
വേദ വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.
ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:
ശ്ലോകം 1
ജന്മാദ്യസ്യ യതോന്വയാദിതരതഃ
അല്ലയൊ!! വസുദേവ സുതനായ ഭഗവാനേ ശ്രീ കൃഷ്ണാ, സര്‍വ്വവ്യാപിയും പരമ ദിവ്യോത്തമ പുരുഷനുമായ അങ്ങേയ്ക്കായി ഞാനെന്‍റെ കോടി നമസ്കാരങ്ങള്‍ അര്‍പ്പിയ്ക്കുന്നു. ഞാനെപ്പോഴും ഭഗവാന്‍ ശ്രീ കൃഷ്ണനില്‍ ധ്യാന നിരതനാവുന്നു കാരണം ഇന്നീക്കാണുന്ന പ്രത്യക്ഷ പ്രപഞ്ചങ്ങളുടെയെല്ലാം പരമസത്യവും ആദികാരണങ്ങളുടെ കാരണവുമായ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ ഉറവിടം അങ്ങയില്‍ നിക്ഷിപ്തമാണെന്ന് ഞാനറിയുന്നു എന്നതു തന്നെ. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിവിശേഷങ്ങളുമായി നേരിട്ടോ അല്ലാതെയോ അവിടുന്നുമായി ബന്ദിപ്പിച്ചിരിയ്ക്കുന്നു, കൂടാതെ അങ്ങ് സ്വതന്ത്രനുമാണ്‍ കാരണം അങ്ങേയ്ക്കുപരിയായ് മറ്റൊരു കാരണം ഇല്ലെന്നതുതന്നെ. പ്രഥമ ജീവസത്തയായ ബ്രഹ്മദേവന്‍ വൈദികമായ ജ്ഞാനം പകര്‍ന്നു നല്‍കിയതും അങ്ങല്ലാതെ മറ്റാരുമല്ലെന്നതും ഞാനറിയുന്നു. അഗ്നിയില്‍ പ്രത്യക്ഷമാകുന്ന ജലകണങ്ങളെയോ ജലത്തെയുള്‍ക്കൊള്ളുന്ന ഭൂമിയെയൊ വിഭ്രമതയോടെ വീക്ഷിയ്ക്കുന്ന ഒരുവനെ പോലെ അദ്ദേഹം മഹാമുനിമാരെയും ഉപദേവന്മാരെപ്പോലും ചിലപ്പോള്‍ വിസ്മൃതിയില്‍ നിര്‍ത്താറുണ്ട്. ഭൌതിക പ്രപഞ്ചങ്ങളിലെ ത്രിവിധത്തിലുള്ള പ്രാപഞ്ചികവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളാല് പ്രത്യക്ഷമാകുന്ന താല്‍കാലിക സൃഷ്ടികള്‍ അയഥാര്‍ത്ഥ്യമാണെങ്കില്‍പ്പോലും അവിടുത്തെ കാരുണ്യം നിമിത്തം യാഥാര്‍ത്ഥ്യമായി കാണപ്പെടുന്നതും ഞാനറിയുന്നു. ആയതിനാല്‍ ഭൌതികലോകത്തിന്‍റെ മായികാഭാവങ്ങളില്‍ നിന്നും സനാതനമായി വെറിട്ടു നില്‍ക്കുന്ന ആത്മീയവിധാനത്തില്‍ ശശ്വതനായിരിയ്ക്കുന്ന അങ്ങേയില്‍ ഞാന്‍ ധ്യാനനിരതനാകുന്നു. പരമ സത്യമായ അങ്ങയെ ഞാന്‍ ധ്യാനിയ്ക്കുന്നു.
