
മധുര തരമായ തന്റെ സ്വേച്ഛയാല്‍ ഭഗവാന് വിവിധാന മായ സ്ഥലങ്ങളില്‍ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമവുകയും ചെയ്യുക എന്നതു ഇന്നും പലര്‍ക്കും ആശ്ചൈര്യം തന്നെയാണ്.
വാസ്തവത്തില്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്: "യതെൊരാളാണോ എന്റെ വിവിധാനങ്ങളായ ലീലകളെയും പ്രവര്‍ത്തനങ്ങളെയും മനസ്സിലക്കാന്‍ ശ്രമിക്കുന്നത് അയള്‍ക്ക് ഈ ഭവ സാഗരത്തില്‍ വീണ്ടും ജന്മ മെടുക്കേണ്ട ആവശ്യമില്ല' എന്ന്.
അങ്ങ് കല്‍ക്കട്ടയിലുള്ള ഒരു ദ്വീപാണ് മായാപ്പൂര്‍, ഗംഗാ നദി വാരി പുണര്‍ന്നു നില്ക്കുന്ന ഒരു സുന്ദര പ്രദേശം. അവിടെയുള്ള ഒരു കൊച്ചു ഗ്രാമമാണ് രാജാപൂര്‍. അവിടെ നടമാടിയ ഒരു ലീലയുടെ എതാനും ഭാഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്:
അന്നവിടം ഭരിച്ചിരുന്നത് ജഗദീശ ഗാംഗുലി എന്ന രാജാവയിരുന്നു. അദ്ദെഹമാണ് രാജപ്പൂരുള്ള ഈ ജഗന്നാഥ ക്ഷേത്രത്തേയും നൊക്കി സംരക്ഷിച്ചിരുന്നത്. എന്നാല്‍ ജഗദീശ ഗാംഗുലിയുടെ തിരോധാനത്തോടെ ക്ഷേത്ര സംരക്ഷണം ആരും തന്നെ ഏറ്റെടുക്കാതെ ആയി. ഇതില്‍ ഭഗവാന് ഒരിയ്ക്കലും ത്രിപ്ത നായിരുന്നില്ല. അങ്ങനെ തന്നെ ഉപേക്ഷിച്ച ഭക്തരൂമായി താന്‍ ഇനി ഒരു ലീലകള്ക്കുമില്ല എന്നദ്ദെഹം തീരുമനിച്ചു. സ്വപ്ന ദര്‍ശനത്തിലൂടെ അത് അദ്ദേഹം ഭക്ത ജനങ്ങളെ ഉദ്ബൊധിപ്പിക്കുകയും ചെയ്തു.
അതെ സമയം തന്നെ അമ്പലത്തിലെ പൂജരിയുടെ കുടുംബത്തില്‍ ഓരൊരുത്തരായി വസൂരി വന്നു മരിക്കാന്‍ തുടങ്ങി. അങ്ങനെ ആ പ്രദേശത്തുണ്ടായിരുന്നവര്‍ അവിടം വിട്ട് മറ്റുള്ള സ്ഥലങ്ങ്ലിലേയ്ക്കു ചേക്കേറി തുടങ്ങി. ഏതാണ്ട് അറുപത് വര്‍ഷക്കാലം എല്ലാവരാലും മറന്നു കിടന്നിരുന്ന ആ ക്ഷേത്രം പിന്നീട് ജൈമിനിഘൊഷ് എന്ന ഭക്തന് വന്നു വിളിക്കുംബൊഴാണ് വീണ്ടും ആരാധിക്കപ്പെടാനുളള അനുമതി വരമായി നല്കി ഭഗവാന് ജനങ്ങളെ അനുഗ്രഹിച്ചത്.
അന്നു ജൈമിനിഘൊഷിന് പതിനഞ്ചോട് അടുത്ത പ്രായം അന്നത്തെ ആ സംഭവം ഇന്നും അദ്ദേഹത്തിനു കുളിരു കോരുന്ന ഓര്‍മകളാണ്:
ഒരു ദിവസം വൈകുന്നെരം അടുത്തുള്ളേൊരു വഴിവക്കിലൂടെ നടന്നു നവദ്വീപിലെയ്ക്കു പൊകുകയായിരുന്നു. പെട്ടെന്നു തന്നെ ഒരു മുള വൃക്ഷം തന്റെ പാതയ്ക്കു കുറുകയായി പതിച്ചു. തന്റെ യാത്ര അശുഭകര മാകുമെന്ന് കണ്ട ജൈമിനി ഇത് ഏതെങ്കിലും പിശാചുക്കളുടെ കൌശലമാകുമെന്നു മനസ്സില്‍ ചിന്തിച്ചു. കൂടാതെ താന്‍ ഈ വൃക്ഷത്തെ മറികടന്നു പോകുകയാണെങ്കില്‍ എന്ത് എങ്കിലും സംഭവിക്കുമെന്നും അദ്ദെഹത്തിനു അറിയാമായിരുന്നു.അങ്ങനെ ഭയചകിതനായി ചിന്തയില്‍ മുഴുകി നിലത്തിരിയ്ക്കാന് തുട്ങ്ങുമ്പോഴേയ്ക്കും അദ്ദെഹം ബൊധരഹിതനായി കഴിഞ്ഞിരുന്നു.
