുകാരണം ഏതെങ്കിലും ഒരു രാജ്യത്ത് പട്ടിണിയോ കടുത്ത ദാരിദ്ര്യമൊ അസുഖങ്ങള്‍ ബാധിയ്ക്കുകയോ ചെയ്താല്‍ അതൊക്കെ അപ്പോള്‍ അവിടം ഭരിയ്ക്കുന്ന രാജാവിന്‍റെ എന്തോ പാപകര്‍മ്മം കൊണ്ടാണെന്ന് അവര്‍ക്കറിയാമായിരിന്നു. അത് കൊണ്ട് അവര്‍ വിരുക്ഷദര്‍ബിയുടെ ദാനം നിരസിയ്ക്കുകയും അദ്ദേഹത്തിനെന്തോ കുറവുകളുണ്ടെന്ന് കരുതുകയും ചെയ്തു.

എന്നാല്‍ എങ്ങനെയെങ്കിലും സപ്തര്‍ഷികള്‍ക്ക് ദാനം നല്‍കണമെന്നദ്ദേഹം തീരുമാനിയ്ക്കുകയും അതിനായി കൊട്ടാരം ഭൃത്യരോട് സ്വര്‍ണ്ണ നാണയങ്ങള്‍ തങ്ങളര്പ്പിയ്ക്കുന്ന ഫലമൂലാദികളില്‍ ഒളിപ്പിച്ച് സപ്തര്‍ഷികള്‍ക്കായി നല്‍കുവാന്‍ അവരെ ചട്ടംകെട്ടുകയും ചെയ്തു. അതിലൂടെ തന്‍റെ ദാനം നിറവേറ്റാമെന്ന് വിരുക്ഷദര്‍ബി വിചാരിച്ചു. പക്ഷെ തങ്ങളുടെ ജ്ഞാനദൃഷ്ടിയാല്‍ അക്കാര്യം മനസ്സിലാക്കിയ സപ്തര്‍ഷികള്‍ ഫലമൂലാദികളും നിരസിച്ചു.

ഫലമൂലാദികളും നിരസിച്ച സപ്ത ഋഷികളോട് കോപാക്രാന്തനായിത്തീര്‍ന്ന വിരുക്ഷദര്‍ബി തന്‍റെ കോപം അടക്കാന്‍ കഴിയാതെ സപ്തര്‍ഷികളെയും വധിയ്ക്കുന്നതിലേയ്ക്കായി തീരുമാനിച്ചു. തന്‍റെ ക്രൂരമായ മനസ്സിലൂടെ ചിന്തിച്ച് ഒരു യാഗം തുടങ്ങാന്‍ രാജാവ് തീരുമാനിച്ചു. അങ്ങനെ വിരുക്ഷദര്‍ബി യാഗത്തിലൂടെ കൃത്യ എന്ന ഒരു അസുരസ്ത്രീയെ (രാക്ഷസിയെ) സൃഷ്ടിയ്ക്കുകയും സപ്തര്‍ഷികളെ വധിയ്ക്കാനായി അവളോട് ആജ്ഞാപിയ്ക്കുകയും ചെയ്തു.
എന്നാലിതറിഞ്ഞ ഭഗവാന്‍ കൃത്യയെ നശിപ്പിയ്ക്കുന്നതിനായി ഇന്ദ്രനെ അവിടേയ്ക്കയച്ച് സപ്തര്ഷികളെ രക്ഷിയ്ക്കുകയാണുണ്ടായത്. അങ്ങനെ സപ്തര്ഷികളെ രക്ഷിച്ച ഭഗവാന്‍ അവര്ക്ക് മുക്തി നല്‍കുകയും ചെയ്തു.

ഈ ധാമം നിര്‍മ്മിച്ചതും പ്രതിഷ്ഠിച്ചതുമെല്ലാം ഭീമന്‍ തന്നെയാണ് . പുറമെ നിന്നു നോക്കുമ്പോള്‍ നമുക്ക് ഈ ക്ഷേത്രം ഭൂ നിരപ്പില്‍ നിന്നു അല്പം ഉയരെയാണെന്ന് തോന്നും. ചതുരാകൃതിയിലുള്ള ക്ഷേത്രത്തിലേയ്ക്ക് കുറച്ച് പടവികള്‍ കയറി ക്ഷേത്രത്തിലേയ്ക്ക് നേരിട്ട് പ്രവേശിയ്ക്കാവുന്ന തരത്തിലാണിത് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ദ്വജസ്തംഭം (കൊടിമരം) കിഴക്ക് ദിശയിലേയ്ക്കാണ് സ്ഥിതിചെയ്യുന്നത് കൂടാതെ അതെപ്പോഴും തിളങ്ങി കാണപ്പെടൂന്നു.

പ്രകാരത്തിലൂടെ നാം മുന്നോട്ട് പോകുമ്പോള്‍ മൂലവിഗ്രഹത്തിനിരുവശവുമായി ഗര്‍ഭ്ഗൃഹത്തിന് പുറത്തായി ദ്വാരപാലകരും കാണപ്പെടൂന്നു. മുലപ്രതിഷ്ഠയായ മായപിരാനിവിടെ നിന്ന തിരുക്കോലത്തിലാണ് കാണപ്പെടുന്നത്. അതിനു മുന്നിലായി മൂന്നോ നാലോ അടി പൊക്കത്തില്‍ ഒരു മനോഹരമായ മണ്ഡപവും കാണപ്പെടൂന്നു. അതില്‍ ധാരാളം ചിത്രത്തുണുകളും മറ്റുമായി വളരെ മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു.

മാസം തോറുമുള്ള തിരുവോണ നക്ഷത്രനാള്‍ ഇവിടെ വലിയ വിശേഷമാണ് കൂടാതെ ആവണി മാസത്തിലെ ജന്മാഷ്ടമിയും ഇവിടെ കേമമായി ആഘോഷിച്ചു വരുന്നു. അതു കൂടാതെ എല്ലാവര്‍ഷവും ജാനുവരി മാസം 15ന് അമ്പലത്തില്‍ ഗജവീരന്‍റെ പുറത്തേറി ഭഗവാന്‍ പ്രകാരത്തിലൂടെ എഴുന്നള്ളത്ത് നടത്താറുണ്ട്.ഭഗവാനിവിടെ കിഴക്ക് ദിശയിലാണ് ദര്‍ശനമരുളുന്നത്.ലക്ഷ്മീ ദേവിയിവിടെ പോര്‍ക്കൊടി നാച്ചിയാരെന്നറിയപ്പെടുന്നു.. നമ്മാള്‍വരിവിടെ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. തിരുമങൈയാള്‍വാരും ഇവിടെ ഭഗവാന്‍റെ ദര്‍ശനമെടുത്തിട്ടുണ്ട്. പൂന്‍സുന തീര്‍ത്ഥം, പ്രഗ്ന സരസ്സ് എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികള്‍. പുരുഷോത്തമ വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.

Saturday, April 14, 2007

ദിവ്യദേശങ്ങള്‍ - 6. തിരുമൂഴിക്കുളം

കേരളത്തില് ആലുവ നഗരത്തിലാണ് തിരുമൂഴിക്കുളം സ്ഥിതി ചെയ്യുന്നത്. ആലുവായിലോ എറണാകുളാത്തോനിന്ന് ബസ്സുവഴിയ്ക്കോ നമുക്ക് മൂഴിക്കുളത്തെത്താവുന്നതാണ് . മൂഴിക്കുളത്തു നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നമുക്കീ ധാമത്തില്‍ എത്തിച്ചേരാവുന്നതാണ് . അല്ലെങ്കില്‍ കാലടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 7 മൈല്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാലും ഇവിടെ എത്തിച്ചേരാവുന്നതാണ്. ഇവിടെയും താമസ സൌകര്യങ്ങള്‍ വളരെക്കുറവാണ്.

പൂജാ സമയത്ത് ഒരു വിധത്തിലുള്ള സംഗീതോപകരണങ്ങളും ഇവിടെ ഉപയോഗിക്കാറില്ല എന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

ലക്ഷ്മീ ദേവിയ്ക്കിവിടെ പ്രത്യേക സന്നിധി ഇല്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ് . ആലുവ നദി ഈ ക്ഷേത്രപരിസരത്തു കൂടിയാണൊഴുകുന്നത്. ക്ഷേത്ര ഗോപുരവും, മണ്ഡപവും പ്രകാരവുമെല്ലാം രാമ സഹോദരനായ ലക്ഷ്മണനാണ് നിര്‍മ്മിച്ചത്. ഇതു കൂടാതെ അദ്ദേഹം മറ്റു പല സേവകളും ഈ ക്ഷേത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ട്.

രാമായണ കാലഘട്ടത്തില്‍ ശ്രീരാമനെ കാട്ടിലേയ്ക്കയച്ചതറിഞ്ഞ് ഭരതന്‍ അദ്ദേഹത്തെ തിരികെ വിളിച്ചു കോണ്ടു വന്ന് പട്ടാഭിഷേകം നടത്താനായി അവിടേയ്ക്ക് അന്വേഷിച്ചു ചെല്ലുകയും, ഭരതന്‍ ദുഷ്ടലാക്കോടെയാണ് തങ്ങളെ തേടിവരുന്നതെന്ന് തെറ്റിദ്ധരിച്ച ലക്ഷ്മണന്‍ അയോദ്ധ്യയില്‍ നിന്നു വരുന്ന ഭരതനെ കണ്ട് ദേഷ്യമടക്കാന്‍ കഴിയാതെ ഭരതനെ വധിയ്ക്കുവാനായി അങ്ങോട്ട് പാഞ്ഞു. പിന്നിട് ശ്രീരമാനിടപെട്ട് അദ്ദേഹത്തെ സമാധാനിപ്പിയ്ക്കുകയാണുണ്ടായത്. പിന്നിട് ഭരതന്‍റെ സദുദ്ദേശം ലക്ഷ്മണന് മനസ്സിലാവുകയും ഈ ദുഷ്ചിന്തയില്‍ മനം നൊന്ത ലക്ഷ്മണന്‍ തന്‍റെ പാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിനായി ഈ ക്ഷേത്രത്തിലേയ്ക്ക് വരുകയും മൂഴിക്കുളത്തപ്പനെ ആരാധിയ്ക്കുകയും ചെയ്തു.

ആ സമയത്ത് ഭരതന്‍ അവിടേയ്ക്ക് വരുകയും ലക്ഷ്മണനെ സസ്നേഹം കെട്ടിപ്പിടിയ്ക്കുകയും വളരെ നല്ലകാര്യങ്ങള്‍ അന്യോന്യം സംസാരിയ്ക്കുകയും ചെയ്തു. അത്തരം സാന്ത്വന വചനങ്ങളെ മൊഴി എന്നാണ് പറയാറ്. അതായത് നമ്മുടെ സംസാര ഭഷയെയാണ് മൊഴി എന്നു പറയുന്നത്. അതുകൊണ്ട് തന്നെ ഈ സ്ഥലത്തിന്‍ മൊഴി എന്നു പേരു വന്നു. അങ്ങനെ ജനങ്ങള് തിരുമൊഴിക്കളം എന്നു വിളിച്ചു തുടങ്ങി പില്‍ക്കാലത്ത് അത് തിരുമൂഴിക്കുളം ആയി മാറുകയും ചെയ്തു.

പാപം ചെയ്യുകയും അതിന്‍ പ്രതി വിഷ്മിയ്ക്കുകയും പ്രയശ്ചിത്തം ചെയ്യുകയും ചെയ്താല്‍ ഭഗവാന് ഒരാളുടെ തെറ്റുകള്‍ പൊറുക്കുമാറാകും എന്നതാണ് ഭരത ലക്ഷ്മണ ലീലയിലൂടെ നമുക്കിവിടെ മന്‍സ്സിലാക്കാന്‍ സാധിയ്ക്കുന്നത്. ഇവിടെ ഭഗവാന്‍ വിശ്വമിത്ര മഹര്‍ഷിയ്ക്കും പുത്രന്‍ ഹരീതയ്ക്കും ദര്‍ശനം നല്‍കുകയുണ്ടായി. ഇവിടെ നിന്നുമാണ് ഭഗവാന്‍ തന്‍റെ ശ്രീ ശക്തിമന്ത്രം വ്യാഖ്യാനിച്ചത്.

ഇവിടുത്തെ മൂലവിഗ്രഹം തിരുമൂഴിക്കുളത്തപ്പനാണ്. ശ്രീ സുക്തിനതപ്പെരുമാളെന്നും ഭഗവാനെ അറിയപ്പെടുന്നുണ്ട്. നിന്ന തിരുകോലത്തിലാണ് ഭഗവാനിവിടെ വാണരുളുന്നത്. ലക്ഷ്മീ ദേവിയിവിടെ മധുരവേണി നാച്ചിയാരെന്നാണറിയപ്പെടുന്നത്. നമ്മാള്‍വാര്‍ പത്ത് പാശുരാമങ്ങളിവിടെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ പുഷ്കരണി ശംഖ തീര്‍ത്ഥമെന്നാണറിയപ്പെടുന്നത്, രാമാനുജനായ ഭരതന്‍റെ ഹംസമാണല്ലോ ശംഖ് കൂടാതെ തന്‍റെ പാപത്തില്‍ നിന്നു കരകയറാന്‍ ലക്ഷ്മണനോടൊപ്പം ഭരതനും ചേര്‍ന്നതു കൊണ്ടിതിനെ സംഗതീര്‍ത്ഥമെന്നും അറിയപ്പെടുന്നുണ്ട്. ഇവിടുത്തെ വിമാനം വൃത്താകൃതിയിലുള്ള സൌന്ദര്യവിമാനമാകുന്നു.

Thursday, April 12, 2007

ചര്‍വ്വിത ചര്‍വ്വണം:6.ആത്മാവ്

ആത്മാവ് എന്നത് ശരീരത്തിനുള്ളിലിരിയ്ക്കുന്ന ജീവ ബലമാകുന്നു.അവബോധത്തിന്‍റെ ഉറവിടമാണത് കൂടാതെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന നിങ്ങളാകുന്ന ഉള്ളാണത്. പടനിലം(ശരീരം) അറിയുന്ന പോരാളിയാണത്.

ആത്മാവിന് ഒരു ശരിയും വ്യക്തവുമായ നിര്‍വചനം നല്കുവാന്‍ പ്രയാസ മാണെങ്കിലും അതിന്‍റെ ഗുണങ്ങളെക്കുറിച്ചറിഞ്ഞാല്‍ കൂടുതല്‍ നമുക്ക് അതിനെക്കുറിച്ച് വ്യക്തമാവുന്നതാണ്.