ശ്ലോകം 2
ഭൌതിക പ്രകൃതിയാല്‍ ഉത്സുകരായി നാം ഏര്‍പ്പെടുന്ന എല്ലാ മതമൌലിക പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിയ്ക്കുമ്പോള്‍ ഈ ഭാഗവത പുരാണം നമുക്ക് എറ്റവും വലിയ സത്യം വെളിപ്പെടുത്തിത്തരുന്നു, അത് തികച്ചും സാത്വികനായ ഒരു ശുദ്ധ ഭക്തന് മാത്രമേ മനസ്സിലാക്കാന്‍ സാധിയ്ക്കുകയുള്ളൂ. മായയില്‍ നിന്നും വേര്‍തിരിച്ച എല്ലാവരുടെയും ക്ഷേമത്തിനായിട്ടുള്ള നന്മ അതാണിവിടെ ഏറ്റവും വലിയ സത്യമായി വിവക്ഷിച്ചിട്ടുള്ളത്. ആ സത്യം ത്രിവിധ ക്ലേശങ്ങളെ വേരോടെ നീക്കം ചെയ്യുന്നു. മഹാമുനി വ്യാസദേവനാല്‍ രചിയ്ക്കപ്പെട്ട ഈ സുന്ദര സൃഷ്ടി, ഭാഗവതം ഈശ്വര സാക്ഷാത്കാരത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ ഉപാധിയാകുന്നു. വ്യാസദേവന്‍റെ പരിപക്വമായ സൃഷ്ടികളില്‍ ഏറ്റവും ഉന്നതമായിട്ടുള്ളത്. എന്തിനാണ് നമുക്കിനി മറ്റൊരു വൈദിക ഗ്രന്ഥം? എപ്പൊഴാണോ ഒരാള്‍ വളരെ ശ്രദ്ധയോടെ, ഭയഭക്തി ബഹുമാനങ്ങളോടെ ഭാഗവത സൂക്തങ്ങള്‍ ശ്രവിയ്ക്കുന്നത്, അപ്പോള്‍ തന്നെ ആ അറിവിന്‍റെ സംസ്കാരം പരമോന്നതനായ ഭഗവാനെ ശ്രോതാവിന്‍റെ ഹൃദയത്തില്‍ പ്രതിഷ്ഠിയ്ക്കുന്നു.
ശ്ലോകം 3
വിവര്‍ത്തനം
അല്ലയൊ ചിന്താശക്തിയുള്ള ജീവസത്തകളേ , വൈദിക സാഹിത്യത്തിലെ വളരെ പരിപക്വമായ ഭാഗവതം എന്ന ഈ ഫലത്തെ വേണ്ടുവോളം ആസ്വദിയ്ക്കൂ. ഇതിലെ വരികളോരോന്നും ശുകദേവഗോസ്വോമിയുടെ അധരപുടങ്ങളില്‍ നിന്നുതിര്‍ന്ന് വീണവയാണ് , എന്നതുകൊണ്ടുതന്നെ ഇത് അതിലും മധുരതരമാകുന്നു. മുക്താത്മാക്കളുള്‍പ്പെടെ പല ശ്രേഷ്ഠരും ഇതിന്‍റെ രുചി നേരത്തെ അറിഞ്ഞുകഴിഞ്ഞിരിയ്ക്കുന്നു.
ശ്ലോകം 4
വിവര്‍ത്തനം
ഒരിയ്ക്കല്‍ നൈമിഷാരണ്യത്തിലെ ഒരു പുണ്യസ്ഥലത്ത് വച്ച് മാമുനികളെല്ലാം ഒത്തുചേര്‍ന്ന് സഹസ്ര വര്ഷത്തേയ്ക്ക് ഒരു യാഗം ആരംഭിച്ചു. ഭഗവാനെയും ഭക്തന്മാരെയും പ്രീതിപ്പെടുത്തലായിരുന്നു യാഗ ലക്ഷ്യം.
ശ്ലോകം 5
ത ഏകദാ തു മുനയഃ
പ്രാതര്‍ഹുതഹുതാഗ്നയഃ
സത്കൃതം സൂതമാസീനം
പപ്രച്ഛുരിദമാദരാത്.