പിന്നീട് ഒരു അശരീരി കെട്ടുകൊണ്ടാണ് അദ്ദേഹം ഞട്ടിയുണര്‍ന്നത്. ആ അശരീരി ഇങ്ങനെ പ്രതിവചിച്ചു:" വത്സാ!, നിനക്കു യാത്ര തുടങ്ങാം, ഒരാപത്തും സംഭവിക്കില്ല, ധൌര്യപൂര്വ്വം യാത്ര തുടരുക, അടുത്ത നിമിഷം കണ്ണ് തുറന്നു നൊക്കുമ്പൊഴുണ്ടു തന്റെ കണ്ണുകളെ അതിശയിപ്പിക്കുമാറ് താന്‍ നവദ്വീപിലെ രാജപുരത്തെ ക്ഷെത്ര കവാട്ത്തിനു പിന്നിലാണ് നില്‍ക്കുന്നത്, തന്റെ കണ്ണുകളെ അദ്ദെഹത്തിനു വിശ്വസിക്കാനെ കഴിഞ്ഞില്ല. ജൈമിനി അപ്പൊഴും പഴയ ഓര്‍മയില്‍,
"നീ എന്തിനിത് എന്നോട് ചേയ്തു" എന്നു സ്വയം പുലംബിക്കേൊണ്ടേയിരുന്നു. "ഞാനൊന്നും ചേയ്തില്ലല്ലെൊ" അശരീരി മറുവക്കു ചോല്ലി. 'ഞാന്‍ നിന്നെ സംരക്ഷിക്കുകയാണു കാരണം ഞാന്‍ നിന്റെ സുഹൃത്തല്ലെ!! തെല്ലു സംശയത്തോടെ ജൈമിനി മറുപടി പറഞ്ഞു: എന്നെ സംരക്ഷിക്കുകയൊ എന്നിട്ടാണോ നീ എന്റെ മാര്‍ഗ്ഗത്തേ തടസ്സപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ നിന്റെ ലക്ഷ്യം എന്നെ സഹായിക്കലാണെങ്കില്, എത്രയും വെഗം നീ എന്നെ നവദ്വീപിലുള്ള എന്റെ മാതുലന്റെ ഗൃഹത്തില്‍ എത്തിച്ചു തരൂ. അങ്ങനേയാണെങ്കില്‍ ഞാന്‍ നിന്നേ വിശ്വസിക്കാം.പെട്ടെന്നു തന്നെ യുവാവായ ജൈമിനി ഒരു ആയാസവുമ്മില്ലാതെ ആ കാട്ടുപാതകളും ഗംഗാ നദിയും ഒരു വഞ്ചിയുടെ സഹായം പൊലും ഇല്ലാതെ പിന്നിട്ടു കൊണ്ട് തന്റെ മാതുല ഗൃഹത്തില്‍ ഞൊടിയിട കൊണ്ട് വളരെ സുരക്ഷിതനായി ഒരിയ്ക്കല്‍ക്കൂടി എത്തിച്ചേര്‍ന്നു. അപ്പൊഴാണ് ജൈമിനി ശരിക്കും ബൊധ തലത്തിലേയ്ക്കു വന്നത്.
താമസംവിനാ ആ അശരീരി വീണ്ടും സംസാരിയ്ക്കാന്‍ തുടങ്ങി:വത്സാ!!ഞാന്‍ ഭഗവാന് ജഗന്നാഥനാണ്, എന്നെ നീ ഇവിടെ ഈ സ്ഥലത്ത് വച്ച് ആരാധിയ്ക്കുക, ഇത് കേട്ടയുടന്‍ തന്നെ ജൈമിനി ഭഗവാന് പാലും, ഗംഗാജലവും, പഴവര്‍ഗ്ഗങ്ങളും, ബതാഷയും നിവേദിച്ചു. അങ്ങനെ ആ ശ്രീകൊവിലിന്റെ പൂജാരിയായ ഫതിക് ചന്ത്ര ചാറ്റര്‍ജിയുടെ അനുവാദത്തൊടെ ജൈമിനി തന്റെ പൂജാദികര്‍മ്മങ്ങള്‍ ഭഗവാനു അര്‍പ്പിയ്ക്കന്‍ തുടങ്ങി.
മണ്ചിരാതുകള്പിടിച്ചിരുന്ന ആ വിഗ്രഹം പിന്നീട് കൂടുതല്‍ ശോഭയൊടെ തെളിഞ്ഞു കാണാന്‍ തുടങ്ങി.ഇത്രയും പറഞ്ഞു എന്റെ ഗുരുനാഥന് എന്നെ നൊക്കി ഒന്നു പുഞ്ചിരിച്ചു..........അര്‍ത്ഥം വച്ചുള്ള ചിരി.................എനിക്കൊന്നും മനസ്സിലായില്ല.
JPSKIJAI