
എന്റെ ഗുരുനാഥന്‍ ഒരിയ്ക്കല്‍ ഒരു തീര്‍ത്ഥ യാത്രയ്ക്കുവെണ്ടി തയ്യാറാവുകയായിരുന്നു.
തീര്‍ത്ഥ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന എംബ്രാന്തിരി മാരെ ഉപദേശിച്ച നാറാണത്തു ഭ്രാന്ത നെ ഞാന്‍ അന്നേരം അറിയാതോര്‍ത്തു പോയി. നിങ്ങള്‍ക്കറിയാവുന്നതു പോലെ എന്റെ വഴിവിട്ട ചിന്തകള്‍ ഇവിടെയും പ്രവര്‍ത്തിച്ചു.
പക്ഷെ പിന്നിടെരിയ്ക്കല്‍ അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു: ഈശ്വരനാണ് നമ്മുടെ ലക്ഷ്യം, നമ്മുടെ നിയന്താവും,ഗുരുവും, സാക്ഷിയും,നൈതിക പന്ഥാവും അവിടുന്നു തന്നെ, നമ്മുടെയെല്ലാം ശരണാലയവും പ്രിയ സുഹൃത്തുമാണദ്ദേഹം. അദ്ദേഹമാണ് ജനിമൃതികളുടെ നിയതാവും എല്ലാറ്റിനുമുപരി സര്‍വ്വ കാരണ കാരണം. നമ്മുടെ വിശ്രമ സങ്കേതവും സനാതന ബീജവും അവിടുന്നു തന്നെ.
ഞാന്‍ എന്തോരു പൊട്ട നാണെന്നു നൊക്കൂ!!!
No comments:
Post a Comment