വിവര്‍ത്തനം
ഒരു ദിവസം, നൈമിഷാരണ്യത്തിലൊത്തുചേര്‍ന്ന മുനിമാരെല്ലാം പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞ് യാഗശാലയില്‍ അഗ്നി കുണ്ഡം ഒരുക്കി പുണ്യാത്മാവായ ശ്രീല സുത ഗൊസ്വോമിയ്ക്ക് ആസനവുമൊരുക്കി വളരെ ബഹുമാന പുരസ്കരം തങ്ങളുടെ സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിയ്ക്കാന്‍ ആരംഭിച്ചു.
ശ്ലോകം 6
ഋഷയ ഊചുഃ
ത്വയാ ഖലു പുരാണാനി
സേതിഹാസാനി ചാനഘ!
ആഖ്യാതാന്യപ്യധീതാനി
ധര്‍മ്മശാസ്ത്രാണി യാന്യുത.
മുനിമാര്‍ പറഞ്ഞു: അല്ലയൊ സുത മഹാത്മാവേ അങ്ങയുടെ ബൌദ്ധികത ഈരേഴു ലോകങ്ങളിലും പുകള്‍പെറ്റതാണ് . ധാര്‍മ്മിക ജീവിതത്തിനാവശ്യമായ എല്ലാ ശാസ്ത്രങ്ങളിലും ഉള്ള അങ്ങയുടെ പാണ്ഡിത്യം അപാരമാണെന്നതും ഞങ്ങളറിയുന്നു. അങ്ങ് പുരാണാദി ചരിത്രങ്ങളെല്ലാം ശരിയായിട്ടുള്ള ശിക്ഷണത്തിന്‍ കീഴില്‍ അഭ്യസിച്ചയാളും. ഞങ്ങള്‍ക്കുവേണ്ടി അതൊന്നുകൂടി ഉദ്ധരിച്ചാലും.
ശ്ലോകം 7
യാനി വേദവിദാം ശ്രേഷ്ഠോ
ഭഗവാന്‍ ബാദരായണഃ
അന്യേ ച മുനയഃ സൂത!
പരാവരവിദോ വിദുഃ
വിവര്‍ത്തനം
വേദപാണ്ഡിത്യത്തില്‍ അഗ്രഗണ്യനായിരിയ്ക്കുന്ന അല്ലയോ സുത ഗോസ്വോമീ, അങ്ങ് ഭഗവാന്‍റെ തന്നെ അവതാരമായ വ്യാസദേവനോളം തന്നെ അറിവ് നേടിയിരിയ്ക്കുന്നു. കൂടാതെ മറ്റുള്ള യോഗിവര്യന്മാരെപ്പോലെ തന്നെ അങ്ങയുടെ ഭൌതികവും ഭൌതികേതരവുമായ വിഷയങ്ങളിലുള്ള ജ്ഞാനത്തിന്‍റെ ആഴവും ഞങ്ങള്‍ അറിയുന്നു.
കൂടാതെ എളിമയും സഹന ശക്തിയും വേണ്ടുവോളമുള്ള അങ്ങയുടെ അദ്യാത്മിക ഗുരുക്കന്മാരെല്ലാം തന്നെ തങ്ങളുടെ പ്രിയ ശിഷ്യന്മാരെ പോലെ എല്ലാം ഭാവുകങ്ങളും സഹായങ്ങളും അങ്ങേയ്ക്കരുളി അനുഗ്രഹിച്ചിരിയ്ക്കുന്നതും ഞങ്ങള്‍ അറിയുന്നു. അതുകൊണ്ടു തന്നെ ശാസ്ത്രീയമായി നേടിയിരിയ്ക്കുന്ന ആ അറിവിന്‍റെ പീയുഷം പകര്‍ന്നു നല്‍കാന്‍ അവിടുത്തേയ്ക്ക് മാത്രമേ സാധിയ്ക്കുകയുള്ളൂ.
