
അമ്മതന്‍ നെഞ്ചിലെ താരിളം തെന്നലായ്
ചന്ദ്രിക ചാര്‍ത്തിന്റെ കുളിര്‍മകള്‍ ചൂടുന്ന
സായന്തനത്തിനിന്നെന്തുപറ്റി?
ആരോടു മോതാതെ മാനസ പൊയ്കയില്‍
സ്വപ്നം നിറയ്ക്കുന്ന മാലാഖ പ്പെണ്ണിന്റെ
ദുഃഖങ്ങളൊക്കെ കേട്ടുവോ നീ?
ചാഞ്ചാടിയാടുന്ന താത്തിരിക്കുട്ടിയെ
തിത്തന്നം ചാടീച്ച വാദ്യാരുകോലം
വഴിപിഴപ്പിയ്ക്കുന്ന കഥയറിഞ്ഞോ നീ?
കാല്പവന് പൊന്നൊന്ന് കണ്ണില്‍ തെളിയാഞ്ഞ്
ആട്ടിയൊടിയ്ക്കുന്ന കൊച്ചമ്മ വര്‍ഗ്ഗം
ആരുമറിയാതെ മദിയ്ക്കുന്ന കണ്ടോ നീ?
മുന്നില്‍ കുതിയ്ക്കുന്ന അധികാര വര്‍ഗ്ഗത്തിന്
നാവിന് തുമ്പത്തെ വാള്‍മുന കണ്ടിട്ട്
പിന്നില്‍ കുത്തുന്നോരശരീരി കേട്ടോ നീ?
നക്ഷത്ര ലോകത്തെ നാഗസുന്ദരിയാളവള്
വാര്‍ദ്ധക്യം വന്നതിന് കദന കഥ പാടിയ
മിന്നും ശരീരം കൊഴിയുന്ന കണ്ടോ നീ?
യക്ഷികള് യക്ഷികള് ലോകത്തിന് നാഥരിവര്
യക്ഷികുലങ്ങള് സൃഷ്ടീയ്ക്കുന്നവരുടെ
മാളോരു പാടിയ വായ്പ്പാട്ട് കേട്ടോ നീ?
രാഷ്ട്രങ്ങളില്‍ രാഷ്ട്രതന്ത്രം പ്രയോഗിച്ച-
രാഷ്ട്രീയ മേല്‍ക്കോയ്മ പാറിപറപ്പിച്ച
രാഷ്ട്ര തന്ത്രജ്ഞന്റെ പിന്‍പുറം കണ്ടോ നീ?
ഇന്നലെ വീശിയ കാറ്റിന്റെ ഗതിയതില്
പൂമണം പോയിട്ട് രൂക്ഷഗന്ധം വമിച്ച്
ആടിതിമിര്‍ത്തൊരു കാറ്റിനെ കണ്ടോ നീ?
അല്ലെങ്കിലെന്താണ് ചൊല്ലുക സന്ധ്യേ നീ
രാത്രിയാം കാമനെ കാണുന്ന ഈ വേള
കരളലിയിയ്ക്കുന്ന ദൈന്യമാംമീ ഭാവം!!
3 comments:
അമ്മതന്‍ നെഞ്ചിലെ താരിളം തെന്നലായ്
ചന്ദ്രിക ചാര്‍ത്തിന്റെ കുളിര്‍മകള്‍ ചൂടുന്ന
സായന്തനത്തിനിന്നെന്തുപറ്റി?
നല്ല ഭംഗിയുള്ള സായന്തനം , പക്ഷെ കവിത വായിച്ചപ്പോള്‍ എനിക്കും തോന്നി അവള് കരയുന്നുണ്ടോ?
നന്ദി സാലിം ഭായി............
Post a Comment