
ഒരു ആത്മീയവാദി സ്വയമൊരു ആത്മാവാണെന്ന് തെളിയിക്കുന്ന തിനാ യി തന്‍റെ പ്രയത്നങ്ങള്‍ നിര്‍ബാധം തുടര്‍ന്ന് കൊണ്ടേയിരിയ്ക്കുന്നു. അല്ലാതെ സാധാരണമായ ഏതെങ്കിലും അസ്ഥിരമായ ശാരീരിക പദവി കള്‍ നാം സാധാരണ ഉപയോഗിയ്ക്കുന്നതുപോലെയാണതെന്ന് സ്ഥാപി യ്ക്കാന്‍ അല്ലെങ്കില്‍ ചിന്തിയ്ക്കാനവന്‍ ഇഷ്ടപ്പെടുന്നില്ല.
നാം ഒരു സനാതനമായ ചേതനയാണ്, നാം ഒരിയ്ക്കലും ജനിയ്ക്കുന്നുമില്ല മരിയ്ക്കുന്നുമില്ല. ഇതാണ് ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്ന ആദ്യത്തെ സൂചന. അതു തന്നെയാണ് ആത്മീയ ജീവിതത്തിലേയ്ക്കുള്ള ആദ്യത്തെ പടിയും.
സാധാരണയുള്ള തര്‍ക്കങ്ങളില്‍ കടന്നു വരുന്ന ചോദ്യങ്ങളാണ്, ഒരു ജീവനുള്ള ശരീരവും ജീവനില്ലാത്ത ശരീരവും തമ്മിലുള്ള വ്യത്യാസങ്ങളെന്തൊക്കെയാണെന്നത് ? എപ്പോഴാണോ ഒരു വ്യക്തി മരിയ്ക്കുന്നത് അപ്പോള്‍ നാം പറയും ‘ഓ അവന്‍ നമ്മെ വിട്ട് പോയി’ എന്ന്. ഒരു കുട്ടിയ്ക്കുപോലും ഇനി ആ വ്യക്തി ഇവിടെ ഈ ഭൂമുഖത്ത് ഉണ്ടാവില്ല എന്നത് മനസ്സിലാകും.
ഏതെങ്കിലും അചേതനമായ ആറ്റങ്ങള്ക്ക് അല്ലെങ്കില്‍ നിഷ്ക്രിയമായ ഭൌതിക മൂലകങ്ങള്ക്ക് ഒരിയ്ക്കലും സചേതനമായ വസ്തുവെ സൃഷ്ടിയ്ക്കുക സാദ്ധ്യമല്ല. ഇതൊക്കെ സാധാരണ ബുദ്ധിയ്ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്.
ഊര്‍ജ്ജത്തെ നിര്‍മ്മിക്കാനോ നശിപ്പിയ്ക്കാനോ സാദ്ധ്യമല്ല. അങ്ങനെയെങ്കില്‍ ഒരു വ്യക്തി മരണത്തെ പ്രാപിയ്ക്കുന്ന സമയത്ത് അയാളിലുണ്ടായിരിക്കേണ്ട ആന്തരിക ബോധത്തിന് അല്ലെങ്കില്‍ ജീവബലത്തിനെന്തു സംഭവിയ്ക്കുന്നു?
പലപ്പോഴും നാം പറയാറുള്ളതാണ് “എന്‍റെ ശരീരം” എന്നത്, നാം ഒരുതരം സഹജാവ ബോധത്തിലൂടെ ഈ ശരീരത്തിന്‍റെ നാഥന്‍ താന് തന്നെയാണെന്ന മിഥ്യാധാരണയിലേയ്ക്ക് നയിയ്ക്കപ്പെടുകയാണിവിടെ. അത് രണ്ടും രണ്ടാണെന്ന് നാം ഒരിയ്ക്കലും മനസ്സിലാക്കുന്നേയില്ല.
