Sunday, August 27, 2006

ഗുരുവായൂരപ്പാ നിന്‍ തിരു സന്നിധാനം
കണികാണാനായിരം നൊമ്പു നോറ്റ്‌
തിരുമേനി കാണാന്‍ ഞാനൊന്ന് വന്നാല്
‍തിരുവുള്ളം കനിയുമൊ പൊന്നുഷസ്സില്
‍മേല്‍പ്പത്തൂരല്ല ഞാന്‍ ജ്ഞാനിയല്ല
പൂന്താന മാണെന്‍റെ ജീവ നാഡി
ഒരു ഗാന പല്ലവി പാടിടാം ഞാന്‍
മുരളീധരാ ഒന്നേറ്റു പാടൂ
കനകാംബരം നല്‍കാന്‍ ആശയുണ്ട്‌
കനകാംബര പൂക്കള്‍ ഇന്നു നല്‍കാം
നറുവെണ്ണ നല്‍കുവാന്‍ ഗോക്കളില്ല
കദളീ ഫലം കൊണ്ടു ത്രിപ്തനാകൂ
നീരാജനം തൊഴാന്‍ ഇന്നു വന്നാല്‍
നൈവെദ്യ മേകുവാന്‍ കരുണ വേണം
JPSKIJAI

2 comments:

Aravishiva said...

തന്റെ കവിത മനസ്സു നിറച്ചു...വളരെ നന്ദി...ഗുരുവായൂരപ്പനോടുള്ള സ്നെഹ വാത്സല്യം മൂലമാവാം കവിത നന്നയി സ്പറ്ശിച്ചു...അടുത്ത തവണ ഗുരുവായൂരപ്പന്റെ ഒരു ചിത്രവും പ്രതീക്ഷിക്കുന്നു.....

എന്‍റെ ഗുരുനാഥന്‍ said...

കനകാംബരം നല്‍കാന്‍ ആശയുണ്ട്‌
കനകാംബര പൂക്കള്‍ ഇന്നു നല്‍കാം