
പാണ്ഡവരില്‍ മൂത്തയാളായ ധര്‍മ്മപുത്രര്‍(യുധിഷ്ഠിരന്) ഈ അമ്പലത്തിന്റ്റെ വികാസത്തിന് വേ ണ്ടി വളരെയധികം ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നതാണിവിടൂത്തെ പ്രത്യേകത. ഈ സ്ഥലത്തെ തിരിച്ചിറ്റാറെന്നും കൂടാതെ പെരുമാള്‍ കോവിലെന്നും വിഷ്ണു ധാമമെന്നു മൊക്കെ ജനങ്ങള്‍ വിളിയ്ക്കാറുണ്ട്.
ഭസ്മാസുരനില്‍ നിന്ന് ശ്രീ രുദ്രനെ രക്ഷിയ്ക്കാന്‍ ഭഗവാന് മോഹിനി അവതാരം പൂണ്ടത് ഇവിടെ വച്ചാണ് .ഭഗവാന്റെ ആ ലീല ഇങ്ങനെ പോകുന്നു ഒരിയ്ക്കല്‍ ഒരിടത്ത് സുഗന് എന്ന പേരുള്ള ഒരു അസുരനുണ്ടായിരുന്നു. അയാളുടെ പുത്രനായിരുന്നു ഭസ്മാസുരന്. പലെ തപ സ്ചൈര്യകളും ചെയ്ത് അയാള്‍ക്ക് വരങ്ങള്‍ ലഭിച്ചിരുന്നു. അതിലൊന്നായിരുന്നു രുദ്രനില്‍ നിന്ന് ലഭിച്ച ചൂണ്ടു വരം. അതിന് പ്രകാരം പദ്മാസുരന് തന്റെ ചൂണ്ടുവിരല്‍ കൊണ്ടു ആരുടെയെങ്കിലും ശിരസ്സില്‍ സ്പര്‍ശിച്ചാല്‍ ആ വ്യക്തി തത്ക്ഷണം തന്നെ ഭസ്മമായി മാറും.
വരം കിട്ടീയ മാത്രയില്‍ അഹങ്കാരത്താല്‍ മതി മറന്ന അസുരന് ശ്രീ രുദ്രനില്‍ തന്നെ പ്രയോഗിച്ച് ഭസ്മീകരിയ്ക്കാന്‍ തീരുമാനിച്ച് രുദ്രന്റെ പിന്നാലെ പാഞ്ഞു. ഇതു കണ്ട രുദ്രന് വളരെ വേഗത്തില്‍ നാരായണന്റെ അടുക്കല്‍ അഭയം പ്രാപിച്ചു. ദേവലോക സുന്ദരികളായ രംഭ, തിലോത്തമ, ഉര്‍വശി മാരോക്കെയും അസുരന്റെ ഈ ഉദ്യമത്തെ ഭയത്തോടെയാണെങ്കിലും തടയാന്‍ ശ്രമിച്ചു എങ്കിലും ഫലവത്തായില്ല, അവരെയൊക്കെ തട്ടിമാറ്റിക്കൊണ്ട് ആ അസുര കോമരം രുദ്രനെ ലക്ഷ്യമാക്കി പാഞ്ഞു നടന്നു. ആ സമയത്തിങ്കല്‍ ശ്രീമാന്‍ നാരായണന് മോഹിനിവേഷം കൈക്കൊള്ളുകയും ഭസ്മാസുരന്റെ മുന്നിലേയ്ക്ക് ഒരു തരുണീമണിയായി അവതരിയ്ക്കുകയും ചെയ്തു. മോഹിനീ രൂപത്തിന്റെ സൌന്ദര്യത്തില്‍ പദ്മാസുരന് മതിമറന്ന് അനങ്ങാതെ നിന്നു, അവളുടെ സൌന്ദര്യം തനിക്കാസ്വദിയ്ക്കണമെന്ന് മനാസ്സാലാഗ്രഹിച്ചു. ആ സമയം മോഹിനി രൂപം പൂണ്ട നാരായണന് ഒരു കൌശലത്തോടെ ഭസ്മാസുരനോട് പറഞ്ഞു ആദ്യം നീ ഈ എണ്ണയില്‍ സ്നാനം ചെയ്യൂ അതിനു ശേഷം നിനക്കെന്നെ പ്രാപിയ്ക്കാവുന്നതാണ്.
