
ഭഗവാന് കുടികൊള്ളുന്ന ദിശയും സ്ഥാനവുമാണിവുടുത്തെ മറ്റൊരു പ്രത്യേകത. ചന്ദ്രദേവന് തിരുമുഖ ദര്‍ശനം കിട്ടുന്ന രീതിയിലാണ് ഭഗവാന് ഇവിടെ കുടികൊള്ളുന്നത്. ആദി ധാമ സ്ഥലമെന്നും ദക്ഷിണ വൈകുണ്ഡമെന്നും ചേരനാട്ടീലെ ശ്രീരംഗമെന്നും പരശുരാമസ്ഥലമെന്നും ഈ സ്ഥലത്തെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുണ്ട്.
ഇവിടുത്തെ സ്ഥലപ്പെരുമാളായ ആദികേശവ സ്വാമി ശയന തിരുക്കോലത്തിലാണിവിടെയും കാണപ്പെടുന്നത്. തിരുവനന്തപുരത്തെ അനന്ത പദ്മനാഭ സ്വാമി കാണപ്പെടുന്നതുപോലെ മൂന്നു വാതിലുകളില്‍ക്കൂടിയാണ് നമുക്ക് ഭഗവന്റെ ദര്‍ശനം സാദ്ധ്യമാകുക. ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങളെയാണത് സൂചിപ്പിയ്ക്കുന്നതെന്നാണ് പഴമക്കാരുടെ സാക്ഷ്യം. തിവനന്തപുരത്ത് ഭഗവാന്റെ ഭുജംഗ ശയനം കിഴക്ക് ദിശയിലേയ്ക്കാണെങ്കില്‍ ഇവിടെ തിരുവട്ടാറീല് ഭഗവാന് ഭുജംഗ ശയനം ചെയ്യുന്നത് പടിഞ്ഞാറ്ദിശയിലാണ് . ഇതാണ് ഈ രണ്ട് ക്ഷേത്രങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും.
തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ചന്ദ്രദേവന് പ്രത്യക്ഷനായതുപോലെ ഇവിടെയും ഭഗവാന് ചന്ദ്രദേവന് പ്രത്യക്ഷനായിട്ടുണ്ട്. ചന്ദ്രാസ്തമയ ദിശയായ കിഴക്ക് ദിശയിലാണ് പദ്മനാഭസ്വാമി ശയിക്കുന്നാതെങ്കില്‍ ആദികേശവസ്വമി ചന്ദ്രോദയ ദിശയായ പടിഞ്ഞാറാണ് തിരു മുഖ ദര്‍ശനം നല്‍കുന്നത്. തിരു

സൂര്യാസ്തമയ സമയത്ത് നേര്‍ത്ത സൂര്യ രശ്മികള്‍ മൂലവിഗ്രഹത്തിന്റെ തിരുമുഖത്ത് പതിയ്ക്കുന്നു, സൂര്യദേവന് അന്നത്തേയ്ക്ക് യാത്ര പറഞ്ഞ് ഭഗവാനെ നാളെക്കാണാമെന്ന ശുഭ പ്രതീക്ഷയില്‍ പിരിഞ്ഞു പോകുന്നു. സുര്യാസ്തമയത്തിനു ശേഷമാണല്ലോ ചന്ദ്രോദയ മുണ്ടാകുക അങ്ങനെ ചന്ദ്രദേവന് സുര്യദേവന് അസ്തമിച്ച അതേദിശയില്‍ ഉദിച്ചുയര്‍ന്ന് ഭഗവാന്റെ മൂല വിഗ്രഹ ദര്‍ശനം നടത്തുന്നു. ഇതു തന്നെയാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയും.
