Saturday, February 24, 2007

ആണ്‍ പിറവി


ആണൊരുത്തനായ് പിറന്നൊരീ മണ്ണില്‍
വീണ്ടും മണ്ണിനു വളമായീടുവാന്‍
ഇന്നലെ കണ്ട കിനാവുകളിലൊന്നില്‍
മനുഷ്യകോലങ്ങളിലൊന്നായ് കണ്ടു നിന്നെ!
പൈങ്കുനിയ്ക്ക് പിറക്കുന്ന അര്‍ജ്ജുനനായ്
ഒത്തൊരാണ്തരിയായീടുന്നു കാലത്തിന്‍ മടിയില്‍
വിവാഹമെന്നാല്‍ സ്വപ്നമാണെന്നും
ആ സ്വപ്നങ്ങള്‍ തന്‍ ചിറകൊടിയാറുണ്ടിപ്പൊഴും
സന്തോഷത്തിന്‍റെ തിരയിളക്കത്തില്‍ കണ്ടു ഞാന്‍
മിന്നിമായുന്നൊരു കാഷ്ഠത്തെ പോലവെ
സന്തോഷമാണെന്‍റെ ലക്ഷ്യം
ആത്മീയമാം വെള്ളരിപ്രാവുകള്‍ ഇന്നലെയിലൂടെ
പറക്കുമ്പോള്‍ കണ്ടു ഞാന്‍
ആ സന്തൊഷാതിരേകത്തിന്‍റെ തിളക്കം
ആറാമതൊരിന്ദ്രിയം കൂടെ ഞാന്‍ തേടി
വായുവേഗത്തില്‍ പാഞ്ഞോടി പിടിയ്ക്കുവാന്‍
കിട്ടുന്നീലയാ വെള്ളരിപ്രാവിനെ
വേടന്‍റെ കൂട്ടിലെ പ്രാപ്പിടിയനെ!!
സ്വപ്നവും സ്വര്‍ഗ്ഗവും ഒന്നായീടുന്നൊരു
വായില്ലാക്കുന്നിലാണിന്നെന്‍റെ ജീവിതം
ബന്ധങ്ങള്‍ പോലും വളച്ചൊടിയ്ക്കുന്നൊരീ
നരക ലോകങ്ങള്‍ക്കിടയിലാണതിപ്പോഴും
കുന്തിയെ കണ്ടു കപിലനെ കണ്ടു പ്രഹ്ലാദ
വചനങ്ങളൊക്കെ കേട്ടു മൂകമായ്
ഇത്തിര വെട്ടം തിരിയായ് തെളിയുന്നു
സുപ്രഭാതത്തില്‍ പിടഞ്ഞെണീയ്ക്കുവാനായി
വീണ്ടുമൊരുപുരുഷായുസ്സിന്‍ ആക്കം കൂട്ടുവാന്‍

1 comment:

എന്‍റെ ഗുരുനാഥന്‍ said...

സ്വപ്നവും സ്വര്‍ഗ്ഗവും ഒന്നായീടുന്നൊരു
വായില്ലാക്കുന്നിലാണിന്നെന്‍റെ ജീവിതം
ബന്ധങ്ങള്‍ പോലും വളച്ചൊടിയ്ക്കുന്നൊരീ
നരക ലോകങ്ങള്‍ക്കിടയിലാണതിപ്പോഴും
കുന്തിയെ കണ്ടു കപിലനെ കണ്ടു പ്രഹ്ലാദ
വചനങ്ങളൊക്കെ കേട്ടു മൂകമായ്