ആത്മാവിന്‍റെ ഗുണങ്ങള്‍:

1.സനാതനമായി അതൊരു സ്വതന്ത്ര വ്യക്തിത്വമാണ് അല്ലെങ്കില്‍ ഒരു വ്യക്തിഗതമായ തിരിച്ചറിയലാണ് .
2.ആനന്ദം അന്വേഷിക്കലാണതിന്‍റെ സ്വഭാവം
3.സത്-ചിത്-ആനന്ദ(സനാതനമാണ് , ജ്ഞാനാര്‍ജ്ജനം ചെയ്യുന്നു, നിര്‍വൃതി തേടുന്നു)
4.ആദ്ധ്യാദ്മികമാണ് /ഭൌതികതയുമായി ഇഴുകിച്ചേരില്ല
5.പതിനായിരം സൂര്യന്മാരെക്കാളും ശക്തം
6.പരമാത്മാവുമായിച്ചേര്‍ന്ന് ഹൃത്തില്‍ വാഴുന്നു.
7.എല്ലായ്പ്പോഴും ആശ്രിതനാണ് ; ഈശ്വരനുമായോ അവിടുത്തെ ഊര്‍ജ്ജങ്ങളുമായി മാത്രം അഭയം തേടുന്നു.
8.ഈശ്വരനുമായി സനാതനമായ ഭാഗഥേയത്വം വഹിയ്ക്കുന്നു അതുകൊണ്ട് തന്നെ ഈശ്വരന്‍റെ അതെ ഗുണഗണങ്ങളാണ് ആത്മാവിനും
9.ഭഗവാന്‍റെ സേവകനോ സ്നേഹിതനോ ആണ്.
10.ഈശ്വരനാല്‍ നിയന്ത്രണ വിധേയനാണ് .
11.ഈശ്വരസേവയാണ് പൊതുസ്വഭാവം
12.സൂര്യന്‍ സൌരയൂഥത്തെ ദ്യുതിപ്പിയ്ക്കുന്നതുപോലെ ശരീരത്തെ ആകമാനം അവബോധം കൊണ്ട് ആത്മാവ് ദ്യുതിപ്പിയ്ക്കുന്നു.
13.ജനിമൃതികളില്ല.
14.കേശാഗ്രത്തെ പതിനായിരത്തിലൊരംശമായി വിഭജിച്ചാല്‍ കിട്ടുന്നതാണ് അതിന്‍റെ വലുപ്പം
15.പൊട്ടിയ്ക്കാന്‍ കഴിയുന്നില്ല, അലിയിയ്ക്കാനവില്ല, സനാതനമാണ് , നാശമില്ലാത്തതാണ് മാറ്റാന്‍
സാധിയ്ക്കാത്തതാണ് ,ഗോചരമല്ല ,ബുദ്ധിയ്ക്ക് അപ്രാപ്യമായതാണ്,പരിവര്‍ത്തന വിധേയമല്ലാത്തതാണ്
16.ആയുധങ്ങളാല് മുറിയ്ക്കാനോ, അഗ്നിയാല്‍ ജ്ജ്വലിപ്പിയ്ക്കാനോ, ജലത്താല്‍ നനയ്ക്കാനോ, കാറ്റാല്‍ ഉണക്കാനോ സാദ്ധ്യമല്ല.

എവിടെയോ ഇങ്ങനെയും കേട്ടിരിയ്ക്കുന്നു:


ആത്മാവിനീ ഭൂമി ബന്ധമില്ല
സ്വന്ത ദേഹവുമായൊരു ബന്ധമില്ല
ആത്മാക്കള്‍ തമ്മിലെ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളൊരാത്മ ബന്ധം


( ഉറവിടം വ്യക്തമല്ല)

ദിവ്യദേശങ്ങള്‍ - 5. തൃക്കൊടിത്താനം

കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയ്ക്കടുത്തായി കാണപ്പെടൂന്ന ഒരു സുരസുന്ദര വിഷ്ണു ധാമമാണ് തൃക്കൊടിത്താനം ശ്രീ അദ്ഭുത നാരായണ ക്ഷേത്രം. തിരുവല്ലയില്‍ നിന്ന് കോട്ടയം പോകുന്ന റൂട്ടില്‍ ചങ്ങനാശ്ശേരിയിലിറങ്ങി രണ്ട് മൈല്‍ കിഴക്കോട്ട് യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. ഇവിടെയും താമസ സൌകര്യങ്ങള്‍ വളരെക്കുറവാണ് എന്നാല്‍ തിരുവല്ലയിലോ ചങ്ങനാശ്ശേരിയിലോ താമസിയ്ക്കാവുന്നതാണ് .
പാണ്ഡവരില്‍ ഇളയസന്തതിയായ സഹദേവനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതും ആരാധിച്ച് പോന്നതും.സൂര്യവംശ രാജാവായ രുക്മാഗദന് ഭഗവാന്‍ ഇവിടെ ദര്‍ശനം നല്‍കിയിട്ടുണ്ട്. പ്രജാതത്പരനായിരുന്ന രുക്മാഗദന്‍ തന്‍റെ അംഗരാജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുകയുണ്ടായി.

ജ്ഞാനികളെയും യോഗികളെയും വിഷ്ണു ഭക്തന്മാരെയും അദ്ദേഹം വളരെ ആദരവോടെ ബഹുമാനിയ്ക്കുകയും അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊടുക്കുകയും ചെയ്തു പോന്നു. രുക്മാഗദനെയും രാജ്യത്തെയും കുറിച്ച് ദേവഗുരു വസിഷ്ടന്‍ ഒരുവേള കേള്‍ക്കുവാനിടവരുകയും നന്മകള്‍ മാത്രം കേട്ട ദേവഗുരു ഇക്കാര്യം സ്വര്‍ഗ്ഗാധിപതിയായ ഇന്ദ്രനോട് പറയുകയും ചെയ്തു. രുക്മാഗദന്‍റെ ഈ ശ്രേഷ്ഠമായ സ്വഭാവത്തെ പരീക്ഷിച്ചറിയ്ന്നതിലേയ്ക്കായി ഇന്ദ്രന്‍ നാരദരെ അവിടുത്തേയ്ക്കയച്ചു.

നാരദ മഹര്‍ഷിയെ കണ്ടമാത്രയില്‍ തന്നെ രുക്മാഗദന്‍ വളരെ ബഹുമാന പുരസ്കരം പാദ പൂജ ചെയ്ത് ചില പ്രത്യേക പൂക്കള്‍ മാത്രം ഉപയോഗിച്ചുണ്ടാക്കിയ ഒരു പുഷ്പഹാരം അണിയിച്ച് അദ്ദേഹത്തെ തന്‍റെ രാജ സദസ്സിലേയ്ക്കാനയിച്ചു. യഥാവിധി തന്നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ നാരദര്‍ രുക്മാഗദനെ അനുഗ്രഹിച്ചിട്ടാണ് അവിടെ നിന്നു യാത്രയായത്.

രുക്മാഗദന്‍ അണിയിച്ച അപൂര്‍വ്വ പുഷ്പ ഹാരവുമായി നാരദര്‍ നേരെ ഇന്ദ്ര ലോകത്തെത്തി. ആ ഹാരത്തിലെ പ്രത്യേകപൂക്കളുടെ സുഗന്ധവും ചാരുതയും കണ്ട ഇന്ദ്രന്‍ അതിലേയ്ക്ക് വല്ലാതെ ആകൃഷ്ടനായി എന്നു മാത്രവുമല്ല ഇന്ദ്ര ലോകത്തില്ലാത്ത ആ അപൂര്‍വ്വ പുഷ്പത്തെ രുക്മാഗദന്റ്റെ തോട്ടത്തില്‍ നിന്നും എടുത്ത് കൊണ്ടു വരുവാന്‍ തന്‍റെ ഭടന്മാര്‍ക്ക് ഉത്തരവും നല്‍കി.ഇന്ദ്രന്‍റെ ആജ്ഞയനുസരിച്ച് ഭടന്മാര്‍ ദിവസേന തോട്ടത്തില്‍ നിന്ന് പൂക്കള്‍ മോഷ്ടിയ്ക്കുകയും അവ ഇന്ദ്രനായി സമര്‍പ്പിയ്ക്കുകയും ചെയ്തു പോന്നു.

തന്‍റെ തോട്ടത്തില്‍ നിന്നും ദിവസേന പൂക്കള്‍ അപ്രത്യക്ഷമാകുന്നതറിഞ്ഞ രുക്മാഗദന്‍ ആശ്ചര്യചകിതനായി കുറച്ച് ദ്വാരപാലകരെ തോട്ടത്തിന് മുന്നില്‍ കാവല്‍ നിര്‍ത്തി. ദേവലോക പാലകരെ രുക്മാഗദന്‍റെ ഭടന്മാര്‍ക്ക് കാണാന്‍ പറ്റാഞ്ഞ കാരണം മോഷണം വീണ്ടും നിര്‍ബാധം തുടര്‍ന്നു കൊണ്ടേയിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ അവിടെയുണ്ടായിരുന്ന വെള്ളുള്ളി ചെടികളെ അഗ്നിക്കിരയാക്കി ദ്വാര‍പാലകര്‍ മോഷ്ടാക്കളെ ലാക്കാക്കി ഒളുവിലിരുന്ന് തോട്ടത്തെ വീക്ഷിച്ചു. തങ്ങളുടെ കണ്ണില്പ്പെടാതെ മോഷ്ടാക്കള്‍ കടന്നു കളയാതിരിയ്ക്കാനായി കൂടുതല്‍ വ്യക്തതോയോടെ മോഷ്ടാക്കളെ കാണുന്നതിനു വേണ്ടിയാണവര്‍ അങ്ങനെ ചെയ്തത്.

ദേവന്മാരുടെ ശക്തികളെ കുറയ്ക്കാന്‍ കഴിവുള്ള വെള്ളുള്ളിയുടെ രൂക്ഷ ഗന്ധം പുറത്തുവന്നതും അത് കാറ്റിലൂടെ ഇന്ദ്ര ഭടന്മാരുടെ നാസരന്ധ്രങ്ങളിലൂടെ അവരുടെ ഉള്ളില്‍ പ്രവേശിയ്ക്കുകയും അത് അവരുടെ ശക്തികളെ ക്ഷയിപ്പിയ്ക്കുകയും ചെയ്തു. അതോടെ തോട്ടത്തില്‍ പതുങ്ങി നടന്ന് പൂവിറുക്കുകയായിരുന്ന ഇന്ദ്ര ഭടന്മാരെ രുക്മാഗദന്‍റെ ദ്വാരപാലകര്‍ കണ്ടു പിടിച്ചു. തങ്ങള്‍ ഇന്ദ്രലോകത്തുള്ളവരാണെന്നും ഇന്ദ്രന്‍റെ ആജ്ഞയനുസരിച്ചാണ് തങ്ങളീ മോഷണത്തിന് തയ്യാറായതെന്നും അവര്‍ രുക്മാഗദനെ അറിയിച്ചു. ഇതൊക്കെ കേട്ടു കഴിഞ്ഞിട്ടും രുക്മാഗദന് ദേഷ്യമൊന്നും വന്നില്ല പകരം അവരെ തന്‍റെ അതിഥികളെ പോലെ സ്വീകരിയ്ക്കുകയും നന്നായി ആദരിയ്ക്കുകയും ചെയ്തു. എന്നാല്‍ കാറ്റിലൂടെ പരന്ന ഈ രൂക്ഷ ഗന്ധമേറ്റ് ദേവലോകത്തിലുള്ളവരുടെയും ശക്തികള്‍ ക്ഷയിച്ചു അന്നൊരു ഏകാദശി ദിവസവും കൂടിയായിരുന്നു.ഏകാദശി വ്രതം നോക്കുന്ന ഒരാള്‍ക്കുമാത്രമേ അവരെ രക്ഷിയ്ക്കാന്‍ സാധിയ്ക്കുമായിരുന്നുള്ളൂ.രുക്മാഗദന്‍ തന്‍റെ രാജ്യമാകെ ഏകാദശി നോക്കുന്ന ഒരു ഭക്തനുവേണ്ടി അലഞ്ഞു എന്നാല്‍ ഒരാളെപ്പോലും അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചില്ല.

അവസാനം തന്‍റെ ജീവിതകാലം മുഴുവന്‍ വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീരത്നം തന്‍റെ ഭര്‍ത്താവ് ഗ്രാമവാസികളുമായി വഴ്ക്കുണ്ടാക്കിയത് കാരണം ആഹാരം കഴിയ്ക്കാതെ യിരിയ്ക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്പ്പെട്ടു.അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ നല്ല നടപ്പിന് വേണ്ടി അന്നേദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്രമാത്രം.ആ സ്ത്രീയുടെമുന്നില് ചെന്ന് നടന്ന സംഭവമെല്ലാം അവരോട് പറയുകയും തന്‍റെ വ്രതം അല്ലെങ്കില്‍ ഏകാദശി നോറ്റതിന്‍റെ പുണ്യം ദേവലോകത്തിലെ ദേവഗണങ്ങള്‍ക്കായി രുക്മാഗദന്‍ യാചിയ്ക്കുകയും ചെയ്തു. അങ്ങനെ ആ സാധു സ്ത്രീ അതംഗീകരിയ്ക്കുകയും തന്‍റെ വ്രതത്തിന്‍റെ പകുതി അവര്‍ക്കായി നല്‍കുകയും ചെയ്തു. രുക്മാഗദന്‍ അവരോട് നന്ദി രേഖപ്പെടുത്തുകയും അവള്‍ക്കായി വളരെയധികം ആഭരണങ്ങളും സ്വര്ണ്ണ നാണയങ്ങളും മറ്റും സമ്മാനമായി നല്‍കുകയും ചെയ്തു. അങ്ങനെ ആ വ്രതപുണ്യം ദേവന്മാര്‍ക്കായി നല്‍കുകയും അവര്‍ക്ക് തങ്ങളുടെ ശക്തികള്‍ തിരികെ ലഭിയ്ക്കുകയും ചെയ്തു. ഇവിടെ രുക്മാഗദനിലൂടെ ഏകാദശി വ്രതത്തിന്‍റെ മഹിമ നമുക്ക് മനസ്സിലാക്കി തരുകയായിരുന്നു ഭഗവാന്‍.

ഇവിടുത്തെ മൂല വിഗ്രഹം അദ്ഭുത നാരയണന്‍ എന്നും അമൃത നാരായണനെന്നും അറിയപ്പെടുന്നുണ്ട്. ഇവിടെയും നിന്ന തിരുക്കോലത്തിലാണ് ഭഗവാന് കുടികൊള്ളുന്നത്. കിഴക്ക് ദിശയിലാണിവിടെ ഭഗവവന്‍റെ തിരുമുഖ ദര്‍ശനം. ലക്ഷ്മീദേവിയിവിടെ കര്‍പ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്.നമ്മാള്‍വാര് 11 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീര്‍ത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.

