
ആത്മാവിന് ഒരു ശരിയും വ്യക്തവുമായ നിര്‍വചനം നല്കുവാന്‍ പ്രയാസ മാണെങ്കിലും അതിന്‍റെ ഗുണങ്ങളെക്കുറിച്ചറിഞ്ഞാല്‍ കൂടുതല്‍ നമുക്ക് അതിനെക്കുറിച്ച് വ്യക്തമാവുന്നതാണ്.
ആത്മാവിന്‍റെ ഗുണങ്ങള്‍:
1.സനാതനമായി അതൊരു സ്വതന്ത്ര വ്യക്തിത്വമാണ് അല്ലെങ്കില്‍ ഒരു വ്യക്തിഗതമായ തിരിച്ചറിയലാണ് .
2.ആനന്ദം അന്വേഷിക്കലാണതിന്‍റെ സ്വഭാവം
3.സത്-ചിത്-ആനന്ദ(സനാതനമാണ് , ജ്ഞാനാര്‍ജ്ജനം ചെയ്യുന്നു, നിര്‍വൃതി തേടുന്നു)
4.ആദ്ധ്യാദ്മികമാണ് /ഭൌതികതയുമായി ഇഴുകിച്ചേരില്ല
5.പതിനായിരം സൂര്യന്മാരെക്കാളും ശക്തം
6.പരമാത്മാവുമായിച്ചേര്‍ന്ന് ഹൃത്തില്‍ വാഴുന്നു.
7.എല്ലായ്പ്പോഴും ആശ്രിതനാണ് ; ഈശ്വരനുമായോ അവിടുത്തെ ഊര്‍ജ്ജങ്ങളുമായി മാത്രം അഭയം തേടുന്നു.
8.ഈശ്വരനുമായി സനാതനമായ ഭാഗഥേയത്വം വഹിയ്ക്കുന്നു അതുകൊണ്ട് തന്നെ ഈശ്വരന്‍റെ അതെ ഗുണഗണങ്ങളാണ് ആത്മാവിനും
9.ഭഗവാന്‍റെ സേവകനോ സ്നേഹിതനോ ആണ്.
10.ഈശ്വരനാല്‍ നിയന്ത്രണ വിധേയനാണ് .
11.ഈശ്വരസേവയാണ് പൊതുസ്വഭാവം
12.സൂര്യന്‍ സൌരയൂഥത്തെ ദ്യുതിപ്പിയ്ക്കുന്നതുപോലെ ശരീരത്തെ ആകമാനം അവബോധം കൊണ്ട് ആത്മാവ് ദ്യുതിപ്പിയ്ക്കുന്നു.
13.ജനിമൃതികളില്ല.
14.കേശാഗ്രത്തെ പതിനായിരത്തിലൊരംശമായി വിഭജിച്ചാല്‍ കിട്ടുന്നതാണ് അതിന്‍റെ വലുപ്പം
15.പൊട്ടിയ്ക്കാന്‍ കഴിയുന്നില്ല, അലിയിയ്ക്കാനവില്ല, സനാതനമാണ് , നാശമില്ലാത്തതാണ് മാറ്റാന്‍
സാധിയ്ക്കാത്തതാണ് ,ഗോചരമല്ല ,ബുദ്ധിയ്ക്ക് അപ്രാപ്യമായതാണ്,പരിവര്‍ത്തന വിധേയമല്ലാത്തതാണ്
16.ആയുധങ്ങളാല് മുറിയ്ക്കാനോ, അഗ്നിയാല്‍ ജ്ജ്വലിപ്പിയ്ക്കാനോ, ജലത്താല്‍ നനയ്ക്കാനോ, കാറ്റാല്‍ ഉണക്കാനോ സാദ്ധ്യമല്ല.
എവിടെയോ ഇങ്ങനെയും കേട്ടിരിയ്ക്കുന്നു:
ആത്മാവിനീ ഭൂമി ബന്ധമില്ല
സ്വന്ത ദേഹവുമായൊരു ബന്ധമില്ല
ആത്മാക്കള്‍ തമ്മിലെ ബന്ധമുള്ളൂ
പരമാത്മാവുമായുള്ളൊരാത്മ ബന്ധം
( ഉറവിടം വ്യക്തമല്ല)
1 comment:
ആത്മാവ് എന്നത് ശരീരത്തിനുള്ളിലിരിയ്ക്കുന്ന ജീവ ബലമാകുന്നു.അവബോധത്തിന്‍റെ ഉറവിടമാണത് കൂടാതെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന നിങ്ങളാകുന്ന ഉള്ളാണത്. പടനിലം(ശരീരം) അറിയുന്ന പോരാളിയാണത്.
Post a Comment