Thursday, May 24, 2007

ചര്‍വ്വിത ചര്‍വ്വണം:7.സനാതന ധര്‍മ്മം

ആത്മാവിന്‍റെ ഘടനാപരമായ അവസ്ഥയെന്നത് സനാതനം അഥവാ ശാശ്വതം ആകുന്നു. ആത്മസാ ക്ഷാത്കാരം കൊണ്ട് അര്‍ത്ഥമാക്കുന്നത് തന്‍റെ തന്നെ യഥാര്‍ത്ഥ അവസ്ഥയെന്താണെന്ന്(ശാശ്വതമാ യ വ്യക്തിത്വം) സ്വയം മനസ്സിലാക്കലാണ്. നാം സാധാരണ നമ്മുടെ വ്യക്തിഗത നിര്‍ണ്ണയങ്ങള്‍ അള ക്കുന്നത് മറ്റുള്ള മാതാപിതാ ക്കളുമായുള്ള ബന്ധങ്ങളില്‍ നിന്ന്, സഹോദരങ്ങളില്‍ നിന്ന്, മാതുല ന്മാരില്‍ നിന്ന്, തന്‍റെ തന്നെ ജോലിയില് നിന്ന് സമുദായത്തില്‍ നിന്ന്, സമൂഹത്തില്‍ നിന്ന് അല്ലെ ങ്കില്‍ രാഷ്ട്രത്തില്‍ നിന്ന് എന്നിങ്ങനെയാണ്. നമ്മുടെ യഥാര്‍ത്ഥമായ ഏറ്റവും ഉപരിയായുള്ള ശാശ്വ തമായ നിലനില്പാണ് അന്വേഷിയ്ക്കുന്നതെങ്കില്‍ നാം പരമസത്യമായ ഈശ്വരനു മായുള്ള നമ്മുടെ ഘടനാപരമായ അവസ്ഥ പരിശോധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

അതാണ് നമ്മുടെ ധര്‍മ്മം അല്ലെങ്കില്‍ സനാതന ധര്‍മ്മം. വാമൊഴിയിലൂടെ പറയുകയാണെങ്കില്‍ ധ ര്‍മ്മം എന്നത് നമ്മുടെ പ്രവര്‍ത്തിയാണ്, മതമാണ്, അല്ലെങ്കില്‍ നാം സഞ്ചരിയ്ക്കുന്ന പാതയാണ്. ധര്‍മ്മത്തിന്‍റെ രൂഢമൂല മായ അര്‍ത്ഥം കാതല്‍ എന്നാണ് അല്ലെങ്കില്‍ ഒന്നിന്റ്റെ നിലനില്പിന് കാ രണമായ അടിസ്ഥാന വസ്തു എന്ന താണ്; ഉദാഹരണമായി ഉപ്പുരസം ഉപ്പിന്‍റെ കാതലാണ് എന്ന് പറയാവുന്നതു പോലെ – നിങ്ങള്‍ക്കൊരിയ്ക്ക ലും ഉപ്പ് രസത്തെ ഉപ്പില്‍ നിന്നും വേര്‍പെടു ത്താനാവില്ല. ചൂടും പ്രകാശവും അഗ്നിയുടെ രണ്ടുതര ത്തിലുള്ള ആധാര വസ്തുവാണ് അല്ലെ ങ്കില്‍ കാതലാണ് എന്നതു പോലെയാണത്; അതാണതിന്‍റെ ധര്‍മ്മം. അതുപോലെ ത ന്നെ ഒരു ജീവ സത്തയുടെ പൊതു പ്രകൃതി എന്നത് മറ്റുള്ളവരുമായുള്ള ബന്ധം സ്ഥാപിയ്ക്കലാണ്, അല്ലെങ്കില്‍ സേവനങ്ങളാണ്

മതം യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് പുന:സ്ഥാപിയ്ക്കപ്പെടുന്ന ബന്ധത്തെയാണ് . ഈശ്വരനു മായും ബന്ധ പുന:സ്ഥാപനം അതാണ് ഈ ലോകത്തിലുള്ള എല്ലാ മതങ്ങളുടെയും മൌലികമായ ധര്‍മ്മം. യോഗയ്ക്കും മറ്റൊരര്‍ത്ഥമില്ല: ഈശ്വരനുമായുള്ള പുനരേകീകരണം. അത്തരത്തിലുള്ളൊരു ബന്ധം പുനസ്ഥാപിയ്ക്കുന്നതിന് സേവനങ്ങളിലൂടെയാണ് സാദ്ധ്യമാകുന്നത്.

ചുരുക്കത്തില്‍ നമ്മുടെ ഘടനാപരമായ വ്യക്തിത്വം എന്നത് വിവക്ഷിച്ചിരിയ്ക്കുന്നത് ഈശ്വരനു മായുള്ള ബന്ധത്തിലൂടെയാണ് . നമുക്കാവശ്യം വേണ്ട ഘടകങ്ങളിലൊന്നാണ് സേവനം. അതുകൊ ണ്ട് തന്നെ നാം എല്ലാവരും വലിപ്പച്ചെറുപ്പമില്ലാതെ ഈശ്വരന്‍റെ സേവകരാണ്, അതാണ് നമ്മുടെ സനാതന ധര്‍മ്മം, നമ്മുടെ ശാശ്വതമായ പ്രവൃത്തിയും, മതവും അതു തന്നെയാണ് .

3 comments:

എന്‍റെ ഗുരുനാഥന്‍ said...

അതാണ് നമ്മുടെ ധര്‍മ്മം അല്ലെങ്കില്‍ സനാതന ധര്‍മ്മം. വാമൊഴിയിലൂടെ പറയുകയാണെങ്കില്‍ ധര്‍മ്മം എന്നത് നമ്മുടെ പ്രവര്‍ത്തിയാണ്, മതമാണ്, അല്ലെങ്കില്‍ നാം സഞ്ചരിയ്ക്കുന്ന പാതയാണ്. ധര്‍മ്മത്തിന്‍റെ രൂഢമൂല മായ അര്‍ത്ഥം കാതല്‍ എന്നാണ് അല്ലെങ്കില്‍ ഒന്നിന്റ്റെ നിലനില്പിന് കാരണമായ അടിസ്ഥാന വസ്തു എന്ന താണ്; ഉദാഹരണമായി ഉപ്പുരസം ഉപ്പിന്‍റെ കാതലാണ് എന്ന് പറയാവുന്നതു പോലെ – നിങ്ങള്‍ക്കൊരിയ്ക്ക ലും ഉപ്പ് രസത്തെ ഉപ്പില്‍ നിന്നും വേര്‍പെടുത്താനാവില്ല.

Anonymous said...

Very good attempt Sir..wishing you all the best. Keep it up.

http://www.orkut.co.in/Main#Profile?uid=8832180467277700891
mailtocm@gmail.com

Unknown said...

Dear - so nice to read this. Why have you stopped posting? Please continue