ഉയര്‍ന്ന ചുവരുകളും ചെത്തിമിനുസപ്പെടുത്തി അതിസൂക്ഷ്മമായി കൂട്ടിവിളക്കിയ കല്ലുകളും ഈ ക്ഷേത്രത്തിനൊരു കോട്ടയുടെ പ്രതീതി നല്‍കുന്നുണ്ട്. കൂടാതെ രണ്ടോ മൂന്നോ ഏക്കറോളം വിസ്തൃതിയില് വ്യാപിച്ചു കിടക്കുന്ന ഒരു കുളവും ഇവിടെയുണ്ട്. ആ കുളത്തിനരുകില്‍ ക്ഷേത്രകവാടത്തിന് സമീപമായി കൃഷ്ണശിലയില്‍ തീര്‍ത്ത ഒരു ആള്രൂപം ഒരു വലിയ തുണില്‍ ടി ആകൃതിയില്‍ വിളക്കി വയ്ച്ചിട്ടൂണ്ട്., ആ രുപത്തിലൊരു കിരീടവും ശംഖും പൂണൂലും നമുക്ക് കാണാവുന്നതാണ് . ചരിത്രത്തിന്‍റെ താളുകളിലുറങ്ങുന്ന ദയവായ്പുളവാക്കുന്ന ഒരു ജന്മിത്ത വ്യവസ്ഥിതിയുടെ ബാക്കിപത്രമാകാം ആ ശിലയ്ക്കുള്ളിലുറങ്ങുന്നത്. ആ കഥ ഇനിയൊരു പംക്തിയില്‍……

ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:5

കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:

സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:5

നാരദ മഹര്‍ഷി, വ്യാസദേവന് നല്കുന്ന ഉപദേശങ്ങള്‍

ശ്ലോകം 1

സുത ഉവാച
അഥ തം സുഖം അസിന
ഉപാസിനം ബ്രിഹച്-ച്രവഃ
ദേവര്‍ഷിഃ പ്രാഹ വിപ്രാര്‍സിം
വീണ-പാണിഃ സ്മയന്ന് ഇവ

വിവര്‍ത്തനം

സുത ഗോസ്വാമി പറഞ്ഞു: അങ്ങനെ ദേവര്‍ഷി നാരദര് വളരെ സന്തുഷ്ടനായവിടെ ഉപവിഷ്ടനായി, പുഞ്ചിരി തൂകിക്കൊണ്ട ബ്രഹ്മര്‍ഷി വേദവ്യാസനോടായി ഇങ്ങനെ അഭി സംബോധന ചെയ്തു:
ശ്ലോകം 2

നാരദ ഉവാച
പരാശര്യ മഹാ-ഭാഗ
ഭവതഃ കച്ചിദ് ആത്മന
പരിതുഷ്യതി ശരീര
ആത്മ മനസ ഏവ വ
വിവര്‍ത്തനം

നാരദ മഹര്‍ഷി പറഞ്ഞു:
വ്യാസദേവനെ ‘അല്ലയോ പരാശര സൂനു‘എന്ന് അഭിസംബോധന ചെയ്തുകോണ്ട് നാരദ മഹര്‍ഷി തന്‍റെ അന്വേഷണങ്ങളാരംഭിച്ചു: ആത്മസാക്ഷാത്കാരത്തിന്‍റെ പാതയില്‍ ശരീരവും മനസ്സിനെയും തിരിച്ചറിഞ്ഞതില്‍ താങ്കള്‍ സന്തുഷ്ടനാണെന്ന് നാം കരുതട്ടെ?

ശ്ലോകം 3

ജിജ്ഞാസിതം സുസമ്പന്നം
അപി തേ മഹദ്-അദ്ഭുതം
കൃതവാന്‍ ഭരതം യസ് ത്വം
സര്‍വര്‍ത്ത-പരിബ്രിംഹിതം
വിവര്‍ത്തനം

താങ്കളുടെ അന്വേഷണങ്ങളും പഠനങ്ങളുമെല്ലാം അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ പര്യവസാനിച്ചിരിയ്ക്കുന്നു എന്ന് നാം അറിയുന്നു, കൂടാതെ താങ്കള്‍ വളരെ മഹത്തായ മഹാഭാരത സൃഷ്ടിയും ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു. മഹാഭാരതത്തിലെ വൈദിക ശ്രേണികളെ വളരെ വ്യക്തമായും വിപുലമായും വിവരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

ശ്ലോകം 4

ജിജ്ഞാസിതം അദിതം ച
ബ്രഹ്മ യത് തത് സനാതനം
തഥാപി സോചസ്യ ആത്മനം
അകൃതാര്‍ത്ത ഇവ പ്രഭോ
വിവര്‍ത്തനം

അവ്യക്തികത ബ്രഹ്മത്തെയും അതില്‍ നിന്നു വേര്‍തിരിയ്ക്കാവുന്ന മറ്റ് ജ്ഞാന ശകലങ്ങളെയും താങ്കള്‍അതിന്‍റെ പൂര്‍ണ്ണ സാഗത്യത്തോടെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് പ്രഭോ അങ്ങ് ഇതൊന്നും താനാല്ല ചെയ്തിരിയ്ക്കുന്നതെന്ന രീതിയില്‍ നിരാശനായി കാണപ്പെടുന്നത്?

ശ്ലോകം 5

അസ്ത്യ ഏവ മേ സര്‍വ്വം ഇദം ത്വവയോക്തം
തഥാപി നാത്മ പരിതുഷ്യതേ മേ
തന്‍-മൂലം അവ്യക്തം അഗധ-ബോധം
പൃച്ഛാമഹേ ത്വാത്മ-ഭവാത്മ-ഭൂതം
വിവര്‍ത്തനം

ശ്രീ വ്യാസദേവന്‍ പറഞ്ഞു: താങ്കളെന്നെക്കുറിച്ച് പറഞ്ഞതെല്ലാം പൂര്‍ണ്ണമയും സത്യം തന്നെ. എന്നിരിയ്ക്കിലും എനിയ്ക്ക് ഇതില്‍ നിന്നൊന്നും ഒരു സാന്ത്വനം ലഭിയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങയോട് എന്‍റെ ഈ അതൃപ്തിയുടെ മൂലകാരണങ്ങളെ അന്വേഷിച്ചത്, കാരണം സ്വയംഭൂവായ ബ്രഹ്മാവിന്‍റെ അരുമ പുത്രന്മാരിലൊരാളായ അങ്ങയുടെ ജ്ഞാനം അപാരവും അപ്രമേയവുമാണെന്നനിയ്ക്കറിയാം.
ശ്ലോകം 6

സ വൈ ഭവാന്‍ വേദ സമസ്ത്ത-ഗുഹ്യം
ഉപാസിതോ യത് പുരുഷഃ പുരാണഃ
പരാവരേഷോ മനസൈവ വിശ്വം
സൃജതി അവതി അത്തി ഗുണൈര്‍ അസംഗഃ
വിവര്‍ത്തനം

അല്ലയോ ദേവ, ഭൌതികലോകത്തിലെ സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ നാഥനും ആത്മീയലോക പാലകനും പരമദിവ്യോത്തമപുരുഷനും ഭൌതിക പ്രകൃതിയുടെ ത്രിവിധ ഭാവങ്ങളില്‍ നിന്നും ആത്മീയമായി ഉന്നത വിധാനത്തില്‍ വര്‍ത്തിയ്ക്കുന്ന ഭഗവാനെ ആരാധിയ്ക്കുന്ന അങ്ങേയ്ക്ക് ഇത്തരം നിഗൂഢകാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകും.

ശ്ലോകം 7

ത്വം പര്യതന്‍ അര്‍ക ഇവ ത്രി-ലോകിം
അന്തസ്-ചരോ വായുര്‍ ഇവാത്മ-സാക്ഷി
പരാവരേ ബ്രഹ്മണി ധര്‍മ്മതോ വരതൈഃ
സ്നാതസ്യ മേ ന്യൂനം അലം വിചക്ഷ്വ
വിവര്‍ത്തനം

സൂര്യനെപ്പോലെ, ദിവ്യനായ അങ്ങേയ്ക്ക് ത്രിലോകങ്ങളിലെവിടെയും സഞ്ചരിയ്ക്കാം, വായുവെപ്പോലെ സര്‍വ്വജീവജാലങ്ങളുടെയും ആന്തരികമായ സ്ഥാനങ്ങളില്‍ വ്യാപരിയ്ക്കുകയുമാവാം. അതുകൊണ്ട് തന്നെ അങ്ങ് സര്‍വ്വവ്യാപിയായ പരമാത്മാവിനോളം നന്മകള്‍ പേറുന്നു. ആയതിനാല്‍ ആത്മീയ വിധാനത്തിലെ അച്ചടക്ക നിയമങ്ങളും പ്രതിജ്ഞകളുമെല്ലാം ഏകചിന്താനിരതമായി ജീവിതത്തില്‍ പകര്‍ത്തിയിരിയ്ക്കുന്ന എന്നിലുള്ള കുറവുകളെന്തെല്ലാമെന്ന് ദയവായി കണ്ടുപിടിച്ചു തന്നാലും.

ശ്ലോകം 8

ശ്രീ നാരദ ഉവാച:
ഭവതാനുദിത-പ്രായം
യസോ ഭഗവതോ അമലം
യേനൈവസൌ ന തുഷ്യേത
മന്യേ തദ് ദര്‍ശനം ഖിലം
വിവര്‍ത്തനം

ശ്രീ നാരദര്‍ പറഞ്ഞു: അഭൌമവും കളങ്കരഹിതവുമായ പരമദിവ്യോത്തമപുരുഷന്റ്റെ മാഹാത്മ്യങ്ങളെക്കുറിച്ച് നീ ഒന്നും തന്നെ അതില്‍ പറഞ്ഞിട്ടില്ല. ഈശ്വരന്‍റെ ഇന്ദ്രിയപ്രീതി കൈവരിയ്ക്കാത്ത എത്ര വലിയ തത്വ സംഹിതയായാലും അത് ഉപയോഗശൂന്യമാണ്.

ശ്ലോകം 9

യത ധര്‍മ്മദയസ് ചാര്‍ത്ഥ
മുനി-വര്യാനുകീര്‍ത്തിതഃ
ന തതാ വസുദേവസ്യ
മഹിമ ഹി അനുവര്‍ണ്ണിതഃ
വിവര്‍ത്തനം

അല്ലയൊ മുനിശ്രേഷ്ഠാ അങ്ങ് മതാനുഷ്ഠാനാങ്ങളില്‍ തുടങ്ങുന്ന നാല് തത്വങ്ങളെക്കുറിച്ച് ആവോളം വിവരിച്ച് അതി വിപുലമാക്കി പക്ഷെ അങ്ങ് പരമ്പൊരുളായ വസുദേവന്‍റെ മഹിമാനങ്ങളെക്കുറിച്ച് ഒന്നു തന്നെ പറഞ്ഞില്ല.

ശ്ലോകം 10

ന യദ് വചസ് ചിത്ര-പദം ഹരേര്‍ യസോ
ജഗത്-പവിത്രം പ്രഗൃണീത കര്‍ഹിചിത്
തദ് വയസം തീര്‍ത്ഥ ഉഷന്തി മനസ
ന യത്ര ഹംസ നിരമന്തി ഉസിക്-ക്ഷയഃ
വിവര്‍ത്തനം

ഇക്കണ്ട പ്രപഞ്ചങ്ങളെ മുഴുവന്‍ പവിത്രീകരിയ്ക്കാന്‍ കഴിവുള്ള ഈശ്വരന്‍റെ മഹിമാനങ്ങളെ വാഴ്ത്താന്‍ ഉപകരിയ്ക്കാത്ത വാക്കുകള്‍ മാത്രം നിറഞ്ഞ ഒരു ഗ്രന്ഥത്തെ സന്ന്യാസിമാര്‍ കാകന്മാര്‍ക്കുള്ള തീര്‍ത്ഥാടനസ്ഥലത്തോടാണ് ഉപമിയ്ക്കാറ്. കാരണം പരിപൂര്‍ണ്ണരായി ആദ്ധ്യാത്മിക വിധാനത്തിലിരിയ്ക്കുന്ന എല്ലാ അന്തേവാസികള്ക്കും അത്തരത്തിലുള്ള ഒരു ഗ്രന്ഥത്തില്‍ നിന്ന് ആത്മീയാനന്ദം കണ്ടെത്തുക സാദ്ധ്യമല്ല.
ശ്ലോകം 11

തദ്-വഗ്-വിസര്‍ഗോ ജ്ഞാനതഘ-വിപ്ലവോ
യസ്മിന്‍ പ്രതി-സ്ലോകം അബദ്ധാവതി അപി
നാമാനി അനന്തസ്യ യസോ അങ്കിതാനി യത്
സൃണ്വന്തി ഗായന്തി ഗൃണന്തി സധവഃ
വിവര്‍ത്തനം

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ലോകത്തിലെ വഴിപിഴയ്ക്കപ്പെട്ട സംസ്കാരത്തിന്‍റെ ഈശ്വര വിചാരമില്ലാതെ നീങ്ങുന്ന ജീവസത്തകളുടെ ജീവിതത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിയ്ക്കാന്‍ കഴിവുള്ള, ആത്മീയവപുസ്സുകള്‍ കൊണ്ട് നിറഞ്ഞ, ഭഗവാന്റ്റെ നാമരൂപാദി ലീലകള്‍ നിറഞ്ഞ, ആത്മീയമഹിമകള്‍ കൊണ്ട് നിറയ്ക്കപ്പെട്ട സാഹിതീയ സൃഷ്ടികള്‍ , അപക്വമായി വ്യന്യസിച്ചിരിയ്ക്കുന്നതാണെങ്കില്‍ കൂടി അവ സത്യമായും ശുദ്ധസത്വത്തില്‍ വാഴുന്ന ജീവാത്മാക്കള്‍ സ്വീകരിയ്ക്കുകയും അവയെ സശ്രദ്ധം കേള്‍ക്കുകയും ഉരുവിടുകയും ചെയ്യുന്നു.

ശ്ലോകം 12

നൈഷ്കര്‍മ്മ്യം അപി അച്യുത-ഭവ-വര്‍ജ്ജിതം
ന ശോഭതേ ജ്ഞാനം അലം നിരജ്ഞനം
കുതഃ പുനഃ സസ്വദ് അഭദ്രം ഈശ്വരേ
ന ചാര്‍പിതം കര്‍മ്മ യദ് അപി അകാരണം
വിവര്‍ത്തനം

അപ്രമാദപരമായ ഭഗവാന്‍റെ പ്രത്യയഭാവനകളുടെ വ്യതിചലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിനായി ആര്‍ജ്ജിയ്ക്കുന്ന ജ്ഞാനം ഭൌതികമാലിന്യങ്ങളില്‍ നിന്ന് മുക്തമാണെങ്കില്‍ക്കൂടി അവ നന്നല്ല. അപ്പോള്‍ ഫലേച്ഛയോടെ നാം അനുഷ്ഠിയ്ക്കുന്ന കര്‍മ്മങ്ങളുടെ കാര്യം പറയുകയും വേണ്ട, ഭഗവദ് സേവനത്തിനായുപകരിയ്ക്കാത്ത അത്തരം കര്‍മ്മങ്ങള്‍ തുടക്കം മുതല്‍ക്കു തന്നെ പ്രകൃത്യാ അവ വേദനാജനകമാണ് കൂടാതെ ക്ഷണികവുമാണ് .