ശ്ലോകം 9
അതുകൊണ്ട് വര്‍ഷങ്ങളുടെ അനുഗ്രഹീത പാരമ്പര്യമുള്ള അങ്ങ് ദയവായി ഞങ്ങള്‍ക്ക്, എന്താണ് യാഥാര്‍ത്ഥ്യമെന്നും പരമ സത്യം എന്താണെന്നും എല്ലാ ജീവ സത്തകള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു തന്നാലും.
ശ്ലോകം 10
അല്ലയൊ പണ്ഠിത ശ്രേഷ്ഠാ, ഈ ലോഹായുഗമായ കലിയില്‍ മനുഷ്യരെല്ലാം അല്പായുസ്സുക്കളാണ് . അവര്‍ വഴക്കാളികളും, മടിയന്മാരും, അപചാരികളും, നിര്‍ഭാഗ്യവാന്മാരും, അതിലുപരി മനസ്ചാഞ്ചല്യമുള്ളവരുമാണ് .
ശ്ലോകം 11
വ്യത്യസ്ത നിലവാരങ്ങളിലുള്ള വിവിധ വൈദിക കൃതികള്‍ ഇന്നുണ്ട്, അവയിലോരോന്നിലും വ്യത്യസ്തങ്ങളായ മനുഷ്യോപകാര പ്രധാനമായ കര്‍തവ്യങ്ങള്‍ വ്യക്തമാക്കുന്നുമുണ്ട്, പക്ഷെ അവയൊക്കെ മനസ്സിലാക്കണമെങ്കില്‍ വര്‍ഷങ്ങളുടെ പ്രയത്നം ആവശ്യമാണ് . അതുകൊണ്ട് അല്ലയൊ യോഗിവര്യാ, ഈ മഹത് ഗ്രന്ഥങ്ങളുടെ സത്ത എല്ലാ ജീവസത്തകളുടെയും നന്മയ്ക്കായി അങ്ങ് വിവരിച്ചാലും, അങ്ങനെ അവരുടെ ഹൃദയാഭിലാഷങ്ങളെ പൂര്‍ണതയിലേയ്ക്ക് നയിച്ചാലും.
ശ്ലോകം 12
സൂത! ജാനാസി ഭദ്രം തേ
ഭഗവാന്‍ സാത്വതാം പതിഃ
ദേവക്യാം വസുദേവസ്യ
ജാതോ യസ്യ ചികീര്‍ഷയാ
വിവര്‍ത്തനം
ഓ സൂത ഗോസ്വാമി അങ്ങേയ്ക്ക് ഞങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും അരുളുന്നു. വസുദേവ പുത്രനായി ദേവകിയുടെ ഗര്‍ഭത്തില്‍ പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ എന്തിനു വേണ്ടി അവതരിച്ചു എന്നത് അങ്ങേയ്ക്ക് നന്നായറിയാം.
ശ്ലോകം 13
തന്നഃ ശുശ്രൂഷമാണാനാം
അര്‍ഹസ്യംഗാനുവര്‍ണ്ണിതും
യസ്യാവതാരോ ഭൂതാനാം
ക്ഷേമായ ച ഭവായ ച
വിവര്‍ത്തനം
ഓ സുത ഗോസ്വോമി, പരമ സത്യമായ ഭഗവാനെയും അവിടുത്തെ അവതാരങ്ങളെയും കുറിച്ചറിയുന്നതിന് ഞങ്ങള്‍ വളരെ ഉത്സുകരാണ് . പൂര്‍വികാചാര്യന്മാരില്‍ നിന്ന് അങ്ങേയ്ക്ക് ലഭ്യമായ ആ അറിവ് ഞങ്ങള്‍ക്ക് വേണ്ടി വിവരിച്ചാലും, അത് ശ്രവിച്ചും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കിയും ഓരോ ജീവസത്തയും സ്വയം ഉദ്ധരിയ്ക്കട്ടെ!