ഇത് കേട്ട മാത്രയില്‍ തന്നെ പദ്മാസുരന് വളരെ സന്തോഷമാവുകയും പുഷ്കരണിയിലേയ്ക്ക് എണ്ണ തേയ്ച്ച് കുളിയ്ക്കാനായി കുളക്കടവിലേയ്ക്ക് പുറപ്പെടുകയും ചെയ്തു. എപ്പോഴാണോ തന്റെ കരങ്ങളില്‍ എണ്ണയെടുത്ത് അസുരന് തന്റെ മൂര്‍ദ്ധാവില്‍ തഴുകിയത് തന്റെ ചൂണ്ടുവിരല്‍ അറിയാതെ അസുരന്റെ തലയില്‍ സ്പര്‍ശിച്ചു,ആ മാത്രയില്‍ തന്നെ ഭസ്മാസുരന് ഒരുപിടിചാരമായി നിലത്തു വീണു. അങ്ങനെ ശ്രീമാന്‍ നാരായണന് രുദ്രനെ രക്ഷിച്ചു. കുടാതെ അവിടെ വച്ച് ഭഗവാന്, രുദ്രന് പ്രത്യേക ദര്‍ശനം നല്‍കുകയും ചെയ്തു.
അങ്ങനെ നിന്ന തിരുക്കോലത്തിലുള്ള ഭഗവാന് ഇമയവാരപ്പന്റെ ദര്‍ശനം പടിഞ്ഞാറ് ദിശയിലേയ്ക്കാണ് . ഈ സ്ഥലത്ത് മറ്റൊരു വലിയ ശിവക്ഷേത്രവും കാണുന്നുണ്ട്. പുരാതനമായ വിഷ്ണു ധാമങ്ങള്‍ക്കടുത്തായി എപ്പോഴും ഒരു ശിവധാമം കാണാറുണ്ടെന്നതും ഒരു പ്രത്യേകതയാണ് .
മഹാഭാരതത്തിലെ ഭാരത യുദ്ധസമയത്ത് ദ്രോണസുതനായ അശ്വദ്ധാമാവ് പാണ്ഡവര്‍ക്കെതിരായി ദുര്യോധന പക്ഷം ചേര്‍ന്നു കൌരവരോട് യുദ്ധം ചെയ്യാനായി രണാങ്കണത്തിലെത്തി. അങ്ങനെ യുദ്ധമാരംഭിച്ച് കുറച്ചു സമയത്തിനുശേഷം ധര്‍മ്മ പുത്രര്‍ തന്റെ ഘനഗംഭീരമായ ശബ്ദത്തില്‍ ‘അശ്വദ്ധാമാവ്’എന്ന ആന മരിച്ചു എന്ന് എട്ട് ദിക്കുകളും കേള്‍ക്കുമാറ് ഉച്ചത്തില്‍ അലറി. കൌരവരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ വേണ്ടി അദ്ദേഹം ആന എന്നുള്ളത് ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. തന്റെ പുത്രനാണ് മരിച്ചതെന്ന് കരുതി ദ്രോണര് ആ യുദ്ധഭൂമിയില്‍ വച്ച് തന്നെ ഹൃദയം പൊട്ടി മരിച്ചു വീണു. എന്നാല്‍ തന്റെ ഈ പ്രവൃത്തിയില്‍ മനം നൊന്ത് യുധിഷ്ഠീരന്‍ തിരുചെങ്ങന്നൂരെന്ന ഈ സ്ഥലത്തേയ്ക്ക് വരുകയും തന്റെ പാപ ഭാരം ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹം അമ്പലത്തിന്റ്റെ അഭിവൃദ്ധിയ്ക്കായി പ്രവര്‍ത്തിച്ചു ഇമയവരപ്പനെ ആരാധിച്ച് ഇവിടെ ഈ ക്ഷേത്രത്തില്‍ കഴിഞ്ഞുകൂടി.
ഇവിടുത്തെ മൂല വിഗ്രഹം ഇമയവരപ്പനാണ്. ലക്ഷ്മീ ദേവിയെ ഇവിടെ സെങ്കമാല വല്ലി എന്നണറിയപ്പെടുന്നത്. നമ്മാള്വാര് ഇവിടെയും 11 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംഗ പുഷ്കരണി, തിരുച്ചിറ്റാര്‍ എന്നിവയാണിവിടുത്തെ പ്രധാന തീര്‍ത്ഥങ്ങള്‍. ജഗജ്യോതിയാണ് ഇവിടുത്തെ വിമാനം.
2 comments:
ചെങ്ങന്നൂരില്‍ തിരുആറന്മുളയ്ക്ക് ആറ്മൈല്‍ കിഴക്കായും തൃപ്പുലിയൂരിന് നാ ല്‍ മൈല്‍ പടിഞ്ഞാറായും തിരുവന് വണ്ടൂരിന് അഞ്ച് മൈല്‍ വടക്ക് പടിഞ്ഞാറായും തിരുവല്യാഴിന് പത്ത് മൈല്‍ വടക്കയും ഈ പുണ്യധാമം സ്ഥിതിചെയ്യുന്നു.
ഇപ്പോള്‍, പോയില്ലെങ്കിലും അറിഞ്ഞിരിക്കാമല്ലോ. :)
Post a Comment