ശ്ലോകം 13

അതോ മഹാ-ഭാഗ ഭവാന്‍ അമോഘ-ദൃക്
സുചി-ശ്രവഃ സത്യ-രതോ ധൃത-വ്രതഃ
ഉരുക്രമസ്യാഖില-ബന്ധ-മുക്തയേ
സമാധിനനുസ്മാര തദ്-വിചേഷ്ടിതം
വിവര്‍ത്തനം

അല്ലയൊ വ്യാസ ദേവ, അങ്ങയുടെ കാഴ്ചപ്പാടുകള്‍ തികച്ചും പരിപൂര്‍ണ്ണമാകുന്നു. അങ്ങയുടെ കീര്‍ത്തി അകളങ്കിതമാകുന്നു. സത്യസന്തതയിലും തീരുമാനങ്ങളിലും അങ്ങെന്നും ഉറച്ചു നില്‍ക്കുന്നു. അങ്ങനെയുള്ള അങ്ങേയ്ക്ക് ഭഗവാന്‍റെ പൂര്‍വ്വ ലീലകളെക്കുറിച്ച് ധ്യാനിച്ച് ഭൌതിക കെട്ടുബന്ധങ്ങളില്‍ നിന്ന് ജീവാത്മാക്കളെ മുക്തി പദത്തിലേയ്ക്ക് നയിയ്ക്കാന്‍ സാധിയ്ക്കും.

ശ്ലോകം 14

തതോ അന്യഥ കിഞ്ചന യദ് വിവക്ഷതഃ
പൃതഗ് ദ്രിശസ് തത്-കൃത-രൂപ-നാമഭിഃ
ന കര്‍ഹിചിത് ക്വാപി ച ദുഃസ്ഥിത മതിര്‍
ലഭേത വതാഹത-നൌര്‍ ഇവസ്പദം

വിവര്‍ത്തനം

അങ്ങെന്തെക്കെയാണോ വിശദീകരിക്കാനാഗ്രഹിയ്ക്കുന്നത് അവയിലൊക്കെയും ഭഗവാന്‍റെ ഒരു പ്രത്യേക വീക്ഷണം ഉണ്ടാവുകയും തന്‍റെ നാമാദി രുപങ്ങളിലൂടെ പ്രതികരിയ്ക്കുകയും തത്ഫലമായി കാറ്റിലാടിയുലയുന്ന നങ്കൂരമില്ലാത്തൊരു വഞ്ചിയെ പോലെ മനസ്സ് ചഞ്ചലപ്പെടുകയും ചെയ്യുന്നു.

ശ്ലോകം 15

ജുഗുപ്സിതം ധര്‍മ്മ-കൃതേ അനുശാസതഃ
സ്വഭാവ-രക്തസ്യ മഹാന്‍ വ്യതിക്രമഃ
യദ്-വാക്യതൊ ധര്‍മ ഇതിതരഃ സ്ഥിതോ
ന മന്യതേ തസ്യ നിവാരണം ജനഃ
വിവര്‍ത്തനം

ജീവസത്തകള്‍ സ്വാഭാവികമായും പ്രകൃത്യാ ആനന്ദത്തിനായി ആഗ്രഹിയ്ക്കുന്നവരാണ്, ധര്‍മ്മങ്ങളുടെ പേരില്‍ അവരെ നിങ്ങള്‍ അങ്ങനെ പ്രോത്സാഹിപ്പിച്ചു. ഇത് അഹേതുകവും ദണ്ഡനാത്മകവുമാണ് . താങ്കളുടെ ശിഷ്യത്വത്തിലാണ് അവരെല്ലാം നയിയ്ക്കപ്പെട്ടതും ധര്‍മ്മത്തിന്‍റെ പേരില്‍ ഇത്തരം പ്രവൃത്തികളെല്ലാം ആരംഭിച്ചതും, വിലക്കുകള്ക്ക് അവിടെ സ്ഥാനമേ ഉണ്ടായിരുന്നില്ല.
ശ്ലോകം 16

വിചക്ഷണോ അസ്യാര്‍ഹതി വേദിതും വിഭോര്‍
അനന്ത-പരസ്യ നിവൃത്തിതഃ സുഖം
പ്രവര്‍ത്താമനസ്യ ഗുണൈര്‍ അനാത്മനസ്
തതോ ഭവാന്‍ ദാര്‍ശയ ചേഷ്ടിതം വിഭോഃ
വിവര്‍ത്തനം

പരമാത്മാവായ ഭഗവാന്‍ സീമാതീതനാണ് . ഭൌതികാനന്ദങ്ങളില്‍ നിന്ന് വിരമിച്ച വളരെക്കുറച്ച് ശ്രേഷ്ഠ വ്യക്തികള്‍ക്ക് മാത്രമേ ഇത്തരം ആത്മീയ മൂല്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം അര്‍ഹിയ്ക്കുന്നവരായുള്ളൂ. ആയതിനാല്‍ ഭൌതിക ബന്ധനങ്ങളില്‍ കുടുങ്ങി ആത്മീയവിധാനത്തിലെത്തി നോക്കാന്‍ സാധിയ്ക്കാത്ത ജീവാത്മാക്കള്‍ക്ക് നാം ആത്മ സാക്ഷാത്കാരത്തിനുള്ള വഴികള്‍ പറഞ്ഞു കൊടുക്കേണ്ടതാണ് . നാം ആര്‍ജ്ജിച്ച നന്മകള്‍ വഴിയും പരമാത്മാവിന്റ്റെ ആത്മീയ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളിലൂടെയുമാണ് നാം അത് സാധിയ്ക്കേണ്ടത്.

ശ്ലോകം 17

ത്യക്ത്വാ സ്വ-ധര്‍മ്മം ചരണാംബുജം ഹരേര്‍
ഭാജന്‍ അപക്വോ അഥ പതേത് തതോ യദി
യത്ര ക്വ വാഭദ്രം അഭൂത് അമുസ്യ കിം
കോ വര്‍ത്ത അപ്തോ അഭജതം സ്വ-ധര്‍മതഃ
വിവര്‍ത്തനം

ഭൌതിക ധര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ച് ഭക്തിയുത ഭഗവദ് സേവനത്തിനായി കടന്നു വരുന്ന ഒരു വ്യക്തി ഒരുപക്ഷേ അപക്വമായ ചില തലങ്ങളില്‍ വീണു പോകുന്നു, എന്നാല്‍ അത്തരം ഒരു പരജയത്തില്‍ മറ്റ് അപകടങ്ങളൊന്നും തന്നെ അദ്ദേഹത്തിന് സംഭവിയ്ക്കുന്നില്ല. എന്നാല്‍ നേരെ മറിച്ച് ഒരു അഭക്തനാണ് പൂര്‍ണ്ണമായും ഭൌതിക ധര്‍മ്മങ്ങളില്‍ മുഴുകുന്നതെങ്കില്‍ അവനൊന്നും നേടാന്‍ സാധിയ്ക്കുന്നു മില്ല.

ശ്ലോകം 18

തസ്യൈവ ഹേതോഃ പ്രയതേത കോവിദോ
ന ലഭ്യതേ യദ് ഭ്രമതം ഉപാര്യ അധഃ
തല്‍ ലഭ്യതേ ദുഃഖവദ് അന്യതഃ സുഖം
കാലേന സര്‍വത്ര ഗഭീര-രംഹസ
വിവര്‍ത്തനം

ബുദ്ധിശാലികളായ മനുഷ്യര്‍ അല്ലെങ്കില്‍ സാഹിതീയമായ അറിവുകള്‍ തേടി ഏറ്റവും ഉന്നതലോകമായ ബ്രഹ്മലോകം മുതല്‍ ഇങ്ങ് താഴെ ഏറ്റവും താണ ഗൃഹമായ പാതാള ലോകങ്ങള്‍ വരെ അലഞ്ഞു നടക്കുന്നവരും അറിയേണ്ട ഏറ്റവും വലിയ ജ്ഞാനം നമുക്കാവശ്യമുള്ളതിന് വേണ്ടി മാത്രം യത്നിയ്ക്കുക എന്നുള്ളതാണ് അല്ലാതെ മിഥ്യയായ കിട്ടാക്കനികള്‍ക്ക് വേണ്ടി വെറുതെ അലയരുത്.

ശ്ലോകം 19

ന വൈ ജനോ ജതു കഥാഞ്ചനാവ്രജേന്‍
മുകുന്ദ-സേവ്യ അന്യവദ് അംഗ സംസൃതിം
സ്മരണ്‍ മുകുന്ദാഗ്രി-ഉപാഗുഹനം പുനര്‍
വിഹതും ഇച്ചേന്‍ ന രസ-ഗ്രഹോ ജനഃ
വിവര്‍ത്തനം

പ്രിയപ്പെട്ട വ്യാസാ, ഭഗവാന്‍ കൃഷ്ണന്‍റെ സേവനത്തിലിരിയ്ക്കുന്ന ഒരു ഭക്തന്‍ ചിലപ്പോള്‍ എന്തെങ്കിലു കാരണങ്ങള്‍ കൊണ്ട് തഴേയ്ക്ക് നിപതിയ്ക്കുകയാണെങ്കില്‍ തന്നെ മറ്റുള്ളവരെ പോലെ അദ്ദേഹം ഭൌതികമായ തലത്തിലേയ്ക്ക് വീണു പോകുന്നില്ല കാരണം ഒരിയ്ക്കലെങ്കിലും ഭഗവദ് പാദാര വിന്ദങ്ങളില്‍ വ്യാപരിച്ചതിന്‍റെ സ്വാദ് ആസ്വദിച്ച അയാള്‍ക്ക് മറ്റൊന്നും ചെയ്യുക സാദ്ധ്യമല്ല, പകരം ആ ഓര്‍മ്മകള്‍ മാത്രമാകും എപ്പോഴും അയാള്‍ക്കുണ്ടാവുക.

ശ്ലോകം 20

ഇദം ഹി വിശ്വം ഭഗവാന്‍ ഇവേതരോ
യതോ ജഗത്-സ്തന-നിരോധ-സംഭവഃ
തദ് ധി സ്വയം വേദ ഭാവംസ് തഥാപി തേ
പ്രദേശ-മത്രം ഭവതഃ പ്രദര്‍ശിതം
വിവര്‍ത്തനം

പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനാണ് ഈ പ്രപഞ്ചം എങ്കില്‍ക്കുടി അവിടുന്ന് അവയില്‍ നിന്നൊക്കെ വളരെ അകലത്തിലുമാണ് . അവിടുന്നില്‍ നിന്നുമാത്രമാണ് ഈ പ്രപഞ്ച സൃഷ്ടികളുടെ ഉത്ഭവം തന്നെ, അതിന്റ്റെ സ്ഥിതിയും അവിടെത്തന്നെ, സംഹാരത്തിനു ശേഷം അവിടേയ്ക്ക് തന്നെ വിലയം പ്രാപിയ്ക്കുകയും ചെയ്യുന്നു. അങ്ങേയ്ക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. ഞാനൊന്ന് സംക്ഷേപണം ചെയ്തു എന്നു മാത്രം.
ശ്ലോകം 21

ത്വം ആത്മനാത്മനം അവേഹ്യ അമോഘ-ദൃക്
പരസ്യ പുംസഃ പരമാത്മനഃ കാലം
അജം പ്രജാതം ജഗതഃ ശിവായ തന്‍
മഹാനുഭാവാഭ്യുദയോ അധിഗന്യതം
വിവര്‍ത്തനം

അങ്ങയുടെ കാഴ്ചപ്പാടുകള്‍ പരിപൂര്‍ണ്ണമാണ് . അങ്ങേയ്ക്ക് സ്വയം തന്നെ പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ അറിയാന്‍ സാധിയ്ക്കുന്നുണ്ട് കാരണം അങ്ങ് ഭഗവാന്‍റെ വിസരണാവതാരങ്ങളിലോന്നാണല്ലോ. എല്ലാ ജീവസത്തകളുടെയും ക്ഷേമത്തിനായി ജനനമില്ലാതെ അങ്ങിവിടെ പ്രത്യക്ഷമായി. അതുകൊണ്ട് ദയവായി അവിടുന്ന് പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ദിവ്യമായ ആത്മീയ ലീലകളെക്കുറിച്ച് കുറച്ച് കൂടി വ്യക്തമായി വിവരിച്ചാലും.

ശ്ലോകം 22

ഇദം ഹി പുംസസ് തപസഃ ശ്രുതസ്യ വ
സ്വിസ്തസ്യ സുക്തസ്യ ച ബുദ്ധി-ദത്തയൊഃ
അവിച്യുതൊ അര്‍ത്ഥഃ കവിഭിര്‍ നിരൂപിതോ
യദ്-ഉത്തമശ്ലോക-ഗുണാനു വര്‍ണ്ണനം
വിവര്‍ത്തനം

ജ്ഞാനത്തിലുള്ള മുന്നേറ്റം, വൈവിധ്യമാര്‍ന്ന തപസ്യകള്‍, വേദ പഠനങ്ങള്‍, അര്‍പ്പണങ്ങള്‍, വേദ മന്ത്രങ്ങളുടെ ഉരുവിടല്‍, ദാനധര്‍മ്മങ്ങള്‍, ഭഗവാന്‍റെ ആത്മീയ വിവരണങ്ങളുടെ ആസ്വാദനം, തുടങ്ങിയ ആത്മീയ ഉന്നമത്തിനായുള്ള ഇത്തരം കാര്യങ്ങളെ വളരെ ഋണതയോടെയാണ് പണ്ഡിത വൃത്തങ്ങള്‍ വ്യതിചലനങ്ങളില്ലാതെ ഉപസംഹരിച്ചിരിയ്ക്കുന്നത്.

ശ്ലോകം 23

അഹം പുരതിത-ഭാവേ അഭാവം മുനേ
ദാസ്യസ് തു കസ്യാസ്ചന വേദ-വാദിനം
നിരൂപിതോ ബാലക ഏവ യോഗിനം
സുശ്രുസനേ പ്രവൃഷി നിര്‍വിവിക്ഷതം
വിവര്‍ത്തനം

അല്ലയോ മുനി വര്യാ, കഴിഞ്ഞ സഹസ്രാബ്ദത്തില്‍ ഞാന് വേദാന്ത മാര്‍ഗ്ഗത്തില്‍ ചലിയ്ക്കുന്ന ഒരു കൂട്ടം ബ്രാഹ്മണര്‍ക്ക് സേവ ചെയ്യുന്ന ഒരു വേലക്കാരിയുടെ പുത്രനായിട്ടാണ് ജന്മമെടുത്തത്. അവര്‍ ഒരുമിച്ച് താമസിച്ചിരുന്ന നാല് മഴമാസക്കാലം എനിയ്ക്കവര്‍ക്കായി വ്യക്തിഗത സേവനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.