ശ്ലോകം 14
ആപന്നസ്സംസൃതീം ഘോരാം
യന്നാമ വിവശോ ഗൃണന്‍
തതസ്സദ്യോ വിമുച്യേത
യദ് ബിഭേതി സ്വയം ഭയം
വിവര്‍ത്തനം
ജനിമൃതികളാകുന്ന ചങ്ങലയ്ക്കുള്ളിലകപ്പെട്ട് നട്ടം തിരിയുന്ന പതിതാത്മാക്കള്‍ പോലും അറിഞ്ഞോ അറിയാതെയോ ഭഗവാന്‍ കൃഷണന്‍റെ നാമം ഉരുവിട്ടാല്‍ തന്നെ അവയില്‍ നിന്നെല്ലാം മുക്തരാകുന്നു, അത് ഭയാവതാരിയായ ഭയത്തിനെ പ്പൊലും പേടിപ്പെടുത്തുന്നു.
ശ്ലോകം 15
യത് പാദസംശ്രയാഃ സൂത!
മുനയഃ പ്രശമായനാഃ
സദ്യഃ പുനന്ത്യുപസ്പൃഷ്ടാഃ
സ്വര്‍ധുന്യാപോऽനുസേവയാ.
വിവര്‍ത്തനം
ഓ സുത, പല ആവൃത്തി ഉപയോഗിച്ചതിനുശേഷവും പവിത്രീകരിയ്ക്കുന്ന ഗംഗാജലം പോലെ ഭഗവദ് പാദാരവിന്ദങ്ങളില്‍ പൂര്‍ണ്ണമായും അഭയം പ്രാപിച്ച അത്തരം മാമുനിമാരുമായുള്ള സത്സംഗം തന്നെ നമുക്ക് വളരെയധികം പുണ്യം നേടിത്തരുന്നു.
വിവര്‍ത്തനം
കലിയുടെ പ്രഭാവം തുടങ്ങിയിരിയ്ക്കുന്നു എന്നറിഞ്ഞു കോണ്ട് തന്നെയാണ് നാമിവിടെ ഈ പുണ്യ ഭൂമിയില്‍ പ്രധാനമായും സന്നിഹിതരായത് കൂടാതെ ഭഗവാന്‍റെ ആത്മീയ ഉപദേശങ്ങളെ ശ്രവിച്ച് നമുക്ക് യാഗപ്രക്രിയകള്‍ അനുഷ്ഠിയ്ക്കാം.
ശ്ലോകം 22
ഞങ്ങളൊരുപക്ഷേ അങ്ങയെ കണ്ടുമുട്ടിയത് പരമ പിതാവായ ഭഗവാന്‍റെ ഇച്ഛ ഒന്നു കൊണ്ടു മാത്രമാകാം, അതുകൊണ്ട് മാത്രമാകാം ഞങ്ങളവിടുത്തെ കലിസന്ധരണത്തിനുള്ള വഴികള്‍ തേടുന്ന എല്ലവരും ഉള്‍ക്കൊള്ളുന്ന ഈ കപ്പലിന്‍റെ കപ്പിത്താനാകാന്‍ ക്ഷണിച്ചതും. ഈ കലി ഓരൊ നിമിഷവും മനുഷ്യ വര്‍ഗ്ഗത്തിന്‍റെ നന്മയെ അലിയിച്ചില്ലാതാക്കുകയാണ്.
ശ്ലോകം 23
പരമസത്യവും, സര്‍വ്വ അമാനുഷിക ഊര്‍ജ്ജങ്ങളുടെ ഉറവിടവുമായ ഭഗവാന്‍ ശ്രീ കൃഷ്ണന് ഇവിടം വിട്ട് തന്‍റെ പരമമായ ധാമത്തിലേയ്ക്ക് യാത്രയായിരിയ്ക്കുന്നു. ആയതിനാല്‍ ആരിലാണ് മത ധര്‍മ്മങ്ങളെല്ലാം പോയി അഭയം പ്രാപിച്ചിരിയ്ക്കുന്നതെന്ന് ദയവായി അങ്ങ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.
