
ശ്രീമദ് ഭഗവതം(4:25:13) പറയുന്നത്പോലെ “ ഭാരത-വര്‍ഷത്തില്‍ ജന്മമെടുക്കുന്ന ഓരോ ജീവസത്തയ്ക്കും സുഖ ജീവിതം നയിക്കുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ലഭിയ്ക്കുന്നതാണ്. അവനൊരുപക്ഷെ ഈ സൌകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി തന്റെ ഭൌതികവും ആദ്യാത്മികവുമായ ജീവിതങ്ങളെ കൊയ്തെടുത്തുകൊണ്ട് തന്റെ ആഗമനോദ്ദേശത്തെ സഫലീകൃതമാക്കുന്നു. അങ്ങനെ ഒരുവ്യക്തി ജീവിതവിജയം നേടിക്കഴിഞാല്‍ അവന് വീണ്ടും തന്റെ പ്രവൃത്തിയില്‍ നിന്നാര്‍ജ്ജിച്ച ആ അറിവുകളെയും പ്രവൃത്തിപരിചയങ്ങളെയും ലോകത്തിനുമുന്നില്‍ തുറന്നു കാട്ടേണ്ടതാണ്. അത് മാനുഷികമായ ഒരു സേവനമായി അവന് കാണുകയും വേണം. മറ്റൊരുതരത്തില്‍ പറയുകാണെങ്കില്‍ തന്റെ പൂര്‍വ്വ ജന്മ സുഹൃദങ്ങളാല് ആര്‍ജ്ജിതമായി ഭാരതവര്‍ഷത്തില്‍ വന്ന് ജന്മമെടുക്കുന്ന ഓരോ വ്യക്തിയ്ക്കും തന്റെ ജന്മം സഫലമാക്കുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ഇവിടെ ലഭ്യമാകുന്നു, ഭാരതത്തിലെ കാലാവസ്ഥ എടുത്തു നോക്കുകയാണെങ്കില്‍ തന്നെ ഒരു വ്യക്തിയ്ക്ക് ഭൌതികതയുടെ അതിഭാവികത്വംമില്ലാതെ ജീവിയ്ക്കാന്‍ കഴിയുന്ന രീതിയിലാണ് പ്രകിതി വിഭാവനം ചെയ്തിട്ടുള്ളത്. വാസ്തവം പറയുകാണെങ്കില്‍ യുധിഷ്ഠിര മഹരാജാവിന്റെ കാലത്തോ അല്ലെങ്കില്‍ ഭഗവാന് ശ്രീ രാമ ചന്ദ്രമൂര്ത്തിയുടെ കാലഘട്ടത്തിലോ, ജനങ്ങളെല്ലാം തന്നെ വളരെ സുരക്ഷിതരായിരുന്നു എന്നു മാത്രവുമല്ല അവര്‍ക്കു യാതൊരു വിധത്തിലുള്ള ഉത്കഢയുമുണ്ടായിരുന്നില്ല. ജനങ്ങള്‍ അതില്‍ നിന്നെല്ലാം മോചിതരായിരുന്നു എന്നു വേണം കരുതാന്‍. അത്യുഷ്ണമോ അതിശൈത്യം പോലുമോ അനുഭവപ്പെട്ടിരുന്നില്ല. ആദ്യാത്മികം (ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നു ഉണ്ടാവുന്ന ക്ലേശം), ആദിഭൌതികം(സഹജീവികളില്‍ നിന്നുളവാകുന്നത്), ആദിദൈവികം(പ്രകൃതിയില്‍ നിന്നുള്ളവ) എന്നീ ത്രിവിധ ക്ലേശങ്ങളില്‍ നിന്നുപോലും അവര്‍ മോചിതരായിരുന്നു. എന്നാലിന്ന്, ഭൂമിയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ നമ്മുടെ പ്രശ്നങ്ങള്‍ തുലോം കുറവാണ് . ഭൌതികമായ ഇത്തരം പ്രശ്നങ്ങളെ മാറ്റിനിര്‍ത്തുകയാണെങ്കില്‍, നമ്മുടെ രാജ്യത്തിന്റെ സംസ്കാരം പരമമായ ജീവിത ലക്ഷ്യങ്ങളായ മുക്തിയ്ക്കും അല്ലെങ്കില്‍ ഭൌതികമായ ബന്ധങ്ങളില്‍ നിന്നും രക്ഷനേടുന്നതിനും വളരെയധികം സഹായകമാണ് എന്നു കാണാം. ആ രീതിയില്‍ നോക്കുകയാണെങ്കില്‍ ഭാരതഭൂവില്‍ വന്ന് ജന്മമെടുക്കാന്നതിനുപോലും നാം പലെ തരത്തിലുള്ള പുണ്യപ്രവൃത്തികളും ചെയ്യേണ്ടിയിരിക്കുന്നു എന്ന് മനസ്സിലാക്കാം“.