ഭഗവാന്റെ ഇവിടുത്തെ ലീലകളെക്കുറിച്ച് പറയുകണാണെങ്കില്‍ ഒരിയ്ക്കല്‍ ഒരിടത്ത് കേശി എന്നപേരില്‍ ഒരസുരനുണ്ടായിരുന്നു,മനുഷ്യ കുലത്തിന് അത്യധികം ആപത്തുക്കള്‍ വരുത്തിവച്ചു ആ അസുരന് . ഈ സ്ഥലപ്പെരുമാള്‍ കേശിയോട് യുദ്ധം ചെയ്യുകയും അവസാനം അസുരനെ യുദ്ധത്തില്‍ തോല്പിച്ച് അയാളുടെ ശരീരത്തില്‍ കിടന്നുറക്കമായി. ഈ സമയത്ത് കേശിയുടെ പത്നി ആസൂരി, ഗംഗാദേവിയെ പ്രാര്‍ത്ഥിച്ച് ഭഗവാനില്‍ നിന്ന് തന്റെ ഭര്‍ത്താവിനെ രക്ഷിയ്ക്കണമെന്ന് കേണപേക്ഷിച്ചു. ഈ രോദനം കേട്ടമാത്രയില്‍ തന്നെ ഗംഗയും താമ്രപര്‍ണി നദിയും ഒരുമിച്ചൊഴുകി വളരെ വേഗത്തില്‍ കേശിയുടെ പുറത്തുറങ്ങുന്ന ഭഗവാനെ കണ്ടെത്തി. രണ്ടു നദികളേയും ഒരുമിച്ച് കണ്ട മാത്രയില്‍ തന്നെ ഭഗവാന് ഭുമി ദേവിയോട് ആ പ്രദേശത്തെ ഒന്നുയര്‍ത്താന്‍ ആവശ്യപ്പെട്ടു. ഭൂമിദേവി ആ പ്രദേശത്തെ ഉയര്‍ത്തിയത് കാരണം അവിടെ പ്രളയം സൃഷ്ടിയ്ക്കാന്‍ രണ്ട് നദികള്‍ക്കുമായില്ല. പകരം ഭഗവാന്റെ ചുറ്റിനും ഒഴുകി അവിടുത്തെ ആരാധിച്ചു. അതേ സമയം എപ്പോഴാണോ രണ്ടു നദികളും കേശിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത് അപ്പോള്‍ തന്നെ കേശിയ്ക്ക് നിര്മ്മലത്വം കൈവരുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് ഭഗവാനെ ഇവിടെ ആദി കേശവ പെരുമാളെന്നറിയപ്പേടുന്നത്. ഇപ്പോഴും ക്ഷേത്രം ഭൂനിരപ്പില്‍ നിന്നുയരത്തില്‍ സ്ഥിതിചെയ്യുന്നത് കാണാവുന്നതാണ്. ഒരസുര നായിരുന്നിട്ട് കൂടി കേശിയ്ക്ക് ഭഗവാന്റെ തിരുമേനിയെ കെട്ടിപ്പിടിയ്ക്കുന്നതിനുള്ള ഭാഗ്യം യുദ്ധത്തിനിടയില്‍ ലഭിയ്ക്കുകയും ഉടനെ തന്നെ അയാള്‍ക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു. തീര്‍ത്ഥാവാരിയും പുഷ്പാഞ്ഞലി എന്നിവയാണ് ഇവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങള്‍. പുഷ്പാഞ്ഞലി ഉത്സവത്തിന് ഭഗവാന് അനേകം തരത്തിലുള്ള പുഷ്പങ്ങളര്‍പ്പിയ്ക്കുന്നു.
മംഗള ശാസനം
നമ്മാള്‍വാരിവിടെ ആദികേശവ പെരുമാളിനെ പുകഴ്ത്തി 11പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു.
കടല്‍വായ് തീര്‍ത്ഥം, വാറ്റാര്‍, രാമ തീര്‍ത്ഥം എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികള്‍.
അഷ്ടാഗവിമാനവും അഷ്ടാക്ഷര വിമാനവും ഇവിടെ കാണപ്പെടുന്നുണ്ട്.
6 comments:
തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ തൊടുവെട്ടിയില്‍ നിന്നു ആറ് മൈല്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രശാന്ത സുന്ദര പ്രദേശമാണ് തിരുവട്ടാര്‍. അവിടെയാണ് ആദികേശവപ്പെരുമാളിന്റെ വാസസ്ഥാനം.
തിരുവനന്തപുരം - നാഗര്‍കോവില്‍ റൂട്ടിലെ ഈ പുണ്യപുരാതന സ്ഥലത്തേയും ക്ഷേത്രത്തേയും കൂടുതലറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. (ഒരു പക്ഷെ, ഈ വഴി ജീവിതത്തിലെ ഒരു വഴിത്തിരിവായതിനാലാവാം)
ഏറനാടന്‍ ജി: ഈ താളിലേയ്ക്ക് വന്നതിന് നന്ദിയുണ്ട്.
നല്ല വിവരണം ഗുരുനാഥാ...
ഐതിഹ്യമാലയെ അനുസ്മരിപ്പിക്കുന്ന വിവരണം. ഈ ക്ഷേത്രത്തിന്റെ ഉല്പ്പത്തിയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ?
അപ്പു ജി: നന്ദിയ്ണ്ട്......ലഭ്യത അനുസരിച്ച് ഉല്പത്തിയും ഉള്‍പ്പെടുത്താം
u could include more pictures
Post a Comment