26 comments:
എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിരചിതമായ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.
ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:
ശ്രീമദ് ഭാഗവതത്തെ കുറിച്ചറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ബ്ലോഗും അതിലെ പോസ്റ്റുകളും വളരെ ഉപകാരപ്രദമായിരിക്കും
നന്നായിരിക്കുന്നു അശോക്
ഭൌതിക പ്രകൃതിയാല്‍ ഉത്സുകരായി നാം ഏര്‍പ്പെടുന്ന എല്ലാ മതമൌലിക പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും
വളരെ നല്ല ഉദ്യമമാണ് തുടര്‍ന്ന് കാണുവാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ ശ്ലോകങ്ങളിലെ അക്ഷരതെറ്റുകള്‍ കൂടി ഒഴിവാക്കിയാല്‍ നന്നായിരുന്നു - വരമൊഴി വല്ലാതെ ബുദ്ധിമുട്ടിക്കും അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും.
Ashok..good attempt. Like to see more.
കമന്‍റിയ എല്ലാപേര്‍ക്കും നന്ദി..........അക്ഷര തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട് പക്ഷെ ചിലപ്പോള്‍ ഹെരിറ്റേജേട്ടന്‍ പറഞമാതിരി ഗുസ്തിപിടിയ്ക്കുന്നുണ്ട്.........
അല്ലയൊ ചിന്താശക്തിയുള്ള ജീവസത്തകളേ , വൈദിക സാഹിത്യത്തിലെ വളരെ പരിപക്വമായ ഭാഗവതം എന്ന ഈ ഫലത്തെ വേണ്ടുവോളം ആസ്വദിയ്ക്കൂ. ഇതിലെ വരികളോരോന്നും ശുകദേവഗോസ്വോമിയുടെ
“എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിരചിതമായ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു.“
താങ്കള്‍ ഉദ്ധരിച്ച, “ജന്മാദ്യസ്യ യതോ....”തുടങ്ങിയ ശ്ലോകങ്ങളെല്ലാം ശ്രീമദ്ഭാഗവതം(വേദവ്യാസന്‍)ഗ്രന്ഥത്തിലേതല്ലേ? അപ്പോള്‍ ആ ഭാഗവതത്തിന്റെ english തര്‍ജ്ജമയായിരിക്കാം ഭക്തിവേദാന്തസ്വാമിയുടേത്. അല്ലെ? അതിന്റെ മലയാള തര്‍ജ്ജമ താങ്കള്‍ ഈ ബ്ലോഗില്‍ എഴുതുന്നു...
അങ്ങനെയാണോ?
വൈദികസാഹിത്യത്തില്‍ പെടുമോ ഇത്?
ഉപനിഷദ് തത്വങ്ങള്‍ മനോഹരമായ കഥകളിലൂടെ പ്രതിപാദിച്ച് കൂടുതല്‍ സാധാരണരായ ജനങ്ങള്‍ക്കും കൂടി അനുഭവവേദ്യമാകും വിധത്തിലുള്ള ഒരു കെട്ടിപ്പടുക്കലല്ലേ, ഭാഗവതപുരാണം കൊണ്ടു സാധിച്ചത്?
വരമൊഴി-പരിചയത്തെക്കുറിച്ച്-
കാണ്ഡം -kaaNDam
ഭഗവതേ- bhagavathE
സൂരയഃ - suurayaH
അക്ഷരത്തെറ്റുകള്‍ ശരിയാക്കാന്‍ ഈ വരമൊഴി മാതൃകകള്‍ സഹായകമായേക്കും. വേറേയുമുണ്ടെന്നു തോന്നുന്നു. ചില ഉദാഹരണങ്ങള്‍ എടുത്തുപറഞ്ഞെന്നുമാത്രം.