ശ്ലോകം 24

തെ മയ്യ് അപേതഖില- ചപലേ അര്‍ഭകേ
ദാന്തേ അദൃത-കൃദനകേ അനുവര്‍ത്തിനി
ചക്രുഃ കൃപം യദ്യപി തുല്യ-ദര്‍ശനഃ
സുശ്രുസമാനേ മുനയോ അല്പ-ഭാഷിണി
വിവര്‍ത്തനം

ആ വേദാന്തമാര്‍ഗ്ഗികള് നിഷ്പക്ഷവാദികളായിരുന്നുവെങ്കിലും അവരെന്നില്‍ അഹൈതുകമായ കാരുണ്യം ചൊരിഞ്ഞു. എന്നെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ സ്വയം നിയന്ത്രിതനായവനും, ഒരു ബാലനായിരിന്നിട്ട് കൂടീ കായിക വിനോദങ്ങളിലോന്നും താല്പര്യമില്ലത്തവനുമായിരുന്നു. കൂടാതെ ഞാന്‍ വികൃതിയുമായിരുന്നില്ലെന്ന് മാത്രവുമല്ല ആവശ്യത്തിനുപരിയായി സംസാരിച്ചിരുന്നുമില്ല.

ശ്ലോകം 25

ഉച്ചിഷ്ട-ലേപാന്‍ അനുമോദിതോ ദ്വിജൈഃ
സകൃത സ്മ ഭുഞേ തദ്-അപസ്ത-കില്‍ബിഷഃ
ഏവം പ്രവൃത്തസ്യ വിശുദ്ധ-ചേതസസ്
തദ്-ധര്‍മ്മ ഏവാത്മ-രുചിഃ പ്രജായതേ
വിവര്‍ത്തനം

ഒരിയ്ക്കല്‍ മാത്രം ആ പുണ്യാത്മാക്കളുടെ അനുവാദത്തോടെ അവരുടെ അഹാരത്തിന്‍റെ ഉച്ചിഷ്ടം ഞാനെടുത്ത് ഭക്ഷിയ്ക്കുകയുണ്ടായി, അതിലൂടെ എന്‍റെ എല്ലാ പാപങ്ങളും വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി. അങ്ങനെ ആ സേവനങ്ങളിലൂടെ ഞാന്‍ ഹൃദയശുദ്ധിവരുത്തി, ആ സമയത്ത് ആത്മീയവാദികളുടെ സ്വഭാവം എനിയ്ക്ക് വളരെ വേഗം ആസ്വാദ്യമായി ത്തീര്‍ന്നു.
ശ്ലോകം 26

തത്രാന്വഹം കൃഷ്ണ-കഥഃ പ്രഗായതം
അനുഗ്രഹേനസൃണവം മനോഹരഃ
തഃ ശ്രദ്ധയ മേ അനുപദം വിശൃന്വതഃ
പ്രിയാശ്രവസ്യ അംഗ മമഭവദ് രുചിഃ
വിവര്‍ത്തനം

അല്ലയോ വ്യാസദേവ, മഹാന്മാരായ വേദാന്തികളുമായുള്ള ആ ഒത്തുചേരലില്‍ അവരുടെ തന്നെ കൃപയാല്‍ ഭഗവാന്‍ കൃഷ്ണന്‍റെ അത്യാകര്‍ഷകമായ ലീലാവിനോദങ്ങള്‍ എനിയ്ക്ക് ശ്രവിയ്ക്കുമാറായി അത് ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തു, അതിനു ശേഷം പരമദിവ്യോത്തമ പുരുഷനെക്കുറീച്ച് കേള്‍ക്കാനുള്ള ഒരു രുചി അനുനിമിഷം എന്നില്‍ കൂടീക്കൂടിവന്നു.
ശ്ലോകം 27

തസ്മിംസ് തദ ലബ്ദ-രുചേര്‍ മഹ മതേ
പ്രിയസ്രവസ്യ അസ്ഘലിത മതിര്‍ മമ
യയാഹം ഏതത് സദ്-അസത് സ്വ-മായയ
പശ്യേ മയി ബ്രഹ്മണി കല്പിതം പരേ

വിവര്‍ത്തനം

അല്ലയോ മഹമുനേ, പരമദിവ്യോത്തമ പുരുഷനെക്കുറിച്ച് ശ്രവിയ്ക്കുന്നതിനുള്ള രുചി കൈവന്ന നിമിഷത്തില്‍ തന്നെ ഭഗവാനോടുള്ള എന്‍റെ ശ്രദ്ധ മാലിന്യരഹിതമായി. അങ്ങനെ എന്‍റെ രുചി രൂപപ്പെടുംന്തോറും സൂക്ഷ്മവും സ്ഥൂലവുമായ പുറം ചട്ടകള് എന്‍റെ തന്നെ അജ്ഞതയാല്‍ സൃഷ്ടിയ്ക്കപ്പെട്ടതാണെന്നെനിയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞു, കൂടാതെ ഞാനും ഭഗവാനും ആത്മീയ സത്തകളാണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞു.

ശ്ലോകം 28

ഇത്തം ശരത്-പ്രവൃശികവ് ഋതു ഹരേര്‍
വിസൃന്വതോ മേ അനുസവം യസോ അമലം
സങ്കീര്‍ത്യമാനം മുനിഭിര്‍ മഹാത്മഭിര്‍
ഭക്തിഃ പ്രവൃത്താത്മ-രജസ്-തമോപഹ

വിവര്‍ത്തനം

അങ്ങനെയുള്ള രണ്ട് ഋതുക്കള് ഒരുമിച്ചാഗതമായ മഴമേഘങ്ങള്‍ പേറുന്ന ആ ശരത്കാലത്തില്‍ ഈ മഹാനുഭാവന്മാരായ മുനിവര്യന്മാര്‍ ഭഗവാന്‍റെ മഹിമാനങ്ങള്‍ കളങ്കരഹിതമായ ഉരുവിടുന്നത് കേള്‍ക്കുവാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അങ്ങനെ എപ്പോഴാണോ ഞാന്‍ ഭക്തിയുത ഭഗവദ് സേവനം ആരംഭിച്ചത് എന്‍റെ അജ്ഞതയുടെയും വികാരങ്ങളുടെയും പുറം ചട്ടകള്‍ എന്നെ വിട്ടകന്നു.

ശ്ലോകം 29

തസ്യൈവം മേ അനുരക്തസ്യ
പ്രസ്രീതസ്യ ഹതൈനസഃ
ശ്രദ്ധാധാനസ്യ ബലസ്യ
ദന്താസ്യാനുചരസ്യ ച

വിവര്‍ത്തനം

ഞാനവരുമായി മാനസികമായി ഒരു ആത്മബന്ധം പുലര്‍ത്തിപോന്നു. ഞാനൊരു സത്സ്വഭാവി ആയതുകാരണം എന്‍റെ പാപങ്ങളെല്ലാം ആ സേവനങ്ങളിലൂടെ തുടച്ചു നീക്കപ്പെട്ടു. അതിലൂടെ ഹൃദയത്തില്‍ അവരോടൊരു ബലവത്തായ വിശ്വാസം കൈവരുകയും ചെയ്തു. ഞാനെന്‍റെ ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കുകയും അതിലൂടെ എനിയ്ക്ക് വളരെ കര്‍ശനമായി എന്‍റെ മനസിനെയും ശരീരത്തെയും നിയന്ത്രിച്ച് ശുദ്ധ ഭക്തിയുടെ പാതയില് ചരിയ്ക്കാനായി.

ശ്ലോകം 30

ജ്ഞാനം ഗുഹ്യതമം യത് തത്
സാക്ഷാദ് ഭഗവതോദിതം
അന്വവോചന്‍ ഗമീഷ്യന്തഃ
കൃപയ ദീന-വത്സലഃ
വിവര്‍ത്തനം

അജ്ഞരായ പതിതാത്മാക്കളോട് അത്യധികം കാരുണ്യമരുളുന്ന ആ ഭക്തിവേദാന്തികള്‍ അവിടം വിട്ടുപോകുമ്പോള്‍ പരമദിവ്യോത്തമ പുരുഷന്‍ അവര്‍ക്കായി സ്വയം അരുളിയ ആ ഗുഹ്യമായ വിഷയം എനിയ്ക്ക് ഉപദേശിച്ചു തന്നു.
ശ്ലോകം 31

യേനൈവഹം ഭഗവതോ
വസുദേവസ്യ വേധസഃ
മയാനുഭവം അവിദം
യേന ഗച്ചന്തി തത്-പദം

വിവര്‍ത്തനം

ആ ഗുഹ്യമായ ജ്ഞാനം ഉപയോഗിച്ച് സര്‍വ്വചരാചരങ്ങളുടെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിന്ത്രിയ്ക്കുന്ന ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ഊര്‍ജ്ജങ്ങളുടെ പ്രഭാവത്തെ വളരെ വ്യക്തമായും മനസ്സിലാക്കാന്‍ കഴിഞ്ഞു. അത്തരത്തിലുള്ള അറിവ് ഒരുവനെ അവിടത്തെ സവിധത്തിലേയ്ക്ക് മടങ്ങിവരുവാന്‍ സാധിയ്ക്കുന്ന ഉപാധിയാണെന്നുമാത്രവുമല്ല അവിടുത്തെ ദര്‍ശനവും സാദ്ധ്യമാകുന്നു.

ശ്ലോകം 32

ഏതത് സംസുചിതം ബ്രഹ്മംസ്
തപ-ത്രയ-ചികിത്സിതം
യദ് ഈശ്വരേ ഭഗവതി
കര്‍മ്മ ബ്രഹ്മണി ഭാവിതം
വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണ, വ്യാസദേവ, എല്ലാ പ്രശ്നങ്ങളില്‍ നിന്നും ദുരിതാനുഭവങ്ങളില്‍ നിന്നും കരകയറുന്നതിനുള്ള വഴി എന്നത് ഒരുവന്‍ തന്‍റെ പ്രവൃത്തികളെയെല്ലാം പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീകൃഷ്ണന് അര്‍പ്പിയ്ക്കുക എന്നതാണ്. ഇതാണ് അഭിജ്ഞ മതം.

ശ്ലോകം 33

അമയോ യസ് ച ഭൂതാനാം
ജയതേ യേന സുവ്രത
തദ് ഏവ ഹി അമയം ദ്രവ്യം
ന പുനതി ചികിത്സിതം
വിവര്‍ത്തനം

അല്ലയോ പുണ്യാത്മാവേ, അത്തരം കാരണങ്ങള്‍ കൊണ്ടുണ്ടാകാവുന്ന അസുഖങ്ങള്‍ ശമനം ചെയ്യുന്നതിന് വൈദ്യശാസ്ത്രപരമായ എന്തെങ്കിലും ചികിത്സാവിധികളുണ്ടോ?

ശ്ലോകം 34

ഏവം നൃണാം ക്രിയ-യോഗഃ
സര്‍വേ സംസൃതി-ഹേതവഃ
ത ഏവാത്മ-വിനശയ
കല്പന്തേ കല്പിതഃ പരേ
വിവര്‍ത്തനം

അങ്ങനെ തന്‍റെ എല്ലാ പ്രവൃത്തികളും ഭഗവാന് വേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന മനുഷ്യര്‍, അത്തരം പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെ ഉളവാകുന്ന ശാശ്വതമായ ബന്ധനങ്ങള്‍ ഫലേച്ഛയോടെയുള്ള ഭൌതിക പ്രവര്‍ത്തനങ്ങളാകുന്ന വൃക്ഷത്തിന്‍റെ നാശത്തിന് കാരണമാകുന്നു.

ശ്ലോകം 35

യദ് അത്ര ക്രിയതേ കര്‍മ
ഭഗവത്-പരിതോഷണം
ജ്ഞാനം യത് തദ് അധീനം ഹി
ഭക്തി-യോഗ-സമന്വിതം
വിവര്‍ത്തനം

ഈ ജന്മത്തില്‍ നാം ഭഗവാന്‍റെ പ്രവര്‍ത്തന സംതൃപ്തിക്കനുസരണമായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ അതിനെ ഭക്തി-യോഗം എന്നു വിളിയ്ക്കുന്നു, അല്ലെങ്കില്‍ ആത്മീയമായ ഭക്തിയുത ഭവദ്സേവ എന്നോ വിളിയ്ക്കാം, കൂടാതെ എന്തിനെയാണൊ ജ്ഞാനം എന്ന് വിളിയ്ക്കുന്നത് അത് അവിടെ ഒരു അനുബന്ധ ഘടകമായി നിലനില്‍ക്കുകയും ചെയ്യുന്നു.
ശ്ലോകം 36

കുര്‍വന യത്ര കര്‍മണി
ഭഗവച്-ചിക്സയാസകൃത്
ഗൃണന്തി ഗുണ-നാമാനി
കൃഷ്ണസ്യാനുസ്മരന്തി ച
വിവര്‍ത്തനം

പരമദിവ്യോത്തമ പുരുഷനായ ഭഗവാന് ശ്രീ കൃഷ്ണന്‍റെ ആജ്ഞാനുവര്‍ത്തികളായി നാം നമ്മുടെ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, ഒരുവനില്‍ അനുനിമിഷം അവിടുത്തെ നാമ-ഗുണാദി സ്മരണകള്‍ നിലനില്‍ക്കുന്നു.

ശ്ലോകം 37

ഓം നമോ ഭഗവതേ തുഭ്യം
വസുദേവായ ധീമഹി
പ്രദ്യുംനയാനിരുദ്ധായ
നമഃ സങ്കര്‍ഷണായ ച
വിവര്‍ത്തനം

നമുക്കെല്ലാവര്‍ക്കും വസുദേവന്‍റെയും അവിടുത്തെ ഭാഗിക വിസരണങ്ങളായ പ്രദ്യുംനന്‍റെയും, അനിരുദ്ധന്‍റെയും സംങ്കര്‍ഷണന്‍റെയും മഹിമാനങ്ങളെ വാഴ്ത്തി സ്തുതിയ്ക്കാം.

ശ്ലോകം 38

ഇതി മൂര്‍ത്തി-അഭിധാനേന
മന്ത്ര-മൂര്‍ത്തീം അമൂര്‍ത്തികം
യജതേ യജ്ന-പൂരുഷം
സ സമ്യഗ് ദര്‍ശനഃ പുമാന്‍
വിവര്‍ത്തനം

അങ്ങനെ അവിടുന്ന് നാളെയുടെ പ്രവചനങ്ങളുള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാകുകയും, ഭൌതികരൂപമില്ലാത്ത ആത്മീയ ശബ്ദത്തിന്‍റെ പ്രതിനിധിയായ പരമദിവ്യോത്തമപുരുഷനായ വിഷ്ണുവാകുകയും എല്ലാവരാലും ആരാധിയ്ക്കപ്പെടുകയും ചെയ്യുന്നു.