പ്രമാണ സാക്ഷ്യങ്ങളിലൂടെയും ശാരീരിക ജ്ഞാനങ്ങളിലൂടെയും കഴിഞ്ഞ ജന്മങ്ങളില്‍ നിന്നും നാം നേടിയ ഓര്‍മ്മകളിലൂടെയും നമുക്ക് ഇതിനെ സാധൂകരിയ്ക്കുന്ന തെളിവുകളും നമ്മുടെ പക്കലുണ്ടാവാം.
ഭൌതികമായ ഇന്ദ്രിയങ്ങളിലൂടെ നാം മനസ്സിലാക്കിയ ദ്രവ്യം അസ്ഥിരവും അചേതനവു മാണെന്ന് വേദങ്ങള്‍ ഉപസംഹരിയ്ക്കുന്നു. ഭൌതിക ഇന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമായ ചേതനയാണ് സനാതനമായ ആ അവബോധം. അവ രണ്ടും ഈ സത്യത്തെമുഴുവന്‍ ത്യര്യപ്പെടുത്തുകയും ഈ പ്രഞ്ചത്തില്‍ അവ നമുക്ക് അനുഭവേദ്യമാക്കുകയും ചെയ്യുന്നു.
സാധാരണമായുള്ള ചില തിരിച്ചടികള്‍ അല്ലെങ്കില്‍ തര്‍ക്കങ്ങളെക്കുറിച്ചാകാം ഇനിയത്തെ ചിന്ത:
ആത്മാവിനെ കാണാനോ ഏതെങ്കിലും ഉപാധികളിലൂടെ അളക്കുവാനോ സാദ്ധ്യമല്ല. തെളിവുകളില്ലാത്ത ഒന്നിനെ വെറും സങ്കല്പത്തിലൂടെ നാം എന്തിനു വിശ്വസിയ്ക്കണം?
പ്രതി തര്‍ക്കത്തിലൂടെ നാം ചിന്തിയ്ക്കുകയാണെങ്കില്‍: യഥാര്‍ത്ഥത്തില്‍, ആത്മാവിനെ നിങ്ങള്‍ക്കു കാണാം; അതിന് വെറും പരിശീലനത്തിന്‍റെ ആവശ്യം മാത്രമേയുള്ളൂ, ഒരു കലാശാലയില്‍ വര്‍ഷങ്ങളോളം പഠിയ്ക്കുകയും അതിലൂടെ ഒരു ആറ്റം എങ്ങനെ നിലനില്‍ക്കുന്നു എന്ന് കണ്ടെത്തുകയും വേണം, അത്ര മാത്രം. ആത്മാവ് ഒരു ആത്മീയ കണം പോലെയാണ്. അതിന്‍റെ സാമീപ്യം നമുക്ക് അവബോധത്തിലൂടെ മനസ്സിലാക്കാം.
ഇനി മറ്റൊരു തര്‍ക്ക വിഷയമാണ് പരിണാമത്തെക്കുറിച്ചുള്ളത്:പരിണാമ സിദ്ധാന്തം പറയുന്നതനുസരിച്ച് ജീവന്‍ രാസ മിശ്രിതങ്ങളുടെ പരിണിത ഫലങ്ങളാണെന്നാണല്ലോ—ഇതെല്ലാവര്ക്കും അറിയാവുന്ന കാര്യവുമാണ്.
പ്രതി തര്‍ക്കത്തിലൂടെ ചിന്തിയ്ക്കുകയാണെങ്കില്‍ പരിണാമ സിദ്ധാന്തം ഇന്നും ഒരു സിദ്ധാന്തം മാത്രമാണ് ഈ സിദ്ധാന്തത്തിന് ഒരുപാട് പരിമിതികളുണ്ടെന്ന് ശാസ്ത്രകാരന്മാര്‍ക്ക് പോലും അറിയാം. ഭൌതിക ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഈ കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്നുമുണ്ട്. പലതും തെളിയിയ്ക്കുന്നതിന് ഒരുപാട് അകലെയാണ് ഇന്നീ സിദ്ധാന്തം. ജീവന്‍ രാസമിശ്രിതങ്ങളില്‍ നിന്നാണ് ഉടലെടുത്തതെങ്കില്‍ എന്തുകൊണ്ട നമുക്ക് അതെ ജീവന്‍ പരീക്ഷണ ശാലകളില്‍ നിര്‍മ്മിയ്ക്കാന്‍ സാധിയ്ക്കുന്നില്ല?.