നന്ദി
qw_er_ty
അതെ ജ്യോതിര്മയി പറഞ്ഞത് ശരിയാണ് ഭക്തി വേദാന്തസ്വാമി യുടെ വിവര്‍ത്തനം ഇംഗ്ലീഷിലാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത് അതിന്‍റെ മലയാള വിവര്‍ത്തനമാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്.
പിന്നെ ഭാഗവതം വൈദിക സാഹിത്യത്തില്‍ പ്പെടുമൊ എന്നുള്ളത്: തീര്‍ച്ചയായും പെടും വൈദിക സാഹിത്യത്തിലെ തന്നെ ഒരു ശ്രേഷ്ഠകനിയാണത് എന്നാണ് അചാര്യമതം. പതിനെട്ടു പുരാണങ്ങളും നൂറ്റിയെട്ട് ഉപനിഷത്തുകളും, ഭാഗവതം, ശ്രുതികള്‍, സ്മൃതികള്‍ എല്ലാം ഇതിലുള്‍പ്പെടും. പക്ഷെ പുരാണങ്ങളിലും ഉപനിഷത്തുകളിലും തൃപ്തിവരാതെയാണ് വേദ വ്യാസന്‍ ഭാഗവതം രചിയ്ക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് asokamithram@gmail.com
അക്ഷരത്തെറ്റുകല്‍ സമയ ബന്ധിതമായി പരിഗണിയ്ക്കുന്നതാണ്.
ഒരു ദിവസം, നൈമിഷാരണ്യത്തിലൊത്തുചേര്‍ന്ന മുനിമാരെല്ലാം പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞ് യാഗശാലയില്‍ അഗ്നി കുണ്ഡം ഒരുക്കി പുണ്യാത്മാവായ ശ്രീല സുത ഗൊസ്വോമിയ്ക്ക് ആസനവുമൊരുക്കി വളരെ ബഹുമാന പുരസ്കരം തങ്ങളുടെ സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിയ്ക്കാന്‍ ആരംഭിച്ചു.
ക്ഷമിയ്ക്കണം, ഇന്നലെ വിട്ടുപോയ രൌ കാര്യം-
ഭാഗവതത്തില്‍, അദ്ധ്യായങ്ങള്‍ക്ക് ‘കാണ്ഡം’ എന്നല്ല “സ്കന്ധം” [skandham] എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.
ശ്രീ ഭക്തിവേദാന്തസ്വാമിയുടെ പുസ്തകം എനിക്കു പരിചയമില്ല. അഭിപ്രായം സൂചിപ്പിച്ചെന്നുമാത്രം.
മഹത്തായ ഒരു കാര്യമാണ് ഇവിടെ തുടങ്ങിവെച്ചിരിക്കുന്നത്, എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ...
qw_er_ty
but in the original text it is written like Canto. I will do a research on it and do the needful.
thanks for your heads up
ഒരു കാര്യം കൂടി...
ഉദ്ധരിച്ച ശ്ലോകങ്ങളില്‍ അക്ഷരങ്ങള്‍ കുറച്ചുകൂടി ശരിയാക്കേണ്ടതുണ്ടല്ലോ. താങ്കള്‍ക്കു സമയം കുറവാണെങ്കില്‍, ആ ശ്ലോകങ്ങള്‍ വരമൊഴിയില്‍ വേണമെങ്കില്‍ വരമൊഴിയിലും, അതല്ല, ഇവിടെ മലയാള ലിപിയില്‍ വേണമെങ്കില്‍ അങ്ങനേയും ചെയ്യാന്‍, ഇന്നെനിക്കു സമയമുണ്ട്. ഒരു മണിക്കൂറിനകം മറുപടി കിട്ടിയാല്‍ ഞാന്‍ സന്തോഷത്തോടെ ചെയ്യാം. വേണ്ടെങ്കില്‍, അതും തുറന്നു പറയുമല്ലോ.