ശ്ലോകം 39

ഇമം സ്വ-നിഗമം ബ്രഹ്മണ്‍
അവേത്യ മദ്-അനുഷ്ഠിതം
അദന്‍ മേ ജ്ഞാനം ഐശ്വര്യം
സ്വാസ്മിന് ഭാവം ച കേശവഃ
വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണാ, അങ്ങനെ പരമപിതാവായ ഭഗവാന്‍റെ കൃപയാല്‍ വേദങ്ങളുടെ പല നിഗൂഢ ഭാഗങ്ങളിലായി ഗുപ്തമായിരിയ്ക്കുന്ന ജ്ഞാന ശകലങ്ങളെ എനിയ്ക്ക് സംഭാവനയായി ലഭിച്ചു, അതിനുശേഷം ആത്മീയ ഐശ്വര്യങ്ങള്‍ അങ്ങെന്നില്‍ ചൊരിഞ്ഞു, അതിനുശേഷം അവിടുത്തെ ഏറ്റവും അടുത്ത ജീവസത്തകള്‍ക്ക് മാത്രം നല്‍കുന്ന സ്നേഹയുതമായ ഭക്തിയുതസേവനം അവിടുന്നെന്നില്‍ വര്‍ഷിച്ചു.

ശ്ലോകം 40

ത്വം അപി അദാഭ്ര-ശ്രുത വിശ്രുതം വിഭോഃ
സമാപ്യതേ യേന വിദം ബുഭുത്സിതം
പ്രഖ്യാഹി ദുഃഖൈര്‍ മുഹുര്‍ അര്‍ദിതാത്മനം
സങ്ക്ലേശ-നിര്‍വാണം ഉഷന്തി നാന്യഥാ
വിവര്‍ത്തനം

അതുകൊണ്ട് ദയവായി വേദസാഗരത്തിന്‍റെ അനന്തശായിയില്‍ വര്‍ത്തിയ്ക്കുന്ന അങ്ങ് ഞങ്ങള്‍ക്കുവേണ്ടി കൃപാവാരിധിയായ ഭഗവാന്‍റെ പ്രവൃത്തികളെക്കുറിച്ച് വിവരിച്ചു തന്നാലും അതുവഴി മഹപണ്ഡിതന്മാരുടെ ആശകള്‍ തൃപ്തമാവുമെന്ന് മാത്രവുമല്ല അതേ സമയം ലോകം മുഴുവനുമുള്ള ജീവസത്തകളുടെ ഭൌതിക കെട്ടുപാടുകളില്‍ കുടുങ്ങിയ ജീവിതപ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരം കെട്ടുബന്ധങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് മറ്റൊരു മാര്‍ഗ്ഗവും ഇല്ല തന്നെ.

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം അഞ്ചിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.

Wednesday, April 11, 2007

ദിവ്യദേശങ്ങള്‍ - 4. തൃക്കാക്കര

തൃക്കാക്കര എന്ന ഈദിവ്യദേശം കേരളത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് കുറച്ച് കിലോമീറ്ററുകളകലെയുള്ള ഇടപ്പള്ളിയ്ക്കടുത്തായി കാണപ്പെടുന്നു. ആലുവ തൃശ്ശുര്‍ റെയില്‍വേ റൂട്ടില്‍ ഇരിഞ്ഞാലക്കുട സ്റ്റേഷനില്‍ നിന്നും പതിന്നാലു കിലോമീറ്റര്‍ വടക്കായിട്ടാണ് ഭഗവാന്‍റെ ഈ ദിവ്യ കേളീ രംഗം സ്ഥിതി ചെയ്യുന്നത്. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 9 മൈല്‍ വടക്ക് കിഴക്ക് സഞ്ചരിച്ചും ഇവിടെ എത്താവുന്നതാണ്. ഇവിടെയും താമസ സൌകര്യങ്ങള്‍ വളരെ കുറവാണ് പക്ഷെ എറണാകുളം സിറ്റി ഇവിടെ നിന്നും വളരെ അടുത്തായതിനാല്‍ താമസം വലിയ പ്രശ്നങ്ങളുണ്ടാക്കുന്നില്ല.

ഇവിടുത്തെ സ്ഥലപ്പെരുമാളായ കാക്കര അപ്പനെ ഭക്തര്‍ വാമന മൂര്‍ത്തിയുടെ ഹംസമായാണ് കരുതുന്നത്. ഓണ നാളുകളിലാണിവിടെ വലിയ ഉത്സവം നടക്കുന്നത്. വാമന- ത്രിവിക്രമ ലീലകള്‍ പേറുന്ന ഈ ധാമം വളരെ പ്രശസ്തമാണ് . ആകാശം മുട്ടെ വളര്‍ന്ന ത്രിവിക്രമ രൂപവും അതിലൂടെ മഹാബലി ചക്രവര്‍ത്തിയുടെ ശിരസ്സില്‍ തന്‍റെ പാദങ്ങള്‍ പതിച്ച് ഇരുപത്തിനാല് നരകലോകങ്ങളിലൊന്നായ സുതള ലോകത്തേയ്ക്ക് പറഞ്ഞയച്ച വാമന മൂര്‍ത്തി ഭക്തരുടെ ഇച്ഛകള്‍ തന്‍റെ അവതാരങ്ങളിലൂടെ നിറവേറ്റുകയാണ് ചെയ്യുന്നത്.
നേന്ത്രക്കായയ്ക്ക് പേരുകേട്ട സ്ഥലമാണല്ലോ കേരളം. എന്നാല്‍ ഈ നേന്ത്രക്കായയ്ക്ക് തൃക്കാക്കര അപ്പനുമായി ഒരു അടുത്ത ബന്ധമുണ്ട്. ഒരിയ്ക്കല്‍ കാക്കര അപ്പന്‍റെ ഭക്തന് ഒരു വലിയ വാഴത്തോട്ടമുണ്ടായിരുന്നു. ആ തോട്ടം നിറയെ വിവിധ തരം വാഴകളുണ്ടായിരുന്നു എങ്കിലും ഒരെണ്ണം പോലും കുലയ്ക്കുകയോ എന്തെങ്കിലും കായ്ഫലം നല്‍കുകയോ ചെയ്തില്ല. അതിനാല്‍ അദ്ദേഹം വളരെ ചിന്താമഗ്നനായി കാണപ്പെട്ടു. താനെന്തു ചെയ്തിട്ടും വാഴകള്‍ കുല നല്‍കാത്തതില് അദ്ദേഹം വളരെ വേദനിച്ചു. അങ്ങനെ ചിന്തിയ്ക്കുന്നതിനിടയില്‍ ഒരു ദിവസം അദ്ദേഹത്തിനു തോന്നി താന്‍ ചെയ്തു പോയ ഏതോ പാപ ഭാരത്തിന്‍റെ ഫലമായാകാം വാഴകള്‍ തനിയ്ക്ക് കായ് ഫലം നല്‍കാത്തത്. അങ്ങനെ ചിന്തിച്ച് അദ്ദേഹം‍ ഭഗവാന് എന്തെങ്കിലും വ്യത്യസ്ത മായത് സമര്‍പ്പിയ്ക്കണമെന്ന് ചിന്തിച്ചു നടന്നു. അങ്ങനെ അദ്ദേഹം സ്വര്‍ണ്ണത്തിലൊരു വ്യത്യസ്തമായ വാഴക്കായുണ്ടാക്കി ഭഗവാന് നിവേദിച്ചു, അതിലൂടെ ഭഗവാന്‍റെ ദൃഷ്ടി തന്‍റെ വഴത്തോട്ടത്തില്‍ പതിയ്ക്കുകയും തോട്ടത്തില്‍ നിന്ന് നല്ല വിളവ് അദ്ദേഹത്തിന് ലഭിയ്ക്കാനും തുടങ്ങിയെന്നു മാത്രവുമല്ല ആ തോട്ടത്തില്‍ വിളയുന്ന കായകള്‍ക്കൊക്കെ താന്‍ ഭഗവാന് സമര്‍പ്പിച്ച സ്വര്‍ണ്ണ കനിപോലെ വലിപ്പവും കൂടുതലായിരുന്നു. അങ്ങനെ ഭഗവന്‍റെ നേത്രം പതിഞ്ഞുണ്ടായ ആ വലിപ്പ കൂടുതലുള്ള പഴത്തിന് നേത്രം പഴം എന്ന് പേരുവരുകയും ചെയ്തു. അതാണ് പില്‍ക്കാലത്ത് നേന്ത്രക്കായ് ആയി മാറിയത്.

ഒരിയ്ക്കല്‍ ഈ സ്വര്‍ണ്ണകനി ശ്രീകോവിലില്‍ നിന്ന് കളവു പോവുകയും വിവരം രാജകോട്ടാരത്തിലറിയിയ്ക്കുകയും ചെയ്തു. ഇതുകേട്ട രാജാവ് ആ കളവ് അമ്പലത്തിലെ സ്ഥിര സന്ദര്‍ശകനായ സ്വര്‍ണ്ണക്കായെക്കുറിച്ച് യാതൊന്നുമറിയാത്ത ഒരു യോഗിയില്‍ കെട്ടിവച്ചു. യോഗിയെ രാജാവ് ശിക്ഷിയ്ക്കുകയും വളരെ മോശമായ രീതിയില്‍ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. എന്നാല്‍ കുറച്ചു ദിവസത്തിനു ശേഷം അതേ പഴം മൂലവിഗ്രഹ സന്നിധിയായ ഗര്‍ഭഗൃഹത്തില്‍ നിന്നു കണ്ടെടുത്തു.ഇതറിഞ്ഞ യോഗി വളരെയധികം രോഷാകുലനായി തന്‍റെ ചീത്ത സമയം കൊണ്ടാണ് താന്‍ കള്ളനെന്നറിയപ്പെട്ടതെന്ന് സ്വയം ശപിച്ച് ആത്മഹത്യ ചെയ്തു. പക്ഷെ അദ്ദേഹത്തിന്‍റെ ആത്മാവ് അവിടം വിട്ട് പോകാതെ ഒരു ബ്രഹ്മ രക്ഷസായി മാറി അവിടെയെല്ലാം അലഞ്ഞു നടന്നു.

ഒടുവില്‍ ബ്രഹ്മ രക്ഷസ്സായ യോഗിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മുളകൊണ്ടുള്ള മേല്‍ക്കൂര പണിത് അതില്‍ അഗ്നിയെ ജ്ജ്വലിപ്പിച്ചു. മുളയില്‍ തെളിഞ്ഞു കത്തിയ ജ്ജ്വലയില്‍ നിന്ന് യോഗിയുടെ ശാപത്തെ ആട്ടിപ്പായിച്ചു.ആ സ്ഥലത്ത് ഇപ്പോളൊരു ക്ഷേത്രം പണികഴിപ്പിയ്ക്കുകയും ദിവസവും പൂജകള്‍ ചെയ്ത് യോഗിയെ നിത്യവും ശാന്തനാക്കാറുണ്ട്.

കര്ദ്ദമ മഹര്‍ഷിയുടെയും ദേവഹുതിയുടെയും പുത്രനായ കപില മുനിയ്ക്ക് കാക്കര അപ്പനിവിടെ ദര്‍ശനം നല്‍കിയിട്ടുണ്ട്. കപിലമുനി വിഷ്ണു വാഹനമായ ഗരുഢന്‍റെ അവതാരമെന്നും പറയുന്നുണ്ട്. കപിലമുനി തന്‍റെ മാതാവായ ദേവഹുതിയ്ക്ക് നല്‍കിയ ഉപദേശങ്ങള്‍ ഇന്നും പ്രശസ്തമാണ്.സാമൂതിരി രാജാവും കപിലമുനിയ്ക്ക് തന്‍റെ ദൈനംദിന തപസ്യകള് ചെയ്യുന്നതിനുള്ള സ്ഥലം ഇവിടെ അനുവദിച്ചിരുന്നു.

ഒരിയ്ക്കല്‍ ഇന്ദ്രന്‍ സകാരന്മാരുടെ കുതിരകളെ തട്ടിയെടുക്കുകയും കപില മുനിയുടെ പര്‍ണ്ണശാലയ്ക്ക് പിന്നില്‍ കെട്ടിയിടുകയും ചെയ്തു. കപില മുനിയാണ് തങ്ങളുടെ അശ്വങ്ങളെ തട്ടിയെടുത്തതെന്ന് കരുതിയ സകാരന്മാര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാരംഭിച്ചു. എന്നാലിത് കേട്ട കപിലമുനി സകാരന്മാരെ തന്‍റെ അഗ്നി ദ്യുതിയ്ക്കുന്ന കണ്ണുകളാല് നോക്കി ഭസ്മമാക്കി കളഞ്ഞു.
അതിനുശേഷം,ഭഗീരഥന് ശ്രീ രുദ്രനില്‍ നിന്ന് ഗംഗാജലം ലഭിയ്ക്കുകയും സകാരന്മാരുടെ ചാരത്തില്‍ തളിയ്ക്കുകയും അങ്ങനെ അവര്‍ക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു. അത്രയ്ക്ക് കേമനായ കപിലമുനിയ്ക്കും കാക്കര അപ്പന്‍ ദര്‍ശനം നല്‍കിയിരിയ്ക്കുന്നതും ഇവിടെയാണ് . പരിപാവനമായ കപില തീര്‍ത്ഥവും ഇവിടുത്തെ പ്രത്യേകതയാണ് കാരണം മഹബലി ചക്രവര്‍ത്തി ഈ തീര്‍ത്ഥത്തില്‍ നിന്ന് ജലം എടുത്തിട്ടാണ് വാമനമൂര്‍ത്തിയുടെ ആഗ്രഹ പ്രകാരമുള്ള ഭൂദാനം നടത്തുന്നത്.

ഇവിടുത്തെ മൂല പ്രതിഷ്ഠയായ കാക്കര അപ്പന്‍ നിന്ന തിരുക്കോലത്തില് ദക്ഷിണദിക്കിലേയ്ക്കാണ് ദര്‍ശനമരുളുന്നത്. ലക്ഷ്മീ ദേവിയിവിടെ പേരുംസെല്‍വ നായകിയെന്നും, വാത്സല്യവല്ലിയെന്നും അറിയപ്പെടുന്നു. മംഗളശാസനമായി നമ്മാള്‍വാര്‍ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.. ഇവിടുത്തെ പുഷ്കരണി കപില തീര്‍ത്ഥവും വിമാനം പുഷ്കലയുമാണ് . വൃത്താകൃതിയുള്ള ഈവിടുത്തെ വിമാനവും വളരെ ശ്രദ്ദേയമാണ്.