മറ്റൊന്ന്, നമ്മുടെ തലച്ചോറ് വളരെ സങ്കീര്‍ണ്ണമാണ്, അത് എങ്ങനെയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് മനസ്സിലാക്കുക അസാദ്ധ്യവും, ഒരു പക്ഷേ നമുക്ക് പറയാം അതൊരു തരത്തിലുള്ള അവബോധത്തിലൂടെയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് കാരണം തലച്ചോറിലെ ചില ഭാഗങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയാണെങ്കില്‍ ഈ അവബോധത്തെ അത് ബലഹീനമാക്കുന്നു.
പ്രതി തര്‍ക്കം പറയുന്നത് അതങ്ങനെയായിരിയ്ക്കണമെന്നില്ല എന്നാണ്, ഒരു കമ്പ്യൂട്ടര്‍ കേടായാല്‍, അതുപയോഗിയ്ക്കുന്നതിനുള്ള ഒരുവന്‍റെ കഴിവ് കമ്പ്യൂട്ടര്‍ കേടാകുന്നതിലൂടെ ഇല്ലാതാകുന്നു, എന്നാല്‍ അതുപയോഗിയ്ക്കുന്ന വ്യക്തിയെ സൃഷ്ടിച്ചിരിയ്ക്കുന്നത് കമ്പ്യൂട്ടറാണെന്ന് പറയുക സാദ്ധ്യമല്ല. അതുപോലെ അവബോധം ഒരുപക്ഷേ തലച്ചോറിലൂടെയാകാം പ്രവര്‍ത്തിയ്ക്കുന്നത് എന്നാല്‍ തലച്ചോറാണ് അവബോധം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, അതിപ്പോഴും ഭൌതികമൂലകങ്ങളുടെ (ആറ്റങ്ങള്‍, ഇലക്ട്രോണുകള്‍, ഗോചരമല്ലാത്ത കണികകള്‍ തുടങ്ങിയവയുടെ) ഒരു കൂട്ടായ്മയാണ്. നിങ്ങള്‍ ഏതൊക്കെ മൂലകങ്ങള്‍ കൂട്ടിയോജിപ്പിയ്ക്കുന്നു എന്നതിനിവിടെ പ്രസക്തിയില്ല താനും
1 comment:
പ്രതി തര്‍ക്കത്തിലൂടെ ചിന്തിയ്ക്കുകയാണെങ്കില്‍ പരിണാമ സിദ്ധാന്തം ഇന്നും ഒരു സിദ്ധാന്തം മാത്രമാണ് ഈ സിദ്ധാന്തത്തിന് ഒരുപാട് പരിമിതികളുണ്ടെന്ന് ശാസ്ത്രകാരന്മാര്‍ക്ക് പോലും അറിയാം. ഭൌതിക ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഈ കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്നുമുണ്ട്. പലതും തെളിയിയ്ക്കുന്നതിന് ഒരുപാട് അകലെയാണ് ഇന്നീ സിദ്ധാന്തം. ജീവന്‍ രാസമിശ്രിതങ്ങളില്‍ നിന്നാണ് ഉടലെടുത്തതെങ്കില്‍ എന്തുകൊണ്ട നമുക്ക് അതെ ജീവന്‍ പരീക്ഷണ ശാലകളില്‍ നിര്‍മ്മിയ്ക്കാന്‍ സാധിയ്ക്കുന്നില്ല?.
Post a Comment