“ഇതെ ശ്ലോകത്തില്‍ തന്നെ പറയുന്ന മറ്റൊരു പദമായ :ലക്ഷിത-ലക്ഷണം” സൂചിപ്പിയ്ക്കുന്നതുപോലെ ഭാരതവര്‍ഷത്തില്‍ നമുക്കു ലഭിയ്ക്കുന്ന ശരീരം വളരെയധികം ധാര്‍മ്മിക പ്രവൃത്തികള്‍ ചെയ്ത് നന്മയെ സ്വരൂപിയ്ക്കുന്നതിനായിട്ടുള്ളതാണ്. വൈദികസംസ്കാരം മുഴുവനും അറിവിന്റെ ഒരു ഭണ്ഢാരമാണ്, ആയതിനാല്‍ ഇന്ത്യയില്‍ വന്ന് ജന്മമെടുക്കുന്ന ഓരോ വ്യ്ക്തിയ്ക്കും ഈ അറിവ് നുകരുന്നതിനും, വര്‍ണ്ണാശ്രമ - ധര്‍മ്മം എന്ന സാംസ്കാരിക രീതികളെ മനസ്സിലാക്കുന്നതിനും സഹായിയ്ക്കുന്ന നല്ല ചുറ്റുപാടുകളാണിവിടെയുള്ളത്“.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നാം സഞ്ചരിച്ചു പരിശോധിയ്ക്കുകയാണെങ്കില്‍ ഈ കാലഘട്ടത്തില്‍ പോലും ചിലരാജ്യങ്ങളില്‍ പലതരത്തിലുള്ള ഭൌതിക സൌകര്യങ്ങളും നമുക്കു കാണാം എന്നാല്‍ ആദ്യാത്മിക ജീവിതത്തിനുതകുന്ന ഒന്നും തന്നെ നമുക്കു കാണാന്‍ സാധിച്ചു എന്നു വരികയില്ല. ഭാഗികമായ സൌകര്യങ്ങള്‍ നമുക്കു എല്ലായിടത്തും ലഭ്യമാകുന്നുണ്ട് എന്നാല്‍ മുഴുവനായുള്ളവ വളരെ ദുര്‍ല്ലഭവും. എന്നാല്‍ ആദ്യാത്മികയ്ക്കു പിന്നാലെ പരക്കം പായുകയുമാണ്. ഒരു അന്ധന് നടക്കാം പക്ഷെ കാണാന്‍ സാധിയ്ക്കുകയില്ല, ഒരു മുടന്തന്‍ നടക്കാന്‍ സാധിയ്ക്കുകയില്ല പക്ഷെ അവന് കാണാം എന്നതു പോലെയാണത്- അന്ധ-പങു-ന്യായ.
ഒരന്ധന് ഇനിയൊരു മുടന്തനെ ചുമക്കാം ഒപ്പം മുടന്തന്‍ അന്ധനെ വഴി നടത്താം. അവരുടെ ഒരുമിച്ചുള്ള ഉദ്യമങ്ങള്‍ ഫലവത്താണ് എന്നാല്‍ ഒറ്റയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ വൃഥാവിലുമാണ്. അതു പോലെ തന്നെ ഈ മാനുഷ്യജന്മം നമുക്കു ലഭിച്ചിരിയ്ക്കുന്നതും നമ്മുടെ ഭൌതികവും ആദ്യാത്മികവുമായ കാര്യങ്ങളെ ഒരുമിച്ച് സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിലേയ്ക്കാണ്. പാശ്ചാത്യനാടുകളില്‍ പ്രത്യേകിച്ചും ഭൌതിക ഉന്നമനത്തിനുള്ള വളരെയധികം സൌകര്യങ്ങളുണ്ട് എന്നാല്‍ ആദ്യാത്മിക തലത്തിലേയ്ക്ക് എത്തിനോക്കാന്‍ പോലും ആരും ശ്രമിക്കുന്നില്ല. എന്നാല്‍ വളരെ ചുരുക്കം ചിലര്‍ ഇതിലേയ്ക്ക് കടന്ന് വരുന്നുണ്ടെങ്കിലും ദുഷ്കൃതികളായ ആള്ക്കാര് കടന്നുവരുന്നതുകൊണ്ട് അവരുടെ കാശുകൈക്കലാക്കുകയും പറ്റിയ്ക്കുകയും ചെയ്ത് കടന്നു കളയുകയാണ് പതിവ്. ഈ പതിവ് പാശ്ചാത്യര്ക്കുമാത്രമല്ല ഒരു ചെറിയ ശതമാനം വരെ നമുക്കും ബാധകമാണ്.
2 comments:
പ്രിയ സതീഷ്, താങ്കളുടെ ബ്ലോഗ് ആദ്യമായി കാണുകയാണ്. ഫോണ്ട് സൈസ് കൂട്ടിയാലെ വായിക്കുവാന്‍ സാധിക്കുകയുള്ളൂ... ശ്രദ്ധിക്കുമല്ലോ..
ഫോണ്ട് സൈസ് കൂട്ടിയാല്‍ നന്നായിരിക്കും
Post a Comment