
പഞ്ച പാണ്ഡവരിലൊരാളായ ഭീമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.ഭഗവാനിവിടെ മായപിറാന്‍ എന്നാണറിയപ്പെടുന്നത്. സപ്തര്‍ഷികളായ അത്രിമുനി, വസിഷ്ടര്‍, കശ്യപമുനി, ഗൌദമമുനി, ഭരദ്വാജമുനി വിശ്വമിത്രമുനി, ജമദഗ്നിമുനി എന്നിവര്‍ പോര്‍ക്കൊടി നാച്ചിയാരോടും ഇന്ദ്രനോടുമൊപ്പം ഭഗവാനെ പൂജിയ്ക്കുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു.
ഒരിയ്ക്കല്‍ ശിബി ചക്രവര്‍ത്തിയുടെ മകനായ വിരുക്ഷദര്‍ബി ഭരിച്ചിരുന്ന രാജ്യത്ത് വെള്ളപ്പൊക്കമുണ്ടാവുകയും അതിലൂടെ രാജ്യം കൃഷിയും സമ്പത്തും സൌന്ദര്യവും നശിച്ച് ദാരിദ്രത്തീലേയ്ക്ക് കൂപ്പ് കുത്താന്‍ തുടങ്ങി. ആ പ്രതിസന്ധിഘട്ടത്തില്‍ രാജാവ് താനെന്തെങ്കിലും ദാനധര്‍മ്മങ്ങള്‍ നടത്തിയാല്‍ അതൊരുപക്ഷെ എന്റെ രാജ്യത്തിലെ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ തിരിച്ചു കൊണ്ടു വന്നേയ്ക്കും എന്ന് ചിന്തിച്ചു. അതിനുവേണ്ടി അദ്ദേഹം സപ്തര്‍ഷികള്‍ക്കായി ദാനധര്‍മ്മം നടത്താന്‍ തീരുമാനിച്ചു.എന്നാല്‍ സപ്തര്‍ഷികള്‍ ആ ദാനം നിരസിയ്ക്കുകയാണുണ്ടായത്. അതിനുകാരണം ഏതെങ്കിലും ഒരു രാജ്യത്ത് പട്ടിണിയോ കടുത്ത ദാരിദ്ര്യമൊ അസുഖങ്ങള്‍ ബാധിയ്ക്കുകയോ ചെയ്താല്‍ അതൊക്കെ അപ്പോള്‍ അവിടം ഭരിയ്ക്കുന്ന രാജാവിന്റെ എന്തോ പാപകര്‍മ്മം കൊണ്ടാണെന്ന് അവര്‍ക്കറിയാമായിരിന്നു. അത് കൊണ്ട് അവര്‍ വിരുക്ഷദര്‍ബിയുടെ ദാനം നിരസിയ്ക്കുകയും അദ്ദേഹത്തിനെന്തോ കുറവുകളുണ്ടെന്ന് കരുതുകയും ചെയ്തു.
എന്നാല്‍ എങ്ങനെയെങ്കിലും സപ്തര്‍ഷികള്‍ക്ക് ദാനം നല്കണമെന്നദ്ദേഹം തീരുമാനിയ്ക്കുകയും അതിനായി കൊട്ടാരം ഭൃത്യരോട് സ്വര്‍ണ്ണ നാണയങ്ങള്‍ തങ്ങളര്പ്പിയ്ക്കുന്ന ഫലമൂലാദികളില്‍ ഒളിപ്പിച്ച് സപ്തര്‍ഷികള്‍ക്കായി നല്കുവാന് അവരെ ചട്ടംകെട്ടുകയും ചെയ്തു. അതിലൂടെ തന്റെ ദാനം നിറവേറ്റാമെന്ന് വിരുക്ഷദര്‍ബി വിചാരിച്ചു. പക്ഷെ തങ്ങളുടെ ജ്ഞാനദൃഷ്ടിയാല്‍ അക്കാര്യം മനസ്സിലാക്കിയ സപ്തര്‍ഷികള്‍ ഫലമൂലാദികളും നിരസിച്ചു.
ഫലമൂലാദികളും നിരസിച്ച സപ്ത ഋഷികളോട് കോപാക്രാന്തനായിത്തീര്‍ന്ന വിരുക്ഷദര്‍ബി തന്റെ കോപം അടക്കാന്‍ കഴിയാതെ സപ്തര്‍ഷികളെയും വധിയ്ക്കുന്നതിലേയ്ക്കായി തീരുമാനിച്ചു. തന്റെ ക്രൂരമായ മനസ്സിലൂടെ ചിന്തിച്ച് ഒരു യാഗം തുടങ്ങാന്‍ രാജാവ് തീരുമാനിച്ചു. അങ്ങനെ വിരുക്ഷദര്‍ബി യാഗത്തിലൂടെ കൃത്യ എന്ന ഒരു അസുരസ്ത്രീയെ (രാക്ഷസിയെ) സൃഷ്ടിയ്ക്കുകയും സപ്തര്ഷികളെ വധിയ്ക്കാനായി അവളോട് ആജ്ഞാപിയ്ക്കുകയും ചെയ്തു.