പത്താം നൂറ്റാണ്ടില്‍ ഭാസ്കര രവിവര്‍മ്മയുടെ കാലഘട്ടത്തില്‍ ചേര രാജാവായ കുലശേഖര വര്‍മ്മയില്‍ നിന്നും ഈ ധാമത്തിന് വേണ്ട ദാന ധര്‍മ്മങ്ങള്‍ ലഭിച്ചിരുന്നു എന്ന് ശിലാശാസനങ്ങളില്‍ നിന്നും മനസ്സിലാകുന്നുണ്ട്.
Tuesday, April 10, 2007

ദിവ്യദേശങ്ങള്‍ - 3. തിരുചെങ്ങന്നൂര്‍

ചെങ്ങന്നൂരില്‍ തിരുആറന്മുളയ്ക്ക് ആറ്മൈല്‍ കിഴക്കായും തൃപ്പുലിയൂരിന് നാ ല് ‍മൈല്‍ പടിഞ്ഞാറായും തിരുവന് വണ്ടൂരിന്‍ അഞ്ച് മൈല്‍ വടക്ക് പടിഞ്ഞാറായും തിരുവല്യാഴിന് പത്ത് മൈല്‍ വടക്കയും ഈ പുണ്യധാമം സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്ക്ക് കൊല്ലം വഴി പോകുന്ന റൂട്ടില്‍ ഒരു ചെറിയ സ്റ്റേഷനാണിത്. ഇവിടേയ്ക്ക് ബസ്സും ലഭ്യമാണ് . മുകളില്‍ സൂചിപ്പിച്ചത് പോലെ ഈ ദിവ്യദേശത്തെത്തിക്കഴിഞ്ഞാല്‍ മറ്റുള്ള ദിവ്യ ദേശങ്ങളിലേയ്ക്ക് പോകുക വളരെ എളുപ്പമാണ് .

പാണ്ഡവരില് മൂത്തയാളായ ധര്‍മ്മപുത്രര്‍(യുധിഷ്ഠിരന്‍) ഈ അമ്പലത്തിന്റ്റെ വികാസത്തിന് വേ ണ്ടി വളരെയധികം ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നതാണിവിടൂത്തെ പ്രത്യേകത. ഈ സ്ഥലത്തെ തിരിച്ചിറ്റാറെന്നും കൂടാതെ പെരുമാള്‍ കോവിലെന്നും വിഷ്ണു ധാമമെന്നു മൊക്കെ ജനങ്ങള്‍ വിളിയ്ക്കാറുണ്ട്.

ഭസ്മാസുരനില്‍ നിന്ന് ശ്രീ രുദ്രനെ രക്ഷിയ്ക്കാന്‍ ഭഗവാന്‍ മോഹിനി അവതാരം പൂണ്ടത് ഇവിടെ വച്ചാണ് .ഭഗവാന്‍റെ ആ ലീല ഇങ്ങനെ പോകുന്നു ഒരിയ്ക്കല്‍ ഒരിടത്ത് സുഗന്‍ എന്ന പേരുള്ള ഒരു അസുരനുണ്ടായിരുന്നു. അയാളുടെ പുത്രനായിരുന്നു ഭസ്മാസുരന്‍. പലെ തപ സ്ചൈര്യകളും ചെയ്ത് അയാള്‍ക്ക് വരങ്ങള്‍ ലഭിച്ചിരുന്നു. അതിലൊന്നായിരുന്നു രുദ്രനില്‍ നിന്ന് ലഭിച്ച ചൂണ്ടു വരം. അതിന്‍ പ്രകാരം പദ്മാസുരന്‍ തന്‍റെ ചൂണ്ടുവിരല്‍ കൊണ്ടു ആരുടെയെങ്കിലും ശിരസ്സില്‍ സ്പര്‍ശിച്ചാല്‍ ആ വ്യക്തി തത്ക്ഷണം തന്നെ ഭസ്മമായി മാറും.

വരം കിട്ടീയ മാത്രയില്‍ അഹങ്കാരത്താല്‍ മതി മറന്ന അസുരന്‍ ശ്രീ രുദ്രനില്‍ തന്നെ പ്രയോഗിച്ച് ഭസ്മീകരിയ്ക്കാന്‍ തീരുമാനിച്ച് രുദ്രന്‍റെ പിന്നാലെ പാഞ്ഞു. ഇതു കണ്ട രുദ്രന്‍ വളരെ വേഗത്തില്‍ നാരായണന്‍റെ അടുക്കല്‍ അഭയം പ്രാപിച്ചു. ദേവലോക സുന്ദരികളായ രംഭ, തിലോത്തമ, ഉര്‍വശി മാരോക്കെയും അസുരന്‍റെ ഈ ഉദ്യമത്തെ ഭയത്തോടെയാണെങ്കിലും തടയാന്‍ ശ്രമിച്ചു എങ്കിലും ഫലവത്തായില്ല, അവരെയൊക്കെ തട്ടിമാറ്റിക്കൊണ്ട് ആ അസുര കോമരം രുദ്രനെ ലക്ഷ്യമാക്കി പാഞ്ഞു നടന്നു. ആ സമയത്തിങ്കല്‍ ശ്രീമാന്‍ നാരായണന്‍ മോഹിനിവേഷം കൈക്കൊള്ളുകയും ഭസ്മാസുരന്‍റെ മുന്നിലേയ്ക്ക് ഒരു തരുണീമണിയായി അവതരിയ്ക്കുകയും ചെയ്തു. മോഹിനീ രൂപത്തിന്‍റെ സൌന്ദര്യത്തില്‍ പദ്മാസുരന്‍ മതിമറന്ന് അനങ്ങാതെ നിന്നു, അവളുടെ സൌന്ദര്യം തനിക്കാസ്വദിയ്ക്കണമെന്ന് മനാസ്സാലാഗ്രഹിച്ചു. ആ സമയം മോഹിനി രൂപം പൂണ്ട നാരായണന്‍ ഒരു കൌശലത്തോടെ ഭസ്മാസുരനോട് പറഞ്ഞു ആദ്യം നീ ഈ എണ്ണയില്‍ സ്നാനം ചെയ്യൂ അതിനു ശേഷം നിനക്കെന്നെ പ്രാപിയ്ക്കാവുന്നതാണ്.

ഇത് കേട്ട മാത്രയില്‍ തന്നെ പദ്മാസുരന് വളരെ സന്തോഷമാവുകയും പുഷ്കരണിയിലേയ്ക്ക് എണ്ണ തേയ്ച്ച് കുളിയ്ക്കാനായി കുളക്കടവിലേയ്ക്ക് പുറപ്പെടുകയും ചെയ്തു. എപ്പോഴാണോ തന്‍റെ കരങ്ങളില്‍ എണ്ണയെടുത്ത് അസുരന്‍ തന്‍റെ മൂര്‍ദ്ധാവില്‍ തഴുകിയത് തന്‍റെ ചൂണ്ടുവിരല്‍ അറിയാതെ അസുരന്‍റെ തലയില്‍ സ്പര്‍ശിച്ചു,ആ മാത്രയില്‍ തന്നെ ഭസ്മാസുരന്‍ ഒരുപിടിചാരമായി നിലത്തു വീണു. അങ്ങനെ ശ്രീമാന്‍ നാരായണന്‍ രുദ്രനെ രക്ഷിച്ചു. കുടാതെ അവിടെ വച്ച് ഭഗവാന്‍, രുദ്രന് പ്രത്യേക ദര്‍ശനം നല്‍കുകയും ചെയ്തു.

അങ്ങനെ നിന്ന തിരുക്കോലത്തിലുള്ള ഭഗവാന്‍ ഇമയവാരപ്പന്‍റെ ദര്‍ശനം പടിഞ്ഞാറ് ദിശയിലേയ്ക്കാണ് . ഈ സ്ഥലത്ത് മറ്റൊരു വലിയ ശിവക്ഷേത്രവും കാണുന്നുണ്ട്. പുരാതനമായ വിഷ്ണു ധാമങ്ങള്‍ക്കടുത്തായി എപ്പോഴും ഒരു ശിവധാമം കാണാറുണ്ടെന്നതും ഒരു പ്രത്യേകതയാണ് .

മഹാഭാരതത്തിലെ ഭാരത യുദ്ധസമയത്ത് ദ്രോണസുതനായ അശ്വദ്ധാമാവ് പാണ്ഡവര്‍ക്കെതിരായി ദുര്യോധന പക്ഷം ചേര്‍ന്നു കൌരവരോട് യുദ്ധം ചെയ്യാനായി രണാങ്കണത്തിലെത്തി. അങ്ങനെ യുദ്ധമാരംഭിച്ച് കുറച്ചു സമയത്തിനുശേഷം ധര്‍മ്മ പുത്രര്‍ തന്‍റെ ഘനഗംഭീരമായ ശബ്ദത്തില്‍ ‘അശ്വദ്ധാമാവ്’എന്ന ആന മരിച്ചു എന്ന് എട്ട് ദിക്കുകളും കേള്ക്കുമാറ് ഉച്ചത്തില്‍ അലറി. കൌരവരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ വേണ്ടി അദ്ദേഹം ആന എന്നുള്ളത് ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. തന്‍റെ പുത്രനാണ് മരിച്ചതെന്ന് കരുതി ദ്രോണര്‍ ആ യുദ്ധഭൂമിയില്‍ വച്ച് തന്നെ ഹൃദയം പൊട്ടി മരിച്ചു വീണു. എന്നാല്‍ തന്‍റെ ഈ പ്രവൃത്തിയില്‍ മനം നൊന്ത് യുധിഷ്ഠീരന്‍ തിരുചെങ്ങന്നൂരെന്ന ഈ സ്ഥലത്തേയ്ക്ക് വരുകയും തന്‍റെ പാപ ഭാരം ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹം അമ്പലത്തിന്റ്റെ അഭിവൃദ്ധിയ്ക്കായി പ്രവര്‍ത്തിച്ചു ഇമയവരപ്പനെ ആരാധിച്ച് ഇവിടെ ഈ ക്ഷേത്രത്തില്‍ കഴിഞ്ഞുകൂടി.

ഇവിടുത്തെ മൂല വിഗ്രഹം ഇമയവരപ്പനാണ്. ലക്ഷ്മീ ദേവിയെ ഇവിടെ സെങ്കമാല വല്ലി എന്നണറിയപ്പെടുന്നത്. നമ്മാള്‍വാര്‍ ഇവിടെയും 11 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംഗ പുഷ്കരണി, തിരുച്ചിറ്റാര്‍ എന്നിവയാണിവിടുത്തെ പ്രധാന തീര്ത്ഥങ്ങള്‍. ജഗജ്യോതിയാണ് ഇവിടുത്തെ വിമാനം.

Monday, April 09, 2007

ചര്‍വ്വിത ചര്‍വ്വണം:5.ശരീരമല്ലാത്ത ശരീരം

നാം ആരാണെന്നും, നമ്മുടെ വ്യക്തിത്വം എന്താണെന്നുമുള്ള നമ്മുടെ വിശ്വാസം വളരെ ശക്തമാണിന്ന് ; മറ്റുള്ളവയുമായുള്ള ബന്ധത്തിലൂടെ നാം നമ്മെ കാണുന്ന വീക്ഷണ ഗതിയാണ് നമ്മുടെ സ്വഭവത്തെയും ലക്ഷ്യങ്ങളെയും നിര്‍ണ്ണയിയ്ക്കുന്നത്.

ഒരു ആത്മീയവാദി സ്വയമൊരു ആത്മാവാണെന്ന് തെളിയിക്കുന്ന തിനാ യി തന്‍റെ പ്രയത്നങ്ങള്‍ നിര്‍ബാധം തുടര്‍ന്ന് കൊണ്ടേയിരിയ്ക്കുന്നു. അല്ലാതെ സാധാരണമായ ഏതെങ്കിലും അസ്ഥിരമായ ശാരീരിക പദവി കള്‍ നാം സാധാരണ ഉപയോഗിയ്ക്കുന്നതുപോലെയാണതെന്ന് സ്ഥാപി യ്ക്കാന്‍ അല്ലെങ്കില്‍ ചിന്തിയ്ക്കാനവന്‍ ഇഷ്ടപ്പെടുന്നില്ല.

നാം ഒരു സനാതനമായ ചേതനയാണ്, നാം ഒരിയ്ക്കലും ജനിയ്ക്കുന്നുമില്ല മരിയ്ക്കുന്നുമില്ല. ഇതാണ് ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്ന ആദ്യത്തെ സൂചന. അതു തന്നെയാണ് ആത്മീയ ജീവിതത്തിലേയ്ക്കുള്ള ആദ്യത്തെ പടിയും.

സാധാരണയുള്ള തര്‍ക്കങ്ങളില്‍ കടന്നു വരുന്ന ചോദ്യങ്ങളാണ്, ഒരു ജീവനുള്ള ശരീരവും ജീവനില്ലാത്ത ശരീരവും തമ്മിലുള്ള വ്യത്യാസങ്ങളെന്തൊക്കെയാണെന്നത് ? എപ്പോഴാണോ ഒരു വ്യക്തി മരിയ്ക്കുന്നത് അപ്പോള്‍ നാം പറയും ‘ഓ അവന്‍ നമ്മെ വിട്ട് പോയി’ എന്ന്. ഒരു കുട്ടിയ്ക്കുപോലും ഇനി ആ വ്യക്തി ഇവിടെ ഈ ഭൂമുഖത്ത് ഉണ്ടാവില്ല എന്നത് മനസ്സിലാകും.

ഏതെങ്കിലും അചേതനമായ ആറ്റങ്ങള്ക്ക് അല്ലെങ്കില്‍ നിഷ്ക്രിയമായ ഭൌതിക മൂലകങ്ങള്ക്ക് ഒരിയ്ക്കലും സചേതനമായ വസ്തുവെ സൃഷ്ടിയ്ക്കുക സാദ്ധ്യമല്ല. ഇതൊക്കെ സാധാരണ ബുദ്ധിയ്ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്.

ഊര്‍ജ്ജത്തെ നിര്‍മ്മിക്കാനോ നശിപ്പിയ്ക്കാനോ സാദ്ധ്യമല്ല. അങ്ങനെയെങ്കില്‍ ഒരു വ്യക്തി മരണത്തെ പ്രാപിയ്ക്കുന്ന സമയത്ത് അയാളിലുണ്ടായിരിക്കേണ്ട ആന്തരിക ബോധത്തിന് അല്ലെങ്കില്‍ ജീവബലത്തിനെന്തു സംഭവിയ്ക്കുന്നു?

പലപ്പോഴും നാം പറയാറുള്ളതാണ് “എന്‍റെ ശരീരം” എന്നത്, നാം ഒരുതരം സഹജാവ ബോധത്തിലൂടെ ഈ ശരീരത്തിന്‍റെ നാഥന്‍ താന് തന്നെയാണെന്ന മിഥ്യാധാരണയിലേയ്ക്ക് നയിയ്ക്കപ്പെടുകയാണിവിടെ. അത് രണ്ടും രണ്ടാണെന്ന് നാം ഒരിയ്ക്കലും മനസ്സിലാക്കുന്നേയില്ല.

പ്രമാണ സാക്ഷ്യങ്ങളിലൂടെയും ശാരീരിക ജ്ഞാനങ്ങളിലൂടെയും കഴിഞ്ഞ ജന്മങ്ങളില്‍ നിന്നും നാം നേടിയ ഓര്‍മ്മകളിലൂടെയും നമുക്ക് ഇതിനെ സാധൂകരിയ്ക്കുന്ന തെളിവുകളും നമ്മുടെ പക്കലുണ്ടാവാം.

