മഹാസമുദ്രങ്ങളാലും പുഴകളാലും തടകങ്ങളാലും ചുറ്റപ്പെട്ട ഭാരത ഭൂമി സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാണ്. നമ്മുടെ സംസ്കാരത്തിന്റെ ഉറവിടം ശ്രദ്ധേയമായ ഭൂതകാലത്തില്‍ നിന്നു ദ്ഭവിച്ചതാണ്. അതില്‍ ഏറ്റവും വലുതാണ് ഭാരതീയന്റെ ആരാധനാ മനോഭാവം. നമ്മുടെ മഹത്തായ ദര്‍ശനങ്ങളെ കണ്ടെത്തുന്നതിലും പരിപാലിയ്ക്കുന്നതിലും ഭാരതത്തിലെ
ഋഷി വര്യന്മാര് വളരെയധികം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അതിലോരു പ്രത്യേക സ്ഥാനം തന്നെ ആള്‍വാര്‍മാര്‍ക്കുണ്ട്. ഭക്തിയുടെ അങ്ങേക്കര കണ്ടറിഞ്ഞ മഹാ ത്യാഗികളാണവര്‍. അവരുടെ സംഭവനയാണ് ഭാരത്തിലോട്ടാകെ നാം കാണുന്ന 108 വിഷ്ണു സ്ഥാനങ്ങളായ, ദിവ്യദേശങ്ങള്. ഇത് ഭാരതത്തിലങ്ങോളമിങ്ങോളം വിതറി കിടക്കുന്നുണ്ട്. എല്ലാ ഹൃദയങ്ങളിലും മനസ്സുകളിലും നിറഞ്ഞു നില്ക്കുന്ന പരമാത്മാവായ ഭഗവാന് നാരായണന് കന്യാകുമാരി മുതല്‍ ഹിമാലയ സാനുക്കള്‍ വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളില്‍ വിവിധങ്ങളായ തിരുരൂപങ്ങളില്‍ കാണപ്പെടുന്നു.

ഈ സ്ഥലങ്ങളില്‍ ഭഗവാന് നാരായണന്റെ ഹംസങ്ങളായ ആള്‍വാര്‍ മാര്‍ മംഗള ശാസനം പാടി ഭഗവാനെ സ്തുതിച്ച 108 ദിവ്യ ധാമങ്ങളാ ണുള്ളത്. ഈ 108 വിഷ്ണു ധാമങ്ങളെയാണ് ദിവ്യ ദേശങ്ങളെന്ന പേരി ല്‍ അറിയപ്പെടുന്നത്. പ്രസ്തുത സ്ഥലങ്ങളിലെല്ലാം ഭഗവാന് ഓരോ തി രു രൂപങ്ങളിലാണ് അവതരിച്ചിരിയ്ക്കുന്നത്. അവ ഇപ്രകാരമാണ്:

ഇരിയ്ക്കുന്ന തിരുരൂപം- 21 ദിവ്യദേശങ്ങളിലും
നില്ക്കുന്ന തീരുരുപം -60 ദിവ്യദേശങ്ങളിലുമാണുള്ളത്.
ഈ 108 ദിവ്യദേശങ്ങളിലും ഭഗവാന്റെ ദര്‍ശനവും വ്യത്യസ്തങ്ങളാണ്:
കിഴക്ക് ദിശയിലേയ്ക്ക് 79 ദിവ്യദേശങ്ങളും
പടിഞ്ഞാറ് ദിശയിലേയ്ക്ക് 19 ദിവ്യദേശങ്ങളും
വടക്ക് ദിശയിലേയ്ക്ക് 3 ദിവ്യദേശങ്ങളും
പടിഞ്ഞാറ് ദിശയിലേയ്ക്ക് 19 ദിവ്യദേശങ്ങളും
വടക്ക് ദിശയിലേയ്ക്ക് 3 ദിവ്യദേശങ്ങളും
തെക്ക് ദിശയിലേയ്ക്ക് 7 ദിവ്യദേശങ്ങളിലുമായി ഭക്ത സം രക്ഷകനായ ഭഗവാന് ഭാരതമൊട്ടാകെ നിറഞ്ഞു നില്ക്കുന്നു.

ഈ 108 ദിവ്യദേശങ്ങളെയും 7 വിഭാഗങ്ങളായി താഴെക്കാണുന്ന രീതിയില്‍ തരം തിരിച്ചിട്ടുണ്ട്.
തൊണ്ടൈനാട് ക്ഷേത്രങ്ങള്‍(22)
ചോഴനാട് ക്ഷേത്രങ്ങള്‍(40)
നടൂ നാട് ക്ഷേത്രങ്ങള്‍(2)
പാണ്ഡ്യനാട്ക്ഷേത്രങ്ങള്‍(18)
മലയാളനാട് ക്ഷേത്രങ്ങള്‍(13)
വടു നാട് ക്ഷേത്രങ്ങള്‍(11)
വിണ്ണുലഗനാട് ക്ഷേത്രങ്ങള്‍(2)
നടൂ നാട് ക്ഷേത്രങ്ങള്‍(2)
പാണ്ഡ്യനാട്ക്ഷേത്രങ്ങള്‍(18)
മലയാളനാട് ക്ഷേത്രങ്ങള്‍(13)
വടു നാട് ക്ഷേത്രങ്ങള്‍(11)
വിണ്ണുലഗനാട് ക്ഷേത്രങ്ങള്‍(2)
ഇവയില്‍ മലയാള നാട്ടിലെ ദിവ്യസ്ഥാനങ്ങളെക്കുറിച്ചാണ് “ദിവ്യദേശങ്ങള്” എന്ന ഈ പംക്തിയി ലൂടെ ചിലകാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുവാനാഗ്രഹിയ്ക്കുന്നത്.
3 comments:
മഹാസമുദ്രങ്ങളാലും പുഴകളാലും തടകങ്ങളാലും ചുറ്റപ്പെട്ട ഭാരത ഭൂമി സംസ്കാരത്തിന്റെ ഈറ്റില്ലം കൂടിയാണ്. നമ്മുടെ സംസ്കാരത്തിന്റെ ഉറവിടം ശ്രദ്ധേയമായ ഭൂതകാലത്തില്‍ നിന്നു ദ്ഭവിച്ചതാണ്. അതില്‍ ഏറ്റവും വലുതാണ് ഭാരതീയന്റെ ആരാധനാ മനോഭാവം. നമ്മുടെ മഹത്തായ ദര്‍ശനങ്ങളെ കണ്ടെത്തുന്നതിലും പരിപാലിയ്ക്കുന്നതിലും
വായിക്കാറുണ്ട്. തുടര്‍ന്നെഴുതൂ. :)
നന്ദി ചേച്ചി!!!
Post a Comment