എന്നാലിതറിഞ്ഞ ഭഗവാന് കൃത്യയെ നശിപ്പിയ്ക്കുന്നതിനായി ഇന്ദ്രനെ അവിടേയ്ക്കയച്ച് സപ്തര്ഷികളെ രക്ഷിയ്ക്കുകയാണുണ്ടായത്. അങ്ങനെ സപ്തര്ഷികളെ രക്ഷിച്ച ഭഗവാന് അവര്‍ക്ക് മുക്തി നല്‍കുകയും ചെയ്തു.
എന്നാലിതറിഞ്ഞ ഭഗവാന് കൃത്യയെ നശിപ്പിയ്ക്കുന്നതിനായി ഇന്ദ്രനെ അവിടേയ്ക്കയച്ച് സപ്തര്ഷികളെ രക്ഷിയ്ക്കുകയാണുണ്ടായത്. അങ്ങനെ സപ്തര്ഷികളെ രക്ഷിച്ച ഭഗവാന് അവര്‍ക്ക് മുക്തി നല്‍കുകയും ചെയ്തു.
ഈ ധാമം നിര്‍മ്മിച്ചതും പ്രതിഷ്ഠിച്ചതുമെല്ലാം ഭീമന് തന്നെയാണ് . പുറമെ നിന്നു നോക്കുമ്പോള്‍ നമുക്ക് ഈ ക്ഷേത്രം ഭൂ നിരപ്പില്‍ നിന്നു അല്പം ഉയരെയാണെന്ന് തോന്നും. ചതുരാകൃതിയിലുള്ള ക്ഷേത്രത്തിലേയ്ക്ക് കുറച്ച് പടവികള്‍ കയറി ക്ഷേത്രത്തിലേയ്ക്ക് നേരിട്ട് പ്രവേശിയ്ക്കാവുന്ന തരത്തിലാണിത് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ദ്വജസ്തംഭം (കൊടിമരം) കിഴക്ക് ദിശയിലേയ്ക്കാണ് സ്ഥിതിചെയ്യുന്നത് കൂടാതെ അതെപ്പോഴും തിളങ്ങി കാണപ്പെടൂന്നു.
പ്രകാരത്തിലൂടെ നാം മുന്നോട്ട് പോകുമ്പോള്‍ മൂലവിഗ്രഹത്തിനിരുവശവുമായി ഗര്‍ഭ്ഗൃഹത്തിന് പുറത്തായി ദ്വാരപാലകരും കാണപ്പെടൂന്നു. മുലപ്രതിഷ്ഠയായ മായപിരാനിവിടെ നിന്ന തിരുക്കോലത്തിലാണ് കാണപ്പെടുന്നത്. അതിനു മുന്നിലായി മൂന്നോ നാലോ അടി പൊക്കത്തില്‍ ഒരു മനോഹരമായ മണ്ഡപവും കാണപ്പെടൂന്നു. അതില്‍ ധാരാളം ചിത്രത്തുണുകളും മറ്റുമായി വളരെ മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു.
മാസം തോറുമുള്ള തിരുവോണ നക്ഷത്രനാള്‍ ഇവിടെ വലിയ വിശേഷമാണ് കൂടാതെ ആവണി മാസത്തിലെ ജന്മാഷ്ടമിയും ഇവിടെ കേമമായി ആഘോഷിച്ചു വരുന്നു. അതു കൂടാതെ എല്ലാവര്‍ഷവും ജാനുവരി മാസം 15ന് അമ്പലത്തില്‍ ഗജവീരന്റെ പുറത്തേറി ഭഗവാന് പ്രകാരത്തിലൂടെ എഴുന്നള്ളത്ത് നടത്താറുണ്ട്.ഭഗവാനിവിടെ കിഴക്ക് ദിശയിലാണ് ദര്‍ശനമരുളുന്നത്.ലക്ഷ്മീ ദേവിയിവിടെ പോര്‍ക്കൊടി നാച്ചിയാരെന്നറിയപ്പെടുന്നു.. നമ്മാള്‍വരിവിടെ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. തിരുമങൈയാള്‍വാരും ഇവിടെ ഭഗവാന്റെ ദര്‍ശനമെടുത്തിട്ടുണ്ട്. പൂന്‍സുന തീര്‍ത്ഥം, പ്രഗ്ന സരസ്സ് എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികള്‍. പുരുഷോത്തമ വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.
3 comments:
ഒരിയ്ക്കല്‍ ശിബി ചക്രവര്‍ത്തിയുടെ മകനായ വിരുക്ഷദര്‍ബി ഭരിച്ചിരുന്ന രാജ്യത്ത് വെള്ളപ്പൊക്കമുണ്ടാവുകയും അതിലൂടെ രാജ്യം കൃഷിയും സമ്പത്തും സൌന്ദര്യവും നശിച്ച് ദാരിദ്രത്തീലേയ്ക്ക് കൂപ്പ് കുത്താന്‍ തുടങ്ങി.
ഐതിഹ്യങ്ങള്‍ പറഞ്ഞുതന്നതിന് നന്ദി ഗുരുനാഥാ
വായിച്ചതിന് നന്ദി...അപ്പു ജീ
Post a Comment