ഭൌതികമായ ഇന്ദ്രിയങ്ങളിലൂടെ നാം മനസ്സിലാക്കിയ ദ്രവ്യം അസ്ഥിരവും അചേതനവു മാണെന്ന് വേദങ്ങള്‍ ഉപസംഹരിയ്ക്കുന്നു. ഭൌതിക ഇന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമായ ചേതനയാണ് സനാതനമായ ആ അവബോധം. അവ രണ്ടും ഈ സത്യത്തെമുഴുവന്‍ ത്യര്യപ്പെടുത്തുകയും ഈ പ്രഞ്ചത്തില്‍ അവ നമുക്ക് അനുഭവേദ്യമാക്കുകയും ചെയ്യുന്നു.

സാധാരണമായുള്ള ചില തിരിച്ചടികള്‍ അല്ലെങ്കില്‍ തര്‍ക്കങ്ങളെക്കുറിച്ചാകാം ഇനിയത്തെ ചിന്ത:

ആത്മാവിനെ കാണാനോ ഏതെങ്കിലും ഉപാധികളിലൂടെ അളക്കുവാനോ സാദ്ധ്യമല്ല. തെളിവുകളില്ലാത്ത ഒന്നിനെ വെറും സങ്കല്പത്തിലൂടെ നാം എന്തിനു വിശ്വസിയ്ക്കണം?

പ്രതി തര്‍ക്കത്തിലൂടെ നാം ചിന്തിയ്ക്കുകയാണെങ്കില്‍: യഥാര്‍ത്ഥത്തില്‍, ആത്മാവിനെ നിങ്ങള്‍ക്കു കാണാം; അതിന് വെറും പരിശീലനത്തിന്‍റെ ആവശ്യം മാത്രമേയുള്ളൂ, ഒരു കലാശാലയില്‍ വര്‍ഷങ്ങളോളം പഠിയ്ക്കുകയും അതിലൂടെ ഒരു ആറ്റം എങ്ങനെ നിലനില്‍ക്കുന്നു എന്ന് കണ്ടെത്തുകയും വേണം, അത്ര മാത്രം. ആത്മാവ് ഒരു ആത്മീയ കണം പോലെയാണ്. അതിന്‍റെ സാമീപ്യം നമുക്ക് അവബോധത്തിലൂടെ മനസ്സിലാക്കാം.

ഇനി മറ്റൊരു തര്‍ക്ക വിഷയമാണ് പരിണാമത്തെക്കുറിച്ചുള്ളത്:പരിണാമ സിദ്ധാന്തം പറയുന്നതനുസരിച്ച് ജീവന്‍ രാസ മിശ്രിതങ്ങളുടെ പരിണിത ഫലങ്ങളാണെന്നാണല്ലോ—ഇതെല്ലാവര്ക്കും അറിയാവുന്ന കാര്യവുമാണ്.

പ്രതി തര്‍ക്കത്തിലൂടെ ചിന്തിയ്ക്കുകയാണെങ്കില്‍ പരിണാമ സിദ്ധാന്തം ഇന്നും ഒരു സിദ്ധാന്തം മാത്രമാണ് ഈ സിദ്ധാന്തത്തിന് ഒരുപാട് പരിമിതികളുണ്ടെന്ന് ശാസ്ത്രകാരന്മാര്‍ക്ക് പോലും അറിയാം. ഭൌതിക ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഈ കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്നുമുണ്ട്. പലതും തെളിയിയ്ക്കുന്നതിന് ഒരുപാട് അകലെയാണ് ഇന്നീ സിദ്ധാന്തം. ജീവന്‍ രാസമിശ്രിതങ്ങളില്‍ നിന്നാണ് ഉടലെടുത്തതെങ്കില്‍ എന്തുകൊണ്ട നമുക്ക് അതെ ജീവന്‍ പരീക്ഷണ ശാലകളില്‍ നിര്‍മ്മിയ്ക്കാന്‍ സാധിയ്ക്കുന്നില്ല?.

മറ്റൊന്ന്, നമ്മുടെ തലച്ചോറ് വളരെ സങ്കീര്‍ണ്ണമാണ്, അത് എങ്ങനെയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് മനസ്സിലാക്കുക അസാദ്ധ്യവും, ഒരു പക്ഷേ നമുക്ക് പറയാം അതൊരു തരത്തിലുള്ള അവബോധത്തിലൂടെയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് കാരണം തലച്ചോറിലെ ചില ഭാഗങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയാണെങ്കില്‍ ഈ അവബോധത്തെ അത് ബലഹീനമാക്കുന്നു.

പ്രതി തര്‍ക്കം പറയുന്നത് അതങ്ങനെയായിരിയ്ക്കണമെന്നില്ല എന്നാണ്, ഒരു കമ്പ്യൂട്ടര്‍ കേടായാല്‍, അതുപയോഗിയ്ക്കുന്നതിനുള്ള ഒരുവന്‍റെ കഴിവ് കമ്പ്യൂട്ടര്‍ കേടാകുന്നതിലൂടെ ഇല്ലാതാകുന്നു, എന്നാല്‍ അതുപയോഗിയ്ക്കുന്ന വ്യക്തിയെ സൃഷ്ടിച്ചിരിയ്ക്കുന്നത് കമ്പ്യൂട്ടറാണെന്ന് പറയുക സാദ്ധ്യമല്ല. അതുപോലെ അവബോധം ഒരുപക്ഷേ തലച്ചോറിലൂടെയാകാം പ്രവര്‍ത്തിയ്ക്കുന്നത് എന്നാല്‍ തലച്ചോറാണ് അവബോധം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, അതിപ്പോഴും ഭൌതികമൂലകങ്ങളുടെ (ആറ്റങ്ങള്‍, ഇലക്ട്രോണുകള്‍, ഗോചരമല്ലാത്ത കണികകള്‍ തുടങ്ങിയവയുടെ) ഒരു കൂട്ടായ്മയാണ്. നിങ്ങള്‍ ഏതൊക്കെ മൂലകങ്ങള്‍ കൂട്ടിയോജിപ്പിയ്ക്കുന്നു എന്നതിനിവിടെ പ്രസക്തിയില്ല താനുംദിവ്യദേശങ്ങള്‍ - 2. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രംതിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ തൊടുവെട്ടിയില്‍ നിന്നു ആറ് മൈല്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രശാന്ത സുന്ദര പ്രദേശമാണ് തിരുവട്ടാര്‍. അവിടെയാണ് ആദികേശവപ്പെരുമാളിന്‍റെ വാസസ്ഥാനം. ഈ അമ്പലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ലക്ഷ്മീ ദേവിയെ ഇവിടെ മരഗതവല്ലി നാച്ചിയാര്‍ എന്ന പേരിലാണറിയപ്പെടുന്നത്. ലക്ഷ്മീദേവിയുടെ നിറം മഞ്ഞകലര്‍ന്ന ചുവപ്പാണെങ്കിലും ഇവിടെ പച്ചനിറത്തിലാണ് കാണപ്പെടുന്നത്. മരഗതം, പച്ചനിറമാണ് അതായത് വൈഷ്ണവിദേവിയുടെ നിറം. അതുകൊണ്ട് തന്നെ ഇവിടെ ലക്ഷ്മീദേവിയ്ക്ക് വൈഷ്ണവിയുടെ ശക്തിയാണുള്ളത്.

ഭഗവാന്‍ കുടികൊള്ളുന്ന ദിശയും സ്ഥാനവുമാണിവുടുത്തെ മറ്റൊരു പ്രത്യേകത. ചന്ദ്രദേവന് തിരുമുഖ ദര്‍ശനം കിട്ടുന്ന രീതിയിലാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്. ആദി ധാമ സ്ഥലമെന്നും ദക്ഷിണ വൈകുണ്ഡമെന്നും ചേരനാട്ടീലെ ശ്രീരംഗമെന്നും പരശുരാമസ്ഥലമെന്നും ഈ സ്ഥലത്തെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുണ്ട്.

ഇവിടുത്തെ സ്ഥലപ്പെരുമാളായ ആദികേശവ സ്വാമി ശയന തിരുക്കോലത്തിലാണിവിടെയും കാണപ്പെടുന്നത്. തിരുവനന്തപുരത്തെ അനന്ത പദ്മനാഭ സ്വാമി കാണപ്പെടുന്നതുപോലെ മൂന്നു വാതിലുകളില്‍ക്കൂടിയാണ് നമുക്ക് ഭഗവന്‍റെ ദര്‍ശനം സാദ്ധ്യമാകുക. ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങളെയാണത് സൂചിപ്പിയ്ക്കുന്നതെന്നാണ് പഴമക്കാരുടെ സാക്ഷ്യം. തിവനന്തപുരത്ത് ഭഗവാന്‍റെ ഭുജംഗ ശയനം കിഴക്ക് ദിശയിലേയ്ക്കാണെങ്കില്‍ ഇവിടെ തിരുവട്ടാറീല് ഭഗവാന്‍ ഭുജംഗ ശയനം ചെയ്യുന്നത് പടിഞ്ഞാറ്ദിശയിലാണ് . ഇതാണ് ഈ രണ്ട് ക്ഷേത്രങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും.

തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ചന്ദ്രദേവന് പ്രത്യക്ഷനായതുപോലെ ഇവിടെയും ഭഗവാന്‍ ചന്ദ്രദേവന് പ്രത്യക്ഷനായിട്ടുണ്ട്. ചന്ദ്രാസ്തമയ ദിശയായ കിഴക്ക് ദിശയിലാണ് പദ്മനാഭസ്വാമി ശയിക്കുന്നാതെങ്കില്‍ ആദികേശവസ്വമി ചന്ദ്രോദയ ദിശയായ പടിഞ്ഞാറാണ് തിരു മുഖ ദര്‍ശനം നല്കുന്നത്. തിരുവനന്ത പുരത്ത് ഭഗവാന്‍ ഭീമാകാരമായ ശരീരമുണ്ടെങ്കില്‍ തിരുവട്ടാറില്‍ ഭഗവാന് ചെറിയ തിരുമേനിയാണുള്ളത്. അതുകൊണ്ട് തന്നെ അവിടുത്തെ വിമാനഗോപുരമായ അഷ്ടാക്ഷര വിമാനവും വളരെ ചെറുതാണ്.

സൂര്യാസ്തമയ സമയത്ത് നേര്‍ത്ത സൂര്യ രശ്മികള് മൂലവിഗ്രഹത്തിന്‍റെ തിരുമുഖത്ത് പതിയ്ക്കുന്നു, സൂര്യദേവന്‍ അന്നത്തേയ്ക്ക് യാത്ര പറഞ്ഞ് ഭഗവാനെ നാളെക്കാണാമെന്ന ശുഭ പ്രതീക്ഷയില്‍ പിരിഞ്ഞു പോകുന്നു. സുര്യാസ്തമയത്തിനു ശേഷമാണല്ലോ ചന്ദ്രോദയ മുണ്ടാകുക അങ്ങനെ ചന്ദ്രദേവന്‍ സുര്യദേവന്‍ അസ്തമിച്ച അതേദിശയില്‍ ഉദിച്ചുയര്‍ന്ന് ഭഗവാന്‍റെ മൂല വിഗ്രഹ ദര്‍ശനം നടത്തുന്നു. ഇതു തന്നെയാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയും.

ഭഗവാന്‍റെ ഇവിടുത്തെ ലീലകളെക്കുറിച്ച് പറയുകണാണെങ്കില്‍ ഒരിയ്ക്കല്‍ ഒരിടത്ത് കേശി എന്നപേരില്‍ ഒരസുരനുണ്ടായിരുന്നു,മനുഷ്യ കുലത്തിന് അത്യധികം ആപത്തുക്കള്‍ വരുത്തിവച്ചു ആ അസുരന്‍ . ഈ സ്ഥലപ്പെരുമാള്‍ കേശിയോട് യുദ്ധം ചെയ്യുകയും അവസാനം അസുരനെ യുദ്ധത്തില്‍ തോല്പിച്ച് അയാളുടെ ശരീരത്തില്‍ കിടന്നുറക്കമായി. ഈ സമയത്ത് കേശിയുടെ പത്നി ആസൂരി, ഗംഗാദേവിയെ പ്രാര്‍ത്ഥിച്ച് ഭഗവാനില്‍ നിന്ന് തന്‍റെ ഭര്‍ത്താവിനെ രക്ഷിയ്ക്കണമെന്ന് കേണപേക്ഷിച്ചു. ഈ രോദനം കേട്ടമാത്രയില്‍ തന്നെ ഗംഗയും താമ്രപര്‍ണി നദിയും ഒരുമിച്ചൊഴുകി വളരെ വേഗത്തില്‍ കേശിയുടെ പുറത്തുറങ്ങുന്ന ഭഗവാനെ കണ്ടെത്തി. രണ്ടു നദികളേയും ഒരുമിച്ച് കണ്ട മാത്രയില്‍ തന്നെ ഭഗവാന്‍ ഭുമി ദേവിയോട് ആ പ്രദേശത്തെ ഒന്നുയര്‍ത്താന്‍ ആവശ്യപ്പെട്ടു. ഭൂമിദേവി ആ പ്രദേശത്തെ ഉയര്‍ത്തിയത് കാരണം അവിടെ പ്രളയം സൃഷ്ടിയ്ക്കാന്‍ രണ്ട് നദികള്‍ക്കുമായില്ല. പകരം ഭഗവാന്‍റെ ചുറ്റിനും ഒഴുകി അവിടുത്തെ ആരാധിച്ചു. അതേ സമയം എപ്പോഴാണോ രണ്ടു നദികളും കേശിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത് അപ്പോള്‍ തന്നെ കേശിയ്ക്ക് നിര്മ്മലത്വം കൈവരുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് ഭഗവാനെ ഇവിടെ ആദി കേശവ പെരുമാളെന്നറിയപ്പേടുന്നത്. ഇപ്പോഴും ക്ഷേത്രം ഭൂനിരപ്പില്‍ നിന്നുയരത്തില്‍ സ്ഥിതിചെയ്യുന്നത് കാണാവുന്നതാണ്. ഒരസുര നായിരുന്നിട്ട് കൂടി കേശിയ്ക്ക് ഭഗവാന്‍റെ തിരുമേനിയെ കെട്ടിപ്പിടിയ്ക്കുന്നതിനുള്ള ഭാഗ്യം യുദ്ധത്തിനിടയില്‍ ലഭിയ്ക്കുകയും ഉടനെ തന്നെ അയാള്‍ക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു. തീര്‍ത്ഥാവാരിയും പുഷ്പാഞ്ഞലി എന്നിവയാണ് ഇവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങള്‍. പുഷ്പാഞ്ഞലി ഉത്സവത്തിന് ഭഗവാന് അനേകം തരത്തിലുള്ള പുഷ്പങ്ങളര്‍പ്പിയ്ക്കുന്നു.

മംഗള ശാസനം
നമ്മാള്‍വാരിവിടെ ആദികേശവ പെരുമാളിനെ പുകഴ്ത്തി 11പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു.

കടല്‍വായ് തീര്‍ത്ഥം, വാറ്റാര്‍, രാമ തീര്‍ത്ഥം എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികള്‍.
അഷ്ടാഗവിമാനവും അഷ്ടാക്ഷര വിമാനവും ഇവിടെ കാണപ്പെടുന്നുണ്ട്.