Saturday, August 26, 2006


എന്റെ ഗുരുനാഥന്‍ ഒരിയ്ക്കല്‍ നാല്‍ക്കവലയിലൂടെ നടന്നു നീങ്ങവേ അങ്ങകലയായി ഒരു അരയാലിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന തെച്ചിക്കുട്ടങ്ങളെ കണ്ടു പറഞ്ഞു:

ഇവ കാട്ടുപൂക്കളുടെ വര്‍ഗ്ഗത്തില്‍ വരുന്നവ, ഭഗവാന്റെ ഇഷ്ട അര്‍ച്ചനാ വിഭവങ്ങളില്‍ ഒന്നു്‌. അന്നെന്റെ ഉള്ളില്‍ ഒരു ബോധമുണര്‍ന്നു : സര്‍വ്വ വ്യാപിയായ സര്‍വതിനും കാരണ ഭൂതനായ ഭഗവാന്‌ എന്തിനാണാവൊ ഈ കാട്ടുപൂക്കള്‍, ഇവയെക്കെൊണ്ട്‌ അദ്ദേഹത്തിനെന്തു പ്രയോജനം.

അന്നേരം അദ്ദേഹം എന്നോട്‌ ഇങ്ങനെ അരുള്‍ ചെയ്തു:

"പത്രം പുഷ്പം ഫലം തോയം യൊമേ ഭക്ത്യാ പ്രയശ്ചതി"

"ഇലയോ, പൂവേൊ, ഫലങ്ങളോ എന്തു തന്നെയാണെങ്കിലും അവ എനിയ്ക്കു സ്നെഹത്തോടെ നല്‍കുക അതാണെനിക്കിഷ്ടം".

ഇത്രയും പറഞ്ഞു അദ്ദേഹം തന്റെ വക്കുകളെ ഉപ സംഹരിച്ചു.നോക്കണെ എന്റെ ചിന്തകളുടെ ഒരു പോക്കു്‌.

JPSKIJAI

No comments: