Sunday, March 04, 2007

എന്‍റെ സ്നേഹ പ്രപഞ്ചം

ഇടമുറിയാതെ പാടുന്നോരെന്‍ മനസ്സും
നിരനിരയായ്‌ പെയ്തൊഴിയുന്നോരാ നിന്‍ സ്നേഹ മുകുളങ്ങളും
കറയറ്റ സ്നേഹ വല്ലരികളാം നിന്റെ സ്നേഹോല്‌പനങ്ങളും
എന്നിലലിയുന്ന കന്മദങ്ങളാം കാക്കോത്തികള്‍ മാത്രമല്ലെ!!

ശാന്തമായ്‌ പരക്കുന്ന സ്വച്ഛതകളില്‍ നാം അലിയുന്നു
അറിയാതെഅലിയുന്നു ഞാനിവിടെ ഉരുകുന്നു ഞാനിപ്പൊഴും
തിരയുന്നു നിന്നിലാ സ്നേഹ പ്രപഞ്ചത്തെ
ഓര്‍മ്മയിലെന്നും സ്നേഹ നിലാവാണു നീയെന്‍റെ

സ്പന്ദനമറിയുന്ന കൂട്ടുകാരന്‍

നിന്‍റെയുള്ളുകളില്‍ ഞാനിന്നും അകലെയാണെങ്കിലും
കാതോര്‍ക്കുന്നാ നിഷ്കളംങ്കമാം പുഞ്ചിരിയെ
മറക്കാതെയിരിക്കണേ ആ സ്നേഹ പുഷ്പങ്ങളെ
ആരുമറിയാതെനിക്കേകുവാന്‍ നീ സഖേ
ജന്മങ്ങളോരോന്നിലും വാവിട്ടു കെണീഴുന്നു
പിരിയാതിരിയ്ക്കട്ടെ വരും ജന്മങ്ങളോരോന്നിലും
ഇട നാഴികളില്‍ മരച്ചുവട്ടില്‍ സോപാനങ്ങളില്
തിരഞ്ഞു ഞാനാ നമ്മുടെ സൌഹൃദ സല്ലാപങ്ങളെ
പിന്നെ നീ സമ്മാനമായ്‌ തന്ന ശ്രേഷ്ടമാം സൌഹൃദത്തെ
സ്മൃതിയുടെ വളപ്പില്‍ നിന്റ്റെ ഹൃദയ വീണകളിലൂടെ
ഞാന്‍ ഒന്നൊഴുകാന്‍ ശ്രമിച്ചു പക്ഷെ
നിന്‍റെനിബന്ധനകളില്‍ഞാനില്ലാതെയുമായി
ഇടയ്ക്കു നാം ഒരു സ്വപ്നമായ്‌ മാറിപൊല്‍
പ്രകൃതിയുടെമടിയിലൊരു തുഷാരമായി വീണുടഞ്ഞു പോയി
പിന്നെ ആദിയില്‍ ലയിച്ചുവത്രെ ഞാന്‍
ഉണര്‍ന്നു ഞാനൊരു നേര്‍ത്ത മഴയുടെമാറില്‍
ഒടുവിലെന്‍ സാമ്രാജ്ജ്യ മണഞ്ഞു ഞാനെന്‍റെ
അന്തപുരത്തിന്റെ വാതായനങ്ങളില്‍ നിന്നെ തിരഞ്ഞു
പക്ഷെ നിന്നെ മാത്രം കണ്ടീല ഹൊ!! കഷ്ടം
തുറന്നു ഞാനെന്‍റെ ജാലകങ്ങള്‍ കഴ്ച കളുടെ
കാവ്യ ജാലകങ്ങള്‍, പരിഭവിച്ചു കരഞ്ഞു എങ്കിലും
കണ്ടീല ഞാനെന്‍റെ സതീര്‍ത്ഥ്യനാം കൂട്ടുകാരനെ

Monday, February 26, 2007

വൈദിക സംസ്കാരം

സംസ്കാരം എന്നാല്‍ ധര്‍മ്മം എന്നര്‍ത്ഥം, വൈദിക സംസ്കാരം എന്നാല്‍ സനാതനധര്‍മ്മം അതായത് ധര്‍മ്മത്തിന്‍റെ മനസ്സിലാക്കല്‍ (ജ്ഞാനം), ആത്മ സാക്ഷാത്കാരത്തിലേയ്ക്കുള്ള വഴിതേടലും മരണത്തില്‍ നിന്നുള്ള കരകയറ്റവും (സനാതനമായ നിലനില്പ്), ഈശ്വരനെ മനസ്സിലാക്കുകയും അതിനുവേണ്ട ആചാരങ്ങളുടെ പാലനം കൂടാതെ അദ്ദേഹത്തിന്‍റെ ഉപദേശങ്ങളുടെ പ്രചരണം എന്നിവയാണ്.

ശ്രീമദ് ഭഗവതം(4:25:13) പറയുന്നത്പോലെ “ ഭാരത-വര്‍ഷത്തില്‍ ജന്മമെടുക്കുന്ന ഓരോ ജീവസത്തയ്ക്കും സുഖ ജീവിതം നയിക്കുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ലഭിയ്ക്കുന്നതാണ്. അവനൊരുപക്ഷെ ഈ സൌകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി തന്‍റെ ഭൌതികവും ആദ്യാത്മികവുമായ ജീവിതങ്ങളെ കൊയ്തെടുത്തുകൊണ്ട് തന്‍റെ ആഗമനോദ്ദേശത്തെ സഫലീകൃതമാക്കുന്നു. അങ്ങനെ ഒരുവ്യക്തി ജീവിതവിജയം നേടിക്കഴിഞാല്‍ അവന്‍ വീണ്ടും തന്‍റെ പ്രവൃത്തിയില്‍ നിന്നാര്‍ജ്ജിച്ച ആ അറിവുകളെയും പ്രവൃത്തിപരിചയങ്ങളെയും ലോകത്തിനുമുന്നില്‍ തുറന്നു കാട്ടേണ്ടതാണ്. അത് മാനുഷികമായ ഒരു സേവനമായി അവന്‍ കാണുകയും വേണം. മറ്റൊരുതരത്തില്‍ പറയുകാണെങ്കില്‍ തന്‍റെ പൂര്‍വ്വ ജന്മ സുഹൃദങ്ങളാല്‍ ആര്‍ജ്ജിതമായി ഭാരതവര്‍ഷത്തില്‍ വന്ന് ജന്മമെടുക്കുന്ന ഓരോ വ്യക്തിയ്ക്കും തന്‍റെ ജന്മം സഫലമാക്കുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ഇവിടെ ലഭ്യമാകുന്നു, ഭാരതത്തിലെ കാലാവസ്ഥ എടുത്തു നോക്കുകയാണെങ്കില്‍ തന്നെ ഒരു വ്യക്തിയ്ക്ക് ഭൌതികതയുടെ അതിഭാവികത്വംമില്ലാതെ ജീവിയ്ക്കാന്‍ കഴിയുന്ന രീതിയിലാണ്‍ പ്രകിതി വിഭാവനം ചെയ്തിട്ടുള്ളത്. വാസ്തവം പറയുകാണെങ്കില്‍ യുധിഷ്ഠിര മഹരാജാവിന്‍റെ കാലത്തോ അല്ലെങ്കില്‍ ഭഗവാന്‍ ശ്രീ രാമ ചന്ദ്രമൂര്‍ത്തിയുടെ കാലഘട്ടത്തിലോ, ജനങ്ങളെല്ലാം തന്നെ വളരെ സുരക്ഷിതരായിരുന്നു എന്നു മാത്രവുമല്ല അവര്‍ക്കു യാതൊരു വിധത്തിലുള്ള ഉത്കഢയുമുണ്ടായിരുന്നില്ല. ജനങ്ങള്‍ അതില്‍ നിന്നെല്ലാം മോചിതരായിരുന്നു എന്നു വേണം കരുതാന്‍. അത്യുഷ്ണമോ അതിശൈത്യം പോലുമോ അനുഭവപ്പെട്ടിരുന്നില്ല. ആദ്യാത്മികം (ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നു ഉണ്ടാവുന്ന ക്ലേശം), ആദിഭൌതികം(സഹജീവികളില്‍ നിന്നുളവാകുന്നത്), ആദിദൈവികം(പ്രകൃതിയില്‍ നിന്നുള്ളവ) എന്നീ ത്രിവിധ ക്ലേശങ്ങളില്‍ നിന്നുപോലും അവര്‍ മോചിതരായിരുന്നു. എന്നാലിന്ന്, ഭൂമിയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ നമ്മുടെ പ്രശ്നങ്ങള്‍ തുലോം കുറവാണ് . ഭൌതികമായ ഇത്തരം പ്രശ്നങ്ങളെ മാറ്റിനിര്‍ത്തുകയാണെങ്കില്‍, നമ്മുടെ രാജ്യത്തിന്‍റെ സംസ്കാരം പരമമായ ജീവിത ലക്ഷ്യങ്ങളായ മുക്തിയ്ക്കും അല്ലെങ്കില്‍ ഭൌതികമായ ബന്ധങ്ങളില്‍ നിന്നും രക്ഷനേടുന്നതിനും വളരെയധികം സഹായകമാണ് എന്നു കാണാം. ആ രീതിയില്‍ നോക്കുകയാണെങ്കില്‍ ഭാരതഭൂവില്‍ വന്ന് ജന്മമെടുക്കാന്നതിനുപോലും നാം പലെ തരത്തിലുള്ള പുണ്യപ്രവൃത്തികളും ചെയ്യേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാക്കാം“.

“ഇതെ ശ്ലോകത്തില്‍ തന്നെ പറയുന്ന മറ്റൊരു പദമായ :ലക്ഷിത-ലക്ഷണം” സൂചിപ്പിയ്ക്കുന്നതുപോലെ ഭാരതവര്‍ഷത്തില്‍ നമുക്കു ലഭിയ്ക്കുന്ന ശരീരം വളരെയധികം ധാര്‍മ്മിക പ്രവൃത്തികള്‍ ചെയ്ത് നന്മയെ സ്വരൂപിയ്ക്കുന്നതിനായിട്ടുള്ളതാണ്. വൈദികസംസ്കാരം മുഴുവനും അറിവിന്‍റെ ഒരു ഭണ്ഢാരമാണ്, ആയതിനാല്‍ ഇന്ത്യയില്‍ വന്ന് ജന്മമെടുക്കുന്ന ഓരോ വ്യ്ക്തിയ്ക്കും ഈ അറിവ് നുകരുന്നതിനും, വര്‍ണ്ണാശ്രമ - ധര്‍മ്മം എന്ന സാംസ്കാരിക രീതികളെ മനസ്സിലാക്കുന്നതിനും സഹായിയ്ക്കുന്ന നല്ല ചുറ്റുപാടുകളാണിവിടെയുള്ളത്“.

ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നാം സഞ്ചരിച്ചു പരിശോധിയ്ക്കുകയാണെങ്കില്‍ ഈ കാലഘട്ടത്തില് പോലും ചിലരാജ്യങ്ങളില്‍ പലതരത്തിലുള്ള ഭൌതിക സൌകര്യങ്ങളും നമുക്കു കാണാം എന്നാല്‍ ആദ്യാത്മിക ജീവിതത്തിനുതകുന്ന ഒന്നും തന്നെ നമുക്കു കാണാന്‍ സാധിച്ചു എന്നു വരികയില്ല. ഭാഗികമായ സൌകര്യങ്ങള്‍ നമുക്കു എല്ലായിടത്തും ലഭ്യമാകുന്നുണ്ട് എന്നാല്‍ മുഴുവനായുള്ളവ വളരെ ദുര്‍ല്ലഭവും. എന്നാല്‍ ആദ്യാത്മികയ്ക്കു പിന്നാലെ പരക്കം പായുകയുമാണ്. ഒരു അന്ധന് നടക്കാം പക്ഷെ കാണാന്‍ സാധിയ്ക്കുകയില്ല, ഒരു മുടന്തന് നടക്കാന്‍ സാധിയ്ക്കുകയില്ല പക്ഷെ അവന് കാണാം എന്നതു പോലെയാണത്- അന്ധ-പങു-ന്യായ.

ഒരന്ധന്‍ ഇനിയൊരു മുടന്തനെ ചുമക്കാം ഒപ്പം മുടന്തന് അന്ധനെ വഴി നടത്താം. അവരുടെ ഒരുമിച്ചുള്ള ഉദ്യമങ്ങള്‍ ഫലവത്താണ് എന്നാല്‍ ഒറ്റയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ വൃഥാവിലുമാണ്. അതു പോലെ തന്നെ ഈ മാനുഷ്യജന്മം നമുക്കു ലഭിച്ചിരിയ്ക്കുന്നതും നമ്മുടെ ഭൌതികവും ആദ്യാത്മികവുമായ കാര്യങ്ങളെ ഒരുമിച്ച് സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിലേയ്ക്കാണ്. പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ചും ഭൌതിക ഉന്നമനത്തിനുള്ള വളരെയധികം സൌകര്യങ്ങളുണ്ട് എന്നാല്‍ ആദ്യാത്മിക തലത്തിലേയ്ക്ക് എത്തിനോക്കാന്‍ പോലും ആരും ശ്രമിക്കുന്നില്ല. എന്നാല്‍ വളരെ ചുരുക്കം ചിലര്‍ ഇതിലേയ്ക്ക് കടന്ന് വരുന്നുണ്ടെങ്കിലും ദുഷ്കൃതികളായ ആള്‍ക്കാര്‍ കടന്നുവരുന്നതുകൊണ്ട് അവരുടെ കാശുകൈക്കലാക്കുകയും പറ്റിയ്ക്കുകയും ചെയ്ത് കടന്നു കളയുകയാണ് പതിവ്. ഈ പതിവ് പാശ്ചാത്യര്‍ക്കുമാത്രമല്ല ഒരു ചെറിയ ശതമാനം വരെ നമുക്കും ബാധകമാണ്.

Saturday, February 24, 2007

ആണ്‍ പിറവി


ആണൊരുത്തനായ് പിറന്നൊരീ മണ്ണില്‍
വീണ്ടും മണ്ണിനു വളമായീടുവാന്‍
ഇന്നലെ കണ്ട കിനാവുകളിലൊന്നില്‍
മനുഷ്യകോലങ്ങളിലൊന്നായ് കണ്ടു നിന്നെ!
പൈങ്കുനിയ്ക്ക് പിറക്കുന്ന അര്‍ജ്ജുനനായ്
ഒത്തൊരാണ്തരിയായീടുന്നു കാലത്തിന്‍ മടിയില്‍
വിവാഹമെന്നാല്‍ സ്വപ്നമാണെന്നും
ആ സ്വപ്നങ്ങള്‍ തന്‍ ചിറകൊടിയാറുണ്ടിപ്പൊഴും
സന്തോഷത്തിന്‍റെ തിരയിളക്കത്തില്‍ കണ്ടു ഞാന്‍
മിന്നിമായുന്നൊരു കാഷ്ഠത്തെ പോലവെ
സന്തോഷമാണെന്‍റെ ലക്ഷ്യം
ആത്മീയമാം വെള്ളരിപ്രാവുകള്‍ ഇന്നലെയിലൂടെ
പറക്കുമ്പോള്‍ കണ്ടു ഞാന്‍
ആ സന്തൊഷാതിരേകത്തിന്‍റെ തിളക്കം
ആറാമതൊരിന്ദ്രിയം കൂടെ ഞാന്‍ തേടി
വായുവേഗത്തില്‍ പാഞ്ഞോടി പിടിയ്ക്കുവാന്‍
കിട്ടുന്നീലയാ വെള്ളരിപ്രാവിനെ
വേടന്‍റെ കൂട്ടിലെ പ്രാപ്പിടിയനെ!!
സ്വപ്നവും സ്വര്‍ഗ്ഗവും ഒന്നായീടുന്നൊരു
വായില്ലാക്കുന്നിലാണിന്നെന്‍റെ ജീവിതം
ബന്ധങ്ങള്‍ പോലും വളച്ചൊടിയ്ക്കുന്നൊരീ
നരക ലോകങ്ങള്‍ക്കിടയിലാണതിപ്പോഴും
കുന്തിയെ കണ്ടു കപിലനെ കണ്ടു പ്രഹ്ലാദ
വചനങ്ങളൊക്കെ കേട്ടു മൂകമായ്
ഇത്തിര വെട്ടം തിരിയായ് തെളിയുന്നു
സുപ്രഭാതത്തില്‍ പിടഞ്ഞെണീയ്ക്കുവാനായി
വീണ്ടുമൊരുപുരുഷായുസ്സിന്‍ ആക്കം കൂട്ടുവാന്‍