ഞാന്‍ എഴുതിക്കോട്ടെ എന്നാണെങ്കില്‍, ശ്ലോകം- ശ്ലോകമായിട്ടുവേണോ അതോ വാക്കുകള്‍ പിരിച്ച് എഴുതണോ എന്നും കൂടി സൂചിപ്പിച്ചാല്‍ നന്നായിരുന്നു.
(ഈ കമന്റ്, വായിച്ചുകഴിഞ്ഞാല്‍ താങ്കള്‍ക്കു ഡിലീറ്റ് ചെയ്യാം).
നന്ദി
ജ്യോതി
qw_er_ty
അല്ലയൊ പണ്ഠിത ശ്രേഷ്ഠാ, ഈ ലോഹായുഗമായ കലിയില്‍ മനുഷ്യരെല്ലാം അല്പായുസ്സുക്കളാണ് . അവര്‍ വഴക്കാളികളും, മടിയന്മാരും, അപചാരികളും, നിര്‍ഭാഗ്യവാന്മാരും, അതിലുപരി മനസ്ചാഞ്ചല്യമുള്ളവരുമാണ് .
ജ്യൊതിര്‍മയി അക്ഷരതെറ്റുകള്‍ കഴിയ്മെങ്കില്‍ തിരുത്തുക..........അതിലെനിയ്ക്ക് സന്തോഷമേയുള്ളൂ. ഏല്ലാറ്റിനും കൂടി 24 മണിക്കൂര്‍ തികയാതെ വരുന്നു. സഹായ ഹസ്തത്തിനു വളരെയധികം നന്ദി.
thanks...............I am expecting this always!!
thanks once again
ജനിമൃതികളാകുന്ന ചങ്ങലയ്ക്കുള്ളിലകപ്പെട്ട് നട്ടം തിരിയുന്ന പതിതാത്മാക്കള്‍ പോലും അറിഞ്ഞോ അറിയാതെയോ ഭഗവാന്‍ കൃഷണന്‍റെ നാമം ഉരുവിട്ടാല്‍ തന്നെ അവയില്‍ നിന്നെല്ലാം മുക്തരാകുന്നു, അത് ഭയാവതാരിയായ ഭയത്തിനെ പ്പൊലും പേടിപ്പെടുത്തുന്നു.
നല്ല ഉദ്യമം. തുടരുമല്ലോ..
ഭാവുകങ്ങള്‍.
I really don't have words to appreciate both of you ashok and jyothi. pl don't delete the slokas
I would like to remind one thing.
Vyasa wanted people to know certain things which he has elaborated in Ekadasa skandha. which is usually given the least preference in the so called bhaagavatha sapthaha now a days-. at least here we would like to hear that deeper
thanks jyothichechi once again
thanks for your comments sisuvettan
heritagettan: I will try my level best. thanks for all your appreciations. Bless us
[B]NZBsRus.com[/B]
Dont Bother With Slow Downloads With NZB Downloads You Can Quickly Find HD Movies, Games, Music, Software & Download Them at Flying Speeds
[URL=http://www.nzbsrus.com][B]Usenet[/B][/URL]
Making money on the internet is easy in the underground world of [URL=http://www.www.blackhatmoneymaker.com]blackhat video[/URL], You are far from alone if you don't know what blackhat is. Blackhat marketing uses little-known or not-so-known methods to generate an income online.
top [url=http://www.c-online-casino.co.uk/]c-online-casino.co.uk[/url] check the latest [url=http://www.realcazinoz.com/]casino games[/url] manumitted no consign perk at the chief [url=http://www.baywatchcasino.com/]free hand-out casino
[/url].
Post a Comment