
ഭക്തിയില്‍ ശ്രവണം........
ഒരിയ്ക്കല്‍ എന്റെ ഗുരുനാഥന്‍ എന്നോട് പറഞ്ഞു:ഗുരു ശിഷ്യ ബന്ധമെന്നാല്‍ കൃഷ്ണനെയും അര്‍ജ്ജുനനെയും പൊലെയകണമെന്നു, എന്നിട്ട് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു:ഒരിയ്ക്കല്‍ സര്‍വ ജ്ഞാനിയായ ഭഗവാന്‍ അര്‍ജ്ജുനനോട് പറഞ്ഞു: "പ്രിയ ശിഷ്യ അര്‍ജ്ജുനാ, നിന്നെ ഒരിയ്ക്കലും ഞാന്‍ അസൂയാലുവായി കണ്ടിട്ടില്ല, ആയതിനാല്‍ ഈ വളരെ ഗൂഢവും അപരിമേയവുമയ ജ്ഞാനത്തെയും ആത്മ സാക്ഷാത്കാരത്തെയും നാം നിന്നിലേയ്ക്കു നാം പകര്‍ന്നു നല്‍കാം, ഭൌതികമയ മുള്‍മുനകളില്‍ നിന്നുള്ള ഒരു രക്ഷപ്പെടലാകും നിനക്കതു എന്നറിഞ്ഞു കൊണ്ടുതന്നെ ഞാനതു ചെയ്യുന്നു".
ശ്രവണം, അതു എത്രയൊ ശ്രെഷ്ടമായ ഒരു സംവേദന ഉപാധിയാണെന്നു നമുക്കിവിടെ മനസ്സിലക്കാം. ഭക്തി എന്ന ശാഖയില്‍ ശ്രവണത്തിനുള്ളിടത്തോളം പ്രാധന്യം അത്രയ്ക്കും മഹത്തരമാണെന്ന് ഭഗവാന്‍ ഇവിടെ പറഞ്ഞു തരുന്നു.ഒരു ഭക്തന്‍ എത്രത്തോളം സര്‍വ്വേശ്വരനെക്കുറിച്ചു കേള്‍ക്കുന്നുവൊ അത്രയ്ക്കും അവന്‍ ഈശ്വരനോട് അടുക്കുന്നു എന്നു സാരം.
AGD
No comments:
Post a Comment